കോഴിക്കോട്: പോലീസ് കസ്റ്റഡിയിലെടുക്കുന്നവര്‍ ജീവനോടെ തിരികെ വരുമെന്ന കാര്യത്തില്‍ ഒരു ഉറപ്പുമില്ലെന്ന് കെപിസിസി പ്രസിഡന്റ് എം.എം. ഹസ്സന്. സിപിഎമ്മിന്റെ ആജ്ഞാനുവര്‍ത്തികളായി കുറ്റാന്വേഷണം നടത്തുന്ന പോലീസ് ശൈലിയുടെ ഏറ്റവും ഒടുവിലത്തെ ദുരന്തമാണ് വരാപ്പുഴയിലെ ശ്രീജിത്തിന്റെ കസ്റ്റഡി മരണം.
വരാപ്പുഴ കസ്റ്റഡിമരണം സംബന്ധിച്ച് കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം നടത്തണമെന്നും എം.എം. ഹസ്സന് കോഴിക്കോട്ട് വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. വരാപ്പുഴ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് ഇപ്പോള്‍ പോലീസുകാരെ സസ്പെന്റ് ചെയ്തിരിക്കുന്നത് നാട്ടുകാരുടെ കണ്ണില്‍ പൊടിയിടാനാണ്.
കേരളത്തിലെ പോലീസ് സ്റ്റേഷനുകള്‍ കോണ്‍സന്‍ട്രേഷന്‍ ക്യാമ്പുകളായി മാറിയിരിക്കയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: