Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ഇത് ‘ഗുളിക രാജോ’ ഗുളിക കാലമോ?

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 28, 2018, 02:42 am IST
in Vicharam

വാര്‍ത്തകളില്‍ നിന്നു മനസ്സിലാക്കാന്‍ കഴിയുന്നത് ആരോഗ്യവകുപ്പിന്റെ പ്രധാന പണി ഗുളിക വിതരണമാണെന്നാണ്. മറ്റൊരു പ്രധാന പണി പ്രതിരോധമരുന്നു വിതരണവും പ്രതിരോധ കുത്തിവയ്‌പും. എത്രയോ ദശാബ്ദങ്ങളായി ഈ പരിപാടി തുടരുന്നു. എന്നിട്ടും ഒട്ടുമിക്ക മാധ്യമങ്ങളും കേരളത്തെ രോഗികളുടെയും രോഗങ്ങളുടെയും സ്വന്തം നാടായിട്ടാണ് വിശേഷിപ്പിക്കുന്നത്.

‘രോഗാതുരത’യുടെ കാര്യത്തിലും കേരളം ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ചു വളരെ മുന്നിലാണ്. ഭാരത ജനസംഖ്യയുടെ ഏകദേശം മൂന്നു ശതമാനം മാത്രമാണ് മലയാളികള്‍. പക്ഷേ രാജ്യത്തു വിറ്റഴിയുന്ന രാസഔഷധങ്ങളുടെ (ഇംഗ്ലീഷ് മരുന്നുകള്‍) പതിനഞ്ചു ശതമാനത്തിലേറെ കഴിക്കുന്നത് മലയാളികള്‍! ബീഹാര്‍, ഒഡീഷ, ഛത്തീസ്ഗഢ് തുടങ്ങിയ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളെ അപേക്ഷിച്ച് രോഗി-ഡോക്ടര്‍ അനുപാതത്തിലും ആശുപത്രികളുടെ എണ്ണത്തിലുമൊക്കെ കേരളം അസൂയാവഹമാംവണ്ണം മുന്നിട്ടുനില്‍ക്കുന്നു. എന്നിട്ടും രോഗാതുരത മേല്‍പ്പറഞ്ഞ സംസ്ഥാനങ്ങളേക്കാള്‍ വളരെക്കൂടിയ നിരക്കിലാണിവിടെ. രോഗം വരാതിരിക്കാനുള്ള പ്രതിരോധ സംവിധാനങ്ങള്‍ വന്‍ പ്രചാരണം നല്‍കി നടപ്പാക്കിയിട്ടും ഇല്ലായ്‌മ ചെയ്തു എന്നവകാശപ്പെടുന്ന പല മഹാമാരികളും തിരിച്ചുവരുന്നു.

ക്ഷയരോഗം വരാതിരിക്കാന്‍ ബിസിജി കുത്തിവയ്‌പ്പ് തുടങ്ങിയിട്ട് പത്തെഴുപതു വര്‍ഷങ്ങള്‍ കഴിഞ്ഞു. ഇന്നുമത് തുടരുന്നു. പക്ഷേ ക്ഷയരോഗം ഭീതി ജനകമാംവിധം വര്‍ധിച്ചുവരുന്നു. മുപ്പതുലക്ഷത്തോളം പേര്‍ക്ക് വര്‍ഷംതോറും ക്ഷയരോഗം പിടിപെടുന്നു. അഞ്ചുലക്ഷത്തില്‍ താഴെപേര്‍ മരിക്കുന്നു, ഭാരതത്തില്‍ മാത്രം. ഇതുവരെ കണ്ടെത്തിയിട്ടുള്ള മരുന്നുകളെയൊക്കെ പരാജയപ്പെടുത്തി ക്ഷയരോഗം മുന്നേറുന്നു. മള്‍ട്ടിഡ്രഗ് റസിഡന്റ് ടിബി ആധുനിക വൈദ്യ ശാസ്ത്രത്തിനു വെല്ലുവിളിയായി വികസ്വര രാജ്യങ്ങളില്‍ ഭീഷണിമുഴക്കുന്നു. ലോകാരോഗ്യ സംഘടന റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നു. പ്രതിരോധ മരുന്നു നല്‍കി പോളിയോ നിയന്ത്രിക്കാനാകുമെന്ന് പറയുന്നവര്‍ പ്രതിരോധമരുന്നു നല്‍കിയിട്ടും ടിബി നിയന്ത്രിക്കാനാകാത്തതെന്തെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തേണ്ടതല്ലേ?

മന്തു വരാതിരിക്കാന്‍ ഹെട്രസാന്‍ (ഡിഇസി) ഗുളിക നല്‍കി സാമൂഹ്യ ചികിത്സ. വിളര്‍ച്ച മാറ്റാന്‍ അയണ്‍ ഗുളിക, ആരോഗ്യത്തിന് വിറ്റമിന്‍ ഗുളിക, വിരകളെ ഇല്ലാതാക്കാന്‍ വിരഗുളിക (അല്‍ബെന്റസോള്‍) എന്നിങ്ങനെ മാസങ്ങളിടവിട്ട് കോടിക്കണക്കിന് ഗുളികകളാണ് പിഞ്ചുകുട്ടികള്‍ക്കും സ്‌കൂള്‍ കുട്ടികള്‍ക്കും നല്‍കുന്നത്. ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കും അയണ്‍ഫോലിക് ആസിഡ് ഗുളികകളും പ്രായഭേദമെന്യേ എല്ലാവര്‍ക്കും മന്തുമരുന്നും. സെലിബ്രിറ്റികളെക്കൊണ്ട് ആഹ്വാനം ചെയ്യിപ്പിച്ചും വന്‍പരസ്യങ്ങള്‍ നല്‍കിയും നിരന്തരം ആബാലവൃദ്ധം ജനങ്ങളെയും സാമൂഹ്യചികിത്സയ്‌ക്കു വിധേയരാക്കിയിട്ടും കേരളത്തില്‍ രോഗികളുടെ എണ്ണത്തില്‍ ഒരു കുറവുമില്ല.

മേല്‍പ്പറഞ്ഞ പരിപാടികള്‍ കൂടാതെ ആദിവാസികള്‍ക്ക് പോഷകാഹാരവും ആരോഗ്യ പരിരക്ഷയും സംയോജിത ശിശുവികസന പദ്ധതിപ്രകാരം പഴുതുകള്‍ അടച്ചാണ് നടപ്പാക്കുന്നത്. അതിനായി ട്രൈബല്‍ വികസന വകുപ്പും ആരോഗ്യവകുപ്പും സാമൂഹ്യനീതിവകുപ്പും യോജിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. പക്ഷേ ആദിവാസികള്‍ക്കിടയില്‍ നവജാത ശിശുമരണം ഒരു തുടര്‍ക്കഥയാണിന്നും. കടുത്ത പോഷകാഹാരക്കുറവ്, വിളര്‍ച്ച, അരിവാള്‍ രോഗം, വന്ധ്യത തുടങ്ങി ആദിവാസികള്‍ വിവിധരോഗങ്ങളുടെ പിടിയിലാണ് ഈ നിലയ്‌ക്ക് പോയാല്‍ ആദിവാസികളുടെ വംശംതന്നെ അന്യംനിന്നുപോകും എന്നു ഭയപ്പെടേണ്ടിയിരിക്കുന്നു.

ആരോഗ്യവകുപ്പ് വഴി നല്‍കുന്ന എല്ലാംതന്നെ രാസ ഔഷധങ്ങളാണ്, വാക്‌സിനുകളായാലും ഗുളികകളായാലും. ഒന്നിലേറെ ദോഷഫലങ്ങളില്ലാത്ത ഒരു രാസൗഷധവും ഉണ്ടെന്നു തോന്നുന്നില്ല. ആരോഗ്യവകുപ്പു നല്‍കുന്ന പല മരുന്നുകളും മാരകപാര്‍ശ്വഫലങ്ങള്‍ കണ്ടെത്തുന്നതിനാല്‍ പത്തോപതിനഞ്ചോ വര്‍ഷങ്ങള്‍ കഴിഞ്ഞ് നിരോധിക്കാറുണ്ട്. കഴിഞ്ഞ വര്‍ഷം 343 കോമ്പിനേഷന്‍ ഡ്രഗ്‌സ് നിരോധിച്ചു. ഈ വര്‍ഷം ആദ്യം ആറായിരം മരുന്നുകള്‍ നിരോധിച്ചതായി ഒരു പ്രമുഖ പത്രം റിപ്പോര്‍ട്ട് ചെയ്തു.

ഈ സാഹചര്യത്തില്‍ ‘ആയുഷ്’ വകുപ്പിന് കീഴിലുള്ള ചികിത്സാ രീതികള്‍ക്ക് പ്രസക്തി ഏറുന്നു. ആയുര്‍വേദം, ഹോമിയോ, സിദ്ധ, യുനാനി,  നാച്വറോപ്പതി, പാരമ്പര്യ വൈദ്യം തുടങ്ങി സഹസ്രാബ്ദങ്ങളായി മനുഷ്യരുടെ ആരോഗ്യം സംരക്ഷിച്ചു പോന്ന ചികിത്സാ രീതികള്‍ക്ക് വിരഗുളികകള്‍ക്കും അയണ്‍ ഗുളികകള്‍ക്കും വിറ്റാമിന്‍ ഗുളികകള്‍ക്കും പകരം ഒന്നും നിര്‍ദ്ദേശിക്കാനില്ലേ? പോഷകാഹാരക്കുറവിനും വിളര്‍ച്ചയ്‌ക്കും രോഗപ്രതിരോധ ശേഷി നിലനിര്‍ത്താനും ‘ആയുഷ്’ വിദഗ്‌ദ്ധര്‍ക്ക് ജനങ്ങള്‍ക്ക് നല്‍കാന്‍ നിര്‍ദ്ദേശങ്ങള്‍ ഒന്നുമില്ലേ? രാസ ഔഷധങ്ങളില്‍ താല്‍പര്യമില്ലാത്ത എത്രയോ ആളുകളും കുടുംബങ്ങളും കേരളത്തിലുണ്ട്.  അത്തരക്കാര്‍ക്കുവേണ്ടിയെങ്കിലും ആയുഷ് വകുപ്പ് സ്‌കൂളുകള്‍ വഴിയും അങ്കണവാടികള്‍ വഴിയും നിര്‍ദ്ദേശങ്ങള്‍ നല്‍കണം.

ആയുഷ് വകുപ്പിന് കീഴിലുള്ള ആയിരക്കണക്കിനു ഡോക്ടര്‍മാരും ആരോഗ്യപ്രവര്‍ത്തകരും എന്തുകൊണ്ടാണ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വഴിയും അങ്കണവാടികള്‍ വഴിയും അവരുടേതായ ‘റെമഡികള്‍’ നിര്‍ദ്ദേശിക്കാത്തത്? കളക്ടര്‍മാരും വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥരും എന്തുകൊണ്ടാണ് ‘ആയുഷ്’ വകുപ്പ് ഡോക്ടര്‍മാരെ അകറ്റിനിര്‍ത്തുന്നത്? ജീവിതശൈലീ രോഗങ്ങളും ഭക്ഷണശൈലീരോഗങ്ങളും വര്‍ധിച്ചുവരുന്ന ഇക്കാലത്ത് ആ വക കാര്യങ്ങളില്‍ ഏറ്റവും ആധികാരികവും ശാസ്ത്രീയവുമായ ഉപദേശ നിര്‍ദ്ദേശങ്ങള്‍ നല്‍കാന്‍ ആരോഗ്യവകുപ്പിനേക്കാള്‍ എന്തുകൊണ്ടും മുന്നില്‍ നില്‍ക്കുക ആയുഷ് വകുപ്പ് തന്നെ. പക്ഷേ സര്‍ക്കാരും സെലിബ്രിറ്റികളും മാധ്യമങ്ങളും അലോപ്പതി രീതികള്‍ പ്രചരിപ്പിക്കാനാണ് താല്‍പ്പര്യപ്പെടുന്നത്. ഈ സ്ഥിതിവിശേഷം മാറ്റാന്‍ ആയുഷ് വകുപ്പ് ഉദ്യോഗസ്ഥര്‍ ശ്രമം നടത്തുന്നതായും കാണുന്നില്ല.

പല രോഗങ്ങള്‍ക്കും ജീവിതകാലം മുഴുവന്‍ മരുന്നു കഴിക്കാനാണ് അലോപ്പതി ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുന്നത്. മരിക്കുന്നതുവരെ മരുന്നു കഴിക്കുന്ന ദുരവസ്ഥയില്‍ നിന്ന് മനുഷ്യരെ രക്ഷിക്കാന്‍ ആയുഷ് വിദഗ്‌ദ്ധര്‍ക്ക് കഴിയേണ്ടതാണ്.

അലോപ്പതിയില്‍ വന്ധ്യതാ നിവാരണത്തിന് ലക്ഷങ്ങളാണ് ചെലവ്. വന്ധ്യതാ നിവാരണം സാധ്യമാണ് ഹോമിയോപ്പതിയിലൂടെ. കണ്ണൂര്‍ ജില്ലാ ഹോമിയോ ആശുപത്രി ഇക്കാര്യം സംശയരഹിതമായി തെളിയിച്ചുകൊണ്ടിരിക്കുന്നു. എന്നിട്ടും ഈ നേട്ടം ജനങ്ങളെ അറിയിക്കാന്‍ ഒരു സെലിബ്രിറ്റിയേയും സര്‍ക്കാര്‍ നിയോഗിക്കുന്നില്ല. ഗുളിക വിതരണത്തിനു നല്‍കുന്ന പബ്ലിസിറ്റിയുടെ ഒരംശംപോലും ഇത്തരം കാര്യങ്ങള്‍ പ്രചരിപ്പിക്കാന്‍ സര്‍ക്കാര്‍ തുനിയുന്നില്ല. മരുന്നുമാഫിയയെ തൃപ്തിപ്പെടുത്താനുള്ള മത്സരത്തിലാണ് ആരോഗ്യവകുപ്പും മാധ്യമങ്ങളും. ചെലവുകുറഞ്ഞ ചികിത്സ പ്രചരിപ്പിക്കാന്‍, ബദല്‍ നിര്‍ദ്ദേശങ്ങള്‍ ജനങ്ങള്‍ക്കുനല്‍കാന്‍ ആയുഷ് വകുപ്പ് മുന്നോട്ട് വരേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. കേന്ദ്രത്തിലേതുപോലെ കേരളത്തിലും ആയുഷിന് പ്രത്യേക മന്ത്രിയും മന്ത്രാലയവും രൂപീകരിക്കുകയും ബജറ്റ് വിഹിതത്തിന്റെ സിംഹഭാഗവും അലോപ്പതിക്കു നീക്കിവയ്‌ക്കുന്ന പതിവ് അവസാനിപ്പിക്കുകയും വേണം.

അലോപ്പതി ചികിത്സ ഇക്കഴിഞ്ഞ പത്തുവര്‍ഷങ്ങള്‍ക്കിടെ ആറരക്കോടി ഭാരതീയരെ പാപ്പരാക്കിയെന്ന് കേന്ദ്ര സര്‍ക്കാരിന്റെ നാഷണല്‍ സാമ്പിള്‍സര്‍വ്വേ ഓര്‍ഗനൈസേഷന്‍ കണ്ടെത്തിയിട്ടുണ്ട്. ചികിത്സാ ചെലവു മൂലം കോടിക്കണക്കിനാളുകള്‍ ദാരിദ്ര്യരേഖയ്‌ക്ക് താഴെപ്പോകാതിരിക്കാന്‍ ആയുഷ് വകുപ്പിന് അതര്‍ഹിക്കുന്ന പ്രാധാന്യം നല്‍കുക മാത്രമാണ് പോംവഴി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ഉള്‍പ്പെടെയുള്ള തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ ഇക്കാര്യത്തില്‍ ആവശ്യമായ സമ്മര്‍ദ്ദം ചെലുത്തുമെന്ന് പ്രത്യാശിക്കാം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)
Kerala

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

Kerala

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)
India

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

Kerala

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പുതിയ വാര്‍ത്തകള്‍

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

‘ അമ്മയ്‌ക്കും പാട്ടിക്കുമുള്ള സൗന്ദര്യമൊന്നും എനിക്ക് ലഭിച്ചിട്ടില്ല ; അംബാസിഡർ‌ കാർ ഡിക്കിയിൽ ടാങ്കർ ലോറി കയറിയത് പോലൊരു മുഖമാണ് എന്റേത്’

കടിയേറ്റ് വിഷം ശരീരത്തിലെത്തിയാൽ വേദന കൊണ്ട് പുളയും, മിനിറ്റുകൾക്കുള്ളിൽ ഹൃദയസ്തംഭനം ; ഈ ജീവികളെ സൂക്ഷിക്കണം!

നടന്‍ കൃഷ്ണകുമാര്‍ നാഷണല്‍ ഫിലിം ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ പാര്‍ട്ട് ടൈം ചെയര്‍മാന്‍, നോണ്‍ ഒഫീഷ്യല്‍ ഡയറക്ടര്‍

സ്റ്റാലിന് തിരിച്ചടി : ഹിന്ദുക്കളെ പുറംതള്ളാൻ സ്റ്റാലിന് വലം കയ്യായിരുന്ന ചീഫ് സെക്രട്ടറിയെയും, വിജിലൻസ് മേധാവിയെയും മാറ്റി തെരഞ്ഞെടുപ്പ് കമ്മീഷൻ

ജയില്‍ മേധാവി ബല്‍റാം കുമാര്‍ ഉപാധ്യായയ്‌ക്കെതിരെ അഴിമതി ആരോപണം:ഹര്‍ജി ഫയലില്‍ സ്വീകരിച്ച് കോടതി,സര്‍ക്കാരില്‍ നിന്നും അനുമതി വാങ്ങാന്‍ നിര്‍ദ്ദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.