അന്യം നിന്ന് പൊയ്ക്കൊണ്ടിരിക്കുന്ന നാടന്‍ കോഴികളില്‍ നിന്ന് മികച്ച വരുമാനം സ്വരൂപിച്ച് തൊടുപുഴ കദളിക്കാട് നെടുമല പടിഞ്ഞാറെയില്‍ ഗിരീഷ് പി.എച്ച്. അമ്മക്കോഴിയും ചുറ്റും കോഴിക്കുഞ്ഞുങ്ങളും അവയുടെ സംരക്ഷണത്തിനായി പൂവന്‍കോഴികളും ഒരുക്കാലത്ത് നമ്മുടെ നാടിന്റെ അഭിമാനമായിരുന്നു. എന്നാല്‍ വര്‍ഷം മുഴുവന്‍ മുട്ടയിടുന്ന സങ്കരയിനം മുട്ടക്കോഴികളുടെ വരവോടെ നാടന്‍ കോഴികള്‍ പുറത്തായി. അട വയ്ക്കാനും വിരിഞ്ഞ് വരുന്നവയെ കരുതലോടെ പരിചരിക്കാനും ഇന്ന് ആര്‍ക്കും സമയമില്ലാതായി.
ഒന്നര പതിറ്റാണ്ട് മുമ്പാണ് ചെറിയതോതില്‍ ഗീരീഷ് ഫാം ആരംഭിക്കുന്നത്. മികച്ച കര്ഷകന് കൂടിയായ അച്ഛന് ഹരിദാസും അമ്മ പങ്കജാക്ഷിയും എല്ലാ സഹായവുമായി ഒപ്പം കൂടി. വീട്ടില്‍ വളര്‍ത്തിയിരുന്ന മുട്ടക്കോഴികള്‍ അസുഖം ബാധിച്ച് ചത്തൊടുങ്ങാന്‍ തുടങ്ങിയതോടെയാണ് മാറി ചിന്തിയ്ക്കാന്‍ ആരംഭിച്ചത്. ഹോര്‍മോണുകള്‍ കുത്തിവച്ച് മാത്രം ജീവന് വയ്ക്കുന്ന പുതുതലമുറ കോഴിയുടെ അമ്മ ഇന്‍ക്യുബേറ്ററും ഹാച്ചറിയുമാണ്. ഇത്തരത്തിലുള്ളവയുടെ മുട്ടപോലും കഴിച്ചാല്‍ തലമുറ പോലും നശിക്കുന്നതിന് കാരണമാകുമെന്ന തിരിച്ചറിവാണ് ഗീരീഷിന് പ്രചോദനമായത്. പിന്നീടെല്ലാം പെട്ടെന്നായിരുന്നു ഒരുപാട് സ്ഥല
ങ്ങളില്‍ അന്വേഷിച്ച് നാടന്‍ കോഴികളെ സംഘടിപ്പിച്ചു. ഇവയുടെ മുട്ട വിരിയിച്ച് സാവധാനം ഫാം വലുതാക്കി. ഇന്ന് ഒരു സമയം അഞ്ഞൂറിലധികം കോഴികളെയാണ് ഇവിടെ സംരക്ഷിച്ച് പോരുന്നത്.
അഴിച്ചുവിട്ട് വളര്‍ത്തുന്ന രീതി
അഴിച്ചുവിട്ട് വളര്‍ത്തുന്ന രീതിയാണ് ഗിരീഷ് വീട്ടില്‍ ആദ്യം മുതലെ പരീക്ഷിച്ചത്. എല്ലാ ഇനങ്ങളും ക്രോസ് ആകുമെന്നതിനാല്‍ അഴിച്ച് വിടാറില്ല. നാടന്‍ കോഴികളെ അഴിച്ച് വിടുമ്പോള്‍ അലങ്കാര കോഴികളെയും കരിങ്കോഴികളെയും പലയിടത്തായി തയ്യാറാക്കിയ വലുപ്പമേറിയ വ്യത്യസ്ത കൂടുകളില്‍ അടച്ചിടുകയാണ് പതിവ്. പലകയും നൈലോണ്‍ നെറ്റും ഉപയോഗിച്ചാണ് ഇവയുടെ നിര്‍മ്മാണം.
അഴിച്ച് വിടുന്നവ പറമ്പിന്റെ വിവിധയിടങ്ങളില്‍ മുട്ടയിടും, ഇത് പെറുക്കി എടുക്കാറില്ല എന്നതാണ് പ്രത്യേകത. നിശ്ചിത സമയം കഴിയുമ്പോള്‍ അവ ഇവിടെ തന്നെ അടയിരുന്ന് കുഞ്ഞുങ്ങള്‍ പുറത്തെത്തും. അഴിച്ച് വിട്ട് വളര്‍ത്തുന്നതിനാല്‍ തീറ്റയും കുറവ് മതി. ഇത്തരത്തില്‍ വരുന്ന കോഴികള്‍ക്ക് രോഗങ്ങള്‍ കുറവാണെന്നും പ്രതിരോധ കുത്തിവയ്പ്പിന്റെ ആവശ്യമില്ലെന്നുമാണ് ഗീരീഷ് പറയുന്നത്. വീടിരിക്കുന്ന 60 സെന്റ് അടക്കം ഒന്നരയേക്കറോളം സ്ഥലത്താണ് കോഴികള്‍ ചിക്കി, ചികഞ്ഞ് നടക്കുന്നത്. വയനാട്ടില്‍ നിന്നാണ് ഏറെ അന്വേഷണങ്ങള്‍ക്കൊടുവില്‍ ആവശ്യമായ പൊരുന്ന കോഴികളെ എത്തിച്ചത്. ഇന്ന് പലയിടങ്ങളിലായി അടയിരിക്കുന്ന 40-75 വരെ കോഴികളെ ഗീരീഷിന്റെ വീട്ടുവളപ്പില്‍ കാണാം. നാടന്‍, സങ്കരയിനം, മുട്ടക്കോഴി, ഫാന്‍സി എന്നിങ്ങനെയുള്ളവ എല്ലാം ഇക്കൂട്ടത്തിലുണ്ട്. ഈ കൂട്ടില്‍ ഭീമാകാരായ എമു പക്ഷിയും ഉണ്ട്. ഇന്‍ക്യുബേറ്ററില്‍ 80 ശതമാനം മാത്രം മുട്ട വിരിയുമ്പോള്‍ 90-100 ശതമാനം വരെ മുട്ടകള്‍ പൊരുന്നകോഴി വഴി വിരിയിച്ചെടുക്കാനാകും.
വലുപ്പം കുറഞ്ഞ കോഴിക്ക് ഒമ്പത് മുട്ടയും കൂടിയവയ്ക്ക് 21 വരെ മുട്ടയും അട വയ്ക്കാറുണ്ട്.രാത്രിയില്‍ അധികവും കോഴികള്‍ ഉറങ്ങുന്നത് മരച്ചില്ലയിലും സമീപത്തുള്ള ഷെഡിന് മുകളിലുമാണ്. പകലും രാത്രിയും കോഴികള്‍ക്ക് സംരക്ഷണവുമായി മൂന്ന് നാടന്‍ വളര്‍ത്ത് നായകളും ഒപ്പമുണ്ട്. കോഴിയെ പിടിക്കാനെത്തുന്ന മറ്റ് നായകളും മരപ്പട്ടിയും ഇക്കാരണത്താല്‍ ഇങ്ങോട്ട് അടുക്കാറില്ല. നായകളെ കുഞ്ഞിലെ തന്നെ എത്തിച്ച് പ്രത്യേകം പരിശീലനം നല്‍കിയാണ് വളര്‍ത്തുന്നത്. അഴിഞ്ഞ് വന്നാല്‍ തന്നെയും ഇവ കോഴികളെ ഉപദ്രവിക്കുകയോ, മുട്ട പൊട്ടിക്കുകയോ ചെയ്യാറില്ലെന്നും ഗീരീഷ് വിവരിക്കുന്നു.
കോഴി ഇനങ്ങള്‍ നിരവധി
കരിങ്കോഴികള്‍, ടര്‍ക്കികള്‍, ഗിനിക്കോഴികള്, അലങ്കാര കോഴികളായ അമേരിക്കന്‍ ബാന്റം, കൊച്ചിന് ബാന്റം, സില്‍വര്‍ സെബ്രൈറ്റ്, ഗോള്‍ഡന്‍ സെബ്രൈറ്റ്, സില്‍ക്കി (ബ്ലാക്ക്, വൈറ്റ്, ഗോള്‍ഡ്), അമേരിക്കന്‍ മൊട്ടില്‍, ഗെയിം ബാന്റം, പോളിഷ് ക്യാപ്പ (സില്‍വര്‍, ബ്ലാക്ക്, വൈറ്റ്, ഗോള്‍ഡ്), ബഫ് കൊച്ചിന്, സില്‍വര്‍ ലെയിസ്, കാപ്പിരി, മില്ലിഫവര്, പൊരുന്ന കോഴികളായ സ്റ്റീല്‍, നാടന്‍ കോഴികള്‍, സങ്കരയിനം മുട്ടകോഴികളായ ഗ്രാമപ്രിയ എന്നിവയാണ് പ്രധാനമായും ഉള്ള ഇനങ്ങള്‍.
പപ്പായ അരിഞ്ഞത്, വാഴപ്പിണ്ടി കൊത്തിയത്, തവിട്, മറ്റ് ഭക്ഷണ അവശിഷ്ടങ്ങള്‍ എന്നിവയാണ് പ്രധാനമായും കോഴികള്‍ക്ക് നല്‍കുന്നത്. കോഴിക്കുഞ്ഞുങ്ങള്‍ക്ക് ചെറിയ അളവില്‍ സമീകൃത തീറ്റ നല്‍കും. വിരിഞ്ഞ് വരുന്ന കുഞ്ഞുങ്ങളെ സുരക്ഷിതമായ സ്ഥാനത്തേക്ക് ആദ്യം മാറ്റും. പിന്നീട് തള്ളക്കോഴി അടയിരുന്ന് ഇറങ്ങുമ്പോള്‍ ഒപ്പം വിടും. രണ്ടര മാസം കൊണ്ട് ഇവയെ കൊത്തി പിരിയ്ക്കും. ഈ സമയത്ത് ആവശ്യക്കാര്‍ക്ക് കൊടുക്കുകയുമാണ് പതിവ്. 21 ദിവസം കൊണ്ട് വിരിയുന്നതാണ് പതിവെങ്കിലും പൊരുന്ന കോഴി മാറുന്ന സമയത്ത് മറ്റ് കോഴികള്‍ ഇവിടെ കയറി മുട്ടയിടുന്നതിനാല്‍ അടയിരിക്കുന്നത് ചിലപ്പോള്‍ 45-50 ദിവസം വരെ പോകാറുണ്ട്.
പ്രിയം നാടന്‍ കോഴികളോട്
നാല് വര്‍ഷം മുമ്പാണ് ഗിരീഷ് വിപുലമായ രീതിയില്‍ ഫാം തുടങ്ങുന്നത്. മുമ്പ് താമസിച്ചിരുന്ന സ്ഥലത്ത് സൗകര്യക്കുറവ് വിലങ്ങ്തടിയായിരുന്നു. ഇതോടെ നെടുമലയിലേയ്ക്ക് മാറുകയായിരുന്നു. ഫാമില്‍ നേരിട്ടെത്തി പരിശോധിച്ച് കോഴികളെ വാങ്ങുന്നവര്‍ നിരവധിയാണ്. കൗതുകത്തിനും കോഴിയിനങ്ങളെ കാണുന്നതിനുമായി അവധി ദിവസങ്ങളില്‍ ആളുകളെത്താറുണ്ട്. വാങ്ങിയവര്‍ പറഞ്ഞ് അറിഞ്ഞ് എത്തുന്നവര്‍ വഴിയാണ് കൂടുതല്‍ വില്‍പ്പനയെന്ന് ഗീരീഷ് പറയുന്നു. ഓണ്‍ലൈന്‍ സൈറ്റുകളും സമൂഹമാധ്യമങ്ങള്‍ വഴിയും വില്‍പ്പനയുണ്ട്. എല്ലാവര്ക്കും പ്രിയം നാടന്‍ കോഴികളോടും അവയുടെ മുട്ടകളോടുമാണ്. ലഭിക്കുന്ന മുട്ടകള്‍ വില്‍ക്കാതെ അടവച്ച് വിരിയിച്ച് കുഞ്ഞുങ്ങളെയാണ് കൂടുതലായും പുറത്തേയ്ക്ക് നല്‍കുന്നത്. നാടന്‍ കോഴിയുടെ മുട്ടയ്ക്കുള്ള ഗുണമേന്മയാണ് ഇതിന് ആവശ്യക്കാര്‍ കൂടുന്നതിന് കാരണം. മറ്റുകോഴികളുടെ മുട്ടയും നാടന്‍ കോഴിയെ അടയിരുത്തി വിരിയിക്കാനാകും എന്നതും എടുത്ത് പറയേï പ്രത്യേകതയാണ്.
മികച്ച വരുമാനം
നാടന്‍ കോഴികള്‍ക്ക് ആവശ്യക്കാര്‍ ഏറെയാണെങ്കിലും കിട്ടാനില്ലാത്തതും ഗുണമേന്മ കൂടുതലുള്ളതിനാലും നല്ല വില നല്കി വാങ്ങാന്‍ ആളുകളേറെയാണ്. ഒരു പൊരുന്ന കോഴിയില്‍ നിന്ന് മൂന്ന് മാസത്തിനിടെ ശരാശരി 2500 രൂപയ്ക്ക് മുകളില്‍ ലാഭം കിട്ടുമെന്നാണ് ഗീരീഷിന്റെ കണക്ക്. വലുപ്പമേറിയ കോഴിക്ക് ഇതില്‍ വ്യത്യാസം വരും. 75 ദിവസം പ്രായമായ നാടന്‍ കോഴി കുഞ്ഞിന് 175 രൂപയും അലങ്കാര കോഴിക്ക് 250 രൂപയുമാണ് വില.
അമ്മയുടെ ചൂടേറ്റ് വിരിഞ്ഞ് ചിറകുകളുടെ സംരക്ഷണയില്‍ കഴിയുന്ന കുഞ്ഞുങ്ങള്‍ വലുപ്പത്തില്‍ ചെറുതാണെങ്കിലും മികച്ച വരുമാനം നേടിത്തരുമെന്നാണ് ഗീരീഷിന്റെ ജീവിതം നല്കുന്ന പാഠം. കോഴിയെ കൂടാതെ നാടന്‍ പന്നി, ആട് എന്നിവയെയും ഇവിടെ വളര്‍ത്തുന്നുï്. ഭാരം കുറഞ്ഞ കറുത്ത നിറത്തിലുള്ള പന്നികളാണ് പ്രത്യേക പരിചരണത്തില്‍ വളരുന്നത്. പറമ്പില്‍ വിവിധ തരം കൃഷികള്‍ക്ക് കോഴി, ആട് എന്നിവയുടെ വിസര്‍ജ്യമാണ് വളമായി ഉപയോഗിക്കുന്നത്. പുറമെ നിന്ന് വളം വാങ്ങി പണം കളയാതിരിക്കാനും ഇത് സഹായകമാകുന്നുണ്ട്.
കുമാരമംഗലം ദി വില്ലേജ് ഇന്റര്‍നാഷണല്‍ സ്കൂളിലെ കമ്പ്യൂട്ടര്‍ ലാബ് അധ്യാപകന് കൂടിയായ ഗിരീഷ് ഒഴുവ് വേളകളില്‍ പൂര്‍ണ്ണമായും ഇവയുടെ ഒപ്പമാണ്. ഒരു വര്‍ഷം മുമ്പാണ് ജീവിതസഹിയായി ചിഞ്ചു കടന്ന് വരുന്നത്. എല്ലാ സഹായങ്ങളുമായി ഒഴിവ് സമയങ്ങളില്‍ ചിഞ്ചുവും ഫാമിലുï്. ഫാം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്ക് നമ്പര്‍: 9809957683.
പ്രതികരിക്കാൻ ഇവിടെ എഴുതുക: