ഇന്ന് മറ്റ് കാര്‍ഷിക മേഖലകള്‍ക്കൊപ്പം വരുമാനം നേടിക്കൊടുക്കുന്ന ഒന്നാണ് മത്സ്യക്കൃഷി. ഏത് കാലാവസ്ഥയിലും ഏത് പ്രദേശത്തും വളര്‍ത്താന്‍ സാധിക്കുന്ന ഭക്ഷ്യയോഗ്യമായ മത്സ്യങ്ങള്‍ ഇന്ന് വിപണിയില്‍ സുലഭമാണ്.
കാലാവസ്ഥക്കും വെള്ളത്തിനും അനുയോജ്യമായ മത്സ്യങ്ങളെ കïെത്തി കൃഷിനടത്തിയാല്‍ മികച്ച വരുമാനം നേടാം. ശുദ്ധജല ലഭ്യതയുള്ള പ്രദേശങ്ങള്‍ക്ക് അനുയോജ്യമായ മത്സ്യമാണ് കരിമീന്‍. ജലാശയങ്ങളില്‍ കൂട് നിര്‍മ്മിച്ചും ശുദ്ധജലം കടത്തിവിടാന്‍ സാധിക്കുന്ന പ്രദേശങ്ങളിലും കരിമീന്‍ കൃഷി വിജയകരമായി നടത്താം. സ്ഥല സൗകര്യം കുറഞ്ഞ പ്രദേശങ്ങളും കരിമീന്‍ കൃഷിക്ക് അതിയോജ്യം. വളര്‍ച്ചാനിരക്കില്‍ ശുദ്ധജല കാര്‍പ്പുകളോട് കിടപിടിക്കാനൊന്നും കരിമീന്‍ സാധിക്കില്ലെങ്കിലും കമ്പോളത്തിലെ പ്രിയത്തിന്റെ കാര്യത്തില്‍ കാര്‍പ്പുകളെക്കാള്‍ പതിന്മടങ്ങ് മുന്നിലാണ് കരിമീന്‍. ഓരു ജലത്തിലും ശുദ്ധജലത്തിലും ഒരേപോലെ വളര്‍ത്താന്‍ സാധിക്കുമെന്നതാണ് കരിമീനിന്റെ മറ്റൊരു പ്രത്യേകത. അതുകൊïുതന്നെ വേനല്‍ക്കാലത്ത് ഓരുവെള്ളം കയറുന്ന ചതുപ്പ് പ്രദേശങ്ങളിലും ഒരിക്കലും ഉപ്പിന്റെ അംശം കയറാത്ത ശുദ്ധജലത്തിലും കരിമീന്‍ കൃഷിചെയ്യാന്‍ സാധിക്കും.
കരിമീന്‍ എല്ലാമാസങ്ങളിലും മുട്ടയിടുന്നതിനാല്‍ വിത്ത് എപ്പോഴും ലഭ്യമാണ്. പ്രത്യേക ഹാച്ചറി സംവിധാനങ്ങളില്ലാതെ വിത്തുല്പാദനം നടത്താം. കരിമീന്‍ ഒരു മിശ്രാഹാരിയാണെങ്കിലും സസ്യഭക്ഷണത്തോടാണ് പ്രിയം. സസ്യപ്ലവങ്ങളും മുടിപ്പായലും അഴുകുന്ന ജൈവപദാര്‍ഥങ്ങളും കുളത്തിന്റെ അടിത്തട്ടിലെ പുഴുക്കളും കൃമി കീടങ്ങളും കരിമീനിന് പഥ്യംതന്നെ. കൃത്രിമാഹാരം നല്‍കിയും കരിമീന്‍ വളര്‍ത്താം. കരിമീന്‍ കൃഷിക്ക് മുന്നോടിയായി കുളം നന്നായി വറ്റിച്ച് ഉണക്കണം. ശേഷം തേയിലപ്പിണ്ണാക്കോ നീറ്റുകക്കയോ യൂറിയയോ കുളത്തില്‍ വിതറുക. ഇത് കുളം ശുദ്ധമാക്കാന്‍ ഉപകരിക്കും.
കുളത്തിന്റെ അമ്ല-ക്ഷാര നില പരിശോധിച്ച് ആവശ്യമായ അളവില്‍ കുമ്മായം ചേര്‍ക്കുക. സസ്യപ്ലവങ്ങളുടെ വളര്‍ച്ച സാധ്യമാക്കുന്നതിന് വളപ്രയോഗം നടത്തുകയാണ് അടുത്തഘട്ടം. കുളത്തില്‍ ആവശ്യമായ അളവില്‍ പ്ലവക ഉത്പാദനം സാധ്യമായാല്‍ വിത്ത് സംഭരിക്കാം. ഉപ്പുവെള്ളത്തില്‍ നിന്നും സംഭരിച്ച വിത്താണെങ്കില്‍ പൊരുത്തപ്പെടുത്തുകയാണ് ആദ്യഘടകം. ഒരേ വലിപ്പമുള്ള വിത്ത് സംഭരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. കൃത്രിമ തീറ്റയായി തവിടും കടലപ്പിണ്ണാക്കും തുല്യഅളവില്‍ നല്‍കാം. 10 മുതല്‍ 12 മാസത്തിനകം വിളവെടുക്കാം. അഡാക്കില്‍ കരിമീന്‍ വിത്തുകള്‍ സുലഭമാണ്.
പോള ജൈവവളമാക്കാം
കമ്പോളത്തില്‍ എത്തിയാല്‍ ആദ്യം കണ്ണോടിക്കുക ജൈവ പച്ചക്കറികള്‍ ലഭിക്കുമോ എന്നാണ്. വില അല്‍പ്പം കൂടിയാലും രുചി അല്‍പ്പം കുറഞ്ഞാലും ജൈവവളം ഉപയോഗിച്ച് വിളയിച്ച പച്ചക്കറികളോടും വിളകളോടുമാണ് ജനങ്ങള്‍ക്ക് പ്രിയം. ജൈവവളം ഉപയോഗിച്ചുള്ള കൃഷി വ്യാപകമായതോടെ ഇന്ന് വിപണിയില്‍ രാസവളങ്ങള്‍ക്കൊപ്പം ജൈവവളങ്ങളും ഇടം നേടിയിട്ടുï്. വിവിധ പേരുകളില്‍ ചാക്കുകളിലായി ധാരാളം ജൈവ വളങ്ങളും കീടനാശിനികളും ഇന്ന് വിപണിയില്‍ എത്തുന്നുï്. ഈ സാഹചര്യത്തില്‍ പണം മുടക്കില്ലാതെ കര്‍ഷകര്‍ക്ക് സ്വന്തം കൃഷിയിടത്തില്‍ തന്നെ തയ്യാറാക്കാവുന്ന ജൈവ വളമാണ് പോള കമ്പോസ്റ്റ്.
കുളവാഴയെന്നും പോളയെന്നും അറിയപ്പെടുന്ന പായല്‍ ചതുപ്പ് നിലങ്ങളിലും പൊതുജലാശയങ്ങളിലും ധാരാളം കïു വരുന്നു. ഇവ ശേഖരിച്ച് നിരപ്പായ തറയില്‍ നിക്ഷേപിച്ചാണ് വളം നിര്‍മ്മാണം നടത്തേïത്. ശുദ്ധജലത്തില്‍ അതിവേഗം വളരുന്ന ജലസസ്യമായതിനാല് എപ്പോള്‍ വേണമെങ്കിലും ശേഖരിച്ച് വളം നിര്‍മ്മിക്കാമെന്നതും പ്രത്യേകതയാണ്. ചേന, ചേമ്പ്, കാച്ചില്, വാഴ തുടങ്ങിയ പച്ചക്കറിയിനങ്ങള്‍ക്കാണ് പോള കമ്പോസ്റ്റ് ഏറ്റവും ഗുണം ചെയ്യുന്നത്. കിലോഗ്രാമിന് ഇരുപത് രൂപ നിരക്കില്‍ പോള കമ്പോസ്റ്റ് വിപണിയില്‍ ലഭ്യമാണ്.
തയ്യാറാക്കുന്ന രീതി
ചതുപ്പ് നിലങ്ങളിലും തോടുകളിലും മറ്റ് ജലാശയങ്ങളിലും കïു വരുന്ന പോള(കുളവാഴ) ശേഖരിക്കുക. പോളയുടെ വെള്ളം നന്നായി തോര്ന്നതിന് ശേഷം നിരപ്പായ പുരയിടത്തില്‍ തട്ടുതട്ടായി അടുക്കുക. ഓരോ തട്ടിന് മുകളിലും ഇയ്യം സൊല്യൂഷനും ചാണക വെള്ളവും നന്നായി തളിക്കുക. ഇതിന് ശേഷം വായു കടക്കാത്തവിധം ടാര്പ്പോളിന് ഷീറ്റുകള്‍ ഉപയോഗിച്ച് മുടിയിടുക. നാലു ദിവസത്തില്‍ ഒരിക്കല്‍ ഷീറ്റ് മാറ്റി പോള നന്നായി ഇളക്കുകയും ഇയ്യം സൊല്യൂഷനും ചാണക വെള്ളം തളിക്കുകയും ചെയ്യുക. മൂന്ന് ആഴ്ചക്കുശേഷം ഇവ ഉപയോഗിക്കാന്‍ പാകത്തിനാകും.
വ്യാപകമാക്കാം മള്‍ബറി കൃഷി
പാലക്കാട്, ചിറ്റൂര്‍, അഗളി, കൊല്ലങ്കോട്, കുഴല്‍മന്ദം, അട്ടപ്പാടി എന്നീ ബ്ലോക്കുകള്‍ കേന്ദ്രീകരിച്ചാണ് സംസ്ഥാനത്ത് മള്‍ബറി കൃഷിയും കൊക്കൂണ്‍ കൃഷിയും വ്യാവസായിക അടിസ്ഥാനത്തില്‍ നടക്കുന്നത്. മൈസൂര്‍ കേന്ദ്രീകരിച്ച് നടത്തിയിരുന്ന കൃഷി കേരളത്തിലേക്ക് വ്യാപിപ്പിക്കുകയായിരുന്നു. നല്ലയിനം ഇല ഉത്പാദനം വിജയകരമായ കൊക്കൂണ്‍ കൃഷിക്ക് അനിവാര്യമാണ്. പട്ടുനൂല്‍പ്പുഴുകളുടെ ലാര്‍വ്വക്കാലം പ്രധാനമായും അഞ്ചു ഘട്ടങ്ങളിലൂടെയാണ് കടന്നുപോകുന്നത്. ഈ സമയത്ത് മികച്ച സംവിധാനങ്ങളുപയോഗിച്ച് സമയനിഷ്ഠയോടെയുളള പരിചരണത്തോടെ മള്‍ബറി ചെടികള്‍ വളര്‍ത്തുകയാണെങ്കില്‍ നല്ലയിനം പട്ടുനൂല്‍ ലഭിക്കും.
പട്ടുനൂല്‍ ഉത്പാദനത്തിന്റെ ആദ്യഘട്ടം കൊക്കൂണ്‍ ഉïാക്കുന്നതാണ്. അതിനായി സാധാരണ ഗതിയില്‍ മുട്ടകള്‍ പുറമേ നിന്നുവാങ്ങി വിരിയിച്ചെടുക്കുന്നതാണ് ലാഭകരമായ രീതി. തമിഴ്നാട്ടിലെ ഉദുമല്‍പേട്ടയില്‍ നിന്ന് ചക്കി പുഴുക്കളെ ശേഖരിക്കുകയാണെങ്കില്‍ പ്രയാസവും കാലതാമസവും കുറയുന്നു. ഇങ്ങനെ വാങ്ങിയ പുഴുക്കളെ ഒരുഷെഡ് നിര്‍മിച്ച് മള്‍ബറി ഇലകള്‍ തീറ്റയായി ഇട്ടുകൊടുത്ത് വളര്‍ത്തുന്നു. 20 ദിവസത്തിന് ശേഷം വളര്‍ച്ച പ്രാപിച്ച കൊക്കൂണുകളെ ചെറിയ വലകളില്‍ പട്ടുനൂല്‍ ഉത്പാദിപ്പിക്കുന്നതിനായി നിക്ഷേപിക്കണം. മള്‍ബറി കൃഷി ഏക്കറിന് 100 പുഴുക്കളെ നിക്ഷേപിച്ചാല്‍ 95 കിലോ വരെ പട്ടുനൂല്‍ ഉത്പാദിപ്പിക്കാം. കൂടില്‍ വ്യവസായം പോലെ പാലക്കാട്, ചിറ്റൂര്‍ മേഖലകളില്‍ കര്‍ഷകര്‍ കൃഷി ചെയ്യുന്നുï്.
കൃഷിക്കുളള ധനസഹായമായി സര്‍ക്കാര്‍ ഏക്കറിന് 1,74,000 രൂപ വരെ നല്‍കാറുï്. കൃഷിക്കാവശ്യമായ ജലസേചനം, വളപ്രയോഗം, ട്രില്ലര്‍, പുല്ലുവെട്ടിയന്ത്രം, ഷെഡ് നിര്‍മ്മാണം എന്നിവയ്ക്കുളള ചെലവുകള്‍ ഉള്‍പ്പെടുന്നു. ഒരു വര്‍ഷത്തില്‍ 100 കിലോ കൊക്കൂണ്‍, സില്‍ക്ക് ബോര്‍ഡിന് നല്‍കണമെന്ന വ്യവസ്ഥയുടെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ ഈ ആനുകൂല്യങ്ങള്‍ കര്‍ഷകര്‍ക്ക് നല്‍കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: