കൊച്ചി: കളമശ്ശേരി സീപോർട്ട്എയർ പോർട്ട് റോഡിൽ വള്ളത്തോൾ ജംഷന് സമീപം ഗ്യാസ്ടാങ്കർ ബ്രുള്ളറ്റ് ടാങ്കർ) മറിഞ്ഞു.ആളപായമില്ല. കൊച്ചിറിഫൈനറിയിൽനിന്നും മാംഗ്ലൂർക്ക് പോകുകയായിരുന്ന ടാങ്കറാണ് അപകടത്തിൽ പെട്ടത്. ടാങ്കറിൽ യാത്രചെയ്തിരുന്ന യുവാവിനെ ചെറിയ പരിക്കുകളോടു കൂടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മുൻപിൽ പോയ വാഹനം ഇടത്തോട്ട് വെടിച്ചതിനെ തുടർന്ന് പെട്ടെന്ന് ബ്രേക്കിട്ടപ്പോളാന്ന് ടാങ്കർ മറിഞ്ഞതെന്ന് കരുതുന്നു. ഇതുവഴിയുള്ള ഗതാഗതങ്ങൾ താത്കാലികമായി നിർത്തി വച്ചിരിക്കുകയാണ്. സംഭവ സ്ഥലത്ത് റിഫൈനറി ഉദ്യോഗസ്ഥർ എത്തിയിട്ടുണ്ട് .
















