Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

ചെവിയും നാവും ഉപയോഗിച്ച് ലക്ഷ്യത്തില്‍ എത്താം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 16, 2018, 02:55 am IST
inSamskriti

പ്രഹ്ലാദന്‍ തുടങ്ങിവച്ചത് ആ പ്രക്രിയയാണ്. ”ശ്രവണ കീര്‍ത്തനം വിഷ്‌ണോഃ സ്മരണ”- എന്നത്. ഭഗവാന്റെ തിരുനാമങ്ങള്‍, ഭഗവാന്റെ ശബ്ദരൂപത്തിലുള്ള അവതാരമാണ് ഇന്ദ്രിയാതീതമായ ആ നാമസ്പന്ദനം കേള്‍ക്കുന്നതുകൊണ്ടുമാത്രം നമുക്ക്- സാധാരണക്കാരന് പരമപദം പ്രാപിക്കാന്‍ കഴിയും. നാക്കുകൊണ്ട് ജപിക്കാന്‍ കഴിയുന്ന ആര്‍ക്കും ജപിച്ചുകൊണ്ട് ഭക്തിമാര്‍ഗത്തിലൂടെ മുന്നേറാം. വര്‍ണ-വര്‍ഗ-ജാതി-മതഭേദങ്ങള്‍ ഒന്നും ഈ ശ്രവണ കീര്‍ത്തന പ്രക്രിയയ്‌ക്ക് തടസ്സമല്ല. നാമശ്രവണ പ്രക്രിയയ്‌ക്ക് മറ്റൊരാളുടെ സഹായം വേണം. കീര്‍ത്തനത്തിന് അതും ആവശ്യമില്ല. അതിനാല്‍ തന്നെയാണ്, ശ്രീകൃഷ്ണ ചൈതന്യ മഹാപ്രഭു ‘ഹരേ കൃഷ്ണാ’  എന്നുതുടങ്ങുന്ന ഷോഡശ നാമം അഥവാ മഹാമന്ത്രം ഉദ്‌ഘോഷിച്ചുകൊണ്ട് ഈ ഭാരതഭൂമിയില്‍ എങ്ങും സഞ്ചരിച്ചത്. ഈ മാതൃക സ്വീകരിച്ചുകൊണ്ട് ആര്‍ക്കും മൃത്യുരൂപമായ സംസാര സമുദ്രം തരണം ചെയ്ത് ആനന്ദപൂര്‍ണമായ ഭഗവല്ലോകത്തില്‍ എത്താന്‍ കഴിയും-എന്ന് ഭഗവാന്‍ തന്നെ പറയുന്നു-”തേപി അതിതരണി ഏവ മൃത്യു.”

സൃഷ്ടിക്ക് മുന്‍പേ

ക്ഷേത്രത്തിന്റെയും 

ക്ഷേത്രജ്ഞന്റെയും അവസ്ഥ (13-26)

സ്ഥാവരം ജംഗമംസത്ത്വം 

സഞ്ജായതേ

ഭൗതിക പ്രപഞ്ചത്തില്‍ ഇളകുന്നവ, ഇളകാത്തവ (ജംഗമം, സ്ഥാവരം) എന്നിങ്ങനെ എല്ലാ സത്ത്വങ്ങളും രണ്ടുവിധത്തിലാണ് നിലനില്‍ക്കുന്നത്. വൃക്ഷം, പര്‍വ്വതം മുതലായവ സ്ഥാവരം-ചലനമില്ലാത്തത്. ദേവ-മനുഷ്യ-മൃഗപക്ഷ്യാദികള്‍ ജംഗമങ്ങളാണ്. ചലിക്കുന്നവയാണ്. വൃക്ഷം, പര്‍വ്വതം മുതലായ സ്ഥാവരങ്ങളിലും ജീവാത്മാവ് ഉണ്ട്. സത്ത്വം- എന്ന പദത്തിന് ജീവന്‍, വസ്തു എന്നു രണ്ട് അര്‍ത്ഥവും ഉണ്ട്. ജീവാത്മാവ് സ്ഥാവര വസ്തുക്കളിലും പ്രവേശിക്കുന്നുണ്ട് എന്ന് ഭഗവാന്‍ പറയുന്നത്.

”തത് ക്ഷേത്ര ക്ഷേത്രജ്ഞ 

യോഗാല്‍”

പ്രകൃതിയുടെയും-ക്ഷേത്രത്തിന്റെയും, ക്ഷേത്രജ്ഞന്റെയും-ജീവാത്മാവിന്റെയും സമ്മേളനത്തില്‍നിന്നാണ് അങ്ങനെ സംഭവിക്കുന്നത്. ജീവാത്മാവ് സത്യമാണ്. ക്ഷേത്രം-പ്രകൃതി-താല്‍ക്കാലിക പ്രതിഭ, ഭരതര്‍ഷഭാ! നീ അറിയേണ്ടത്. ”തദ് വിദ്ധി ഭരതര്‍ഷഭാ!” യഥാര്‍ത്ഥ ജ്ഞാനം ഇല്ലാത്തതുകൊണ്ടാണ് ജീവാത്മാവ് ദേഹത്തില്‍- ക്ഷേത്രത്തില്‍ കുടുങ്ങിപ്പോകുന്നത്.

സര്‍വക്ഷേത്രജ്ഞനായ പരമാത്മാവ് അങ്ങനെ കുടുങ്ങുന്നില്ല 

(18-27)

സര്‍വ്വേഷു ഭൂതേഷു 

സമം തിഷുന്തം

ബ്രഹ്മാവ് മുതല്‍ കീഴ്‌പ്പോട്ട് പുഴുക്കള്‍ അടക്കം ജംഗമങ്ങളായും പര്‍വതം മുതലായ സ്ഥാവരങ്ങളായും ജന്മമെടുക്കുന്ന എല്ലാം ഭൂതങ്ങള്‍ എന്ന് പറയപ്പെടുന്നു. അവയുടെ പേര്, ആകൃതി, പ്രവൃത്തി, സ്വാഭാവിക ഗുണങ്ങള്‍ മുതലായവ വേറെ വേറെയാണ്, പരസ്പരം വിരുദ്ധങ്ങളുമാണ്. അവയിലെല്ലാം ഒരേ രൂപത്തിലും ഏറ്റക്കുറച്ചിലുകള്‍ ഇല്ലാതെ, ഉത്കൃഷ്ടതയോ അപകര്‍ഷതയോ ഇല്ലാതെ (സമം) എപ്പോഴും ജീവാത്മാവിന്റെ പ്രവൃത്തികള്‍ക്കു സാക്ഷിയായി സ്ഥിതി ചെയ്യുകയാണ്, പരമേശ്വരനായ പരമാത്മാവ്, ഒരു ദേഹത്തില്‍ ജീവാത്മാവ്, ആ ദേഹത്തിന്റെ മാത്രം ഈശ്വരനാണ്-ഉടമയാണ്. സര്‍വ്വക്ഷേത്രങ്ങളിലും-ശരീരങ്ങളിലും, ക്ഷേത്രജ്ഞനായി നില്‍ക്കുന്ന പരമാത്മാവാകട്ടെ, എല്ലാ ക്ഷേത്രങ്ങളുടെയും ശരീരങ്ങളുടെയും ഉടമയാണ്, ഈശ്വരനാണ്. അതിനാല്‍ പരമേശ്വരനാണ്; പരമാത്മാവിന് മേലെ വേറെ ഒരു ഈശ്വരന്‍ ഇല്ല. ആ പരമേശ്വരന്‍ ഭഗവാന്‍ തന്നെയാണ്.

വിനശ്യത്സു അവിനശ്യന്തം-പ്രാണികളുടെയും സ്ഥാവരങ്ങളുടെയും ശരീരങ്ങള്‍ നശിക്കുന്നവയാണ്. അവയില്‍ അധിവസിക്കുന്ന പരമാത്മാവിന് ഒരു മാറ്റമോ വൃദ്ധിക്ഷയങ്ങളോ ഇല്ല. ഭൗതിക പദാര്‍ത്ഥങ്ങളുടെ ഒരു പ്രവര്‍ത്തനത്തിലും പരമാത്മാവ് ബന്ധപ്പെടുന്നില്ല. ശരീരങ്ങള്‍ നശിച്ചുകൊണ്ടേയിരിക്കും. പരമാത്മാവിന് ഒരു മാറ്റവും സംഭവിക്കുന്നില്ല. ദേഹം, ഇന്ദ്രിയങ്ങള്‍, പ്രാണന്‍, മനസ്സ്, ബുദ്ധി, അവ്യക്തം ഇവയ്‌ക്കെല്ലാം അതീതനായി ദേഹത്തില്‍ നിലകൊള്ളുന്നു.

യം പശ്യതി സപശ്യതി

ഇപ്രകാരം, ക്ഷേത്രം, ശരീരം, ക്ഷേത്രജ്ഞന്‍-ജീവാത്മാവ്, സര്‍വക്ഷേത്രജ്ഞനായ പരമാത്മാവ് ഇവയെ അറിയുന്നവനാണ് ജ്ഞാനി. ”ജ്ഞാനിനഃ തത്ത്വദര്‍ശിനഃ” എന്ന് ഭഗവാന്‍ മുന്‍പ് പറഞ്ഞ ജ്ഞാനികളും ഈ ജ്ഞാനം ഉള്ളവരാണ്. ഈ പരമാത്മഭാവം പരമപുരുഷന്‍-ശ്രീകൃഷ്ണന്‍ തന്നെയാണെന്ന് വേദവും പറയുന്നു.

”പുരുഷാല്‍ ന പരം കിഞ്ചിത്

സാ കാഷ്ഠാ സാ സരാഗതിഃ” -കഠോപനിഷത്ത് (3-11)

(പുരുഷനെക്കാള്‍ ഉത്കൃഷ്ടനായിട്ട് ഒരു തത്ത്വവും ഇല്ല. ഉന്നതമായ അവസ്ഥയും അതുതന്നെയാണ്. അവിടെ തന്നെയാണ് നാമേവരും എത്തിച്ചേരേണ്ടത്.)

ഉത്തമഃ പുരുഷസ്താന്യഃ

പരമാത്മേത്യുദാഹൃതഃ” (ഗീ-15-17)

(=പുരുഷോത്തമന്‍ തന്നെയാണ് പരമാത്മാവ് എന്ന് പറയപ്പെടുന്നത്.)എന്ന് ഭഗവാനും പറയുന്നുണ്ട്. ഗീതാഭാഷ്യകര്‍ത്താവായ മധുസൂദന സരസ്വതി സ്വാമികള്‍ ഉദ്‌ഘോഷിക്കുന്നു.

”കൃഷ്ണാത്പരം കിമപിതത്ത്വമഹം നജാനേ.”

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

മുതിര്‍ന്ന സുപ്രീംകോടതി അഭിഭാഷകന്‍ ഹരീഷ് സാല്‍വെ (വലത്ത്)
India

സിജെപിയും പ്രതിപക്ഷവും സുപ്രീംകോടതിയെപ്പോലും തെരുവ് രാഷ്‌ട്രീയത്തിന്റെ ബന്ദികളാക്കുന്നു, ഇത് ജനാധിപത്യത്തിന് ഭീഷണിയെന്ന് ഹരീഷ് സാല്‍വെ

India

എസ് ഐ ആറിന് വേണ്ട ഫോം ആറില്‍ ഗ്യാനേഷ് കുമാര്‍ ഏകപക്ഷീയമായി മാറ്റം വരുത്തിയെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണം തള്ളി തെര. കമ്മീഷന്‍

Astrology

തൊട്ടതെല്ലാം പൊന്നാക്കുന്ന 7 നക്ഷത്രക്കാർ ; ഭർത്താവിന് ഭാഗ്യമായി മാറുന്നവർ

India

പൊലീസ് വാനി‍ന്റെ ജനല്‍ വഴി പുറത്തേക്ക് ചാടാൻ രാഹുലിന്റെ ശ്രമം ; അകത്തേക്ക് വലിച്ചിട്ട് പൊലീസ്

Kerala

അസംബന്ധമെന്ന് ഗോവിന്ദന്‍, മിണ്ടാതെ പിണറായി, പഠിക്കാനുണ്ടെന്ന് ശൈലജ, അങ്ങിനെ എല്ലാവരും കൈകഴുകി!

പുതിയ വാര്‍ത്തകള്‍

‘ മമ്മൂട്ടി സിനിമയിലെ സ്ത്രീകളുടെ സന്തോഷം ഭര്‍ത്താവിന്റെ കാല്‍ച്ചുവട്ടിലാണ് എന്നൊരു ഡയലോഗ് , പറയാന്‍ പറ്റില്ലെന്ന് ഞാൻ പറഞ്ഞു‘

വിദ്യാര്‍ത്ഥിനിയുടെ പിതാവിനെ ആക്രമിച്ചുവെന്ന കേസില്‍ സ്വതന്ത്ര ഭരദ്വാജിന് സ്ഥിരം ജാമ്യം

അടൂര്‍ പ്രകാശിനെ പിന്തുണച്ചതിന് പിന്നാലെ സൈബര്‍ ആക്രമണം: ജെബി മേത്തര്‍ പരാതി നല്‍കി

വിവാഹം കഴിക്കാമെന്ന തെറ്റായ വാഗ്ദാനം നല്‍കിയുള്ള ലൈംഗിക ബന്ധം ബലാല്‍സംഗമല്ലെങ്കിലും കുറ്റകരമെന്ന് ഹൈക്കോടതി

നേഹ ബോറ (ഇടത്ത്) രുചി തിവാരി (വലത്ത്)

ദല്‍ഹി പൊലീസ് മോശമായി സ്പര്‍ശിക്കുന്നുവെന്ന നേഹ ബോറയുടെ വാദം പച്ചക്കള്ളം; ഇടത് വിദ്യാര്‍ത്ഥികള്‍ തന്റെ വസ്ത്രംകീറുമ്പോള്‍ നേഹ കയ്യടിച്ചു:രുചി തിവാരി

ഹിന്ദി ‘ദൃശ്യം’ സ്ട്രീമിംഗ് : ഫ്രോഡ് വെബ്സൈറ്റുകളെ തടയാന്‍ നിര്‍ദേശിച്ച് ദല്‍ഹി ഹൈക്കോടതി

ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിനെ ഇനി സ്മൃതി മന്ദാന നയിക്കും

പബ്ലിക് സെക്യൂരിറ്റി ആക്ട് : ലക്ഷ്യം തീവ്രവാദം തടയലെന്ന് മഹാരാഷ്‌ട്ര സര്‍ക്കാര്‍, എതിര്‍ത്ത് കോണ്‍ഗ്രസും സിപിഐയും

സൂക്ഷ്മ ചെറുകിട ഇടത്തരം മേഖലയ്‌ക്ക് ഉത്തേജനം നല്‍കുന്ന, അടുത്ത തലമുറ ബിസിനസ് നേതാക്കളെ വാര്‍ത്തെടുക്കുന്ന സുപ്രധാന ചുവടുവയ്‌പ് :നരേന്ദ്ര മോദി

പ്രതിഷേധമെന്ന പേരിൽ ഷോ കാണിച്ചു ; എ എ റഹീമിനെയും, ജോൺ ബ്രിട്ടാസിനെയും കസ്റ്റഡിയിലെടുത്തു ; കേന്ദ്രസേന തല്ലിച്ചതച്ചെന്ന് റഹീം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.