പുന്നാട്: പുന്നാട് ഗീതാ ഗ്രാമത്തില്‍ നടക്കുന്ന സമഷ്ടി ചണ്ഡികാ മഹാ യാഗഭൂമിയില്‍ ക്ഷേത്രകലാആധ്യാത്മിക സാംസകാരിക നായകന്‍മാരുടെയും പ്രഭാഷകന്‍മാരുടെയും സാന്നിധ്യം ശ്രദ്ധേയമാകും.
കലാപരിപാടികള്‍ നൃത്യ നൃത്യങ്ങള്‍, അരങ്ങേറ്റ പരിപാടികള്‍ തുടങ്ങിയ കലാസമര്‍പ്പണത്തിനായി കലോപാസകര്‍ ബുക്കിങ്ങ് നടത്തിക്കൊണ്ടിരിക്കുകയാണ്. താല്‍പര്യമുള്ളവര്‍ക്ക് 9496355750, 9745388179 എന്നീ നമ്പറുകളില്‍ ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.
ശ്രീ ശ്രീ വിദ്യാസാഗര്‍ ഗുരുമൂര്‍ത്തിയെപ്പോലുള്ള പണ്ഡിത ശ്രേഷ്ഠന്മാര്‍ ആധ്യാത്മിക പ്രഭാഷക സമിതി ആചാര്യന്‍മാര്‍ തുടങ്ങിയവര്‍ യാഗഭൂമിയില്‍ പ്രഭാഷണം നടത്തും.
യാഗഭൂമിയില്‍ 7, 8, 9, 10 തീയ്യതികളിലായി മഹാ പൂര്‍ണ്ണാഹുതി ഉള്‍പ്പെടെ വിവിധങ്ങളായ മഹാ പൂജകള്‍ വഴിപാടുകള്‍ എന്നിവ ദേവീ പാദങ്ങളില്‍ സമര്‍പ്പിക്കാന്‍ അവസരം ഉണ്ടായിരിക്കുമെന്നും സംഘാടകര്‍ അറിയിച്ചു.
















