Saturday, October 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Vicharam
Editorial

അനലിറ്റിക്ക ആർക്കുവേണ്ടി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 30, 2018, 05:05 am IST
inEditorial

ബ്രിട്ടീഷ് വിവരശേഖരണ സ്ഥാപനമായ കേംബ്രിഡ്ജ് അനലിറ്റിക്ക ബിജെപിക്കുവേണ്ടി പ്രവര്‍ത്തിക്കുന്നു എന്നുപറഞ്ഞ് രംഗത്തുവന്നത് കോണ്‍ഗ്രസ്സ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയാണ്. അനലിറ്റിക്ക നല്‍കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിച്ചാണ് ബിജെപി നേട്ടം കൊയ്യുന്നത് എന്നുവരുത്തുകയായിരുന്നു രാഹുലിന്റെ ശ്രമം. വിവിധമാര്‍ഗങ്ങളില്‍ വിവരശേഖരണം നടത്തുകയും, അത് ഇടപാടുകാരുടെ ആവശ്യത്തിനായി നല്‍കുകയും ചെയ്യുന്ന കണ്‍സള്‍ട്ടിങ് കമ്പനിയാണ് അനലിറ്റിക്ക. അവരുടെ സേവനം കോണ്‍ഗ്രസ്സാണ് ഉപയോഗിച്ചത് എന്നതിന് ഒന്നിനുപുറകെ ഒന്നായി തെളിവുകള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നു. ബിജെപിയെ അടിക്കാനുപയോഗിച്ച വടി കോണ്‍ഗ്രസ്സിന് ബൂമറാങ്ങായി മാറിയെന്ന് വ്യക്തം. 

കോടിക്കണക്കിനാളുകളുടെ ഫേയ്‌സ്ബുക്ക് അക്കൗണ്ടുകള്‍ ചോര്‍ത്തിയതിന് പ്രതിക്കൂട്ടിലായ അനലിറ്റിക്ക ഇന്ത്യയില്‍ പ്രധാനമായും കോണ്‍ഗ്രസ്സിനുവേണ്ടിയാണ് പ്രവര്‍ത്തിച്ചതെന്ന് അതിന്റെ മുന്‍ ജീവനക്കാരന്‍തന്നെ ബ്രിട്ടീഷ് പാര്‍ലമെന്റിന് മൊഴി നല്‍കിയിരിക്കുന്നു. അമേരിക്കക്കാരുടെ വിവരം ശേഖരിച്ചത് സംബന്ധിച്ച ബ്രിട്ടീഷ് പാര്‍ലമെന്റിന്റെ അന്വേഷണസമിതിക്ക് മുമ്പാകെയാണ് മൊഴി. ഏതൊക്കെ തരത്തിലാണ് കോണ്‍ഗ്രസ്സിനെ അനലിറ്റിക്ക സഹായിച്ചതെന്ന് ഇനി വ്യക്തമാക്കേണ്ടത് കോണ്‍ഗ്രസ്സ് തന്നെയാണ്. 

ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ അനലിറ്റിക്ക വ്യാപകമായി പ്രവര്‍ത്തിച്ചുവെന്നാണ് വെളിപ്പെടുത്തല്‍. കേരളത്തിലെ ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ സസൂക്ഷ്മം നിരീക്ഷിക്കുകയും ചെയ്തു. വീടുവീടാന്തരമുള്ള ജനസംഖ്യ,  ജാതിതിരിച്ചുള്ള കണക്ക് എന്നിവയെല്ലാം ശേഖരിച്ചു. 2009-ലെ തെരഞ്ഞെടുപ്പില്‍ നിരവധി ലോക്‌സഭാ സ്ഥാനാര്‍ത്ഥികള്‍ക്കുവേണ്ടി പ്രചാരണം നിര്‍വഹിക്കുകയും ചെയ്തു. ശരിയായ ഉറവിടത്തില്‍നിന്നും വിവരങ്ങള്‍ തേടി, അത് വിശകലനം ചെയ്ത് കൃത്യമായ സന്ദേശങ്ങള്‍ ആവശ്യമുള്ള സ്ഥലങ്ങളില്‍ ഇടപാടുകാര്‍ക്കുവേണ്ടി നല്‍കുകയാണ് പ്രധാന ജോലിയെന്നും അനലിറ്റിക്ക ഉദ്യോഗസ്ഥരും ചുമതലക്കാരും മൊഴി നല്‍കിയിട്ടുണ്ട്. 

ഭീകരവാദപ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള പഠനത്തിന് കേരളം തെരഞ്ഞെടുത്തുവെന്നത് നിസ്സാരമായി കാണാവുന്ന കാര്യമല്ല. ലോകം മുഴുവന്‍ ശൃംഖലയുള്ള ഒരു സ്ഥാപനം കേരളത്തിലെ ഭീകരവാദസാന്നിധ്യവും പ്രവര്‍ത്തനവും നിരീക്ഷിച്ച് വിവരങ്ങള്‍ ശേഖരിച്ചു എന്നത് ഒരുകാര്യം. അതിനപ്പുറം അവര്‍ ശേഖരിച്ച വിവരങ്ങള്‍ ആര്‍ക്കുവേണ്ടി എന്നതിന് ഉത്തരം നല്‍കേണ്ടതുണ്ട്. ജിഹാദി റിക്രൂട്ട്‌മെന്റിനെതിരെയുള്ള അന്താരാഷ്‌ട്രപദ്ധതിക്ക് പിന്‍തുണ നല്‍കാനാണ് ഇതെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും പൂര്‍ണമായി വിശ്വാസിക്കാനാവില്ല.

ആധാര്‍ വിവരങ്ങള്‍ ചോര്‍ന്നു എന്നുപറഞ്ഞ് പാര്‍ലമെന്റ് നിരന്തരം സ്തംഭിപ്പിച്ചവരാണ് കോണ്‍ഗ്രസ്സ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷം. ജനങ്ങള്‍ക്ക് എന്തോ ദുരിതം സംഭവിച്ചരീതിയിലായിരുന്നു അവര്‍ വിഷയത്തെ കൈകാര്യം ചെയ്തത്. ആധാര്‍കാര്‍ഡ് കിട്ടാന്‍ വിവരങ്ങള്‍ പൂര്‍ണമായി ചോര്‍ന്നാലും ജനങ്ങള്‍ക്ക് ഒരു ചുക്കും സംഭവിക്കില്ല. മാതാപിതാക്കളുടെ പേര്, വിലാസം, റേഷന്‍കാര്‍ഡ് വിവരം തുടങ്ങിയ വിവരങ്ങള്‍ മാത്രമാണ് നല്‍കേണ്ടിയിരുന്നത്. ഇത് പുറത്തായാല്‍ എന്തു കുഴപ്പമാണുണ്ടാവുകയെന്ന് ബഹളം വച്ചവര്‍ പറഞ്ഞില്ല. വിസ ലഭിക്കുന്നതിനായി സ്വന്തം അപ്പൂപ്പന്റെവരെ വിവരങ്ങള്‍ വിദേശരാജ്യങ്ങള്‍ക്ക് നല്‍കാന്‍ മടിയില്ലാത്തവരാണ് ആധാര്‍ വിവരം ചോര്‍ന്നു എന്നുപറഞ്ഞ് ബഹളം ഉണ്ടാക്കിയത്. 

കേന്ദ്രസര്‍ക്കാരിനെയും പ്രധാനമന്ത്രി നരേന്ദ്രമോദിയും ആക്ഷേപിക്കുക മാത്രമായിരുന്നു പ്രതിപക്ഷ പാര്‍ട്ടികളുടെ അജണ്ട. അതിന്റെ തുടര്‍ച്ചയെന്ന നിലയിലാണ് അനലിറ്റിക്കയും പൊക്കിപിടിച്ച് രാഹുല്‍ഗാന്ധി എത്തിയത്. അനലിറ്റിക്കയുടെ ആസ്ഥാനമന്ദിരത്തിലെ ഭിത്തിയില്‍ കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് ചിഹ്നമായ കൈപ്പത്തി ചില്ലിട്ട് വച്ചിട്ടുണ്ടെന്ന വാര്‍ത്തയും പുറത്തുവന്നു. വിദേശ കമ്പനി വിവരം ശേഖരിച്ചതിന്റെ ധാര്‍മികതയെക്കുറിച്ചാണെങ്കില്‍ അത് ചര്‍ച്ച ചെയ്യാം. അതിന്റെ പേരില്‍ രാഷ്‌ട്രീയനേട്ടം കൊയ്യാനുള്ള ശ്രമമാണ് ഇപ്പോള്‍ പൊളിഞ്ഞിരിക്കുന്നത്. 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഉമ്മൻചാണ്ടിയെ 10 വർഷം രാഷ്‌ട്രീയ വിരോധം കൊണ്ട് വേട്ടയാടി ; ഇനി ആരെയും കള്ളക്കേസിൽ കുടുക്കാതിരിക്കട്ടെ ; ചാണ്ടി ഉമ്മൻ

Samskriti

നവരാത്രിയുടെ ഏഴാം നാൾ: നവരാത്രിയിലെ ഏറ്റവും ശക്തിയേറിയ ദിവസങ്ങളിലൊന്നായ സപ്തമി, ദുർഗാദേവിയുടെ ഉഗ്രരൂപമായ കാളരാത്രി ദേവിയെ ആരാധിക്കുന്നു

Gulf

ഹൂതി വിമതർക്കെതിരായ പോരാട്ടത്തിൽ സൗദി അറേബ്യ ഇസ്രായേൽ വാഗ്ദാനം ചെയ്ത സഹായം സ്വീകരിക്കണമെന്ന് ഡൊണാൾഡ് ട്രംപ്

Astrology

ലഭിക്കാനുള്ള ആനുകൂല്യങ്ങൾ തടസ്സം കൂടാതെ ലഭിക്കും, മേലധികാരികളിൽ നിന്ന് പ്രശംസ ലഭിക്കും

India

മുംബൈയിൽ സിജെപി നടത്തിയ പ്രതിഷേധം പരാജയപ്പെട്ടു : 50 പേർ പോലും ഒരുമിച്ച് എത്തിയില്ല , നാണം കെട്ട് പാറ്റകൾ

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

ഇന്ത്യയ്‌ക്ക് ബംഗ്ലാദേശിൽ നിന്ന് പ്രചോദനം വേണ്ട , ഇതിനായി ശ്രമിക്കുന്നവർക്ക് ബുൾഡോസർ വിധി നേരിടേണ്ടിവരും : നേഹ ബോറയ്‌ക്ക് കനത്ത മറുപടി നൽകി ബാഗേശ്വർ ബാബ

ഇന്ത്യയ്‌ക്ക് ഒരിക്കലും നേപ്പാളോ ബംഗ്ലാദേശോ ആകാൻ കഴിയില്ല : യോഗിയുടെ സർക്കാരിന് നൂറ് ശതമാനം മാർക്കിട്ട് മൗലാന റാസ്വിയും 

എല്‍ കെ അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു, ആരോഗ്യനില തൃപ്തികരം

ഒന്നാം ടി20യില്‍ സിംബാബ് വെയ്‌ക്കെതിരെ ഇന്ത്യന്‍ വനിതകള്‍ക്ക് 4 വിക്കറ്റ് ജയം

വിമാന ടിക്കറ്റ് നിരക്കുകള്‍ നിയന്ത്രിക്കുന്നതിനുള്ള ചട്ടങ്ങള്‍ രണ്ടാഴ്ചയ്‌ക്കുള്ളില്‍

കിഫ്ബിയില്‍ 30,000 കോടി രൂപ ഉണ്ടെന്ന തോമസ് ഐസക്കിന്റെ വാദം തള്ളി മുഖ്യമന്ത്രി വി ഡി സതീശന്‍, അക്കൗണ്ടില്‍ ഉളളത് 6,521 കോടി രൂപ

‘നമ്മള്‍ എന്തിനാണ് ഇങ്ങനെ പ്രവര്‍ത്തിക്കുന്നത്?’ നേഹ ബോറയെ ശ്രദ്ധാകേന്ദ്രമാക്കുന്നതില്‍ രാഹുലിനെതിരെ എന്‍എസ്യുവില്‍ അമര്‍ഷം

പന്തീരാങ്കാവ് ടോള്‍ പ്ലാസയില്‍ ക്യുആര്‍ കോഡ് വഴി പണം തട്ടിപ്പ്: ഒരാള്‍ അറസ്റ്റില്‍

മന്ത്രി കെ മുരളീധരനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ അടങ്ങിയ പോസ്റ്റ് : പിഎസ്സിയിലെ താത്കാലിക ജീവനക്കാരനെ പിരിച്ചുവിടാന്‍ നിര്‍ദ്ദേശം

ആര്‍ത്തവ ആരോഗ്യം ഉറപ്പാക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കിയോ? ഒന്നും മിണ്ടാതെ സംസ്ഥാനങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.