Tuesday, April 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Agriculture

വളർത്തുപക്ഷി പരിപാലനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 15, 2018, 02:33 am IST
in Agriculture

വളര്‍ത്തു പക്ഷി വ്യവസായം വലിയ സാധ്യതകള്‍ തുറന്നിട്ടിരിക്കുന്നു. അല്‍പ്പം ശ്രദ്ധയും പരിചരണവും ഉണ്ടെങ്കില്‍ മികച്ച വരുമാനം നേടാന്‍ സാധിക്കും. ശരീരത്തിനാവശ്യമായ രീതിയില്‍ മാംസ്യം, കൊഴുപ്പ്, ഊര്‍ജ്ജം എന്നിവ നിസ്സാരമായ ചെലവിലും കുറഞ്ഞ അളവിലുമുള്ള ആഹാരത്തിലൂടെ ലഭ്യമാക്കുക എന്നത് വ്യക്തിഗതമായ ആവശ്യത്തില്‍ നിന്ന് ഒരു സാമൂഹികാവശ്യമായിമാറിയിരിക്കുന്ന കാലമാണിത്. പ്രൊട്ടീനും കലോറിയും ശരീരത്തിന് നല്‍കുന്നു എന്നതിനൊപ്പം സ്വാദിഷ്ഠമായ രീതിയില്‍ പാകം ചെയ്യുന്ന മാംസാഹാരത്തിന്റെ വാണിജ്യസാധ്യതയും കോഴി വളര്‍ത്തല്‍, മൃഗപരിപാലനം എന്നീ വ്യവസായങ്ങള്‍ക്ക് മെച്ചപ്പെട്ട സാഹചര്യമൊരുക്കുന്നു.

മാംസം, മുട്ട ആവശ്യങ്ങള്‍ക്കായി കോഴി, താറാവ്, ടര്‍ക്കി എന്നീ ഇനം പക്ഷികളെ ഫാമുകളില്‍ വ്യാവസായികാടിസ്ഥാനത്തില്‍ വളര്‍ത്തുന്നത് കര്‍ഷകര്‍ക്ക് മികച്ച വരുമാനം നേടികൊടുക്കുന്നു.  കോഴിക്കുഞ്ഞുങ്ങളെ കണ്ടെത്തുന്നതിലും പരിചരണത്തിലും നല്ല രീതിയില്‍ ശ്രദ്ധ ചെലുത്തേണ്ട മേഖലയാണിത്. ഇറച്ചി ആവശ്യത്തിനായി ബ്രോയ്‌ലര്‍, കോക്കറെല്‍ എന്നീ ഇനത്തിലുള്ള കോഴികളേയും മുട്ട ആവശ്യത്തിനായി ലെയര്‍ കോഴികളേയുമാണ് വളര്‍ത്തേണ്ടത്. ബ്രോയ്‌ലര്‍, ലെയര്‍ എന്നീ കോഴിവളര്‍ത്തല്‍ വ്യവസായങ്ങളാണ് പ്രചാരത്തിലുള്ളത്. 40 മുതല്‍ 42  ദിവസങ്ങളാണ് ബ്രോയ്‌ലര്‍ കോഴികളുടെ വളര്‍ച്ച പരിധിയായി നിശ്ചയിച്ചിരിക്കുന്നത്. ഈ കുറഞ്ഞ കാലം മുഖ്യ വിഷയമായി പരിഗണിച്ച്, വളര്‍ച്ചയുടെ ആദ്യഘട്ടങ്ങളില്‍ വളരെ കരുതലോടെയുള്ള പരിചരണം നല്‍കണം. 72 ആഴ്ചയോളം വളര്‍ത്താവുന്ന ലെയര്‍ കോഴികളില്‍ നിന്ന് വര്‍ഷത്തില്‍ ശരാശരി 300 മുട്ടകള്‍ ഉത്പാദിപ്പിക്കാന്‍ കഴിയും.

ഫാമുകളുടെ നിര്‍മ്മാണം

കുറ്റമറ്റതായിരിക്കണം ഫാമുകള്‍. നല്ല രീതിയിലുള്ള വായുസഞ്ചാരവും വെളിച്ചവും കോഴികളുടെ വളര്‍ച്ചയ്‌ക്കും ആരോഗ്യത്തിനും ആവശ്യമാണ്. തിരക്കും ശബ്ദവും കുറഞ്ഞ ഗ്രാമീണ മേഖലകള്‍ കേന്ദ്രീകരിച്ച് ഫാമുകള്‍ സജ്ജീകരിക്കുന്നതാണ് ഉചിതം. ഗ്രാമീണ മേഖലകള്‍ തെരഞ്ഞെടുക്കുമ്പോള്‍ കുറഞ്ഞ നിരക്കില്‍ സ്ഥലവും മിതമായ കൂലിക്ക് തൊഴിലാളികളേയും ലഭിക്കുമെന്നതാണ് പ്രത്യേകത.  പുതിയ ബാച്ച് കോഴിക്കുഞ്ഞുങ്ങളെ കൊണ്ടുവരുന്നതിന് മുമ്പായി ഫാം ഷെഡ്ഡുകള്‍ വൃത്തിയാക്കി വെക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്, കൂടാതെ ഫാമില്‍ ഉപയോഗിക്കുന്ന ഉപകരണങ്ങളെല്ലാം തന്നെ ആവശ്യം കഴിഞ്ഞ് വൃത്തിയാക്കി സൂക്ഷിക്കാനും ശ്രദ്ധിക്കണം. ശുദ്ധജല ലഭ്യതയും ഉറപ്പുവരുത്തണം, കോഴികളെ ആക്രമിക്കുന്ന മറ്റ് ജീവികളെ അകറ്റി നിറുത്തുന്ന തരത്തിലായിരിക്കണം ഫാമുകള്‍ സജ്ജമാക്കേണ്ടത്. 40 മീറ്ററെങ്കിലും അകലം പാലിച്ചാണ് ഷെഡ്ഡുകള്‍ നിര്‍മ്മിക്കേണ്ടത്, കൂടാതെ ഷെഡ്ഡിനുള്ളില്‍ മഴയേല്‍ക്കാനോ വെള്ളം ഒഴുകാനോ ഇടവരരുത്. നിലത്തുനിന്നും ഒന്ന് രണ്ട് മീറ്റര്‍ ഉയരത്തില്‍ നിര്‍മ്മിക്കുന്ന ഷെഡ്ഡിന് കീഴെ അടിഞ്ഞുകൂടുന്ന കോഴിക്കാഷ്ഠം അതതു സമയത്ത് നീക്കം ചെയ്യാനും ശ്രദ്ധിക്കണം, പ്രത്യേകിച്ച് മഴക്കാലാരംഭത്തിന് മുമ്പ്. ബാക്ടീരിയ, വൈറല്‍, ഫങ്കസ് എന്നിവ കോഴികളുടെ ആരോഗ്യത്തെ ബാധിക്കുന്നതും രോഗം പടര്‍ത്തുന്നവയുമാണ്. ശ്രദ്ധക്കുറവുമൂലമുണ്ടാകുന്ന രോഗവ്യാപനം ഫാമിലെ മുഴുവന്‍ കോഴികളേയും ഇല്ലാതാക്കുന്ന സ്ഥിതിയിലേക്ക് മാറാം. വിറ്റാമിന്‍, മിനറല്‍ എന്നിവയുടെ അഭാവവും കോഴികളെ ബാധിച്ചേക്കാം. വൈദ്യപരിചരണവും ആവശ്യമായ മരുന്നുകളും ഉപയോഗിച്ച് കോഴികളെ രോഗബാധയില്‍ നിന്ന് സംരക്ഷിച്ചാല്‍ വ്യവസായത്തിന്റെ നല്ല തുടര്‍ച്ച ഉറപ്പുവരുത്താം.

ഫാമുകളുടെ നിര്‍മ്മാണച്ചെലവ് കെട്ടിടങ്ങളുടെ വലിപ്പത്തെ ആശ്രയിച്ചിരിക്കും, വ്യാവസായിക ഉത്പാദനത്തിനുള്ള സ്വദേശി, വിദേശി ഇനങ്ങളിലുള്ള കോഴിക്കുഞ്ഞുങ്ങളെ നേരിട്ടെത്തിച്ച്  കൊടുക്കുന്ന സ്ഥാപനങ്ങള്‍ ഇക്കാലത്ത് സജീവമാണ്. കെട്ടിട നിര്‍മ്മാണത്തിനാവശ്യമായ വായ്‌പകളും സര്‍ക്കാര്‍ സബ്‌സിഡികളും ലഭ്യമായ ഇക്കാലത്ത് വ്യവസായാരംഭം ഏറെക്കുറെ എളുപ്പമാണ്. പക്ഷികള്‍ക്ക് തീറ്റ നല്‍കുന്ന ധാന്യങ്ങള്‍ പലയിടങ്ങളില്‍ നിന്ന് ശേഖരിച്ച് ഫാമുകളില്‍ വെച്ച് പൊടിച്ച് മിശ്രിതമാക്കി നല്‍കുന്നത് ലാഭകരമാണ്, ഫാമുകളില്‍ ഉണ്ടാക്കുന്ന മിശ്രിതത്തിന്റെ പോഷകഗുണത്തെക്കുറച്ച് കൂടുതല്‍ കരുതല്‍ ഉത്പാദകന് ആവശ്യമാണ്. വിപണിയില്‍ നിന്ന് കോഴിത്തീറ്റ വാങ്ങുമ്പോള്‍ ടണ്ണിന് അയ്യായിരം രൂപവരെ അധികം നല്‍കേണ്ടിവരും. ഗോതമ്പ്, സോയ, ചോളം, കടല എന്നിവ ഫാമില്‍ വെച്ചുതന്നെ പൊടിച്ച് കോഴിത്തീറ്റ തയ്യാറാക്കുന്നതാണ് ഉചിതം.

നൂറ് മേനി വിളഞ്ഞ് ഷമാം; യുവ കർഷകന്റെ വിജയകഥ

പൂപാലന്‍

അറേബ്യന്‍ രാജ്യങ്ങളിലെ പഴവര്‍ഗമായ ഷമാം മലയാള മണ്ണില്‍ നൂറ് മേനി വിളവ് നല്‍കുകയാണ്. ആലപ്പുഴയിലെ പെരുമ്പളം ദ്വീപിലെ യുവകര്‍ഷകനായ കൂപ്പള്ളില്‍ ശ്രീകുമാറാണ് ഷമാം തോട്ടം ഒരുക്കിയിരിക്കുന്നത്.

രണ്ട് ഏക്കര്‍പാടത്താണ് 700 ചുവട് ഷമാം നട്ടത്. തായ്‌വാനില്‍ നിന്ന് ഇറക്കുമതി ചെയ്ത കുത്തന്‍ ഇനമാണ് നട്ടത്. ഏറ്റവും മികച്ച വിത്തിനമാണ് കുത്തന്‍. നട്ട് അമ്പതാം ദിവസം മുതല്‍  വിളവെടുക്കാമെന്നതാണ് ഈ ഇനത്തിന്റെ പ്രത്യേകത. രണ്ടു കിലോഗ്രാം തൂക്കം വരുന്ന ഷമാവാണ് ശ്രീകുമാറിന്റെ തോട്ടത്തില്‍ വിളഞ്ഞിരിക്കുന്നത്. മാര്‍ക്കറ്റില്‍ 50 രൂപയുണ്ടെങ്കിലും 30 രൂപയ്‌ക്കാണ് വില്‍ക്കുന്നത്. പെരുമ്പളം ദ്വീപില്‍ കൃഷി പ്രയാസമാണെങ്കിലും കൃത്യമായ കൃഷി രീതിയിലൂടെയാണ് ഷമാം വിളയിച്ചത്. 

ചാണകവും, എല്ലുപൊടിയും വേപ്പിന്‍ പിണ്ണാക്കും കോഴിവളവും ചേര്‍ത്താണ് തടം ഒരുക്കിയത്. പിന്നീട് കടല്‍പായല്‍ അധിഷ്ഠിതമായി സീവീഡ്  ജെല്ലും, വെജിറ്റബിള്‍ ടോപ്പ് അപ്പും ഡ്രിപ് വഴി നല്‍കി. ഇറാനില്‍ നിന്നും ഇതര അറബ് രാജ്യങ്ങളില്‍ നിന്ന് നമ്മുടെ വിപണിയിലേക്കെത്തിയിരുന്ന ഷമാം പരീക്ഷണാടിസ്ഥാനത്തിലാണ് കൃഷിയിറക്കിയത്. 

വെള്ളരി വര്‍ഗത്തില്‍പ്പെട്ട പോഷക സമ്പന്നമായ ഈ വിള ഏറെഔഷധ ഗുണമുള്ളതാണ്. എന്നാല്‍ കേരളത്തിന്റെ കാലാവസ്ഥ ഷമാം കൃഷിക്ക് യോജിച്ചതല്ല. അതിനാല്‍ സംസ്ഥാനത്ത് നാമമാത്രമായ കര്‍ഷകരാണ് ഷമാം കൃഷിചെയ്യുന്നത്. ഇവയില്‍ അധികവും മഴമറകളിലാണ്. എന്നാല്‍ വയലില്‍

അപൂര്‍വ്വമായേ ഷമാം കൃഷിയുള്ളൂ. ഇത്തവണ മഴ കുറഞ്ഞതും ചൂടുകൂടിയതുമാണ് കൃഷിക്ക് അനുയോജ്യമായതെന്ന് ശ്രീകുമാര്‍ പറയുന്നു. ഗള്‍ഫുകാര്‍ക്കിടയില്‍ വലിയ ഡിമാന്‍ഡുള്ള ഫലമാണ് ഷമാം. തണ്ണിമത്തന് സമാനമായ ഇതിന്റെ കായ്‌കളിലെ ഭക്ഷ്യയോഗ്യമായ ഭാഗം മഞ്ഞ നിറമാണ്. ഷമാമിനൊപ്പം മറ്റു പച്ചക്കറികളും ശ്രീകുമാര്‍ കൃഷി ചെയ്യുന്നുണ്ട് വിഷുവിന് 5,000 കിലോഗ്രാം വെള്ളരിയും 2,000 കിലോഗ്രാം തണ്ണിമത്തനും വിറ്റു. തൈകള്‍ ഉത്പാദിപ്പിച്ചാണ് ശ്രീകുമാറിന്റെ ഉപജീവനം. ശ്രീകുമാറിന്റെ കൃഷിക്ക് പൂര്‍ണ പിന്തുണയുമായി ഭാര്യ ഷീനയും മക്കള്‍ ശ്രേയും ശ്രീശിഖയും ഒപ്പമുണ്ട്. ശ്രീകുമാര്‍: 9446122740.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മക്കൻ ചെല്ലപ്പന്റെ ആത്മഹത്യയിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ബിജെപി; അച്ഛൻ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്ന് മകൻ ദീപു

Entertainment

ഇങ്ങനെയൊക്കെയാണ് ഇസം ഇളകുക; അഖില്‍ മാരാരെ തൃക്കാക്കരയിലെ ഒരു മനുഷ്യനും അറിയില്ല: ഷിയാസ് കരീം

Kerala

വോട്ടെടുപ്പ് ദിവസം സിപിഎമ്മിന്റെ സഹായത്തോടെ തീവ്രവാദ സംഘടനകൾ കലാപത്തിന് ശ്രമിക്കുന്നു; പരാതിയുമായി ജി.സുധാകരൻ

India

നാഗ്പൂർ ആർ എസ് എസ് കാര്യാലയത്തിന് സമീപം സ്ഫോടകവസ്തുക്കൾ ; കണ്ടെടുത്തത് 15 ജെലാറ്റിൻ സ്റ്റിക്കുകളും 58 ഡിറ്റണേറ്ററുകളും 8 കണക്ടറുകളും

Kerala

തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി; ഏപ്രില്‍ 29 വരെ എക്സിറ്റ് പോളുകള്‍ക്ക് വിലക്കെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍

പുതിയ വാര്‍ത്തകള്‍

ഹരിദ്വാറിന്റെ മതപരമായ പവിത്രത ഉറപ്പാക്കണം ; മാംസവിൽപ്പന ശാലകൾ നഗരത്തിൽ നിന്ന് മാറ്റാൻ ഉത്തരവ്

ശരണ്യയെ കാണാതായ സംഭവം: തടിയൻഡമോൾ ട്രക്കിങ്ങിന് താത്കാലിക വിലക്ക്

മതേതരരായിരുന്നുവെങ്കിൽ എന്തിനാണ് ഇന്ദിരാഗാന്ധിയുടെയും, രാജീവ് ഗാന്ധിയുടെയും സംസ്ക്കാര ചടങ്ങുകൾക്ക് ബ്രാഹ്മണരെ വിളിപ്പിച്ചത് : നിതിൻ ഗഡ്കരി

സംസ്ഥാനത്ത് രണ്ട് ദിവസം ഡ്രൈ ഡേ; ഇന്ന് വൈകിട്ടോടെ മദ്യശാലകള്‍ അടയ്‌ക്കും

പാലക്കാട് കോങ്ങാട് ക്ഷേത്ര ഉത്സവത്തിനിടെ ആനയിടഞ്ഞു; പാപ്പാനെ ചവിട്ടിക്കൊന്നു

ലിഫ്റ്റ് ചോദിച്ച്‌ കയറിയ ബൈക്കില്‍ ലോറി ഇടിച്ച്‌ അപകടം; 23കാരിക്ക് ദാരുണാന്ത്യം

പാലക്കാട് എന്‍ഡിഎ സ്ഥാനാര്‍ഥി ശോഭാ സുരേന്ദ്രന്റെ പ്രകടനപത്രിക കേന്ദ്രമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ പ്രകാശനം ചെയ്യുന്നു

കേരളത്തില്‍ ശത്രുക്കളെ പോലെ തമ്മിലടിക്കുന്നവര്‍ ദല്‍ഹിയില്‍ ഒറ്റക്കെട്ട്: ശിവരാജ് സിങ് ചൗഹാന്‍

കേരളത്തിന്റെ പൊതുകടം 5 ലക്ഷം കോടി കവിഞ്ഞു

‘ഡാഷ് മോനെ രേവന്താ മറുപടി വരുന്നുണ്ട്‘; രേവന്ത് റെഡ്ഡിക്കെതിരെ അസഭ്യ പ്രയോഗവുമായി മുഖ്യമന്ത്രി പിണറായി വിജയൻ

ഗുരുവായൂരിന്‌ വേണ്ടി നിലപാടിലുറച്ച്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.