Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

പിതൃക്കളുടെ തൃപ്തി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 12, 2018, 02:20 am IST
inSamskriti

അച്ഛനമ്മമാരും അവരുടെ തലമുറകളും എന്നന്നേക്കുമായി മറയുന്നു. അവര്‍ പിതൃക്കളായി അലയുന്നു എന്നും, അല്ലെങ്കില്‍ മക്കളുടെ ബലിതര്‍പ്പണങ്ങളിലൂടെയും സത്കര്‍മ്മങ്ങളിലൂടെയും പരമമായ വിഷ്ണുപദപ്രാപ്തി അഥവാ സദ്ഗതി പ്രാപിക്കുന്നു എന്നും നാം വിശ്വസിക്കുന്നു. മരണശേഷം എന്തു സംഭവിക്കുന്നു എന്നതിന് ശാസ്ത്രീയമായ തെളിവുകളൊന്നും ലഭ്യമല്ല. ലഭിച്ചിരിക്കുന്ന വിവരങ്ങള്‍ അവ്യക്തവുമാണ്. ഋഷീശ്വരന്മാര്‍ നല്‍കിയിരിക്കുന്ന വിവരണങ്ങള്‍ മാത്രമേ നമുക്കാധാരമായിട്ടുള്ളൂ. അതു ശാസ്ത്രീയമാണോ എന്ന് അസന്ദിഗ്ധമായി വ്യക്തമാക്കുവാന്‍ സാധ്യമല്ല.

എന്നാല്‍ വിശ്വാസത്തിന്റെ മണ്ഡലത്തില്‍ നിന്നു നോക്കുന്നവര്‍ക്കും അനുഭവിക്കുന്നവര്‍ക്കും പ്രയോജനപ്പെടുത്താന്‍ സാധിക്കുന്ന ഒരാചാരഭാഗമുണ്ട്. പിതൃതൃപ്തി എന്നത്. ചില വ്യക്തികള്‍ രോഗമുണ്ടെന്ന് തെറ്റിദ്ധരിച്ച് തളര്‍ന്നുകിടക്കുമ്പോള്‍ അവര്‍ക്കു വിശ്വാസമുള്ള ഡോക്ടര്‍മാര്‍, ഉപ്പിന്റെ ഐസോടോണിക് ലായനി ഇഞ്ചക്ഷന്‍ കൊടുത്താല്‍പോലും, അവര്‍ രോഗമുക്തരാകുന്നു. ജീവിതത്തില്‍ പരാജയം നേരിടേണ്ടിവരുമ്പോഴും തുടരെ ദുഃഖസത്യങ്ങള്‍ അഭിമുഖീകരിക്കേണ്ടി വരുമ്പോഴും, തളര്‍ന്ന മനസ്സിനും ശരീരത്തിനും പിതൃക്കളുടെ അതൃപ്തിയില്‍നിന്ന് തൃപ്തിയിലേക്കുള്ള സന്ദേശം ഫലവത്താകാറുണ്ട്. മരിച്ചുപോയവര്‍ക്ക് സദ്ഗതിയുണ്ടായിട്ടില്ല എന്നത് ഒരു കാരണമാണെന്ന് തളര്‍ന്നവനെ ബോധ്യപ്പെടുത്തുക. അതിനുശേഷം കാരണം ഇല്ലാതാക്കുക. അതിനായി നടത്തേണ്ട ചടങ്ങുകള്‍ ഈ കാരണങ്ങളില്ലാതാക്കും. പിതൃക്കളുടെ അനുഗ്രഹംലഭിച്ചു എന്ന് ബോധ്യമായ വ്യക്തി വീണ്ടും കര്‍മ്മനിരതനായെന്നിരിക്കും. ഇതൊരു വിശ്വാസത്തിന്റെയും മനഃശാസ്ത്രത്തിന്റെയും ഗഹനമായ പ്രയോഗമാണ്. ശരീരത്തിനും മനസ്സിനും കുടുംബത്തിനും ദോഷകരമായി (അല്‍പം സാമ്പത്തിക ചെലവ് ഒഴികെ) മറ്റൊന്നും സംഭവിക്കാത്ത നിലവാരം വരെ മാത്രമേ ഈ ആചാരം നന്മ നല്‍കൂ. പിതൃക്കളുടെ പ്രീതിക്കായി മൃഗബലിയും ക്രൂരകര്‍മ്മങ്ങളും ചടങ്ങുകളും നടത്തുന്നു എങ്കിലത് സദാചാരത്തിന്റെ പരിധി കടന്ന് ദുരാചാരമായിത്തീരുമെന്ന് പ്രത്യേകം ഓര്‍മിക്കുക.  

അനാചാരങ്ങളും ദുരാചാരങ്ങളും

നന്മയുടെ ഒരു സന്ദേശവും നല്‍കാത്തതും തിന്മയുളവാക്കുന്നതുമായ കുറെ അനുഷ്ഠാനങ്ങള്‍ നാം ആചരിച്ചുപോരുന്നുണ്ട്. അവ അശാസ്ത്രീയമാണ്. അജ്ഞാനത്താലോ, ചില ‘ചിന്തകരുടെ’ ഉപദേശത്താലോ, അവരുടെ രചനകളിലൂടെയോ ആയിരിക്കും ഈ ദുരാചാരങ്ങള്‍ക്ക് തുടക്കം കുറിച്ചത്.

ശൂലംതറയ്‌ക്കല്‍: മനുഷ്യ ശരീരത്തെ ക്ഷേത്രമായും, അഹം ബ്രഹ്മാസ്മി എന്നും ദര്‍ശിച്ചവര്‍ ശരീരത്തില്‍ ശൂലം തറയ്‌ക്കുന്നതും, കൊളുത്തിട്ട് ക്ഷേത്രാചാരത്തിന്റെ ഭാഗമായി തൂക്കം നടത്തുന്നതും ദുരാചാരമാണ്. ശരീരമാദ്യം ഖലു ധര്‍മ്മ സാധനം എന്നുദ്‌ഘോഷിച്ച ഭാരതീയരുടെ ഏതു ദൈവമാണ് ഈ വികൃതമായ ആചാരം കണ്ട് പ്രീതരാകുന്നത്. തീക്കനലിലൂടെ നടക്കുന്നത് മറ്റൊരുവിധ ദുരാചാരമാണ്. ശരീരത്തെ പീഡിപ്പിക്കുന്ന ഒരു കര്‍മ്മം!

ധനിഷ്ടാപഞ്ചകം: അവിട്ടം മുതല്‍ രേവതിവരെ അഞ്ചു നക്ഷത്രങ്ങളെ ധനിഷ്ഠാപഞ്ചകങ്ങള്‍ എന്നുപറയുന്നു. ഈ അഞ്ചുനക്ഷത്രത്തില്‍ ആരെങ്കിലും മരിച്ചാല്‍ ആ വീട്ടില്‍ മറ്റൊരു മരണമുണ്ടാകുമത്രെ. ചിലര്‍ അഞ്ചുമരണമുണ്ടാകുമെന്നും വിശ്വസിക്കുന്നു. അന്ധമായ വിശ്വാസം മാത്രമാണിത്. ഇതിനു പരിഹാരമായി ദക്ഷിണ കേരളത്തില്‍ പുതിയതായി ഒരു ദുരാചാരം തുടങ്ങിയിരിക്കുന്നു. കോഴിയെ അറുത്ത് ശവത്തില്‍ രക്തം ഒഴിക്കുക. മറ്റൊന്ന് അഞ്ച് കോഴിമുട്ട ശവത്തോടൊപ്പം ദഹിപ്പിക്കുക കോഴിയെ അറുത്തതുകൊണ്ട് ‘മരണപാപ’മുണ്ടെങ്കില്‍ തീരുമെന്ന് ഒരു ഗ്രന്ഥത്തിലും വിവരിച്ചിട്ടില്ല. വ്യക്തമായ ദുരാചാരമാണിത്.

ദീപാവലിയും ആട്ടിറച്ചിയും: ദീപാവലിക്ക് സര്‍വ്വസാധാരണയായി ഒരു വിഭാഗം ജനങ്ങള്‍ ആട്ടിറച്ചി ഉപയോഗിക്കുവാന്‍ തുടങ്ങിയിരിക്കുന്നു. ഭാരതീയ ആചാരങ്ങളിലൊന്നിലും ഇറച്ചികൂട്ടിയുള്ള ചടങ്ങുകളില്ല. ഹീനവും നിഷ്ഠുരവുമാണീ ദുരാചാരം. ഉത്തര കേരളത്തില്‍ ബീഫും കട്ടിയും ചേര്‍ത്ത് ഓണമാഘോഷിക്കുന്നതും നികൃഷ്ടമായ ആചാരത്തിന്റെ ഭാഗമാണ്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കടുത്ത രോഗബാധയോട് ഏറ്റുമുട്ടി സരിതാ നായര്‍….എന്നാണ് ഞാന്‍ ആരുമില്ലാത്തിടത്ത് പോകുന്നത് എന്ന ചോദ്യമുയര്‍ത്തി സരിത

Kerala

സോഷ്യൽ മീഡിയയിലൂടെ പ്രധാനമന്ത്രിയെ അവഹേളിച്ച പോലീസ് ഉദ്യോഗസ്ഥ സജിത സലീമിന് സസ്പെൻഷൻ : പെരുമാറ്റച്ചട്ടങ്ങൾ ലംഘിച്ചെന്ന്  അന്വേഷണ റിപ്പോർട്ട്

Kerala

വിദ്വേഷ പരാമർശം; മാധ്യമപ്രവർത്തക അപർണ കുറുപ്പിനെതിനെ കേസെടുത്ത് സൈബർ പോലീസ്

Kerala

മുഖ്യമന്ത്രിയെ ഭീഷണിപ്പെടുത്തി കേരളത്തിൻറെ ഭരണ നിയന്ത്രണം ഏറ്റെടുക്കാൻ മതമൗലികവാദ ശക്തികൾ ശ്രമിക്കുന്നു: പി. കെ. കൃഷ്ണദാസ്

News

ഒറ്റയ്‌ക്ക് നദി ശുചീകരിച്ച സുരേന്ദ്ര സിങ് ചൗധരിക്ക് ഓഷ്യൻ ക്ലീനപ് സിഇഒ ജോലി വാഗ്ദാനം ചെയ്തു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

എക്സൈറ്റ്മെന്റ്സ് ബാനറിൽ അരുൺ ഗോപി നിർമ്മിക്കുന്ന സൈജു കുറുപ്പ്- സാഗർ ചിത്രത്തിന്റെ പൂജ നടന്നു

ആയുധവും മയക്കുമരുന്നുകളും കടത്താനുള്ള അതിർത്തിയിലെ ശ്രമം തകർത്തു

സംവൃതാ സുനിൽ വീണ്ടും അഭിനയ രംഗത്ത്.

രണ്ടുകേസിൽ ജാമ്യം ലഭിച്ചിട്ടും മുൻ ഇസ്‌കോൺ സംന്യാസി ചിൻമയ് കു്ണദാസ് ബംഗ്ലാദേശിലെ ജയിലിൽത്തന്നെ

കൈപ്പമംഗലം വാഹനാപകടം; കൊടുങ്ങല്ലൂർ ഡിവൈഎസ്‍പി രതീഷ് കുമാറിന് അന്വേഷണ ചുമതല, ലോറി ഡ്രൈവർമാരും പ്രതികൾ

എൽപിജി ബുക്കിംഗ് നിയന്ത്രണത്തിൽ ഇളവ് ; ഇനി 25 ദിവസത്തെ ഇടവേളയിൽ പാചകവാതകം ബുക്ക് ചെയ്യാമെന്ന് സുരേഷ് ഗോപി

ഓട്സ് കൊണ്ടുള്ള പുട്ടും തേങ്ങ അരച്ച നെത്തോലി കറിയും : 75 ലും 25 കാരനെ തോൽപ്പിക്കുന്ന മമ്മൂട്ടി , ഫിറ്റ്‌നസ് രഹസ്യം ഇതാ !

വീട്ടിൽ പോയി സജാദിനെ കണ്ടു, ചിരിച്ചു കളിച്ചാണ് പോയത് ; എന്റെ രാഷ്‌ട്രീയ പാരമ്പര്യം എല്ലാവരും മനസിലാക്കണം ; പാളയം പ്രദീപ്

ഭൂമിയുണ്ട് പക്ഷേ ഉടമസ്ഥാവകാശമില്ല; എരുമേലിയില്‍ പട്ടയം കിട്ടാതെ 32 കുടുംബങ്ങള്‍ക്ക് ദുരിതജീവിതം

കപട രാഷ്‌ട്രീയ കോമാളികൾ നിങ്ങളെ നയിക്കട്ടെ,ഞാൻ എന്നെ കൊല്ലുകയാണ്;ഇനി മുതൽ ഞാൻ ആർക്കും ശല്യമാകില്ല,അഖിൽ മാരാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.