Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

ആവിഷ്‌കാര സ്വാതന്ത്ര്യം അവിടേയും ഇവിടേയും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 26, 2018, 02:10 am IST
inVicharam

ഏഴുപതിറ്റാണ്ടത്തെ സര്‍വ്വാധിപത്യ ഭരണാനന്തരം സോവിയറ്റുയൂണിയനില്‍  കമ്യൂണിസം കൂപ്പുകുത്തി. കാരണമായി പറഞ്ഞത് മിഖായേല്‍ ഗോര്‍ബച്ചേവ് നടപ്പാക്കിയ ഗ്‌ളാസ്‌നോസ്റ്റും പെരിസ്‌ട്രോയിക്കയുമാണ്. ഈ നയം തെറ്റായെന്നും, നടപ്പാക്കിയ വ്യക്തിയുടെ കാഴ്ചപ്പാടിന്റെ ദോഷമാണെന്നും, പറഞ്ഞും പഠിപ്പിച്ചും അണികളെ ബോധ്യപ്പെടുത്താന്‍ ശ്രമിച്ചുകൊണ്ടേയിരുന്നു. റഷ്യയുടെ തകര്‍ച്ചയുടെ പശ്ചാത്തലത്തില്‍  കൊച്ചുകേരളത്തിന്റെ ചുമരുകളില്‍ പോലും ‘മാര്‍ക്‌സിസം അജയ്യമാണ്’ എന്ന് എഴുതിയ പോസ്റ്ററുകള്‍ പതിക്കേണ്ടിവന്നു എണ്‍പതുകളുടെ അവസാനത്തില്‍. പ്രത്യയശാസ്ത്രം വഴിപിഴച്ചതാണ് പ്രയോഗം തെറ്റിയതിനു കാരണമെന്നത് പലനേതാക്കള്‍ക്കുപോലും മനസ്സിലായിരുന്നില്ല.. അത്രയ്‌ക്ക് അന്ധമായ വിശ്വാസമായി, ചോദ്യംചെയ്യപ്പെടാത്ത സിദ്ധാന്തമായി മാര്‍ക്‌സിസം ലെനിനിസം മാറിയിരുന്നു. ഈ അപ്രമാദിത്വം നേതാക്കന്മാരുടേയും അനുയായികളുടേയും ശീലവും വഴക്കവുമായി. പഴയ സോവിയറ്റുയൂണിയന്‍ മുതല്‍ നമ്മുടെ നാട്ടിലെ ബ്രാഞ്ച് കമ്മിറ്റിവരെ ഇത് കാണാം.

മാറിയ സാഹചര്യങ്ങളെ ഉള്‍ക്കൊണ്ട് സ്വയം നവീകരണശക്തിയായി കാലത്തെ അതിജീവിക്കാനുള്ള ശാശ്വതമൂല്യങ്ങളൊന്നും കമ്യൂണിസറ്റ് പ്രത്യയശാസ്ത്രത്തിലില്ലായിരുന്നു.1956 ഫെബ്രുവരിയില്‍ നടന്ന സോവിയറ്റു കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഇരുപതാം പാര്‍ട്ടി കോണ്‍ഗ്രസ്സ് പ്രശസ്തമായതുതന്നെ സാമ്പത്തിക രാഷ്‌ട്രീയ സിദ്ധാന്തങ്ങളുടെ വ്യതിയാനവും ,സ്റ്റാലിന്‍ സോവിയറ്റുയൂണിയനിലെ ജനങ്ങളോടും പാര്‍ട്ടിയോടും ചെയ്ത ക്രൂരതകള്‍ തുറന്നുകാട്ടിയ നികിത ക്രൂഷ്‌ചേവിന്റെ റിപ്പോര്‍ട്ടുകൊണ്ടുമാണ്.( സ്റ്റാലിന്റെ മരണശേഷം ക്രൂഷ്‌ചേവ് ആയിരുന്നു പാര്‍ട്ടി സെക്രട്ടറി ) ഈ റിപ്പോര്‍ട്ടുതന്നെ പാര്‍ട്ടികോണ്‍ഗ്രസിന്റെ രഹസ്യ സെഷനിലാണ് അവതരിപ്പിച്ചത്.എന്നിരുന്നാലും പൂര്‍ണ്ണമായ ജനാധിപത്യ രാഷ്‌ട്രീയ വ്യവസ്ഥയോ ബൗദ്ധിക സ്വാതന്ത്ര്യമോ പൗരസ്വാതന്ത്ര്യമോ വാഗ്ദാനം ചെയ്തില്ല ഈ റിപ്പോര്‍ട്ട്. പക്ഷേ സ്റ്റാലിന്‍ യുഗത്തിലെ ഭീകരമായ  അടിച്ചമര്‍ത്തല്‍ അവസാനിച്ചു എന്നുപറയാം. കമ്യൂണിസ്റ്റ് മാധ്യമമായ ‘പ്രവ്ദ’ പറയുന്നത് മാത്രമാണ് ലോകമറിഞ്ഞത്. ക്രൂഷ്‌ചേവിനുശേഷം വന്ന ബ്രഷ്‌നേവും സാമ്പത്തിക മേഖലയില്‍ അപൂര്‍വ്വം ചില മാറ്റങ്ങള്‍ കൊണ്ടുവന്നതൊഴിച്ചാല്‍ പൗരസ്വാതന്ത്യം, പ്രത്യേകിച്ച് ആവിഷ്‌കാര സ്വാതന്ത്ര്യം സോവിയറ്റുയൂണിയന്‍ ജനതയ്‌ക്ക് അന്യമായിരുന്നു.ഈ അടിച്ചമര്‍ത്തല്‍ നയം പൂര്‍ണ്ണമായും ഇല്ലാതാക്കി ജനാധിപത്യ രീതികൊണ്ടുവന്നത് 1985-ല്‍ അധികാരത്തില്‍ വന്ന ഗോര്‍ബച്ചേവാണ്.ഇദ്ദേഹത്തിന്റെ ഗ്‌ളാസ്‌നോസ്റ്റും പെരിസ്‌ട്രോയിക്കയുമാണ്  ഈ വിപ്ലവത്തിനു വഴിയൊരുക്കിയത്. 

രാഷ്‌ട്രീയ, സാമ്പത്തിക, സാമൂഹിക മേഖലകളിലെ തുറന്നതും സ്വതന്ത്രവുമായ ചര്‍ച്ച, പൗരാവകാശത്തിന്മേലുള്ള നിയന്ത്രണം ഇല്ലായ്‌മ ഇതാണ് ഗ്‌ളാസ് നോസ്റ്റ് എന്ന റഷ്യന്‍ പദം വിവക്ഷിക്കുന്നത്. കമ്യൂണിസ്റ്റ് പാര്‍ട്ടി കൂടാതെ മറ്റുപാര്‍ട്ടികള്‍ക്കും പ്രവര്‍ത്തിക്കാനുള്ള സ്വാതന്ത്ര്യം ഏഴു പതിററാണ്ടിനു ശേഷം സോവിയറ്റു റഷ്യയില്‍ ലഭിച്ചത് ഇങ്ങനെയാണ്. സാമ്പത്തിക മേഖലയുടെ മുരടിപ്പവസാനിപ്പിക്കാന്‍ പെരിസ്‌ട്രോയ്‌ക്കയ്‌ക്കും കഴിഞ്ഞു .ഇത്തരത്തിലുള്ള നയങ്ങള്‍ അഭിപ്രായസ്വാതന്ത്ര്യത്തിനും സ്വയം നിര്‍ണ്ണയത്തിനുമുള്ള അവസരമായപ്പോള്‍ സമൂഹം അതുപയോഗിച്ചു. ഭീകരമായ അടിച്ചമര്‍ത്തലില്‍ നിന്നും, അഭിപ്രായസ്വാതന്ത്ര്യ നിഷേധത്തില്‍ നിന്നും ക്രൂരമായ കൊലപാതകങ്ങളില്‍ നിന്നും ഒരു മോചനമാര്‍ഗ്ഗമായി ഗ്‌ളാസ് നോസ്റ്റും പെരിസ്‌ട്രോയ്‌ക്കയും. അടിച്ചമര്‍ത്തിയ ദേശീയതകള്‍ ഉയിര്‍ത്തെഴുനേറ്റു.   സോവിയറ്റുയൂണിയന്‍ സ്വാഭാവികമായും നിലംപരിശായി.പുതിയ ആശയങ്ങളെ സ്വീകരിക്കുമ്പോള്‍ കമ്യൂണിസം പോലുള്ള തത്ത്വശാസ്ത്രത്തിന് സ്വയം നിലനില്‍പില്ലെന്നത് ചരിത്ര സത്യമാണ്. കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളൊക്കെ റഷ്യയുടെ ഉപഗ്രഹ രാജ്യങ്ങളല്ലാതെയായി.

നമ്മുടെ നാട്ടിലെ മാര്‍ക്‌സിസ്റ്റ് കമ്യൂണിസ്റ്റുകള്‍ ഇന്നും ഗോര്‍ബച്ചേവിനെ പഴിക്കുകയും സ്റ്റാലിനെ വാഴ്‌ത്തുകയും ചെയ്യുന്നത് ഇതുകൊണ്ടാണ്. സമഗ്രാധിപത്യം തന്നെയാണ് യഥാര്‍ത്ഥ കമ്യൂണിസ്റ്റ് വ്യവസ്ഥ. അത് അതേരൂപത്തില്‍ നടപ്പാക്കിയ ആദര്‍ശ പുരുഷനാണ് ജോസഫ് സ്റ്റാലിന്‍. ഇരുമ്പ് മറയ്‌ക്കുള്ളിലെ കാര്യങ്ങള്‍ ലോകമറിയുന്നത് മാര്‍ക്‌സിസ്റ്റ് മാധ്യമങ്ങളിലൂടെ മാത്രം. മറ്റുള്ള ഒന്നിനും സ്വാതന്ത്ര്യമില്ല. ലോകത്തിലെ ഏത് കമ്യൂണിസ്റ്റ് മാതൃകാരാജ്യവും ആധിപത്യമേഖലകളും അങ്ങനെതന്നെ; അത് നമ്മുടെ നാട്ടിലെ പാര്‍ട്ടിഗ്രാമമായാല്‍ പോലും.ബംഗാളും ത്രിപുരയും ഇങ്ങനെതന്നെ ആയിരുന്നു.

ഇന്ന് ഈ സമഗ്രാധിപത്യ ഫാസിസ്റ്റ് പ്രവണത, കലര്‍പ്പില്ലാതെ ചൈന,ക്യൂബ,കൊറിയ എന്നിവിടങ്ങളില്‍ കാണാം.കമ്യൂണിസ്റ്റ് വിമര്‍ശനങ്ങളെ ഒരുതരത്തിലുമവര്‍ അംഗീകരിക്കില്ല.  അനിമല്‍ ഫാം, 1984 എന്നീ ജോര്‍ജ് ഓര്‍വല്‍ കൃതികള്‍ ചൈന ഇയിടെ നിരോധിച്ചു.

നമ്മുടെ നാട്ടിലെ ചില മാര്‍ക്‌സിസ്റ്റ് ചിന്തകന്മാരെന്നു പറഞ്ഞുനടക്കുന്നവര്‍, സാംസ്‌കാരിക നായകന്മാരുടെ മേലങ്കി സ്വയം അണിഞ്ഞവര്‍, ആവിഷ്‌കാര സ്വാതന്ത്ര്യക്കാര്‍, ഭാരതമുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ചൈനയെ വളഞ്ഞിട്ട് ആക്രമിക്കുന്നെന്ന് പറഞ്ഞ് ദുഃഖിക്കുന്നവര്‍ ഇവര്‍ക്കാര്‍ക്കും ചൈനയിലോ, റഷ്യയിലോ കൊറിയയിലോ ആവിഷ്‌കാര സ്വാതന്ത്ര്യമില്ലെങ്കില്‍ ഒരു പ്രശ്‌നവുമില്ല. അതില്‍ മനുഷ്യാവകാശ ധ്വംസനമില്ല. കാരണം ചൈനയാണ് അവരുടെ മാതൃകാ രാജ്യം. റഷ്യയിലും ചൈനയിലും കൊറിയയിലും ക്യൂബയിലും മാര്‍ക്‌സിയന്‍ തത്ത്വശാസ്ത്രം ജനങ്ങള്‍ക്ക് നല്‍കാത്ത എന്ത് സ്വാതന്ത്ര്യമാണ്, പൗരാവകാശമാണ് അതേ പ്രത്യയശാസ്ത്രം നമുക്ക് നല്‍കുക?.

 ( ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന 

സമിതി അംഗമാണ് ലേഖകന്‍)

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

New Release

ഓട്ടംതുള്ളലിലെ പ്രധാന കഥാപാത്രങ്ങൾ; റിലീസ് പതിനെട്ടിന്

Entertainment

സൈജു കുറുപ്പ്, ഇന്ദ്രൻസ്, വിനയ് ഫോർട്ട് എന്നിവർ കേന്ദ്രകഥാപാത്രങ്ങളിലെത്തുന്ന ചിത്രം “ദി തേർഡ് മർഡർ” ഒക്ടോബർ 2ന് തിയേറ്ററുകളിലേക്ക്

Entertainment

“ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചു

Entertainment

ദുൽഖർ സൽമാൻ – പവൻ സാദിനേനി ചിത്രം ‘ആകാശംലോ ഒക താര’ ആഗോള റിലീസ് നവംബർ 20ന്

Kerala

എന്തായാലും ഇവന്മാരുടെ കരച്ചിൽ കാണാൻ നല്ല രസമുണ്ട് ; റിപ്പോർട്ടർ ചാനലിനെ പറയുമ്പോൾ തെറിവിളിക്കാൻ വരുന്നത് മുഴുവൻ സഖാക്കൾ

പുതിയ വാര്‍ത്തകള്‍

വിദേശ താരത്തെയല്ല , താരമായ വിദേശ മദ്യത്തെയാണ് കൊണ്ടുവരാമെന്നു പറഞ്ഞത് ; അതിനു ഇങ്ങനെ അറസ്റ്റ് ചെയ്യാൻ പാടുണ്ടോ ?

പോലീസ് എവിടെയായാലും കയറും; സാധാരണക്കാരന്റെ വീട്ടിൽ മുറ്റത്ത് മാത്രമാണോ റെയ്ഡ്: സുരേഷ് ഗോപി

ചിപ്പ് നിർമ്മാണത്തിനുള്ള പ്രിയപ്പെട്ട കേന്ദ്രമായി ഭാരതം മാറുന്നു: സെമികോൺ ഇന്ത്യ 2026-ൽ പ്രധാനമന്ത്രി മോദി

മാലാപാർവതി എന്താണ് ഇത്ര പേടിക്കുന്നത് ; മഞ്ജു വാരിയർ സംസാരിക്കരുതെന്ന് നിങ്ങൾ പറയുന്നത് എന്തുകൊണ്ടാണ് ?  സനൽകുമാർ

എന്തിനും ഞങ്ങൾ കൂടെയുണ്ട് ; റിപ്പോർട്ടർ ടിവിക്ക് പിന്തുണയുമായി എസ്‍ഡിപിഐ നേതാക്കൾ ചാനൽ ആസ്ഥാനത്ത്

നവ ഇന്ത്യയുടെ ശിൽപ്പി ; പ്രധാനമന്ത്രി മോദിക്ക് ജന്മദിനാംശസകൾ നേർന്ന് ദേശീയ നേതാക്കൾ

‘ സവിശേഷതകൾ നിറഞ്ഞ വി​ഗ്രഹമായൊന്നും എന്നെ ആരും കാണണ്ട ; പോകുന്നവരും വരുന്നവരും പറയുന്നതിന് ഉത്തരം പറയാനാണോ ഞാൻ ഇരിക്കുന്നത് ‘

അനധികൃത സ്വത്ത് സമ്പാദനം; മുൻ ഡിജിപി ടോമിൻ ജെ തച്ചങ്കരി കുറ്റക്കാരൻ, വിധി പറഞ്ഞത് കോട്ടയം വിജിലൻസ് കോടതി

യുഎസ് കോൺഗ്രസ് ഉപരോധ ബിൽ പാസാക്കി: 140 കോടി ജനങ്ങളുടെ ഊർജ്ജ സുരക്ഷ ഉറപ്പാക്കുന്നതിൽ മുൻഗണനയെന്ന് ഇന്ത്യ

സുഹൃത്തുക്കള്‍ തമ്മിലുള്ള തര്‍ക്കത്തിനിടെ യുവാവിനെ പെട്രോൾ ഒഴിച്ച് കത്തിച്ചു; കക്കാട് സ്വദേശി അരുണ്‍ ഗുരുതരാവസ്ഥയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.