Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

സ്‌കൂള്‍ അധികൃതര്‍ക്കെതിരെ കര്‍ശന നടപടി വേണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 19, 2018, 03:10 am IST
in Vicharam

ഫീസ് മുടങ്ങിയതിന്റെ പേരില്‍ പത്തു വയസ്സുകാരനെ പത്തുദിവസം ക്ലാസിനു പുറത്തുനിര്‍ത്തിയതായി വാര്‍ത്ത കണ്ടു. (ജന്മഭൂമി: 12/3/2018). ഇത്രയും വിവേകരഹിതവും ക്രൂരവുമായ ഒരു നടപടി ഈ കാലഘട്ടത്തിലും അരങ്ങേറുന്നത് സംസ്ഥാനത്തിനാകെ അപമാനകരമാണ്. ഇതു ചെയ്ത അധ്യാപകന്‍ ആ സ്ഥാനത്തിന് അയോഗ്യന്‍. (സെന്റ് സേവ്യേഴ്‌സ് സ്‌കൂള്‍ അര്‍ത്തുങ്കല്‍).

വര്‍ഷങ്ങള്‍ക്ക് മുന്‍പ് ക്ലാസില്‍ എന്തോ കുസൃതി കാട്ടിയതിന് അച്ഛനെ വിളിച്ചുകൊണ്ടുവരാന്‍ ക്ലാസ് ടീച്ചര്‍ ആവശ്യപ്പെട്ട കുട്ടി രണ്ടുമൂന്നു ദിവസം അച്ഛനെ ഹാജരാക്കാനാവാതെ ചുറ്റിക്കറങ്ങി. (അച്ഛന്റെ ശിക്ഷ ഭയന്ന്). നാലാം ദിവസം പേടിച്ചുവിറച്ച് ക്ലാസിലെത്തി. ക്ലാസ് ടീച്ചര്‍ നിഷ്‌ക്കരുണം പുറത്താക്കി. നിസ്സഹായനായ ആ പതിമൂന്നുകാരന്‍ ഒഴിഞ്ഞ കടമുറിയില്‍ കെട്ടിത്തൂങ്ങി മരിച്ചു. നടന്ന സംഭവമാണിത്. ഈ ആത്മഹത്യയ്‌ക്കുത്തരവാദി ആ ക്ലാസ് ടീച്ചര്‍ തന്നെ, തീര്‍ച്ച.

ഇത്തരം കുട്ടികളുമായി ആശയവിനിമയം നടത്തി അവരുടെ പ്രശ്‌നമെന്തെന്ന് സ്‌നേഹപൂര്‍വം ആരായാന്‍ അധ്യാപകനു കഴിയണം. അത്തരം കുട്ടികളുടെ മാതാപിതാക്കളുമായി ബന്ധപ്പെടാന്‍ പിടിഎ  നന്നായി പ്രവര്‍ത്തിക്കുന്ന ഇക്കാലത്ത് സാധ്യമാണ്. അതിനൊന്നും തുനിയാതെ കുട്ടിയെ പ്രാകൃത ശിക്ഷാ നടപടിക്കു വിധേയനാക്കിയത് ശുദ്ധ വിവരക്കേടുതന്നെ.

കൊച്ചിയിലെ ‘മൈത്രം’ ‘ചൈത്രം’ പോലുള്ള ആത്മഹത്യാ പ്രതിരോധ സംഘടനകള്‍ ഇത്തരം അധ്യാപകര്‍ക്കു പരിശീലനംനല്‍കുന്നതു നന്നായിരിക്കും.

കെ.വി.സുഗതന്‍,

എരമല്ലൂര്‍, ആലപ്പുഴ

ആദായനികുതിയില്‍ നിന്ന് സര്‍വ്വീസ് പെന്‍ഷന്‍കാരെ ഒഴിവാക്കണം

വര്‍ഷങ്ങള്‍ സര്‍ക്കാരിനെ സേവിച്ച് പ്രായമാകുമ്പോള്‍ ജീവിക്കാന്‍ നല്‍കുന്ന മാറ്റിവയ്‌ക്കപ്പെട്ട വേതനമാണ് സര്‍വ്വീസ് പെന്‍ഷന്‍. ഇവരില്‍ ഭൂരിഭാഗവും ജീവിതശൈലി രോഗങ്ങളാല്‍ സാമ്പത്തികമായി ഏറെ കഷ്ടപ്പെട്ടു കഴിയുന്നവരാണ്. അതിനാല്‍ സര്‍വ്വീസ് പെന്‍ഷന്‍കാരെ ആദായനികുതിയില്‍നിന്ന് ഒഴിവാക്കുകയോ, പരിധി അഞ്ചുലക്ഷമാക്കി ഉയര്‍ത്തുകയോ വേണം.

കെ.രാജ, 

ടിഡി നഗര്‍, കൊല്ലം

ഹൈക്കോടതിയുടേയും കണ്ണുതുറപ്പിച്ചു

കണ്ണൂരില്‍ സിപിഎം തുടര്‍ന്നുവന്ന അരുംകൊലകള്‍ ഹൈക്കോടതിയുടേയും കണ്ണുതുറപ്പിച്ചിരിക്കുന്നു. മറ്റൊരു കേസില്‍ കൂടി സിബിഐ അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ്. ഇനി ഇരട്ടച്ചങ്കന്മാരും കട്ടൗട്ട് പ്രിയരുമെല്ലാം ഹാര്‍ട്ട് അറ്റാക്ക് അഭിനയിച്ചു തുടങ്ങും. സഖാക്കന്മാരുടെ നട്ടെല്ലിന് വാഴനാരിന്റെയത്ര ബലം പോലുമില്ലെന്നാണല്ലോ സിബിഐ എന്നു കേള്‍ക്കുമ്പോള്‍ അവരുടെ പ്രതികരണം വ്യക്തമാക്കുന്നത്. തെക്കു വടക്ക് ആംബുലന്‍സ് യാത്രകള്‍ ഇനി നമുക്ക് കാണാം.

രാഷ്‌ട്രീയ എതിരാളികളെ നിഷ്‌ക്കരുണം വെട്ടിയരിയുന്നവരേയും ആസൂത്രകരേയും ഇരുമ്പഴിക്കുള്ളിലാക്കും സിബിഐ എന്ന് നമുക്ക് വിശ്വസിക്കാം. ജയകൃഷ്ണന്‍ മാസ്റ്റര്‍ കൊലക്കേസിന്റെ ഗതി ഇനിയുള്ള കേസുകള്‍ക്കുണ്ടാവാതിരിക്കട്ടെ.

പി.വി. ഹരിലാല്‍,

പള്ളിയറ, ഹരിപ്പാട് 

ആയൂര്‍വേദ മരുന്നുകള്‍ക്കും കിഴിവ് നല്‍കിക്കൂടെ

തൊടികളിലും വേലിപ്പടര്‍പ്പുകളിലും വീട്ടുമുറ്റങ്ങളിലും സുലഭമായി വളര്‍ന്നിരുന്ന ഔഷധത്തെ ശുദ്ധമായ പെട്ടിമരുന്നുകളുപയോഗിച്ച് കഷായംവച്ചു കഴിക്കുന്ന സമ്പ്രദായം ഇന്നത്തെ തലമുറയ്‌ക്ക് ഒരദ്ഭുതമായിരിക്കും. പണ്ടൊക്കെ ആയുര്‍വേദം രോഗികളെ സംബന്ധിച്ച് ചെലവുകുറഞ്ഞ ചികിത്സാ സമ്പ്രദായമായിരുന്നു. ഇന്ന് പലപ്പോഴും അലോപ്പതി സമ്പ്രദായത്തോടൊപ്പംതന്നെ സാധാരണക്കാരന്റെ സാമ്പത്തികസ്ഥിതിക്ക് താങ്ങാന്‍ പറ്റാത്ത സംവിധാനമായിരിക്കുന്നു. സര്‍ക്കാര്‍ സംവിധാനങ്ങളില്‍നിന്നു രോഗശാന്തിക്കുള്ള വളരെ ചുരുക്കം മരുന്നുകള്‍ മാത്രമേ രോഗികള്‍ക്കു ലഭിക്കുന്നുള്ളൂ. പണ്ടൊക്കെ നാട്ടിന്‍പുറത്തെ വൈദ്യശാലകളില്‍ പോലും ചേരുവയും പാകവുമൊക്കെ കൃത്യമായി ഗുണമേന്മ നോക്കി ഔഷധങ്ങള്‍ നിര്‍മിച്ചിരുന്നു. ചെറുകിട ഔഷധനിര്‍മാണ കമ്പനിക്കാര്‍ക്ക്  നിയമത്തിന്റെ ഒട്ടേറെ നൂലാമാലകളും കടന്നുകയറാനുണ്ട്. ഒന്നോ രണ്ടോ ആയുര്‍വേദ ഔഷങ്ങള്‍കൊണ്ട് കോടികള്‍ സമ്പാദിച്ചവരുണ്ട്. ഉല്‍പ്പന്നങ്ങളുടെ വില നിര്‍ണയിക്കുന്നത് അവര്‍തന്നെയാണല്ലോ.

ഇന്ന് ജീവിതത്തിന്റെ സമസ്ത മേഖലകളിലും  റിഡക്ഷന്റെ കടന്നുകയറ്റമാണ്. വിലകൂട്ടി കിഴിവു നല്‍കുന്ന ആധുനിക സാമ്പത്തിക സിദ്ധാന്തവും പലരും ആവിഷ്‌കരിച്ചിട്ടുണ്ട്. ഉല്‍പ്പന്നങ്ങളുടെ ഗുണക്കുറവനുസരിച്ചും പലരും കിഴിവ് നല്‍കുന്നു. നീതി സ്റ്റോറുകള്‍, മറ്റു സേവന സന്നദ്ധ സംഘടനകളുടെ കടകള്‍, കാരുണ്യ മെഡിക്കല്‍ ഷോപ്പുകള്‍, ചില സ്വകാര്യ ഇംഗ്ലീഷു മരുന്നു കടയുടമകള്‍ തുടങ്ങി പലരും ഉപഭോക്താക്കള്‍ക്ക് നിശ്ചിത ശതമാനം കിഴിവ് നല്‍കുന്നുണ്ട്. കേരളത്തിലെ പ്രധാനപ്പെട്ട ആയുര്‍വേദ ഔഷധ നിര്‍മാതാക്കളൊന്നും ഇത്തരം സൗജന്യം നല്‍കുന്നുണ്ടെന്ന് തോന്നുന്നില്ല. അപൂര്‍വം ചില മരുന്നുകളില്‍ ചെറിയ കിഴിവ് ലഭിക്കുന്നുണ്ടെന്നു തോന്നുന്നു. ഏജന്‍സികള്‍ക്ക് കമ്മീഷന്‍ നല്‍കുന്നതുകൊണ്ടായിരിക്കും ഒരുപക്ഷേ മറ്റുള്ളവര്‍ക്ക് കിഴിവ് നല്‍കാന്‍ സാധിക്കാത്തത്. അവര്‍ നേരിട്ടു നടത്തുന്ന ബ്രാഞ്ചുകളില്‍ നിശ്ചിത ശതമാനം കിഴിവ് മരുന്നുവാങ്ങുന്നവര്‍ക്ക് നല്‍കിയാല്‍ അത് രോഗികള്‍ക്കൊരനുഗ്രഹമായിരിക്കും.

ചെറാട്ടു ബാലകൃഷ്ണന്‍, തലോര്‍,

തൃശൂര്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)
Kerala

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

Kerala

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)
India

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

Kerala

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പുതിയ വാര്‍ത്തകള്‍

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

‘ അമ്മയ്‌ക്കും പാട്ടിക്കുമുള്ള സൗന്ദര്യമൊന്നും എനിക്ക് ലഭിച്ചിട്ടില്ല ; അംബാസിഡർ‌ കാർ ഡിക്കിയിൽ ടാങ്കർ ലോറി കയറിയത് പോലൊരു മുഖമാണ് എന്റേത്’

കടിയേറ്റ് വിഷം ശരീരത്തിലെത്തിയാൽ വേദന കൊണ്ട് പുളയും, മിനിറ്റുകൾക്കുള്ളിൽ ഹൃദയസ്തംഭനം ; ഈ ജീവികളെ സൂക്ഷിക്കണം!

നടന്‍ കൃഷ്ണകുമാര്‍ നാഷണല്‍ ഫിലിം ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ പാര്‍ട്ട് ടൈം ചെയര്‍മാന്‍, നോണ്‍ ഒഫീഷ്യല്‍ ഡയറക്ടര്‍

സ്റ്റാലിന് തിരിച്ചടി : ഹിന്ദുക്കളെ പുറംതള്ളാൻ സ്റ്റാലിന് വലം കയ്യായിരുന്ന ചീഫ് സെക്രട്ടറിയെയും, വിജിലൻസ് മേധാവിയെയും മാറ്റി തെരഞ്ഞെടുപ്പ് കമ്മീഷൻ

ജയില്‍ മേധാവി ബല്‍റാം കുമാര്‍ ഉപാധ്യായയ്‌ക്കെതിരെ അഴിമതി ആരോപണം:ഹര്‍ജി ഫയലില്‍ സ്വീകരിച്ച് കോടതി,സര്‍ക്കാരില്‍ നിന്നും അനുമതി വാങ്ങാന്‍ നിര്‍ദ്ദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.