Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

പരമാത്മാവിനെ അറിഞ്ഞ് പരമാത്മാവായിത്തീരുക

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 24, 2018, 02:52 am IST
inSamskriti

മനുഷ്യരുടെ ലൗകിക ആനന്ദം മുതല്‍ ബ്രഹ്മാവിന്റെ ആനന്ദമുള്‍പ്പെടെ എല്ലാ ആനന്ദവും ശ്രോത്രിയന് അനുഭവമെന്ന് പറഞ്ഞു. പാപമില്ലായ്‌മ, കാമനയില്ലായ്‌മ, ശ്രോത്രിയത്വം ഇവ മൂന്നും പരമാനന്ദ പ്രാപ്തിക്കുള്ള സാധനങ്ങളാണെന്ന് അറിയണം. ശ്രോത്രിയത്വവും പാപമില്ലായ്‌മയും ഏറ്റക്കുറച്ചിലുകള്‍ ഇല്ലാത്തതാണ്. കാമനയില്ലായ്‌മ കൂടിത്തന്നെ ഇരിക്കണം. അതാണ് ഏറ്റവും ഉല്‍കൃഷ്ടമായ സാധനം. അകാമഹതത്വത്തിന്റെ ഉയര്‍ച്ചയില്‍ അനുഭവപ്പെടുന്നതാണ് ശ്രോത്രിയന്റെ ആനന്ദം. ഇത് പരമാനന്ദത്തിന്റെ ചെറിയൊരു മാത്രയാകുന്നു. വലിയ സമുദ്രമാണ് പരമാനന്ദമെങ്കില്‍ മറ്റ് ആനന്ദങ്ങളൊക്കെ വെള്ളത്തുള്ളികള്‍ പോലെയാണ്. പലതായിരിക്കുന്ന ഇവയൊക്കെ പരമാനന്ദത്തില്‍ ഒന്നായിച്ചേരും. പരമാനന്ദം സ്വാഭാവികമാണ്. അതല്ലാതെ വേറൊന്നില്ല. അതിനാല്‍ ആനന്ദവും ആനന്ദമുള്ളവരും ഒന്നുതന്നെ.

ഒാരോന്നിന്റേയും നൂറിരട്ടി കണക്കാക്കി ആനന്ദത്തെ വിചാരം ചെയ്തതിന്റെ ഫലത്തെ ചുരുക്കി ഇനി പറയുന്നു.

സ യശ്ചായം പുരുഷേ- 

യശ്ചാസാവാദിത്വേ സ ഏകഃ

അങ്ങനെ യാതൊരു ആനന്ദമാണോ പുരുഷനിലും ആദിത്യനിലും കുടികൊള്ളുന്നത് അത് ഒന്നുതന്നെയാണ്. 

ശ്രോത്രിയന് പ്രത്യക്ഷമായ പരമാനന്ദം തന്നെയാണ്. ഹൃദയാകാശത്തിലെ ബുദ്ധിഗുഹയിലിരിക്കുന്ന പുരുഷനിലും ആദിത്യനിലും ഉള്ളത്. പരമാനന്ദസ്വരൂപിയായ പരമാത്മാവ് തന്നെയാണ് എല്ലാറ്റിലുമുള്ളത്. അഭിന്നവും സ്വാഭാവികവുമായ ആനന്ദം പരമാത്മാവ് തന്നെയാണ്. വിഷയങ്ങളുടെ ചേര്‍ച്ചയാല്‍ ഉണ്ടാകുന്നതല്ല പരമാനന്ദം. നിരതിശയ ആനന്ദസ്വരൂപമായ ആ ചൈതന്യമാണ് ഉല്‍കൃഷ്ട ഉപാധിയായ സൂര്യനിലും നികൃഷ്ട ഉപാധിയായ പുരുഷനിലും പ്രതിബിംബിച്ചിരിക്കുന്നത്. പരമാനന്ദത്തെ സംബന്ധിച്ചിടത്തോളം രണ്ടും സമങ്ങളാണ്. ഒരേ സ്വഭാവത്തോടുകൂടിയവയായതിനാല്‍ അഭയപ്രതിഷ്ഠയെ നേടി എന്നു പറയുനനു.

കാര്യം, രസലാഭം, പ്രാണനം, അഭയപ്രതിഷ്ഠ, ഭയദര്‍ശനം എന്നിവയാല്‍ ബ്രഹ്മം ഉണ്ടെന്ന് ഉറപ്പായി. വിദ്വാന്‍ ബ്രഹ്മത്തെ പ്രാപിക്കുമോ എന്നതിന് സമാധാനം പറയുവാന്‍ പോകുന്നു.

സയ ഏവം വിത് അസ്മാത് 

ലോകാത് പ്രേത്യ ഏതമന്ന

മയമാത്മാനമുപസംക്രാമതി 

ഏത്മ പ്രാണമയമാത്മാനമുപ

സംക്രാമതി ഏതം മനോമയമാത്മാനമുപ

സംക്രാമതി ഏതം

വിജ്ഞാനമയമാത്മാനമുപസംക്രാമതി 

ഏതമാനന്ദമയമാത്മാനമുപ

സംക്രാമതി തദപ്യേഷശ്ലോ-

കോഭവതി

ഇപ്രകാരം ആനന്ദത്തേയും പരമാത്മാവിനേയും അറിയുന്നയാള്‍ ഈ ലോകത്തില്‍നിന്ന് വേര്‍പെട്ട് അന്നമയമായ ആത്മാവിനേയും പ്രാണമയമായ ആത്മാവിനേയും മനോമയമായ ആത്മാവിനേയും വിജ്ഞാനമയമായ ആത്മാവിനേയും ആനന്ദമയമായ ആത്മാവിനേയും ഉപസംക്രമിക്കുന്ന അഥവാ അവയ്‌ക്ക് അപ്പുറത്തെത്തുന്നു. അന്നമയം മുതലുള്ള ഓരോ ആത്മാവിനേയും ക്രമത്തില്‍ മറികടന്ന് പരമാത്മാവില്‍ എത്തുന്നു. ഈ അര്‍ത്ഥത്തില്‍ ഒരു മന്ത്രമുണ്ട്.

പ്രപഞ്ചത്തിലെങ്ങും നിറഞ്ഞ ആത്മാവും ഓരോന്നിന്റേയും ഉള്ളില്‍ കുടികൊള്ളുന്ന ആത്മാവും ഒന്നുതന്നെയെന്ന് സാക്ഷാത്കരിച്ച ജ്ഞാനി അന്നമയം മുതലായ കോശങ്ങളിലുള്ള ആത്മബുദ്ധിയെ ഉപേക്ഷിച്ച് എല്ലാറ്റിനും കാരണമായ ആനന്ദ സ്വരൂപമായ പരമാത്മാവില്‍ ഭേദബുദ്ധിയില്ലാതെ ഇരിക്കും. രണ്ടില്ലെന്ന ഉറപ്പുള്ളതിനാല്‍ അല്ലെങ്കില്‍ ഒന്നിനെ മാത്രം അനുഭവിക്കുന്നതിനാല്‍ അഭയപ്രതിഷ്ഠയെ നേടുന്നു.

ഇങ്ങനെ അറിയുന്നവരാണെന്നു പറഞ്ഞതാരാണെന്നും സംക്രമിക്കുന്നത് എങ്ങനെയെന്നും വിചാരം ചെയ്യാന്‍ വലിയ ഭാഷ്യം തന്നെയാണ് ആചാര്യസ്വാമികള്‍ ഉപയോഗിച്ചിട്ടുള്ളത്. സംക്രമിക്കുന്നത് പരമാത്മാവ് തന്നെയാണ്. പരമാത്മാവിനെ അറിഞ്ഞ് പരമാത്മാവായിത്തീരലാണ് ‘ബ്രഹ്മവിദാപ്‌നോതി പരം’ എന്നതുകൊണ്ട് ഉദ്ദേശിച്ചത്. ഒന്ന് മറ്റൊന്നായിത്തീരുകയില്ല. പരമാത്മാവായിത്തീരുക എന്നാല്‍ അവിദ്യകൊണ്ട് ആരോപിതമായ അബ്രഹ്മത്വത്തെ നീക്കലാണ്. ബ്രഹ്മവിദ്യകൊണ്ട് അനാത്മാവിനെ നീക്കം ചെയ്യണം. അവിദ്യാ നിവൃത്തിയാണ് വേണ്ടത്. അതിന് വിദ്യയെ ഉപദേശിച്ചിരിക്കുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിദ്വേഷ പരാമർശം; മാധ്യമപ്രവർത്തക അപർണ കുറുപ്പിനെതിനെ കേസെടുത്ത് സൈബർ പോലീസ്

Kerala

മുഖ്യമന്ത്രിയെ ഭീഷണിപ്പെടുത്തി കേരളത്തിൻറെ ഭരണ നിയന്ത്രണം ഏറ്റെടുക്കാൻ മതമൗലികവാദ ശക്തികൾ ശ്രമിക്കുന്നു: പി. കെ. കൃഷ്ണദാസ്

News

ഒറ്റയ്‌ക്ക് നദി ശുചീകരിച്ച സുരേന്ദ്ര സിങ് ചൗധരിക്ക് ഓഷ്യൻ ക്ലീനപ് സിഇഒ ജോലി വാഗ്ദാനം ചെയ്തു

Entertainment

എക്സൈറ്റ്മെന്റ്സ് ബാനറിൽ അരുൺ ഗോപി നിർമ്മിക്കുന്ന സൈജു കുറുപ്പ്- സാഗർ ചിത്രത്തിന്റെ പൂജ നടന്നു

News

ആയുധവും മയക്കുമരുന്നുകളും കടത്താനുള്ള അതിർത്തിയിലെ ശ്രമം തകർത്തു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സംവൃതാ സുനിൽ വീണ്ടും അഭിനയ രംഗത്ത്.

രണ്ടുകേസിൽ ജാമ്യം ലഭിച്ചിട്ടും മുൻ ഇസ്‌കോൺ സംന്യാസി ചിൻമയ് കു്ണദാസ് ബംഗ്ലാദേശിലെ ജയിലിൽത്തന്നെ

കൈപ്പമംഗലം വാഹനാപകടം; കൊടുങ്ങല്ലൂർ ഡിവൈഎസ്‍പി രതീഷ് കുമാറിന് അന്വേഷണ ചുമതല, ലോറി ഡ്രൈവർമാരും പ്രതികൾ

എൽപിജി ബുക്കിംഗ് നിയന്ത്രണത്തിൽ ഇളവ് ; ഇനി 25 ദിവസത്തെ ഇടവേളയിൽ പാചകവാതകം ബുക്ക് ചെയ്യാമെന്ന് സുരേഷ് ഗോപി

ഓട്സ് കൊണ്ടുള്ള പുട്ടും തേങ്ങ അരച്ച നെത്തോലി കറിയും : 75 ലും 25 കാരനെ തോൽപ്പിക്കുന്ന മമ്മൂട്ടി , ഫിറ്റ്‌നസ് രഹസ്യം ഇതാ !

വീട്ടിൽ പോയി സജാദിനെ കണ്ടു, ചിരിച്ചു കളിച്ചാണ് പോയത് ; എന്റെ രാഷ്‌ട്രീയ പാരമ്പര്യം എല്ലാവരും മനസിലാക്കണം ; പാളയം പ്രദീപ്

ഭൂമിയുണ്ട് പക്ഷേ ഉടമസ്ഥാവകാശമില്ല; എരുമേലിയില്‍ പട്ടയം കിട്ടാതെ 32 കുടുംബങ്ങള്‍ക്ക് ദുരിതജീവിതം

കപട രാഷ്‌ട്രീയ കോമാളികൾ നിങ്ങളെ നയിക്കട്ടെ,ഞാൻ എന്നെ കൊല്ലുകയാണ്;ഇനി മുതൽ ഞാൻ ആർക്കും ശല്യമാകില്ല,അഖിൽ മാരാർ

ബംഗാൾ മുഖ്യമന്ത്രി സുവേന്ദു നയിക്കുന്ന സാഫ്‌റോൺ സമ്മാൻ യാത്ര ഇന്ന് മൂന്നുമണിക്ക് തുടങ്ങും

‘ ചിറയിൻകീഴിൽ ഉണ്ടായത് ഏതൊരു വീട്ടിലും പാർട്ടിയിലും ഉണ്ടാകുന്ന സാധാരണ വിഷയങ്ങൾ ‘ ; സംസാരിച്ച് തീർക്കാവുന്നതേയുള്ളൂവെന്ന് രമ്യാ ഹരിദാസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.