Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Travel

തിരുവിടൈ മരുതൂരിലെ ശ്രീ മഹാലിംഗ സ്വാമി ക്ഷേത്രം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 26, 2018, 07:44 pm IST
inTravel

തമിഴ്‌നാട്ടിലെ തഞ്ചാവൂര്‍ ജില്ലയിലാണ് പഞ്ചക്രോശസ്ഥലങ്ങളില്‍ ഒന്നായ ശ്രീമഹാലിംഗ സ്വാമി ക്ഷേത്രം. ദേവീസന്നിധി ശക്തിപീഠങ്ങളില്‍ ഒന്നത്രെ. ചക്രമഹാമേരു പ്രതിഷ്ഠയുണ്ട് ഇവിടെ.കുംഭകോണം- മയിലാടുതുറൈ റോഡില്‍ കുംഭകോണത്തുനിന്ന് 8 കിലോമീറ്റര്‍ വടക്കുകിഴക്കായാണ് ക്ഷേത്രം.

ക്ഷേത്രങ്ങളില്‍ സാധാരണ മുഖ്യപ്രതിഷ്ഠയ്‌ക്ക് അടുത്തായോ മറ്റു പ്രാകാരങ്ങളിലായോ ആണല്ലൊ ഉപദേവതാ പ്രതിഷ്ഠകള്‍ കണ്ടുവരാറുള്ളത്. പരിവാര ദേവതകള്‍ മറ്റു പല ക്ഷേത്രങ്ങളിലായാണ് ഉള്ളത് എന്നത്രെ ഈ ക്ഷേത്രത്തിന്റെ പ്രത്യേകത.

തിരുവലം ചുളിയിലെ വിനായകന്‍, സ്വാമി മലയിലെ മുരുകന്‍, ആടുതുറൈയിലെ സൂര്യഭഗവാന്‍, (ആടുതുറൈയില്‍നിന്ന് രണ്ട് കിലോമീറ്റര്‍ അകലെ), ആലാങ്കുടി ഗുരുക്ഷേത്രത്തിലെ ദക്ഷിണാമൂര്‍ത്തി, ചിദംബരത്തെ നടരാജസ്വാമി, ശീര്‍കാഴി ചട്ടൈനാഥ ക്ഷേത്രത്തിലെ ഭൈരവര്‍, തിരുവാടു തുറൈയിലെ നന്ദി, തിരുവാരൂരിലെ സോമസ്‌കന്ധര്‍, തിരുവൊയ്‌പാടിയിലെ ചണ്ഡീശ്വരന്‍ എന്നിവരത്രെ ശ്രീ മഹാലിംഗസ്വാമിയുടെ പരിവാരദേവതകള്‍.

ശ്രീശൈലത്തിനും അംബാസമുദ്രത്തിനും ഇടയിലാണ് ഇടൈമരുതൂര്‍. ചമ്പകാരണ്യം, ശക്തിപുരം, മുക്തിപുരം, തപോവനം എന്നും ഈ സ്ഥലം അറിയപ്പെടുന്നു.

ദേവി ബൃഹദ് സുന്ദര ഗുജാംബാള്‍. തമിഴില്‍ പെരുനല മാമുലൈ അമ്മാള്‍ എന്നു പറയും.

തഞ്ചാവൂര്‍ ജില്ലയിലെ ഏറ്റവും വലിയ നന്ദീവിഗ്രഹങ്ങളില്‍ ഒന്നത്രെ ഇവിടുത്തെ നന്ദി, ഒറ്റക്കാലില്‍ തീര്‍ത്തതല്ല എന്നു മാത്രം.

അഴിഞ്ഞു ചിതറിയ മുടിയുമായി കാല്‍മുട്ടുകള്‍ക്ക് മദ്ധ്യേ മുഖം പൂഴ്‌ത്തിയ നിലയില്‍ തെക്കേ ചുമരില്‍ ബ്രഹ്മഹത്യയെ കാണാം. വരഗുണ പാണ്ഡ്യരാജാവിന്റെ  കുതിര ആകസ്മികമായി ഒരു ബ്രാഹ്മണനെ ഞെരിക്കാനിടയായി. ബ്രാഹ്മണന്‍ മരിച്ചതോടെ ബ്രഹ്മഹത്യാപാപം രാജാവിനെ വിടാതെ പിന്തുടര്‍ന്നു. രാജാവ് ഈ ക്ഷേത്രത്തില്‍ തൊഴാനെത്തി. അകത്തു കടക്കാനാവാത്തതുകൊണ്ട് ബ്രഹ്മഹത്യ പുറത്തു കാത്തുനിന്നു. രാജാവ് മറ്റൊരു കവാടത്തിലൂടെ പുറത്തുകടന്നു. ബ്രഹ്മഹത്യ ഇന്നും ഇവിടെ നില്‍ക്കുകയാണ്. രാജാവ് പാപമോചിതനായി. മാനസികാസ്വാസ്ഥ്യമുള്ളവര്‍ ഇവിടെ പ്രദക്ഷിണം ചെയ്തു രോഗമുക്തി നേടുന്നു. ബ്രഹ്മഹത്യാ ദോഷത്തില്‍നിന്ന് മോചനം നേടാനും ഇവിടെ ദര്‍ശനം നടത്തിയാല്‍ മതി.

ക്ഷേത്രത്തിലെ രഥം അഥവാ തിരുത്തേര്‍ തമിഴ്‌നാട് ക്ഷേത്രങ്ങളിലെ ഏറ്റവും ഉയരംകൂടിയ തേരുകളില്‍ ഒന്നാണ്. 89 അടി ഉയരമുണ്ട് തേരിന്. അഷ്ടകോണുകളോടുകൂടിയ പീഠവും മുന്‍പിലുള്ള, നിയന്ത്രണാതീത ശക്തി പ്രകടിപ്പിക്കുന്ന മരക്കുതിരകളും എല്ലാം മികവുറ്റതുതന്നെ. മരുതവൃക്ഷച്ചുവട്ടില്‍ ഇരിക്കുന്ന നിലയിലാണ് മഹാലിംഗേശ്വരര്‍. പെണ്‍കുട്ടിയുടെ രൂപത്തിലുള്ള പിച്ചളയില്‍ തീര്‍ത്ത പാവവിളക്കും ഇവിടുത്തെ പ്രത്യേകതകളില്‍ ഒന്നാണ്.

മഹാമേരുവോടുകൂടിയ മൂകാംബികാദേവിക്ക് പ്രത്യേക സന്നിധിയുണ്ട്.

ജനുവരി-ഫെബ്രുവരി മാസങ്ങളിലായി നടക്കുന്ന പത്തുദിവസം നീണ്ടുനില്‍ക്കുന്ന തൈപ്പൂയ ഉത്സവവും (മേയ് മാസത്തില്‍) തമിഴ് മാസമായ വൈകാശിയില്‍ നടക്കുന്ന പത്ത് ദിവസം നീണ്ടുനില്‍ക്കുന്ന വസന്തോത്സവം എന്നും അറിയപ്പെടുന്ന തിരുകല്യാണ ഉത്സവവും വളരെ പ്രധാനമാണ്. ധനുമാസത്തിലെ തിരുവാതിരനാളിലെ ആര്‍ദ്ര ദര്‍ശനവും പ്രധാനമത്രെ.

ഇരുപത്തിയേഴ് നക്ഷത്രങ്ങളെ (നാളുകള്‍) പ്രതിനിധാനം ചെയ്യുന്ന 27 ശിവലിംഗങ്ങളാണ് ഈ ക്ഷേത്രത്തിന്റെ മറ്റൊരു പ്രത്യേകത.

അമ്മണി അമ്മാള്‍ രാജകുമാരിയുടെ വിഗ്രഹമുള്ള സ്ഥലവും ചിത്രപ്രാകാരവും നിറയെ വര്‍ണ്ണചിത്രങ്ങളാല്‍ ആലേഖനം ചെയ്യപ്പെട്ടിരിക്കുന്നു.

രാവിലെ 5.30 തൊട്ട് ഉച്ചയ്‌ക്ക് ഒരു മണിവരെയും  വൈകിട്ട് 4.30 തൊട്ട് 9.30 വരെയും ദര്‍ശന സൗകര്യമുണ്ട്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഫിലോമെനെ ചാന്‍സെലിന്‍, ചിനെലോ ലിലിയന്‍
Kerala

ദല്‍ഹി കേന്ദ്രീകരിച്ച് എംഡിഎംഎ നിര്‍മിച്ച് നല്‍കുന്ന വിദേശികള്‍ പിടിയില്‍

ജന്മഭൂമി രാമകഥാ കോണ്‍ക്ലേവില്‍ മികച്ച പ്രബന്ധാവതരണത്തിന് അര്‍ഹരായ കൃഷ്ണശ്രീ ബാബു, ഹരിപ്രസാദ് വര്‍മ്മ ഇ.കെ. എന്നിവര്‍ക്ക് സ്വാഗതസംഘം ഡയറക്ടര്‍ പ്രൊഫ. ഡോ. എ. കൃഷ്ണമൂര്‍ത്തി പുരസ്‌കാരം നല്കുന്നു
Kerala

രാമകഥാ കോണ്‍ക്ലേവ്: 15 പ്രബന്ധങ്ങള്‍ക്ക് പുരസ്‌കാരം

Kerala

തിരുവാഭരണ പരിപാലന സുരക്ഷയ്‌ക്ക് സമഗ്രസംവിധാനം ഒരുക്കണമെന്ന് ഹൈക്കോടതി

Kerala

അന്വേഷണം ഒത്തുകളി; നീക്കം പിണറായിയെ രക്ഷിക്കാന്‍

India

ഹൈഡ്രോകാര്‍ബണ്‍ പര്യവേക്ഷണ രംഗത്ത് വന്‍ മുന്നേറ്റം; ഒഡീഷ തീരത്ത് വൻ പ്രകൃതിവാതക ശേഖരം കണ്ടെത്തി

പുതിയ വാര്‍ത്തകള്‍

ഏഷ്യന്‍ ഗെയിംസ്: വുഷുവില്‍ വെള്ളിത്തിളക്കം

മുട്ടില്‍ മരംമുറി: വഞ്ചന കേസ് ചോറ്റാനിക്കരയില്‍ നിന്നും വയനാട്ടിലേക്ക് മാറ്റാന്‍ സുപ്രിംകോടതിയുടെ നിര്‍ദേശം

ജപ്പാന്റെ E10 സീരീസ് ട്രെയിനുകളുടെ വേഗത; 2030-ഓടെ അടുത്ത തലമുറ ബുള്ളറ്റ് ട്രെയിനുകൾ തദ്ദേശീയമായി നിര്‍മിക്കാൻ ഭാരതം

ഉപഗ്രഹങ്ങളുടെ സുരക്ഷ: സ്‌പേസ് ട്രാക്കിങ് റഡാറുമായി ഐ.എസ്.ആർ.ഒ.

മുഖ്യമന്ത്രിയുടെ വിമാനയാത്ര; സ്‌പോണ്‍സറെ വെളിപ്പെടുത്താത്തത് ദുരൂഹം

സ്കൂളിന്റെ നിലവാരം മെച്ചപ്പെടുത്താന്‍ യുപിയിലെ സ്കൂളിലേക്ക് പോയ സൗരവ് ദാസിന് തിരിച്ചോടേണ്ടി വന്നു

ശബരിമല പ്രതിസന്ധിക്ക് സർക്കാരും ബോർഡും ഉത്തരവാദികൾ – കുമ്മനം രാജശേഖരൻ

പാകിസ്ഥാന് ഇനി കേരളവും ആക്രമിക്കാനാവും; 3000 കിലോമീറ്റര്‍ വരെ ദൂരേയ്‌ക്ക് വിടാന്‍ കഴിയുന്ന ഡ്രോണുകള്‍ നിര്‍മ്മിക്കുന്നു; ഇതിനെ ഇന്ത്യ ഭയക്കണോ?

യോഗി ആദിത്യനാഥ് (ഇടത്ത്) അനുപം മിശ്ര (വലത്ത്)

യുപിയില്‍ യോഗി ആദിത്യനാഥ് തന്നെ ജയിക്കുമെന്ന് സാമൂഹ്യനിരീക്ഷകന്‍ അനുപം മിശ്ര, കാരണം യുപിയിലെ ക്രമസമാധാനം

കൊച്ചിയില്‍ യുവതിയെ ഭര്‍ത്താവ് പെട്രോള്‍ ഒഴിച്ചു തീ കൊളുത്തി, പ്രതി പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.