മുഹമ്മ: നട്ടെല്ലിന് കാന്‍സര്‍ ബാധിച്ച് ചികിത്സയില്‍ കഴിയുന്ന വിദ്യാര്‍ഥിനി സഹായം തേടുന്നു. മുഹമ്മ പഞ്ചായത്ത് 10-ാം വാര്‍ഡ് ചുള്ളനയില്‍ കക്കാതൊഴിലാളി മധുവിന്റെ മകള്‍ അഞ്ജുമോള്‍(21)ആണ് സുമനസുകളുടെ കനിവ് തേടുന്നത്. ഡിഗ്രിക്ക് മൂന്നാം വര്‍ഷം പഠിക്കുമ്പോഴാണ് രോഗം സ്ഥിരീകരിച്ചത്. പഠനം പാതിവഴിയില്‍ ഉപേക്ഷിക്കേണ്ടി വന്ന അഞ്ജുമോളുടെ ചികിത്സയ്‌ക്കും ഓപ്പറേഷനുമായി ഏഴുലക്ഷം രൂപ ചിലവായി. തുടര്‍ന്ന് കുടുംബം കടക്കെണിയിലായി. ഇനി ഒരു ശസ്ത്രക്രിയ കൂടി നടത്തി മാത്രമേ രോഗം പൂര്‍ണ്ണമായും ഭേദമാക്കാന്‍ കഴിയൂവെന്നാണ് ഡോക്ടര്‍മാരുടെ അഭിപ്രായം. ഇതിന് ഏഴ് ലക്ഷത്തോളം രൂപ ഇനിയും ആവശ്യമുണ്ട്. ഈതുക കണ്ടെത്താന്‍ ഈ നിര്‍ദ്ധന കുടുംബം ബുദ്ധിമുട്ടുകയാണ്. അമ്മ ഉഷയും അനന്ദു എന്ന സഹോദരനുമടങ്ങുന്ന ഈ കുടുംബത്തെ സഹായിക്കുന്നതിനായി വാര്‍ഡംഗം എസ്.ടി. റെജി ചെയര്‍മാനും എന്‍.പി രവീന്ദ്രനാഥ് കണ്‍വീനറായും അഞ്ജുമോള്‍ ചികിത്സാ സഹായ നിധി രൂപീകരിച്ചു. എസ്ബിഐ മുഹമ്മ ശാഖയില്‍ അക്കൗണ്ട് തുറന്നിട്ടുണ്ട്. അക്കൗണ്ട് നമ്പര്‍: 375922593488. ഐഎഫ്എസ്‌സി: എസ്ബിഐഎന്‍0070299.
















