Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

മാവോയിസ്റ്റ്-മൗദൂദി സഖ്യത്തെ ചെറുക്കണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 25, 2018, 04:00 am IST
in Vicharam

കേരളത്തില്‍ പട്ടികജാതിസംഘടനകളുടെ പ്രസക്തി വര്‍ദ്ധിച്ചിരിക്കുന്നു. ജെഎന്‍യു കേന്ദ്രീകരിച്ച് രൂപീകൃതമായ മാവോയിസ്റ്റ്- മൗദൂദിസ്റ്റ് രാഷ്‌ട്രീയ പരീക്ഷണം ദേശീയതലത്തില്‍ വന്‍വിപത്തായി പരിണമിക്കുകയാണ്. രോഹിത് വെമുലയെന്ന വിദ്യാര്‍ത്ഥിയുടെ ആത്മഹത്യ പ്രതീകവല്‍ക്കരിച്ച് രാജ്യത്തെ ദേശദ്രോഹശക്തികള്‍ ഒളിഞ്ഞും തെളിഞ്ഞും ശിഥിലീകരണ ശ്രമങ്ങള്‍ ആരംഭിച്ചിരിക്കുന്നു. പിന്നാക്ക സമുദായക്കാരനായ വെമുലയ്‌ക്ക് ദളിത് പരിവേഷം നല്‍കിയാണ് ഈ പടപ്പുറപ്പാടെന്നത് അതിന്റെ ദുരുദ്ദേശ്യം അനാവരണം ചെയ്യപ്പെട്ടിരുന്നു. ഇന്ത്യയെ തകര്‍ക്കാന്‍ ബാഹ്യശക്തികള്‍ കിണഞ്ഞ് ശ്രമിച്ചുകൊണ്ടിരിക്കുമ്പോള്‍ ഇത്തരം വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ രാജ്യത്തിനകത്ത് രൂപംകൊള്ളുന്നത് ലഘുവായി കണ്ടുകൂടാ. നാളെ ബാഹ്യശക്തികളോടൊപ്പം ശിഥിലീകരണ രാഷ്‌ട്രീയമുള്‍ക്കൊള്ളുന്ന ആഭ്യന്തര ശക്തികളും കൈകോര്‍ത്താല്‍ അത് രാജ്യത്തിന് മറ്റൊരു ബാദ്ധ്യതയായി മാറും.

മാവോയിസ്റ്റ്- മൗദൂദിസ്റ്റ് വിഘടനവാദ രാഷ്‌ട്രീയത്തിന് നിയമപരമായ സാധൂകരണം തേടുന്നതിനുള്ള പാര്‍ലമെന്ററി രാഷ്‌ട്രീയ രൂപമാണ് ഗുജറാത്തിലും മഹാരാഷ്‌ട്രയിലും പ്രത്യക്ഷപ്പെട്ടത്. അവിടെ പരാജയപ്പെട്ടുവെങ്കിലും അതിന്റെ പുതിയ പരീക്ഷണ ശാലയായി കേരളം മാറിയിരിക്കുന്നു. ഇടതു- ജിഹാദി സഖ്യവും, മതപരിവര്‍ത്തന രാഷ്‌ട്രീയത്തിന്റെ വളക്കൂറുള്ള മണ്ണും കേരളത്തില്‍ സാധ്യതയായി കണ്ടെത്തിയിരിക്കുന്നു. അതിന്റെ ചില ചെറിയ ചെറിയ പരീക്ഷണങ്ങളാണ് ജനാധിപത്യപ്രക്ഷോഭമെന്ന പേരില്‍ ഇന്ന് ജാതി സ്വത്വത്തെ കേന്ദ്രീകരിച്ച് കേരളത്തില്‍ നടത്താന്‍ ശ്രമിക്കുന്നത്. അസംഘടിതരായ പട്ടികജാതി- പട്ടികവര്‍ഗ്ഗങ്ങളെയാണ് കടലാസ്സ് സംഘടനകളിലൂടെയും ദളിത് ഇടനിലക്കാരിലൂടെയും ഇവര്‍ ലക്ഷ്യംവയ്‌ക്കുന്നത്.

എണ്‍പതുകളില്‍ വിഭാഗീയതയുടേയും വിഭജനവാദത്തിന്റേയും മുദ്രാവാക്യം ‘ഇന്ത്യയുടെ  മോചനം ഇസ്ലാമിലൂടെ’ എന്നതായിരുന്നുവല്ലോ. അന്ന് ദളിതര്‍ ഇവരുടെ പരിഗണനയില്‍പ്പോലും ഉണ്ടായിരുന്നില്ല. എന്നാല്‍ അയോദ്ധ്യയിലെ തര്‍ക്കമന്ദിരം തകര്‍ക്കപ്പെട്ടതോടെ അവര്‍ ദലിതരെത്തേടിയിറങ്ങി. ദളിതുകളില്‍നിന്ന് ഉന്നത വിദ്യാഭ്യാസം നേടിയ ഒരു വിഭാഗത്തെ ആവശ്യമായ പഠനവും പരിശീലനവും സമ്പത്തും പദവിയും നല്‍കി അവര്‍ സമര്‍ത്ഥമായി ഉപയോഗിക്കുന്നു. ജന്മിനാടുവാഴിത്ത കാലഘട്ടത്തില്‍ അതിന്റെ ഗുണഭോക്താക്കളായിരുന്ന പട്ടികജാതിക്കാരുടെ പിന്‍മുറക്കാരാണിവര്‍ എന്നതും പ്രത്യേകം ശ്രദ്ധാര്‍ഹമാണ്. ഈ പാരമ്പര്യം അവരുടെ എഴുത്തിലും ആത്മകഥയിലുമൊക്കെ വേണ്ടുവോളം കടന്നുവരുന്നുണ്ട്. കേരളത്തില്‍ ഫ്യൂഡലിസ്റ്റ് സാമ്പത്തിക ക്രമം തകര്‍ന്നതിനാലാണ് ഇവര്‍ പുതിയ മേച്ചില്‍പ്പുറങ്ങള്‍ തേടി അലയുന്നത്. നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തിലേറിയത് മുതല്‍ ബിജെപി വിരുദ്ധരുടെ പിന്തുണ നേടാനും ജിഹാദികള്‍ക്ക് കഴിയുന്നു.

ചരിത്രപരമായ കാരണങ്ങളാല്‍ പിന്നാക്കം പോയ പട്ടികജാതി- പട്ടികവര്‍ഗ്ഗ ജനതയെ മുഖ്യധാരയിലേക്ക് നയിക്കുന്നതിന് ഉദ്യോഗസംവരണവും, പഞ്ചായത്ത് മുതല്‍ പാര്‍ലമെന്റ് വരെ പ്രത്യേക പ്രാതിനിധ്യവും ഭരണഘടന ഉറപ്പ് നല്‍കുന്നു. ഭരണഘടനാശില്‍പിയും തികഞ്ഞ ദേശീയ വാദിയുമായിരുന്ന ബാബസാഹേബ് അബേദ്കര്‍പോലും തെറ്റായി വ്യാഖ്യാനിക്കപ്പെടുന്നു. ഇന്ന് അബേദ്കറിസത്തിന്റെ മറവിലാണ് മാവോയിസ്റ്റ്- മൗദൂദിസ്റ്റ് ദേശവിരുദ്ധത അരങ്ങേറുന്നത്. പട്ടികവര്‍ഗ്ഗ വിഭാഗങ്ങളില്‍ നിന്നാണ്  വളരെ നിശ്ശബ്ദവും എന്നാല്‍ വ്യാപകവുമായ മതപരിവര്‍ത്തനവും നടക്കുന്നത്. ഒരു പട്ടികജാതികുടുബത്തെ ഇസ്ലാംമതത്തിലേക്കോ ബുദ്ധമതത്തിലേക്കോ പരിവര്‍ത്തനം ചെയ്താല്‍ ഇടനിലക്കാരന് അഞ്ചുലക്ഷം രൂപവരെ ഇനാമായി നല്‍കാന്‍ സന്നദ്ധതയുള്ള ഏജന്‍സികള്‍ പ്രവര്‍ത്തിക്കുന്നതായി പറയപ്പെടുന്നു. ഇതിന് ആശയപരമായ അരങ്ങൊരുക്കുന്നതും മുന്‍ചൊന്ന ദളിത് പരിശീലകര്‍ തന്നെ.

ഭരണപങ്കാളിത്തമുള്ള പട്ടികജാതി- പട്ടികവര്‍ഗ്ഗ  വിഭാഗങ്ങളില്‍ വിഘടനവാദത്തിന്റേയും വിഭാഗീയതയുടേയും മതപരിവര്‍ത്തനവാദത്തിന്റേയും ആശങ്ങള്‍ പ്രചരിപ്പിച്ച് അവരെ ദേശദ്രോഹപ്രവര്‍ത്തനങ്ങള്‍ക്കുള്ള ചാവേറുകളായി ഉപയോഗിക്കാനുള്ള മാവോയിസ്റ്റ്- മൗദൂദിസ്റ്റ് തന്ത്രങ്ങളെ പരാജയപ്പെടുത്തേണ്ടതുണ്ട്. ഈ ദൗത്യമാണ് പ്രതിബദ്ധതയുള്ള പട്ടികജാതി- പട്ടികവര്‍ഗ്ഗ സംഘടനാ നേതൃത്വവും അവരെ രാഷ്‌ട്രീയമായി നയിക്കാന്‍ ബാദ്ധ്യതപ്പെട്ട ഭാരതീയ ജനതാ പട്ടികജാതി മോര്‍ച്ചയും അടിയന്തരമായി ഏറ്റെടുക്കേണ്ടത്. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)
Kerala

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

Kerala

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)
India

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

Kerala

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പുതിയ വാര്‍ത്തകള്‍

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

‘ അമ്മയ്‌ക്കും പാട്ടിക്കുമുള്ള സൗന്ദര്യമൊന്നും എനിക്ക് ലഭിച്ചിട്ടില്ല ; അംബാസിഡർ‌ കാർ ഡിക്കിയിൽ ടാങ്കർ ലോറി കയറിയത് പോലൊരു മുഖമാണ് എന്റേത്’

കടിയേറ്റ് വിഷം ശരീരത്തിലെത്തിയാൽ വേദന കൊണ്ട് പുളയും, മിനിറ്റുകൾക്കുള്ളിൽ ഹൃദയസ്തംഭനം ; ഈ ജീവികളെ സൂക്ഷിക്കണം!

നടന്‍ കൃഷ്ണകുമാര്‍ നാഷണല്‍ ഫിലിം ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ പാര്‍ട്ട് ടൈം ചെയര്‍മാന്‍, നോണ്‍ ഒഫീഷ്യല്‍ ഡയറക്ടര്‍

സ്റ്റാലിന് തിരിച്ചടി : ഹിന്ദുക്കളെ പുറംതള്ളാൻ സ്റ്റാലിന് വലം കയ്യായിരുന്ന ചീഫ് സെക്രട്ടറിയെയും, വിജിലൻസ് മേധാവിയെയും മാറ്റി തെരഞ്ഞെടുപ്പ് കമ്മീഷൻ

ജയില്‍ മേധാവി ബല്‍റാം കുമാര്‍ ഉപാധ്യായയ്‌ക്കെതിരെ അഴിമതി ആരോപണം:ഹര്‍ജി ഫയലില്‍ സ്വീകരിച്ച് കോടതി,സര്‍ക്കാരില്‍ നിന്നും അനുമതി വാങ്ങാന്‍ നിര്‍ദ്ദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.