ആലപ്പുഴ: ജില്ലയില്‍ ലൈഫ് മിഷന്‍ ഒന്നാംഘട്ടത്തില്‍ ഏറ്റെടുത്തിട്ടുള്ള വീടുകളില്‍ 832 വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തിയായി. ജില്ലയില്‍ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും സര്‍ക്കാര്‍ വകുപ്പുകളും മുന്‍കാലങ്ങളില്‍ ഭവനനിര്‍മാണത്തിന് ആനുകൂല്യം നല്‍കി വിവിധ കാരണങ്ങളാല്‍ മുടങ്ങിക്കിടന്ന 3200 വീടുകളാണ് ഒന്നാംഘട്ടത്തില്‍ ഏറ്റെടുത്തിട്ടുള്ളത്. മുഴുവന്‍ വീടുകളുടെയും നിര്‍മാണം മാര്‍ച്ച് 31നകം പൂര്‍ത്തിയാക്കുന്നതിനുള്ള ശ്രമം നടക്കുന്നു. രണ്ടാംഘട്ട ത്തില്‍ 2018-19 സാമ്പത്തിക വര്‍ഷം ജില്ലയിലെ ഭൂമിയുള്ള ഭവനരഹിതരായ 14459 പേര്‍ക്ക് വീട് നല്‍കുതിനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്.
















