Tuesday, April 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

പ്രസ്താവനയില്‍ പറയുന്നവര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 28, 2018, 04:15 am IST
in Vicharam

പത്രക്കാര്‍ക്ക് പ്രിയപ്പെട്ട വാക്കുകളില്‍ പ്രധാനിയാണ് ‘പ്രസ്താവന’ പത്രങ്ങളിലെ ഈ സര്‍വ്വവ്യാപിയെ മറ്റു പ്രസിദ്ധീകരണങ്ങളില്‍ അങ്ങനെ കാണാറില്ല. പറച്ചിലിന്റെ പകരക്കാരനായ പ്രസ്താവനയ്‌ക്ക് അന്തസ്സ് കൂടും! തങ്ങള്‍ പറഞ്ഞതെല്ലാം പ്രസ്താവിച്ചതായി പത്രത്തില്‍ വരുമ്പോള്‍ മന്ത്രിമാര്‍ക്കും നേതാക്കള്‍ക്കുമുണ്ടാകുന്ന സന്തോഷം പറഞ്ഞറിയിക്കാനാവില്ല.

”അതുകൊണ്ട് ഞാന്‍ വീണ്ടും പ്രസ്താവിക്കുകയാണ്”- ചില മന്ത്രിമാരും രാഷ്‌ട്രീയ നേതാക്കളും ഇടയ്‌ക്കിടെ ആവര്‍ത്തിക്കുന്നതു കേട്ടിട്ടില്ലേ? പത്രങ്ങളില്‍നിന്നു പകര്‍ന്ന ‘പ്രസ്താവനജ്വര’മാണിത്.

‘പ്രസ്താവിച്ചു’വിന് മുന്നില്‍ ചിലപ്പോള്‍ ‘അസന്ദിഗ്ധമായി ‘യെ കാണാം. എന്താണു കാരണമെന്ന് എഴുതുന്നവരോടു ചോദിച്ചാലേ അറിയൂ. അതെന്തായാലും പത്രലേഖകര്‍ക്ക് സംശയമുണ്ടാകാതാരിക്കാന്‍ നാല്‍ക്കവലകളില്‍ നിന്നും പ്രതസമ്മേളന വേദികളില്‍ ഇരുന്നും ഞാന്‍ അസന്ദിഗ്ധമായി പ്രസ്താവിക്കുകയാണ് എന്ന് തട്ടിവിടുന്നവരുണ്ട്.

”നിയമലംഘനം അനുവദിക്കുകയില്ലെന്ന് മന്ത്രി അസന്ദിഗ്ധമായി പ്രസ്താവിച്ച”ത് വായിച്ചപ്പോള്‍ ഏതാണീ മന്ത്രിയെന്ന് ഒരു വായനക്കാരന്‍ സ്വയം തിരക്കിയത്രെ. എല്ലാം സഹിക്കാം. അസന്ദിഗ്ധം ചിലപ്പോള്‍ അസന്നിഗ്ദ്ദവും അസ്സന്നിക്തവുമാകുന്നത് എങ്ങനെ സഹിക്കും? അസന്ദിഗ്ദത്തോടാണ് ചിലര്‍ക്ക് പ്രിയം.

പ്രസ്താവനജ്വരം സാധാരണക്കാര്‍ക്കിടയിലും പടരുന്നുണ്ട്. ”വിദേശ സന്ദര്‍ശനത്തിന് എന്നെ കൂട്ടുകയില്ലെന്ന് പുള്ളിക്കാരന്‍ ഇന്നലെ രാത്രി അസ്സാന്നിധ്യമായി പ്രസ്താവിച്ചു” എന്നാണ് ഒരു മന്ത്രിയുടെ ഭാര്യ ഈയിടെ കൂട്ടുകാരിയോട് പറഞ്ഞത്.

രാഷ്‌ട്രീയ നേതാവിന്റെ ഫോണ്‍ സംഭാഷണത്തിനിടെ ഭാര്യ പറഞ്ഞതിങ്ങനെ: ”ശരി. ശരി. ഇനിയെന്തെങ്കിലും പ്രസ്താവിക്കാനുണ്ടോ, എനിക്കടുക്കളയില്‍ ജോലിയുണ്ട്”. 

പത്രറിപ്പോര്‍ട്ടറെ ഫോണില്‍ വിളിച്ച ഒരു വായനക്കാരന്‍ തുടങ്ങിയത്: ”നമസ്‌കാരം സര്‍, എനിക്കൊരു കാര്യം പ്രസ്താവിക്കാനുണ്ട്”.

‘പ്രസ്താവന’യില്‍ ‘പറച്ചില്‍’ അടങ്ങിയിട്ടുണ്ടെങ്കിലും രണ്ടും ചേര്‍ത്ത് പറഞ്ഞാലേ ചിലര്‍ക്ക് തൃപ്തിയാകൂ.

”വേതനവര്‍ധനയുടെ കാര്യം പരിഗണിക്കാമെന്ന് മന്ത്രി പ്രസ്താവനയില്‍ പറഞ്ഞു”- ഇങ്ങനെയാണ് അവരുടെ പ്രയോഗം.

പത്രക്കാരുടെ വിഷമം ആരറിയുന്നു? ഒരു ‘പ്രസ്താവിച്ചുവോ പറഞ്ഞു’ വോ കൊണ്ട് ഒരു റിപ്പോര്‍ട്ടും തീരില്ല. അപ്പോഴവര്‍ ‘ചൂണ്ടിക്കാട്ടി’യെ ആശ്രയിക്കും. ”വാഹനാപകടങ്ങള്‍ വര്‍ധിച്ചുവരുകയാണെന്ന് ഗതാഗതമന്ത്രി ചൂണ്ടിക്കാട്ടി” (റോഡിലേയ്‌ക്കാവാം ചൂണ്ടിക്കാട്ടിയത്!)

‘ചൂണ്ടിക്കാട്ടി’ക്ക് കട്ടി അല്പം കൂടുതലാണെന്നു തോന്നുന്നവര്‍ അതിനെ അടിച്ചുപരത്തി ‘ചൂണ്ടിക്കാണിച്ചു’ വാക്കും പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടുന്നവരും കുറവല്ല.

പറച്ചിലിന്  പകരംവയ്‌ക്കാന്‍ പത്രക്കാര്‍ക്ക് വേറെയും പദങ്ങളുണ്ട്. ‘കൂട്ടിച്ചേര്‍ത്തു’വിനെ പരിചയമില്ലേ? ”അപകടങ്ങള്‍ കുറയ്‌ക്കാനുള്ള നടപടികള്‍ ഉടന്‍ സ്വീകരിക്കുമെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു” ആദ്യവാക്യം കഴിഞ്ഞുള്ള ഏതു വാക്യത്തിനൊടുവിലും ഈ വാക്ക് ധൈര്യപൂര്‍വ്വം കൂട്ടിച്ചേര്‍ക്കാം. പലപ്പോഴും ഒട്ടും ചേര്‍ച്ചയില്ലാത്ത സ്ഥലങ്ങളിലാണ് ഈ ‘ചേര്‍ത്തു’വിനെ കാണാറുള്ളത്.

മറ്റൊരു പതിവുകാരനാണ് ‘വ്യക്തമാക്കി’ ”ഗതാഗതനിയമലംഘകരെ വെറുതെവിടുന്ന പ്രശ്‌നമില്ലെന്ന് മന്ത്രി വ്യക്തമാക്കി.”

”വിദ്യാര്‍ത്ഥി രാഷ്‌ട്രീയം ഇന്നത്തെ സാഹചര്യത്തില്‍ അനഭിലഷണീയമല്ലെന്നു മന്ത്രിവ്യക്തമാക്കി”. ഒരു കാര്യം ഇതില്‍ കൂടുതല്‍ ‘വ്യക്തമാക്കാന്‍’ ആര്‍ക്കുകഴിയും? ‘വ്യക്തമാക്കി’യെപ്പോലെ ‘വിശദമാക്കി’യും കടന്നുവരാറുണ്ട്. ‘ചൂണ്ടിക്കാട്ടി’യെ ‘ചൂണ്ടിക്കാണിച്ചു’ വാക്കുന്നതുപോലെ ചിലര്‍ ‘വിശദമാക്കി’യെ ‘വിശദീകരിച്ചു’ വാക്കും.ചിലര്‍ വക്താക്കളെ എടുത്തു പറയിപ്പിച്ചേ അടങ്ങു. ‘കേരളത്തിലെ വാഹനപ്പെരുപ്പം കണ്ടില്ലെന്നു നടിക്കരുതെന്ന് മന്ത്രി എടുത്തു പറഞ്ഞു. (കൊച്ചിനെ എടുത്തുകൊണ്ടാവാം പറഞ്ഞത്!) ‘എടുത്തെടുത്തു പറഞ്ഞു’വെന്നും പ്രയോഗിക്കാവുന്നതാണ്!

‘ഊന്നിപ്പറഞ്ഞു’ വിനും ചിലര്‍ സ്ഥാനം നല്‍കാറുണ്ട്. (ഊന്നുന്നത് കഴിക്കോലോ വാക്കിങ് സ്റ്റിക്കോ ആകാം!) ‘ഉറപ്പിച്ചു പറഞ്ഞു’വിനെ ഉപേക്ഷിക്കാനൊക്കുമോ? (വലിയ ആണിയടിച്ച് ഉറപ്പിക്കണം!) ചിലര്‍ക്കു തറപ്പിച്ചുതന്നെ പറയണം. (ഇവരുടെ കൈയില്‍ എപ്പോഴും മുള്ളുകള്‍ കാണും!) ‘സൂചിപ്പിച്ചു’വിനെ എങ്ങനെ കൈവിടും? ചിലര്‍ക്ക് ‘പിച്ചു’വിനെ ഇഷ്ടമല്ല. അവര്‍ക്ക് സൂചന നല്‍കിയാല്‍ മതി.

സംശയം, വിശ്വാസം, പ്രതീക്ഷ എന്നിവ പ്രസ്താവനാ റിപ്പോര്‍ട്ടുകളില്‍ കടന്നുവരുമ്പോള്‍ പിന്നാലെ ‘പ്രകടനം’ ഉറപ്പാണ്. സംശയം പ്രകടിപ്പിച്ചു, വിശ്വാസം പ്രകടിപ്പിച്ചു, പ്രതീക്ഷ പ്രകടിപ്പിച്ചു- പ്രകടനങ്ങളുടെ കാലത്തിനു പറ്റിയ പ്രയോഗങ്ങള്‍! സംശയിക്കുന്നവരും വിശ്വസിക്കുന്നവരും പ്രതീക്ഷിക്കുന്നവരും വിരളമായി.

പിന്‍കുറിപ്പ്;

വിദ്യാര്‍ത്ഥി: സര്‍, എനിക്കൊരു സംശയം

അദ്ധ്യാപകന്‍: പ്രകടിപ്പിച്ചോളൂ.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയുടെ ആകാശയുദ്ധത്തിലെ കഴുകന്മാര്‍

Kerala

കേരളത്തില്‍ സ്ത്രീകളെന്നല്ല, ഒരു പെണ്‍കുട്ടിയും സുരക്ഷിതയല്ല. കടകംപള്ളിയെ വിജയിപ്പിക്കരുതെന്ന് സ്വപ്ന സുരേഷ്

World

‘അവര്‍ വലിയ വില കൊടുക്കാന്‍ പോകുന്നു’; ഇറാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ഒപ്പിടാത്തതിനെതിരെ ട്രംപ്

വട്ടിയൂര്‍ക്കാവിലെ ബിജെപി സ്ഥാനാര്‍ത്ഥി ആര്‍. ശ്രീലേഖ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടയില്‍
Kerala

നയതന്ത്ര സ്വര്‍ണക്കടത്ത് വിഹിതം യുഡിഎഫിനും കിട്ടി;  തുടര്‍ഭരണത്തിന് ഒത്തുകളിച്ചു- ശ്രീലേഖ

ഗിരിജാ ടിക്കൂ (വലത്ത്) 1990കളിലെ കശ്മീരിലെ ഭീകരര്‍ (ഇടത്ത്)
India

ജിഹാദി തീവ്രവാദികളുടെ ക്രൂരത അറിയാന്‍ ഗിരിജാ ടിക്കൂവിന്റെ ബലാത്സംഗവും കൊലയും ധാരാളം;ധുരന്ധറിന്റെ സംവിധായകനറിയാം ഈ കഥ

പുതിയ വാര്‍ത്തകള്‍

സി. എസ്. സുജാതയെ ജാതീയമായി അധിക്ഷേപിച്ച് ജി. സുധാകരന്‍; ഭുവനേശ്വരന്റെ കൊലയ്‌ക്ക് കാരണം എസ്എഫ്ഐ’

കൊട്ടാരക്കര ക്ഷേത്രഭൂമി കൈമാറ്റനീക്കം തടഞ്ഞ് ഹൈക്കോടതി

എറണാകുളം ഭാസ്‌കരീയം കണ്‍വെന്‍ഷന്‍ സെന്ററില്‍ ബാലഗോകുലം ബാലനേതൃശിബിരത്തില്‍ ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് സംസാരിക്കുന്നു

ഭാരതം കരുത്തുള്ള രാജ്യം, എവിടെയും നമുക്ക് മാന്യത- ഡോ. മോഹന്‍ ഭാഗവത്

ബിജെപി കാരണം യുഡിഎഫിനും എല്‍ഡിഎഫിനും ഉറക്കം പോയ കേരളത്തിലെ ഒന്‍പത് മണ്ഡലങ്ങള്‍ ഏതൊക്കെയാണെന്നറിയേണ്ടെ?

ക്ഷേത്ര മേല്‍ശാന്തി കമ്മിറ്റി ഓഫീസില്‍ ജീവനൊടുക്കി കടകംപള്ളിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു

രക്തസാക്ഷി, പ്രകൃതിദുരന്ത ഫണ്ടുകള്‍ സിപിഎമ്മും കോണ്‍ഗ്രസും കൊള്ളയടിച്ചു

ശോഭാ ജി, ഇവമ്മാരുടെ ഈ ആക്രമണമാണ് നമ്മുടെ കരുത്ത് ; ആദർശത്തിന്റെ ശക്തി എന്താണ് എന്ന് അവന്മാർക്കറിയില്ലല്ലോ ; കെ പി ശശികല ടീച്ചർ

ആഴ്‌സണല്‍ പരിശീലകന്‍ മൈക്കല്‍ അര്‍ട്ടേറ്റ ഗബ്രിയേല്‍ ജെസ്യൂസ്, എബറെച്ചി എസെ എന്നിവര്‍ക്കൊപ്പം

അഭിമാനപ്പോരിന് ആഴ്‌സണല്‍

പ്രാവിന്റെ വില 172 കോടി രൂപ! ന്യൂ കിം; ലോകത്തെ ഏറ്റവും വിലപിടിപ്പുള്ള പക്ഷി

ദേവന്‍ സിനിമാതാരത്തേക്കാള്‍ ജനോപകാരം ചെയ്യുന്ന വ്യക്തിത്വം, ടി.എന്‍.പ്രതാപന് പരാജയഭീതിയോ? മണലൂര്‍ യുഡിഎഫിനെന്ന് ആദ്യം പ്രവചിച്ചവര്‍ മാറ്റിപ്പറയുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.