Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

ഊത്തുക്കാടിലെ ശ്രീവേദനാരായണ പെരുമാള്‍ ക്ഷേത്രം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 3, 2018, 03:45 am IST
inSamskriti

തമിഴ്‌നാട്ടിലെ കുംഭകോണത്തിനടുത്താണ് ഊത്തുക്കാട് ശ്രീവേദനാരായണ പെരുമാള്‍ ക്ഷേത്രം. നാഗഫണത്തില്‍ ചവിട്ടി നൃത്തമാടുന്ന നിലയിലുള്ള ശ്രീകൃഷ്ണഭഗവാന്റെ പ്രതിഷ്ഠയാണിവിടെ. കാളിയന്റെ ഫണത്തില്‍ നൃത്തമാടുന്ന ഭഗവാന്‍ കലിംഗനര്‍ത്തന പെരുമാള്‍ എന്നും അറിയപ്പെടുന്നു.

ധേനുശ്വാസപുരം, ഗോകുലം, മൂച്ചുക്കാട് എന്ന പേരുകളില്‍ മുന്‍പ് അറിയപ്പെട്ടിരുന്ന ഈ സ്ഥലത്തിന് പുഷ്പവനം എന്നും പേരുണ്ടായിരുന്നു. പൂച്ചെടികള്‍ നിറഞ്ഞ സ്ഥലമായതുകൊണ്ടാണ് പുഷ്പവനം എന്നറിയപ്പെട്ടത്. സമീപപ്രദേശമായ ആവൂരിലെ കൈലാസനാഥ സ്വാമി ക്ഷേത്രത്തില്‍ താമസിച്ച് നിത്യവും രാവിലെ ഭഗവാന്റെ അഭിഷേകത്തിനും മറ്റും പാല്‍ നല്‍കിയിരുന്നത് കാമധേനുവിന്റെ മക്കളായ നന്ദിനിയും പട്ടിയും ആയിരുന്നു. ഇതുകഴിഞ്ഞാല്‍ ഇവര്‍ ഇരുവരും രണ്ടുകിലോമീറ്റര്‍ അകലെയുള്ള ഊത്തുക്കാട് ഗ്രാമത്തിലെ പുഷ്പവനത്തില്‍ ചെന്ന് ഭഗവാന്റെ പൂജയ്‌ക്കുള്ള പുഷ്പങ്ങള്‍ ശേഖരിക്കുക പതിവായിരുന്നു.

അങ്ങനെയുള്ള ഒരു യാത്രയില്‍ കാളിയനുമേല്‍ നര്‍ത്തനമാടുന്ന ഭഗവാന്‍ കൃഷ്ണനെക്കുറിച്ച് നാരദമഹര്‍ഷി പറയുന്നത് ഇവര്‍ കേള്‍ക്കാന്‍ ഇടയായി. അഞ്ചുവയസ്സുകാരനായ ബാലന്‍ ഉഗ്രസര്‍പ്പത്തിന്റെ ഫണത്തില്‍ നര്‍ത്തനമാടുന്ന രംഗം മനസ്സില്‍ ഓര്‍ത്ത് നന്ദിനിയും പട്ടിയും വിതുമ്പിക്കരയാന്‍ തുടങ്ങി. മക്കളുടെ വൃഥയില്‍ മനംനൊന്ത കാമധേനു, അവരുടെ മനസ്സിനേറ്റ ആഘാതം ലഘൂകരിക്കാന്‍ പരിഹാരം നിര്‍ദ്ദേശിക്കണമെന്ന് വൈകുണ്ഠത്തുചെന്ന് ശ്രീകൃഷ്ണ ഭഗവാനോട് അഭ്യര്‍ത്ഥിച്ചു. മറുപടിയൊന്നും പറയാതെ ഊത്തുക്കാടിലെ പുഷ്പവനത്തിലെത്തിയ കൃഷ്ണന്‍ നന്ദിനിക്കും പട്ടിക്കും മുന്നില്‍ കലിംഗനര്‍ത്തനം ആരംഭിച്ചു. തനിക്ക് ഇത് വിഷമമുണ്ടാക്കുന്ന കാര്യമല്ല, വെറും കുട്ടിക്കളി മാത്രമാണെന്ന് ഭഗവാന്‍ അവര്‍ക്ക് ഇരുവര്‍ക്കും വ്യക്തമാക്കിക്കൊടുത്തു. 

കൃഷ്ണന്റെ ഈ അപൂര്‍വ്വ നടനം ഭക്തന്മാര്‍ എപ്പോഴും കണ്ടുകൊണ്ടിരിക്കണമെന്ന് താന്‍ ആഗ്രഹിക്കുന്നു എന്നും അതിനാല്‍ പ്രസ്തുത രൂപത്തില്‍ ഇവിടെത്തന്നെ നിലകൊള്ളണമെന്നും നാരദമഹര്‍ഷി ഭഗവാനോട് അഭ്യര്‍ത്ഥിച്ചു. കലിംഗ നര്‍ത്തനമാടുന്ന കൃഷ്ണവിഗ്രഹം ഇവിടെ പ്രതിഷ്ഠിച്ച മഹര്‍ഷി ഭഗവാനുമുന്നില്‍ ഇരുവശങ്ങളിലുമായി നില്‍ക്കുന്ന നിലയില്‍ നന്ദിനിയുടേയും പട്ടിയുടേയും രൂപങ്ങളും ഇവിടെ പ്രതിഷ്ഠിച്ചു.

സര്‍പ്പഫണത്തിനുമുകളിലായി ഭഗവാന്‍ ശ്രീകൃഷ്ണന്റെ ഇടതുകാല്‍ കാണാമെങ്കിലും കാല്‍ പൂര്‍ണമായും ഫണത്തില്‍ സ്പര്‍ശിക്കുന്നില്ല. ഇടതുകൈകൊണ്ട് പാമ്പിന്റെ വാല്‍ പിടിച്ചതായി കാണാമെങ്കിലും തള്ളവിരല്‍ മാത്രമേ സര്‍പ്പത്തിനുമേല്‍ സ്പര്‍ശിക്കുന്നുള്ളൂ. വലതുകാല്‍ നൃത്തം ചെയ്യുന്ന നിലയില്‍ ഭൂമിയില്‍ തൊടാതെ ഉയര്‍ത്തി വച്ചിരിക്കുന്നു. വിഗ്രഹം സൂക്ഷിച്ചുനോക്കിയാല്‍ കാളിയനുമായുണ്ടായ പോരാട്ടത്തില്‍ ദംശനമേറ്റ കലകള്‍ മുട്ടിനു ചുവടെ കാണാം. വലതു കൈ അഭയമുദ്രയിലാണ്.

സംഗീത-നൃത്ത കലകളില്‍ വൈദഗ്‌ദ്ധ്യം നേടാനും ഈ രംഗങ്ങളില്‍ വിജയിക്കുവാനും ഭഗവദ്ദര്‍ശനംകൊണ്ട് സാധ്യമാകുമെന്ന് അനുഭവസാക്ഷ്യം. രാഹുദോഷവും കേതു ദോഷവും സര്‍പ്പദോഷവും ദൂരീകരിക്കാനും അവിവാഹിതരുടെ വിവാഹം നടക്കാനും ഭഗവാന്‍ അനുഗ്രഹിക്കുമെന്ന് പറഞ്ഞുവരുന്നു.

ഗോകുലാഷ്ടമി നാളിലെ ഉറിയടി ഉത്സവം വളരെ കേമമായി ആഘോഷിക്കുന്നു. എല്ലാ മാസവും രോഹിണി നാളില്‍ ഭഗവാന് പ്രത്യേക അലങ്കാരമുണ്ട്. ഭഗവാന്‍ വേദനാരായണ പെരുമാളിന്റെ ദര്‍ശനം കിഴക്കോട്ടഭിമുഖമായാണ്. ദേവിമാര്‍ ശ്രീദേവിയും ഭൂദേവിയും. ഉത്സവമൂര്‍ത്തി കലിംഗ നര്‍ത്തന പെരുമാള്‍, ദേവിമാര്‍ രുക്മിണിയും സത്യഭാമയും.

ശ്രീകോവിലിനു സമീപത്തുതന്നെ ലക്ഷ്മീദേവിയുടെ ഒരു ചെറിയ സന്നിധിയും കാണാം.പ്രധാന പ്രവേശന കവാടത്തിനടുത്തായി നര്‍ത്തന വിനായകരുടെ പ്രതിഷ്ഠയുണ്ട്.അപൂര്‍വമായ പഞ്ചമുഖ ഹനുമാന്റെ പ്രതിഷ്ഠയാണ് ഉപദൈവങ്ങളില്‍ പ്രത്യേകതയുള്ളതായി കാണുക. വെങ്കടകവി, ആണ്ടാള്‍, വരദരാജസ്വാമി എന്നിവരുടെ പ്രതിഷ്ഠകളും ക്ഷേത്രത്തിനകത്തുണ്ട്.

രാവിലെ 9.30 ന് തുറന്ന് ഉച്ചയ്‌ക്ക് 12 ന് അടയ്‌ക്കുന്ന അമ്പലം വൈകിട്ട് 5 ന് തുറന്ന് രാത്രി 8 ന് അടയ്‌ക്കും.കുംഭകോണത്തുനിന്ന് സുമാര്‍ 11 കിലോമീറ്റര്‍ അകലെയാണ് ക്ഷേത്രം, വെട്ടാറിന്റെ വടക്കുവശത്തായി. കുംഭകോണത്തുനിന്ന് പട്ടീശ്വരം, ആവൂര്‍ വഴി ഊത്തുക്കാടില്‍ എത്താം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

മുതിര്‍ന്ന സുപ്രീംകോടതി അഭിഭാഷകന്‍ ഹരീഷ് സാല്‍വെ (വലത്ത്)
India

സിജെപിയും പ്രതിപക്ഷവും സുപ്രീംകോടതിയെപ്പോലും തെരുവ് രാഷ്‌ട്രീയത്തിന്റെ ബന്ദികളാക്കുന്നു, ഇത് ജനാധിപത്യത്തിന് ഭീഷണിയെന്ന് ഹരീഷ് സാല്‍വെ

India

എസ് ഐ ആറിന് വേണ്ട ഫോം ആറില്‍ ഗ്യാനേഷ് കുമാര്‍ ഏകപക്ഷീയമായി മാറ്റം വരുത്തിയെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണം തള്ളി തെര. കമ്മീഷന്‍

Astrology

തൊട്ടതെല്ലാം പൊന്നാക്കുന്ന 7 നക്ഷത്രക്കാർ ; ഭർത്താവിന് ഭാഗ്യമായി മാറുന്നവർ

India

പൊലീസ് വാനി‍ന്റെ ജനല്‍ വഴി പുറത്തേക്ക് ചാടാൻ രാഹുലിന്റെ ശ്രമം ; അകത്തേക്ക് വലിച്ചിട്ട് പൊലീസ്

Kerala

അസംബന്ധമെന്ന് ഗോവിന്ദന്‍, മിണ്ടാതെ പിണറായി, പഠിക്കാനുണ്ടെന്ന് ശൈലജ, അങ്ങിനെ എല്ലാവരും കൈകഴുകി!

പുതിയ വാര്‍ത്തകള്‍

‘ മമ്മൂട്ടി സിനിമയിലെ സ്ത്രീകളുടെ സന്തോഷം ഭര്‍ത്താവിന്റെ കാല്‍ച്ചുവട്ടിലാണ് എന്നൊരു ഡയലോഗ് , പറയാന്‍ പറ്റില്ലെന്ന് ഞാൻ പറഞ്ഞു‘

വിദ്യാര്‍ത്ഥിനിയുടെ പിതാവിനെ ആക്രമിച്ചുവെന്ന കേസില്‍ സ്വതന്ത്ര ഭരദ്വാജിന് സ്ഥിരം ജാമ്യം

അടൂര്‍ പ്രകാശിനെ പിന്തുണച്ചതിന് പിന്നാലെ സൈബര്‍ ആക്രമണം: ജെബി മേത്തര്‍ പരാതി നല്‍കി

വിവാഹം കഴിക്കാമെന്ന തെറ്റായ വാഗ്ദാനം നല്‍കിയുള്ള ലൈംഗിക ബന്ധം ബലാല്‍സംഗമല്ലെങ്കിലും കുറ്റകരമെന്ന് ഹൈക്കോടതി

നേഹ ബോറ (ഇടത്ത്) രുചി തിവാരി (വലത്ത്)

ദല്‍ഹി പൊലീസ് മോശമായി സ്പര്‍ശിക്കുന്നുവെന്ന നേഹ ബോറയുടെ വാദം പച്ചക്കള്ളം; ഇടത് വിദ്യാര്‍ത്ഥികള്‍ തന്റെ വസ്ത്രംകീറുമ്പോള്‍ നേഹ കയ്യടിച്ചു:രുചി തിവാരി

ഹിന്ദി ‘ദൃശ്യം’ സ്ട്രീമിംഗ് : ഫ്രോഡ് വെബ്സൈറ്റുകളെ തടയാന്‍ നിര്‍ദേശിച്ച് ദല്‍ഹി ഹൈക്കോടതി

ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിനെ ഇനി സ്മൃതി മന്ദാന നയിക്കും

പബ്ലിക് സെക്യൂരിറ്റി ആക്ട് : ലക്ഷ്യം തീവ്രവാദം തടയലെന്ന് മഹാരാഷ്‌ട്ര സര്‍ക്കാര്‍, എതിര്‍ത്ത് കോണ്‍ഗ്രസും സിപിഐയും

സൂക്ഷ്മ ചെറുകിട ഇടത്തരം മേഖലയ്‌ക്ക് ഉത്തേജനം നല്‍കുന്ന, അടുത്ത തലമുറ ബിസിനസ് നേതാക്കളെ വാര്‍ത്തെടുക്കുന്ന സുപ്രധാന ചുവടുവയ്‌പ് :നരേന്ദ്ര മോദി

പ്രതിഷേധമെന്ന പേരിൽ ഷോ കാണിച്ചു ; എ എ റഹീമിനെയും, ജോൺ ബ്രിട്ടാസിനെയും കസ്റ്റഡിയിലെടുത്തു ; കേന്ദ്രസേന തല്ലിച്ചതച്ചെന്ന് റഹീം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.