Thursday, April 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

മലപ്പുറത്തിന്റെ മനസ്സില്‍ വിഷം നിറയ്‌ക്കുന്നത് ആരാണ്?

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 26, 2018, 03:57 am IST
in Vicharam

ഇക്കഴിഞ്ഞ 16ന് അക്രമികള്‍ അഴിഞ്ഞാടിയ താനൂരില്‍ സന്ദര്‍ശനം കഴിഞ്ഞ് മന്ത്രി കെ.ടി. ജലീല്‍ പുറപ്പെടുവിച്ച  പ്രസ്താവനയില്‍ അവകാശപ്പെടുന്നത് ”കാലുഷ്യങ്ങള്‍ക്കിടയിലും സമാധാനത്തിന്റെ തുരുത്തായി നിന്നിട്ടുള്ള പ്രദേശങ്ങള്‍ ഉള്‍ക്കൊള്ളുന്ന ജില്ലയാണ് മലപ്പുറം” എന്നാണ്. മുസ്ലീംലീഗുകാരും എന്‍ഡിഎഫുകാരും ജമാഅത്തെ ഇസ്ലാമിക്കാരും അവകാശപ്പെടുന്നത് ഇപ്പോള്‍ സിപിഎമ്മായ കെ.ടി. ജലീലും ആവര്‍ത്തിക്കുന്നു. അയോദ്ധ്യാ പ്രക്ഷോഭം ഉച്ചസ്ഥായിലായപ്പോഴും മലപ്പുറം ശാന്തമായിരുന്നുവെന്നും പാണക്കാട് തങ്ങളുടെയും കുടുംബത്തിന്റെയും ഇടപെടലുകളാണ് ഇതിന് കാരണമെന്നുള്ള പ്രസംഗങ്ങളും ധാരാളം കേട്ടിട്ടുണ്ട്. 

സമാധാനത്തിന്റെ തുരുത്താണ് മലപ്പുറം എന്ന പൊള്ളയായ അവകാശവാദത്തിന്റെ ഉള്ളുതുറക്കുന്നതാണ് കഴിഞ്ഞ 16ന് നടന്ന  ആക്രമണങ്ങള്‍. ഏത് പ്രദേശത്തെയും ന്യൂനപക്ഷങ്ങളുടെ സുരക്ഷ ഉറപ്പാക്കേണ്ടത് ഭൂരിപക്ഷത്തിന്റെ കടമയാണെന്നും മലപ്പുറത്ത് ഹിന്ദുക്കള്‍ ന്യൂനപക്ഷമാണെന്നും മന്ത്രി ജലീല്‍ തുടര്‍ന്നു പറയുന്നുണ്ട്. എന്നാല്‍ മലപ്പുറത്തെ ന്യൂനപക്ഷത്തിന്റെ സുരക്ഷ ഉറപ്പാക്കാന്‍ ഭൂരിപക്ഷത്തിന് കഴിയാറുണ്ടോ? മുസ്ലീം തീവ്രവാദ ശക്തികളുടെ ധിക്കാരങ്ങള്‍ക്കെതിരെ ചെറുവിരലനക്കാന്‍ കഴിയാതെ നിസ്സഹായരാണ് മലപ്പുറത്തെ ഭൂരിപക്ഷം മുസ്ലീങ്ങളും.  

ഗോപാലിക അന്തര്‍ജനം അറബി പഠിപ്പിക്കാന്‍ പാടില്ലെന്ന് ഫത്‌വ ഇറങ്ങിയത് മലപ്പുറത്താണ്. 1986 ആഗസ്റ്റ് 27ന് കന്‍മനത്തിനടുത്തുള്ള പോത്തന്നൂരില്‍ ശ്രീകൃഷ്ണജയന്തി ശോഭായാത്ര ആരംഭിച്ചത് ഒരു സ്‌കൂളില്‍ നിന്നാണെന്ന കാരണത്താല്‍ മുസ്ലീം കുട്ടികളെ പിന്‍വലിപ്പിക്കാന്‍ ശ്രമം നടന്നു. ചെട്ടിപ്പടിയില്‍ ശ്രീകൃഷ്ണജയന്തി ഘോഷയാത്രക്ക് നേരെ സംഘടിത അക്രമം നടന്നു. 1986 ജൂലൈ 16ന് രാമായണ മാസാചാരണത്തില്‍ പങ്കെടുത്തതിന്റെ പേരില്‍ ചേറൂരില്‍ ഹിന്ദുക്കള്‍ക്ക് ജോലി നിഷേധിക്കപ്പെട്ടു. 1984 നവംബര്‍ 19ന് കൊടുവായൂര്‍ കാടാച്ചിറ ക്ഷേത്രം തകര്‍ക്കപ്പെട്ടു. ഇരിങ്ങാവൂര്‍ ശിവക്ഷേത്രം ഡയനാമിറ്റുവെച്ച് തകര്‍ത്തു. പുത്തൂര്‍ പള്ളിക്കലില്‍ ഹരിജന വിഭാഗത്തിന്റെ ശ്മശാനം കയ്യേറി. അങ്ങാടിപ്പുറം ചെത്തല്ലൂരിലും തിരുവാലി തേതംകുന്നിലും ശ്മശാനങ്ങള്‍ക്ക് ഇതേ വിധിയായിരുന്നു.

1990കളില്‍ ദേശീയതലത്തില്‍ നടന്ന രാമജന്മഭൂമി പ്രക്ഷോഭം കേരളത്തിലും സജീവമായിരുന്നു. രാമജന്മഭൂമി പ്രക്ഷോഭം മുസ്ലീങ്ങള്‍ക്കെതിരാണെന്ന് പ്രചരിപ്പിക്കാന്‍ മുസ്ലീം സംഘടനകള്‍ രംഗത്തിറങ്ങി.  മതേതരമെന്ന് പ്രഖ്യാപിക്കപ്പെട്ട ഇടതു-വലതു രാഷ്‌ട്രീയകക്ഷികളാണ് ഇത് ഏറെ ഉച്ചത്തില്‍ പ്രചരിപ്പിക്കാന്‍ ശ്രമിച്ചത്. ഇതിന്റെ ഫലമായുണ്ടായ അസ്വസ്ഥതകള്‍ക്ക് വഴിമരുന്നിട്ട് ആളിക്കത്തിക്കാന്‍ ഐഎസ്എസും പിഡിപിയും എന്‍ഡിഎഫും ശ്രമിച്ചു. ഇതിനെ കടത്തിവെട്ടിക്കൊണ്ട് മുസ്ലീംലീഗ് പോലെയുള്ള സംഘടനകള്‍ വര്‍ഗീയ ഭ്രാന്തിളക്കിവിട്ടു.

1990 ഒക്‌ടോബര്‍ 17ന് തിരൂരങ്ങാടിക്കടുത്ത് ചെമ്മാട് കരിപറമ്പില്‍ സിപി വത്സരാജ് എന്ന ബിജെപി പ്രവര്‍ത്തകനെ ഹാലിളകി വന്ന മുസ്ലീംസംഘം അക്രമിച്ച് കൊലപ്പെടുത്തി. മുസ്ലീങ്ങളുടെ പ്രകടനം റോഡരികില്‍ നിന്ന് കണ്ടിരുന്ന യുവാവിനെ നിഷ്‌കരുണം നടുറോഡില്‍ വെട്ടിക്കൊല്ലുകയായിരുന്നു. 1984 ഡിസംബര്‍ 18ന് ആതവനാട് ഗോപാലകൃഷ്ണനും 1971 മാര്‍ച്ച് 13ന് ഉണ്ണിച്ചോയിക്കുട്ടിയും മുസ്ലീം ഭീകരസംഘത്തിന്റെ അക്രമത്തില്‍ കൊല്ലപ്പെട്ടിരുന്നു.

1992 ഡിസംബര്‍ 6 മുതല്‍ ഏതാണ്ട് ഒരു മാസക്കാലം മലപ്പുറം കലാപ ഭൂമിയായിരുന്നു. 1921ലെ മാപ്പിള ലഹളയെ ഓര്‍മ്മിപ്പിക്കുന്നതായിരുന്നു വര്‍ഗീയതാണ്ഡവം.

1992 ഡിസംബര്‍ 7ന് വേണു, ഡിസംബര്‍ 8ന് കോരുക്കുട്ടി, പി.കെ. ബാലന്‍, എം. അച്യുതന്‍ എന്നിവര്‍ കൊല്ലപ്പെട്ടു. ഡിസംബര്‍ 12ന് രാജീവ്, മോഹന്‍ദാസ് എന്നിവരും കൊല്ലപ്പെട്ടു. 1995-96 വര്‍ഷങ്ങളിലായി മൂന്ന് പേരാണ് ക്രൂരമായി കൊല്ലപ്പെട്ടത്. തെളിവുകള്‍ അവശേഷിപ്പിക്കാതെ, സമാനമായ സാഹചര്യങ്ങളില്‍ ആണ് ഇവര്‍ കൊല്ലപ്പെട്ടത്. 1995 ആഗസ്റ്റ് 19ന് പാലൂര്‍ മോഹനചന്ദ്രന്‍, ഡിസംബര്‍ 26ന് സുകുമാരന്‍, 1996 ആഗസ്റ്റ് 25ന് മഠത്തില്‍ താമി എന്നിവര്‍ കൊല്ലപ്പെട്ടു.

2007 ജനുവരി 20ന് ഇരുനിലത്തുകണ്ടി രവി, മാര്‍ച്ച് 16ന് ലക്ഷ്മണന്‍, 2017 ആഗസ്റ്റ് 26ന് വിപിന്‍ എന്നിവരും എന്‍ഡിഎഫ് അക്രമത്തില്‍ കൊല്ലപ്പെട്ടു. കൊലപാതകങ്ങളെക്കുറിച്ച് ശരിയായ അന്വേഷണം പോലും നടക്കാറില്ല. പാലൂര്‍ മോഹനന്റേതടക്കമുള്ള കേസുകള്‍ അന്വേഷിച്ച് തെളിവുകള്‍ ലഭിക്കുന്നില്ലെന്ന് കാണിച്ച് എഴുതിത്തള്ളാനായിരുന്നു പോലീസിന് തിടുക്കം. മുഖംമൂടിയിട്ട അക്രമികള്‍ എന്നെഴുതി ചേര്‍ത്ത് അന്വേഷണത്തിന്റെയും കുറ്റപത്രസമര്‍പ്പണത്തിന്റെയും ഇടയില്‍തന്നെ കേസുകള്‍ പരാജയപ്പെടുത്തുവാന്‍ വിദ്ഗദരായ അന്വേഷണ ഉദ്യോഗസ്ഥരാണ് മുസ്ലീം വര്‍ഗീയ ശക്തികള്‍ക്ക് വിടുപണി ചെയ്യുന്നത്.

പ്രതിമകള്‍ തകര്‍ക്കുക എന്നത് ബാമിയാന്‍ പ്രതിമകളുടെ നാട്ടില്‍ മാത്രമല്ല മലപ്പുറത്തും കാണാം. മലയാളഭാഷാ പിതാവായ തുഞ്ചത്തെഴുത്തച്ഛന്റെ പ്രതിമ തിരൂരില്‍ സ്ഥാപിക്കണമെന്ന ആവശ്യം നിരാകരിക്കപ്പെട്ടു. വാഗണ്‍ ട്രാജഡിയ്‌ക്ക് ഹാള്‍ പണിത തിരൂരില്‍ തുഞ്ചത്ത് ആചാര്യന് പ്രതിമ പാടില്ല എന്നു പറയുന്നതിലെ യുക്തിയെ ചോദ്യം ചെയ്യാന്‍ എഴുത്തുകാര്‍ക്കും സാംസ്‌കാരിക നായകന്മാര്‍ക്കും നാവ് പൊങ്ങിയില്ല.

കൂമന്‍ കാവിന്റെ പശ്ചാത്തലത്തില്‍ കോട്ടക്കല്‍ ഗവ. രാജാസ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ വളപ്പില്‍ ഉയര്‍ന്നുവന്ന ഒ.വി. വിജയന്റെ പ്രതിമ ഏറ്റുവാങ്ങിയ എതിര്‍പ്പും കേരളം ഏറെ ചര്‍ച്ച ചെയ്തതാണ്. ഇത്തരം സങ്കുചിത മതബോധത്തിലേക്ക് മലപ്പുറത്തുകാരെ മാറ്റിയെടുക്കാന്‍ ശ്രമിക്കുന്നതാരാണ്?

വിദ്യാലയങ്ങളില്‍ പ്രതിമ തകര്‍ക്കുന്നവര്‍ സര്‍വകലാശാലകളില്‍ അല്‍ഖ്വയ്ദ ഭീകരവാദിയുടെ കവിത പഠിപ്പിക്കാന്‍ രംഗത്തുവരും. ഗ്വാണ്ടനാമോ തടവറയില്‍ കഴിഞ്ഞ ഇബ്രാഹിം അല്‍ റുബായിഷ് എന്നയാള്‍ രചിച്ച കടലിനോട്  എന്ന കവിത കോഴിക്കോട് സര്‍വകലാശാലാ വിദ്യാര്‍ത്ഥികളുടെ ബിരുദ സിലബസില്‍ ഉള്‍പ്പെടുത്തി. അല്‍ഖ്വയ്ദ തങ്ങളുടെ ഭീകരസംഘത്തിലുള്‍പ്പെട്ടവനാണെന്നവകാശപ്പെടുന്ന റൂബായിഷിനുവേണ്ടി മലപ്പുറത്ത് ശബ്ദമുയര്‍ന്നു. കിളിക്കൊഞ്ചലിലൂടെ കാവ്യം രചിച്ച തുഞ്ചത്ത് ആചാര്യനല്ല, റൂബായിഷിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാനാണ് തിടുക്കമുണ്ടായത്.

(തുടരും)

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ജാമിയ മിലിയ ഇസ്ലാമിയ സര്‍വ്വകലാശാല വിസി മസ് ഹര്‍ ആസിഫ് (വലത്ത്)
India

ഭാരതത്തിലെ എല്ലാവര്‍ക്കും ശിവഭഗവാന്റെ ഡിഎന്‍എ ആണ് ഉള്ളതെന്ന് ജാമിയ മിലിയ വിസി മസ് ഹര്‍ ആസിഫ്

Kerala

വാവ സുരേഷ് രാജവെമ്പാലെയെപ്പിടിക്കാന്‍ സ്വീഡനിലേക്ക് പോകുന്നുവെന്ന വാര്‍ത്തയില്‍ ആശയക്കുഴപ്പം

ബംഗാളിലെ ബിജെപി നേതാവ് സുവേന്ദു അധികാരി, അസമിലെ ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ, എഐഎഡിഎംകെ നേതാവ് എടപ്പാടി പളനിസ്വാമി, പുതുച്ചേരിയിലെ രംഗസ്വാമി, രാജീവ് ചന്ദ്രശേഖര്‍ (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)
India

ഇന്ത്യയാകെ ബിജെപി തരംഗം…ബംഗാളില്‍ മമത വീഴും, അസമില്‍ ഹിമന്ത, തമിഴ്നാട്ടിലും പുതുച്ചേരിയിലും എന്‍ഡിഎ, കേരളത്തില്‍ നിര്‍ണ്ണായകശക്തിയാകും

Kerala

ബംഗളൂരുവില്‍ കനത്ത മഴയും കാറ്റും: ആശുപത്രിയുടെ ചുറ്റുമതില്‍ തകര്‍ന്ന് മലയാളികള്‍ ഉള്‍പ്പെടെ 7 മരണം

Kerala

കരിപ്പൂരില്‍ യുവാവിന്റെ മരണം സൂര്യാഘാതമേറ്റ്

പുതിയ വാര്‍ത്തകള്‍

പുതുച്ചേരിയിലും എഎന്‍ആര്‍സി-ബിജെപി സഖ്യം അധികാരം പിടിയ്‌ക്കുമെന്ന് എക്സിറ്റ് പോള്‍

ഫിലിം ക്രിട്ടിക്സ് അവാർഡ്, ‘സമസ്താലോക’ രണ്ട് അവാർഡുകൾ കരസ്ഥമാക്കി.

അസമില്‍ ബിജെപി തൂത്തുവാരുമെന്ന് എല്ലാ സര‍്വ്വേഫലങ്ങലും, വീണ്ടും ഹിമന്ത ഭരണം

ഫിലിം ക്രിട്ടിക്സ് അവാർഡ്, ‘കല്യാണമര’ത്തിന് മൂന്ന് അവാർഡുകൾ .

‘ എന്റെ വിജയ പരാജയങ്ങൾ ഭഗവാനും ജനങ്ങളും തീരുമാനിക്കും , ഗുരുവായൂർ മണ്ണിന്റെ പൈതൃകം സംരക്ഷിക്കപ്പെടും ‘ ; ബി ഗോപാലകൃഷ്ണൻ

യുപി എൻകൗണ്ടർ സ്പെഷ്യലിസ്റ്റ് അജയ് പാൽ ശർമ്മയെ ബംഗാളിൽ നിന്ന് തിരിച്ചയക്കണം ; ഭയന്ന് തൃണമൂൽ കോൺഗ്രസ് ; സുപ്രീം കോടതിയിൽ ഹർജി

പെട്രോള്‍ നല്‍കാന്‍ വൈകി: പമ്പ് ജീവനക്കാരന് മയക്കുമരുന്ന് കേസ് പ്രതിയുടെ മര്‍ദ്ദനം

തമിഴ്നാട്ടില്‍ എഐഎഡിഎംകെ-ബിജെപി സഖ്യം അധികാരത്തില്‍ വരുമെന്ന് ടൈംസ് നൗ സര്‍വ്വേ തമിഴ്നാട്ടില്‍ 147 സീറ്റുവരെ ഈ നേടും

ബിജെപിയ്‌ക്ക് 14 സീറ്റ് വരെ പ്രവചിച്ച് പീപ്പിള്‍സ് ഇന്‍സൈറ്റ് സര്‍വ്വേ; മാറാത്തത് കേരളത്തിലും മാറും?

വിരമിച്ച ശേഷവും കാറില്‍ നക്ഷത്ര ചിഹ്നവുമായി യാത്ര ചെയ്ത മുന്‍ ഡിജിപി ടോമിന്‍ തച്ചങ്കരിക്ക് പിഴ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.