Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

വര്‍ണ്ണശ്രേണിയിലെ വൈവിധ്യം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 29, 2018, 01:30 am IST
inSamskriti

അമരകോശത്തില്‍ തച്ചന്‍, നെയ്‌ത്തുകാരന്‍, ക്ഷൗരക്കാരന്‍, അലക്കുകാരന്‍, തോല്‍പണിക്കാരന്‍, കുടമുണ്ടാക്കുന്ന ആള്‍, ആയുധം മൂര്‍ച്ചകൂട്ടുന്നവന്‍, സ്വര്‍ണ്ണപ്പണിക്കാരന്‍, ചിത്രകാരന്‍, ഇരുമ്പുപണിക്കാരന്‍ തുടങ്ങിയ നിരവധി സ്വാഭാവികതൊഴിലുകള്‍ ചെയ്യുന്നവരെക്കുറിച്ച് ശൂദ്രവര്‍ഗത്തില്‍ വിവരിക്കുന്നു. ഇവയില്‍ പേരുകൊണ്ടും തൊഴില്‍ കൊണ്ടും ചില സങ്കരവിഭാഗങ്ങള്‍ക്കു സാദൃശ്യം കാണുന്നു. ഉദാഹരണത്തിന് രഥകാരനെന്ന പേര് രണ്ടിലും കാണാം. ചാരണന്‍ എന്ന വിഭാഗത്തിന് സ്തുതിപാടല്‍ ആണ് ഉപജീവനമാര്‍ഗ്ഗം. സങ്കരവര്‍ണ്ണമായ മാഗധനും ഇതേ തൊഴില്‍ വിധിച്ചിരിക്കുന്നു. അതായത് ഈ സങ്കരവര്‍ണ്ണങ്ങളെ സ്വാഭാവികജാതിയില്‍ പെടുത്തിയിരിക്കുന്നു എന്നു കാണാം.

എം. എന്‍. ശ്രീനിവാസന്‍ പറയുന്ന ചില കാര്യങ്ങളും ഈ കാഴ്‌ച്ചപ്പാട് ശരിവെക്കുന്നു- വൈദികസമൂഹത്തില്‍ ബ്രാഹ്മണന്‍, ക്ഷത്രിയന്‍, വൈശ്യന്‍ എന്നീ ത്രൈവര്‍ണ്ണികര്‍ക്ക് ഉപനയനം എന്ന കര്‍മ്മം ഉണ്ട്. ഇതുവഴി അവര്‍ രണ്ടാം ജന്മമെടുക്കുന്നു എന്നു കരുതിവരുന്നു. തന്മൂലം അവരെ ദ്വിജന്മാര്‍ എന്നു വിളിക്കുന്നു. ഈ ദ്വിജന്മാരില്‍ ബ്രാഹ്മണരാണ് ചടങ്ങുകളോട് ഏറ്റവും കൂടുതല്‍ പ്രതിബദ്ധതയും അവയില്‍ നിഷ്ഠയും പുലര്‍ത്തുന്നത്. അതുകൊണ്ട് ബ്രാഹ്മണമാതൃക ആണ് മറ്റു രണ്ടു മാതൃക (ക്ഷത്രിയ, വൈശ്യ)കളേക്കാള്‍ കൂടുതല്‍ ശ്രദ്ധേയം. ഓരോ വര്‍ണ്ണത്തിന്റെയും സാംസ്‌കാരിക ഉള്ളടക്കം ദേശം തോറും, കാലംതോറും വ്യത്യാസപ്പെട്ടാണ് കാണപ്പെടുന്നത്. വര്‍ണ്ണശ്രേണിയുടെ താഴത്തെ തട്ടുകളിലാണ് മേല്‍ത്തട്ടിനേക്കാള്‍ ഈ വൈവിധ്യം പുലര്‍ന്നു കാണുന്നത്. 

ഒരു പ്രദേശത്തു താമസിക്കുന്ന പല തട്ടുകളിലുള്ളവര്‍ തമ്മില്‍ ചില കാര്യങ്ങളില്‍ സമാനത ഉണ്ട്. ഉദാഹരണത്തിന് ബ്രാഹ്മണനും ഹരിജനും (തീണ്ടലുള്ളവര്‍) ഒരേ ഭാഷ സംസാരിക്കുന്നു. അവര്‍ക്കെല്ലാം പൊതുവായി ചില ആഘോഷങ്ങളും പ്രാദേശിക ദേവതകളും വിശ്വാസങ്ങളും ഉണ്ടാകും. ഇതിന്റെ പശ്ചാത്തലത്തില്‍ സാമൂഹ്യശ്രേണിയില്‍ ലംബപ്രതിബദ്ധത (വെര്‍ട്ടിക്കല്‍ സോളിഡാരിറ്റി)/തിരശ്ചീനപ്രതിബദ്ധത (ഹൊറിസോണ്ടല്‍ സോളിഡാരിറ്റി) എന്ന ഒരു വിഭജനം ശ്രീനിവാസന്‍ നടത്തുന്നു. മേല്‍ക്കൊടുത്ത പൊതുക്കാര്യങ്ങള്‍ ആദ്യത്തേതിലും ഏതെങ്കിലും ഒരു വര്‍ണ്ണത്തിനുള്ളില്‍ മാത്രം ഉള്ള പൊതുവിഷയങ്ങള്‍ രണ്ടാമത്തേതിലും പെടുന്നു.

 പൊതുവേ, ക്ഷത്രിയ, വൈശ്യ, ശൂദ്രവര്‍ണ്ണങ്ങള്‍ ആണ് ബ്രാഹ്മണരേക്കാള്‍ പ്രാദേശിക സംസ്‌കാരങ്ങള്‍ സ്വീകരിച്ചുകാണുന്നത്. തന്മൂലം തങ്ങള്‍ ക്ഷത്രിയ, വൈശ്യവിഭാഗങ്ങളാണ് എന്നു പറയുന്നവരുടെ ഇടയില്‍ വലിയ വ്യത്യാസങ്ങള്‍ കാണാം. ബ്രാഹ്മണര്‍ ആര്, അസ്പൃശ്യര്‍ ആര് എന്ന് അഖിലഭാരതീയ അടിസ്ഥാനത്തില്‍ ഒരു പൊതുനിര്‍വ്വചനം സാധ്യം ആണെങ്കിലും  ക്ഷത്രിയ, വൈശ്യവിഭാഗങ്ങളെ സംബന്ധിച്ച് അത്തരമൊരു ലക്ഷണം പറയല്‍ സാധ്യമല്ല. പടയാളികളുടെയും കച്ചവടക്കാരുടെയും പാരമ്പര്യം പേറുന്നവരാണ് പൊതുവേ ക്ഷത്രിയരും വൈശ്യരുമെന്ന് അവകാശപ്പെടുന്നത്. ഈ രണ്ടു വിഭാഗങ്ങള്‍ക്കും അഖിലഭാരതീയ അടിസ്ഥാനത്തില്‍ ആചാരാനുഷ്ഠാനങ്ങളുടെ ഒരു പൊതുചട്ടക്കൂട് ചൂണ്ടിക്കാണിക്കാനില്ല; എന്നു മാത്രമല്ല പലരും ദ്വിജന്മാരാകാന്‍ അവശ്യം വേണ്ട ക്രിയ (സംസ്‌കാരം) കള്‍ പോലും അനുവര്‍ത്തിക്കുന്നില്ല. ശൂദ്രവിഭാഗത്തില്‍ നിന്നും ധാരാളം രാജകുടുംബങ്ങള്‍ ഉയര്‍ന്നുവന്നിട്ടുണ്ട് എന്ന  ചരിത്രകാരനായ കെ. എം. പണിക്കരുടെ അഭിപ്രായവും ശ്രീനിവാസന്‍ ചൂണ്ടിക്കാട്ടുന്നു. ഹിരണ്യഗര്‍ഭം എന്ന ക്രിയയിലൂടെ ഇതരജാതികളില്‍ നിന്നും ക്ഷത്രിയരെ സൃഷ്ടിക്കാന്‍ ബ്രാഹ്മണര്‍ക്കു വിധിയുണ്ടെന്നു പഴമക്കാര്‍ പറയുന്നു.

ഇങ്ങനെ, ഉള്ള ജാതിയില്‍ ചേര്‍ക്കുകയോ, അല്ലെങ്കില്‍ പുതിയ ജാതി സൃഷ്ടിച്ച് കടമകളും അവകാശങ്ങളും ഉപജീവനമാര്‍ഗ്ഗങ്ങളും കല്‍പ്പിച്ച് സമൂഹത്തിന്റെ ഭാഗം ആക്കുകയോ, ചെയ്യുന്നത് ഇവിടെ പതിവായിരുന്നു. കുഞ്ഞിക്കുട്ടന്‍ തമ്പുരാന്റെ കേരളം എന്ന കൃതിയില്‍ അടികള്‍ എന്നൊരു ജാതി തീര്‍ത്തതായി പറയുന്നുണ്ട്. ആറാട്ടുപുഴ പൂരം പോലുള്ള ആഘോഷങ്ങള്‍, കേരളത്തിലെ വിവിധ ക്ഷേത്രങ്ങളിലെ പൊതുച്ചടങ്ങുകള്‍ തുടങ്ങിയ അവസരങ്ങളില്‍ അതതുപ്രദേശത്തെ എല്ലാ വിഭാഗങ്ങള്‍ക്കും അവരുടെ പങ്കാളിത്തം ഉറപ്പുവരുത്താനായി കടമയും അവകാശവും നിശ്ചയിച്ചിരിക്കുന്നതു കാണാം. 

 ഇന്ത്യന്‍ ഗ്രാമജീവിതത്തിന്റെ പ്രത്യേകതയായി ഇതിനെ പണ്ഡിതന്മാര്‍ കാണുന്നു- വിദേശങ്ങളിലേപ്പോലെ ആട്ടിപ്പായിക്കുകയോ ഉന്മൂലനാശം വരുത്തുകയോ അല്ല മറിച്ച് സ്വാംശീകരിക്കുകയാണ് ഇവിടെ ചെയ്തുപോന്നത്- (വാഡിയാ & മെര്‍ച്ചന്റ്, പേജ് 30). വിദേശീയ സമൂഹങ്ങളെപ്പോലും നമ്മുടെ പൂര്‍വികര്‍ ഇത്തരത്തില്‍ സ്വീകരിച്ചതിന്, സ്വാംശീകരിച്ചതിന് ചരിത്രം സാക്ഷിയാണല്ലോ.

ചുരുക്കത്തില്‍, ഹിന്ദുക്കള്‍ക്കിടയില്‍ ഉടലെടുത്ത സ്വാഭാവിക തൊഴില്‍വിഭജന ഘടനയില്‍ പില്‍ക്കാലത്ത് ഹിന്ദുവൈദികഗോത്രങ്ങളിലുണ്ടായ വര്‍ണ്ണങ്ങളും സങ്കരവര്‍ണ്ണങ്ങളും അവര്‍ക്കു നിശ്ചയിക്കപ്പെട്ട തൊഴിലുകളും ആരോപിക്കപ്പെട്ടു, ഇഴ ചേര്‍ക്കപ്പെട്ടു. ആചാരാനുഷ്ഠാനങ്ങളിലും ഇത്തരത്തില്‍ മിശ്രണം ഇന്ന് പ്രകടമാണല്ലോ. അങ്ങനെ ഇന്നു നാം കാണുന്ന, ലോകത്തു മറ്റൊരിടത്തും കാണാന്‍ കഴിയാത്തത്ര സങ്കീര്‍ണ്ണമായ, ജാതി- വര്‍ണ്ണ- സങ്കരവര്‍ണ്ണസമ്മിശ്രം ആയ സാമൂഹ്യഘടന ഹിന്ദുസമൂഹത്തില്‍ സംജാതമായി.

(തുടരും)

നാളെ: അയിത്തം

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിദ്വേഷ പരാമർശം; മാധ്യമപ്രവർത്തക അപർണ കുറുപ്പിനെതിനെ കേസെടുത്ത് സൈബർ പോലീസ്

Kerala

മുഖ്യമന്ത്രിയെ ഭീഷണിപ്പെടുത്തി കേരളത്തിൻറെ ഭരണ നിയന്ത്രണം ഏറ്റെടുക്കാൻ മതമൗലികവാദ ശക്തികൾ ശ്രമിക്കുന്നു: പി. കെ. കൃഷ്ണദാസ്

News

ഒറ്റയ്‌ക്ക് നദി ശുചീകരിച്ച സുരേന്ദ്ര സിങ് ചൗധരിക്ക് ഓഷ്യൻ ക്ലീനപ് സിഇഒ ജോലി വാഗ്ദാനം ചെയ്തു

Entertainment

എക്സൈറ്റ്മെന്റ്സ് ബാനറിൽ അരുൺ ഗോപി നിർമ്മിക്കുന്ന സൈജു കുറുപ്പ്- സാഗർ ചിത്രത്തിന്റെ പൂജ നടന്നു

News

ആയുധവും മയക്കുമരുന്നുകളും കടത്താനുള്ള അതിർത്തിയിലെ ശ്രമം തകർത്തു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സംവൃതാ സുനിൽ വീണ്ടും അഭിനയ രംഗത്ത്.

രണ്ടുകേസിൽ ജാമ്യം ലഭിച്ചിട്ടും മുൻ ഇസ്‌കോൺ സംന്യാസി ചിൻമയ് കു്ണദാസ് ബംഗ്ലാദേശിലെ ജയിലിൽത്തന്നെ

കൈപ്പമംഗലം വാഹനാപകടം; കൊടുങ്ങല്ലൂർ ഡിവൈഎസ്‍പി രതീഷ് കുമാറിന് അന്വേഷണ ചുമതല, ലോറി ഡ്രൈവർമാരും പ്രതികൾ

എൽപിജി ബുക്കിംഗ് നിയന്ത്രണത്തിൽ ഇളവ് ; ഇനി 25 ദിവസത്തെ ഇടവേളയിൽ പാചകവാതകം ബുക്ക് ചെയ്യാമെന്ന് സുരേഷ് ഗോപി

ഓട്സ് കൊണ്ടുള്ള പുട്ടും തേങ്ങ അരച്ച നെത്തോലി കറിയും : 75 ലും 25 കാരനെ തോൽപ്പിക്കുന്ന മമ്മൂട്ടി , ഫിറ്റ്‌നസ് രഹസ്യം ഇതാ !

വീട്ടിൽ പോയി സജാദിനെ കണ്ടു, ചിരിച്ചു കളിച്ചാണ് പോയത് ; എന്റെ രാഷ്‌ട്രീയ പാരമ്പര്യം എല്ലാവരും മനസിലാക്കണം ; പാളയം പ്രദീപ്

ഭൂമിയുണ്ട് പക്ഷേ ഉടമസ്ഥാവകാശമില്ല; എരുമേലിയില്‍ പട്ടയം കിട്ടാതെ 32 കുടുംബങ്ങള്‍ക്ക് ദുരിതജീവിതം

കപട രാഷ്‌ട്രീയ കോമാളികൾ നിങ്ങളെ നയിക്കട്ടെ,ഞാൻ എന്നെ കൊല്ലുകയാണ്;ഇനി മുതൽ ഞാൻ ആർക്കും ശല്യമാകില്ല,അഖിൽ മാരാർ

ബംഗാൾ മുഖ്യമന്ത്രി സുവേന്ദു നയിക്കുന്ന സാഫ്‌റോൺ സമ്മാൻ യാത്ര ഇന്ന് മൂന്നുമണിക്ക് തുടങ്ങും

‘ ചിറയിൻകീഴിൽ ഉണ്ടായത് ഏതൊരു വീട്ടിലും പാർട്ടിയിലും ഉണ്ടാകുന്ന സാധാരണ വിഷയങ്ങൾ ‘ ; സംസാരിച്ച് തീർക്കാവുന്നതേയുള്ളൂവെന്ന് രമ്യാ ഹരിദാസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.