Friday, October 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Vicharam

ചൈനയില്‍ രണ്ട് ഇന്ത്യന്‍ താരങ്ങള്‍ ഇന്ത്യയില്‍ ഒരു ഇന്ദുവും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 29, 2018, 03:30 am IST
inVicharam

ചൈനയില്‍ നടന്ന ഷാങ്ഹായ് സഹകരണ ഉച്ചകോടിയിലെ താരങ്ങള്‍ രണ്ട് ഇന്ത്യന്‍ വനിതാ രത്‌നങ്ങളായിരുന്നു. ഇന്ത്യന്‍ വിദേശകാര്യമന്ത്രി സുഷമാ സ്വരാജും പ്രതിരോധമന്ത്രി നിര്‍മ്മാല സീതാരാമനും. യൂറേഷ്യന്‍ രാജ്യങ്ങളിലെ പ്രതിനിധികള്‍ പങ്കെടുത്ത ഷാങ്ഹായ് ഉച്ചകോടിയില്‍ വിദേശമന്ത്രിതല ചര്‍ച്ചകളില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് സുഷമാ സ്വരാജും പ്രതിരോധമന്ത്രിതല ചര്‍ച്ചയില്‍ നിര്‍മ്മല സീതാരാമനും പങ്കെടുത്തപ്പോള്‍ ഉച്ചകോടിയിലെ വനിതാ പ്രതിനിധികളായി ഇരുവരും മാത്രമേ ഉണ്ടായിരുന്നുള്ളൂ. മറ്റു രാജ്യങ്ങളിലെ പുരുഷ മന്ത്രിമാര്‍ക്കൊപ്പം നില്‍ക്കുന്ന ഇരുവരുടേയും ചിത്രങ്ങള്‍ അന്താരാഷ്‌ട്ര തലത്തില്‍ തന്നെ ഇന്ത്യയ്‌ക്ക് ഏറെ അഭിമാനമുളവാക്കുന്നതായി. സ്വപ്രയത്‌നത്താല്‍ ഉയരുന്ന ഇന്ത്യന്‍ സ്ത്രീത്വത്തിന്റെ ജ്വലിക്കുന്ന മാതൃകകളായി ഇരുവരും അന്താരാഷ്‌ട്ര വേദികളിലേക്ക് ഉയര്‍ത്തപ്പെടുമ്പോള്‍ ഇന്ത്യയിലെ അറുപത് കോടിയിലേറെ വരുന്ന സ്ത്രീ സമൂഹത്തിനാണ് ഏറെ പ്രതീക്ഷ. ഇന്ത്യന്‍ സ്ത്രീ ശക്തിയുടെ ഉയര്‍ത്തെഴുന്നേല്‍പ്പാണ് ചൈനയില്‍ ദൃശ്യമായതെന്ന് ദേശീയ-അന്തര്‍ദ്ദേശീയ മാധ്യമങ്ങള്‍ വാര്‍ത്തകളിലൂടെ വിശദീകരിച്ചു.

ചൈന, കസാഖിസ്ഥാന്‍, റഷ്യ, താജിക്കിസ്ഥാന്‍, ഉസ്‌േബക്കിസ്ഥാന്‍, ഇന്ത്യ, പാക്കിസ്ഥാന്‍ എന്നീ രാജ്യങ്ങളാണ് ഷാങ്ഹായ് അംഗരാജ്യങ്ങള്‍. കഴിഞ്ഞ വര്‍ഷം കസാഖിസ്ഥാനിലെ അസ്താനയില്‍ നടന്ന ഉച്ചകോടിയിലാണ് ഇന്ത്യയും പാക്കിസ്ഥാനും ഷാങ്ഹായ് ഉച്ചകോടിയിലെ സ്ഥിരാംഗങ്ങളായത്. ഇത്തവണത്തെ ഉച്ചകോടിയിലെ ശ്രദ്ധാ കേന്ദ്രങ്ങളായത് ചുവപ്പ് സാരിയിലെത്തിയ സുഷമാ സ്വരാജും പച്ചസാരിയിലെത്തിയ നിര്‍മ്മലാ സീതാരാമനുമാണ്. അംഗരാജ്യങ്ങളുമായുള്ള വിദേശകാര്യ നയങ്ങളിലും പ്രതിരോധ വിഷയങ്ങളിലും കൂടുതല്‍ ഉറച്ച ശബ്ദം ഇന്ത്യയില്‍ നിന്ന് മുഴങ്ങിക്കേട്ടതും ഇരുനേതാക്കളുടേയും വിജയമായി. കേന്ദ്രമന്ത്രിമാരും സിനിമാരംഗത്തെ പ്രമുഖരും സാമൂഹ്യ- സാംസ്‌ക്കാരിക രംഗത്തെ പ്രമുഖരുമെല്ലാം ഇരു നേതാക്കളുടേയും ഷാങ്ഹായ് ഉച്ചകോടിയിലെ ചിത്രങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ പങ്കുവെച്ചു. സ്ത്രീകള്‍ ബഹുമാനിക്കപ്പെടുമ്പോള്‍ അവരുടെ ഉള്ളിലെ ദിവ്യത്വം പൂത്തുലയുന്നു’, കേന്ദ്ര റെയില്‍മന്ത്രി പീയൂഷ് ഗോയല്‍ ട്വിറ്ററിലെഴുതി. 

വിദേശത്ത് ഇന്ത്യന്‍ സ്ത്രീത്വം തിളങ്ങുമ്പോള്‍ അതിന്റെ തുടര്‍ച്ച ഇന്ത്യയിലും നടന്നു. സുപ്രീംകോടതിയിലെ മുതിര്‍ന്ന വനിതാ അഭിഭാഷകയായ ഇന്ദു മല്‍ഹോത്രയെ സുപ്രീംകോടതി ജഡ്ജായി നിയമിച്ചതും വനിതാ ശാക്തീകരണ ദൗത്യങ്ങള്‍ക്ക് ഏറെ പ്രോത്സാഹനം നല്‍കുന്നതായി. സുപ്രീംകോടതിയില്‍ പ്രാക്ടീസ് ചെയ്യുന്ന വനിതാ അഭിഭാഷകരില്‍ നിന്ന് സുപ്രീംകോടതി ജഡ്ജ് പദവിയിലേക്ക് ഉയര്‍ത്തപ്പെടുന്ന ആദ്യ വനിതയാണ് ഇന്ദു മല്‍ഹോത്ര. ഇതോടെ ജസ്റ്റിസ് ഭാനുമതിക്ക് പുറമേ സുപ്രീംകോടതിയിലെ രണ്ടാമത്തെ വനിതാ സാന്നിധ്യവുമായി ജസ്റ്റിസ് ഇന്ദു. നീണ്ട മുപ്പതുവര്‍ഷം സുപ്രീംകോടതിയില്‍ തിളങ്ങിയ അഭിഭാഷക വൃത്തിക്ക് ശേഷമാണ് ഇന്ദു മല്‍ഹോത്ര ജഡ്ജിയാകുന്നത്. അവരെ ജഡ്ജായി ഉയര്‍ത്താനുള്ള സുപ്രീംകോടതി കൊളീജിയത്തിന്റെ ശുപാര്‍ശ കേന്ദ്രസര്‍ക്കാര്‍ അംഗീകരിക്കുകയായിരുന്നു. 2007ല്‍ സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷക എന്ന പദവി സ്വന്തമാക്കിയ ഇന്ദു മല്‍ഹോത്ര മധ്യസ്ഥത സംബന്ധിച്ച നിരവധി പുസ്തകങ്ങളും രചിച്ചിട്ടുണ്ട്. 

1956ല്‍ ബെംഗളൂരുവില്‍ സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകനായിരുന്ന ഓം പ്രകാശ് മല്‍ഹോത്രയുടേയും അഡ്വ സത്യ മല്‍ഹോത്രയുടേയും ഇളയ മകളായി ജനിച്ച ഇന്ദുവിന്‌റെ  സ്‌കൂള്‍ വിദ്യാഭ്യാസം ദല്‍ഹിയിലായിരുന്നു. ലേഡി ശ്രീരാം കോളേജില്‍ നിന്ന് രാഷ്‌ട്രമീമാംസയില്‍ ബിരുദവും ബിരുദാനന്തരബിരുദവും നേടിയ ശേഷം ദല്‍ഹി സര്‍വ്വകലാശാലയില്‍ നിന്ന് നിയമ ബിരുദവും സ്വന്തമാക്കി. സുപ്രീംകോടതിയിലെ അഡ്വക്കേറ്റ് ഓണ്‍ റെക്കോര്‍ഡ് പരീക്ഷയില്‍ ഒന്നാം സ്ഥാനത്തെത്തി. 1991-96 കാലത്ത് ഹരിയാന സര്‍ക്കാരിന്റെ സുപ്രീംകോടതിയിലെ സ്റ്റാന്റിംഗ് കൗണ്‍സിലായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 2007ല്‍ സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകയെന്ന പദവിയിലേക്ക് ഉയര്‍ന്നു.  മൂന്നുപതിറ്റാണ്ടിന് ശേഷം ആ നേട്ടം കൈവരിച്ച വനിത കൂടിയായിരുന്നു. മധ്യസ്ഥത സംബന്ധിച്ച നിയമങ്ങളിലാണ് ഇന്ദു വൈദഗ്ധ്യം കൈവരിച്ചിരിക്കുന്നത്. നിരവധി അന്താരാഷ്‌ട്ര മധ്യസ്ഥതാ വിഷയങ്ങളില്‍ സുപ്രധാനമായ നിരീക്ഷണങ്ങള്‍ ഇവരുടെയാണ്. നിയമരംഗത്ത് നേട്ടങ്ങളേറെ കൈവരിച്ച ഇന്ദു മല്‍ഹോത്രയെ സുപ്രീംകോടതിയിലെ ജസ്റ്റിസായി ഉയര്‍ത്താനുള്ള കൊളീജിയം ശുപാര്‍ശ അംഗീകരിച്ച കേന്ദ്രസര്‍ക്കാര്‍ സ്ത്രീ ശാക്തീകരണ പ്രക്രിയയുടെ ഗതിവേഗം ഉയര്‍ത്തി.  

സ്ത്രീശാക്തീകരണത്തിന്റെ ഈ മിന്നുന്ന ഉദാഹരണങ്ങള്‍ വലിയൊരു സന്ദേശത്തിനപ്പുറം പലര്‍ക്കുമുള്ള മറുപടികൂടിയാണ്. ഇന്ത്യ സ്ത്രീവിരുദ്ധമാണെന്നു പ്രചരിപ്പിക്കുന്നവര്‍ക്കുള്ള മറുപടി. നൂറ്റിഇരുപത്തഞ്ച് കോടിയിലേറെ ജനങ്ങള്‍ അധിവസിക്കുന്ന രാജ്യത്തിന്റെ ഏതെങ്കിലും ഭാഗത്ത് സംഭവിക്കുന്ന ദൗര്‍ഭാഗ്യകരമായ സംഭവങ്ങളെ പര്‍വ്വതീകരിച്ച് രാജ്യത്തിന്റെ യശസ്സിനെ കളങ്കപ്പെടുത്താന്‍ ഉപയോഗിക്കുന്ന ശക്തികളുടെ എണ്ണം അനുദിനം വര്‍ദ്ധിക്കുകയാണല്ലോ. കത്വയിലെ പെണ്‍കുട്ടി നേരിട്ട അതിക്രമത്തെ ഇന്ത്യയ്‌ക്കെതിരെയും ഇന്ത്യയില്‍ സ്ത്രീകള്‍ സുരക്ഷിതരല്ലെന്ന് പ്രചരിപ്പിക്കുന്നതിനും ഉപയോഗിക്കപ്പെട്ടിരുന്നു. നിങ്ങളുടെ സ്ത്രീകളെ ഇന്ത്യയിലേക്ക് അയക്കരുതെന്ന  അറിയിപ്പ് രേഖപ്പെടുത്തിയ ടി ഷര്‍ട്ടുകള്‍ ധരിച്ച് വിവിധ രാജ്യങ്ങളിലെ പൊതുഇടങ്ങളില്‍ പ്രത്യക്ഷപ്പെട്ടവരുടെ ലക്ഷ്യം ഇന്ത്യയെയും ഇന്ത്യയിലെ സ്ത്രീത്വത്തെയും അപമാനിക്കുക എന്നതു മാത്രമായിരുന്നു. സ്ത്രീത്വത്തെ ഏറെ ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്യുന്ന ഇന്ത്യന്‍ സംസ്‌കാരത്തിന്‌റെ മുഖശ്രീയാണ് ഇവരെപ്പോലുള്ള വനിതകള്‍. . 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

യമനിലെ ഏദനിലെ അൽ-മാഷിഖ് പ്രസിഡന്റ് കൊട്ടാരത്തിന് നേരെ ഹൂത്തികളുടെ ആക്രമണം : രണ്ട് പേർ കൊല്ലപ്പെട്ടു , ആറ് പേർക്ക് പരിക്ക്

India

മക്കയ്‌ക്ക് ശേഷം ഇപ്പോൾ മദീനയും മിസൈൽ ആക്രമണത്തിന് വിധേയമാണ്; ഞങ്ങൾ ആക്രമിച്ചില്ല എന്ന് യെമനിലെ ഹൂത്തി വിമതർ

News

പ്രശാന്ത് ഭൂഷണിനെതിരെ രൂക്ഷ വിമർശനവുമായി കിരൺ റിജിജു : മുതിർന്ന അഭിഭാഷകൻ രാജ്യത്തെയും കശ്മീരിനെയും വിഭജിക്കാൻ ആഗ്രഹിക്കുന്നുവെന്ന് വിമർശനം

India

ലോകത്ത് ഏറ്റവും വേഗത്തിൽ വളരുന്ന രാജ്യം ഇന്ത്യ, ഏഴ് ശതമാനം സാമ്പത്തിക വളര്‍ച്ച ഇന്ത്യയില്‍ തുടരുമെന്ന് ഐഎംഎഫ്

India

‘ജയിലർ 2’ ന് വന്‍ കയ്യടി…രജനികാന്തിന്റെ സ്റ്റൈലും സിനിമയിലെ നര്‍മ്മവും പ്രേക്ഷകരെ ഹരം കൊള്ളിയ്‌ക്കുന്നു

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

ബംഗ്ലാദേശിലെ ഡീപ് സ്റ്റേറ്റ് ഗൂഢാലോചനയെക്കുറിച്ചുള്ള പ്രധാന വെളിപ്പെടുത്തലുകൾ : രാജ്യം ഇനിയും തകരാൻ പരിശ്രമിക്കുന്നത് മുഹമ്മദ് യൂനുസ് തന്നെ

11 പെണ്‍കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്ത കോണ്‍ഗ്രസ് എംപിയായ പ്രൊഫസറെ രാഹുല്‍ഗാന്ധിയും പ്രിയങ്കയും സംരക്ഷിക്കുന്നു

തിരഞ്ഞെടുപ്പ് കമ്മീഷന്റെ സുപ്രധാന തീരുമാനം : 17 സംസ്ഥാനങ്ങളിലെ വോട്ടർ പട്ടികയിൽ പേരുകൾ ചേർക്കാനും തെറ്റുകൾ തിരുത്താനും അവസരം

ബംഗ്ലാദേശിലെ നഹിദ് ഇസ്ലാം മറ്റ് വിദ്യാര്‍ത്ഥി നേതാക്കള്‍ക്കൊപ്പം ബംഗ്ലാദേശിലെ കലാപ സമയത്ത് ഇരിക്കുന്നു. ഇതില്‍ ചുവന്ന വളയത്തിനുള്ളിലും ഇന്‍സെറ്റിലും ഉള്ളതാണ് നഹിദ് ഇസ്ലാം (ഇടത്ത്) നേഹ ബോറ (വലത്ത്)

ബംഗ്ലാദേശില്‍ നഹിദ് ഇസ്ലാമിന്റെ നേതൃത്വത്തില്‍ ഇസ്ലാം കലാപകാരികള്‍ കൊന്നു തള്ളിയത് 82 ഹിന്ദുക്കളെ; നഹിദ് ഇസ്ലാമിനെ പുകഴ്‌ത്തി നേഹ ബോറ

ഏത് കഷ്ടതയിലും കൂടെയുണ്ടാകും ഭഗവാൻ : ഹരേ കൃഷ്ണ മഹാമന്ത്രത്തിന്റെ അത്ഭുത ഫലങ്ങള്‍

വീട്ടിൽ കറുത്ത ഉറുമ്പുകൾ കൂട്ടമായി വരുന്നോ ? പണം വന്ന് തുടങ്ങാൻ സമയമായി

‘ എടുത്തു ചാടി ആവേശം കാണിക്കരുത് ഉസ്താദേ , അന്വേഷണം അവസാനം കറങ്ങിത്തിരിഞ്ഞ് നിങ്ങളിൽ തന്നെ എത്തുമെന്ന് 100% ഉറപ്പല്ലേ ‘

2020ല്‍ നരേന്ദ്രമോദി സര്‍ക്കാരിന്റെ അട്ടിമറിക്കാന്‍ ശ്രമിച്ച ഉമര്‍ ഖാലിദിനെ പിന്തുണയ്‌ക്കുന്ന നേതാവാണ് നേഹാ ബോറ

‘ രണ്ട് വോട്ടർ ഐഡികൾ ഉണ്ടായിരുന്നു , എസ് ഐ ആർ വന്നതോടെ ഒരെണ്ണം റദ്ദായി ‘ ; സമരത്തിന് വന്നതിന്റെ കാരണം പറഞ്ഞ് കോൺഗ്രസ് പ്രവർത്തകൻ മുഹമ്മദ് സെയ്ഫ്

പോക്‌സോ കേസില്‍ ഒളിവിലായിരുന്ന സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ നിഷാ റാഫേലിന് മുന്‍കൂര്‍ ജാമ്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.