ഹിസാര്‍: ഇന്ത്യയില്‍ ആദ്യമായി ക്ലോണിങ്ങിലൂടെ ആസ്സാമീസ് പോത്തിന്‍ കുട്ടി ജനിച്ചു. സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റിസേര്‍ച്ച് ഓണ്‍ ബഫല്ലോസാണ് പോത്തിന്‍ കുട്ടിയുടെ ജനനം സ്ഥീരികരിച്ചത്. ഹരിയാനയിലെ ഹിസാര്‍ ജില്ലയിലാണ് സംഭവം.സച്ച് ഗൗരവ് എന്നാണ് പോത്തിന്‍ കുട്ടിക്ക് പേരിട്ടിരിക്കുന്നത്. സാധാരണ പ്രസവമായിരുന്നവെന്നും പ്രത്യേക രീതിയിലൂടെയാണ് ജന്മംകൊടുത്തിരിക്കുന്നതെന്നും ക്ലോണിങ്ങ് സംഘത്തിന്റെ തലവന്‍ പി.എസ്. യാദവ് പറഞ്ഞു. മുരാഹ് ഇനത്തില്‍ പെട്ട എരുമയാണ് പോത്തിന്‍ കുട്ടിക്ക് ജന്മം കൊടുത്തത്. ലബോറട്ടറിയില്‍ നിന്ന് 100 കിലോ മീറ്റര്‍ അകലെ ഒരു വയലിലാണ് പ്രസവം നടന്നതെന്നും അദ്ദേഹം പറഞ്ഞു.
എല്ലാ ഇനം എരുമകളെയും പരിപാലിക്കുന്നതിന് വേണ്ടിയാണ് ക്ലോണിങ്ങിലൂടെ പോത്തിന്‍ കുട്ടിയെ ഉത്പാദിപ്പിച്ചത്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ മാത്രം കണ്ടുവരുന്ന ഇനമായ ആസ്സാമീസ് എരുമകളെ കൂടുതലായും കാര്‍ഷിക വൃത്തിക്കായാണ് ഉപയോഗിച്ചു വരുന്നത്. ജനിച്ചപ്പോള്‍ 54 കിലോ തൂക്കം ഉണ്ടായിരുന്നു. 2015 ഡിസംബറിന് ശേഷം ഇത് രണ്ടാം തവണയാണ് ഒരു പോത്തിന്‍ കുട്ടിക്ക് ക്ലോണിങ്ങിലൂടെ ജന്മം കോടുക്കുന്നത്.
















