Monday, July 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കീഴാറ്റൂരില്‍ തീവെച്ചവര്‍ യുദ്ധം കുറിച്ചിരിക്കുന്നു: ഡോ. ആസാദ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 15, 2018, 01:48 pm IST
in Kerala

കൊച്ചി: കീഴാറ്റൂരില്‍ കര്‍ഷക സമരപ്പന്തല്‍ തീവെച്ചവര്‍ അക്രമി സംഘമാണെന്നും അവര്‍ യുദ്ധം കുറിച്ചിരിക്കുകയാണെന്നും ഡോ. ആസാദ്. നെല്‍വയല്‍ സംരക്ഷണത്തിനുള്ള സമരത്തെ ബൈപ്പാസ് വിരുദ്ധവും വികസന വിരുദ്ധവുമാക്കുന്ന സര്‍ക്കാര്‍ നടപടിയെ ആസാദ് വിമര്‍ശിക്കുന്നു. കക്ഷിരാഷ്‌ട്രീയത്തിന്റെ അനുകൂലവും പ്രതികൂലവുമായ വാഗ്വാദങ്ങളില്‍ കീഴാറ്റൂര്‍ സമരോര്‍ജ്ജത്തെ മുക്കിക്കളയാമെന്ന് ആരും മോഹിക്കരുതെന്ന് ആസാദ് ഫേസ്ബുക് കുറിപ്പില്‍ ചൂണ്ടിക്കാട്ടി. 

ഫേസ്ബുക് പോസ്റ്റ് ഇങ്ങനെ: 

”കീഴാറ്റൂരിലെ സമരമുയര്‍ത്തുന്ന പ്രധാന വിഷയമെന്താണ്? നെല്‍വയലുകള്‍ നിലനിര്‍ത്തണമെന്നല്ലേ? അതോ ദേശീയപാത വേണ്ടെന്നാണോ? രണ്ടാമത്തേതാണ് അവിടത്തെ സമര മുദ്രാവാക്യമായി സര്‍ക്കാര്‍ മനസ്സിലാക്കിയിട്ടുള്ളത്. അതങ്ങനെയാണ്. ഭരണകൂടത്തിന്റെ താല്‍പ്പര്യങ്ങള്‍ക്കെതിരായ ആവശ്യകതകളോ യുക്തികളോ പരിഗണിക്കപ്പെടാറില്ല. അതെത്ര ജീവല്‍പ്രധാനമാണെങ്കിലും അത്തരം വിഷയമുയര്‍ത്തുന്നവര്‍ യുദ്ധസമാനമായ അതിക്രമങ്ങളെ നേരിടേണ്ടി വരും.

 നെല്‍വയലുകള്‍ നികത്താതെ റോഡുവികസനം അസാധ്യമാണോ? പുതിയ റോഡുനിര്‍മാണത്തിനല്ല ഇപ്പോഴത്തെ നീക്കം. നിലവിലുള്ളത് വീതികൂട്ടാനും നാലുവരിപ്പാതയായി മാറ്റാനുമാണ്. ഇരു പുറങ്ങളിലേയ്‌ക്ക് വീതികൂട്ടാന്‍ അവിടെ പടര്‍ന്നു കിടക്കുന്ന വ്യാപാര വ്യവഹാര ശൃംഖല അഴിച്ചു പണിയണം. വീടുകള്‍ മാറ്റി നിര്‍മ്മിക്കണം. തിരക്കുള്ള നഗരങ്ങളില്‍ മേല്‍പ്പാലമോ ബൈപ്പാസോ നിര്‍മ്മിക്കണം. അതിന്റെ സാധ്യതകളും പരിമിതികളുംതന്നെ ഗവണ്‍മെന്റ് വേണ്ടത്ര പരിഗണിക്കുകയോ പരിശോധിക്കുകയോ ഉണ്ടായിട്ടില്ല. അലൈന്‍മെന്റ് നിശ്ചയത്തില്‍ ആള്‍ബലമോ ധനബലമോ ഉള്ളവര്‍ ഇടപെട്ട് അനുകൂലമാംവിധം റോഡ് മാറ്റിയിട്ടുണ്ട്. സ്വത്ത് സംരക്ഷിച്ചിട്ടുണ്ട്. വളച്ചൊടിച്ച അലൈന്‍മെന്റിന് വെന്നിയൂരും കീഴാറ്റൂരും ഉള്‍പ്പെടെ ചെറുതും വലതുമായ എത്രയോ ഉദാഹരണങ്ങളുണ്ട്. എങ്കിലും അലൈന്‍മെന്റ് തര്‍ക്കം തീരെ സഹിക്കാനാവാത്ത ഇടങ്ങളില്‍ മാത്രമേ ജനം ഉയര്‍ത്തിക്കൊണ്ടുവന്നിട്ടുള്ളു. അതുപോലും പരിഗണിക്കാന്‍ ഗവണ്‍മെന്റ് തയ്യാറല്ല.

 എങ്കില്‍ നിലവിലുള്ള ഏറ്റവും പുതിയ നിയമത്തിന്റെ അടിസ്ഥാനത്തില്‍ വിജ്ഞാപനമിറക്കൂ എന്ന് ജനങ്ങള്‍ ന്യായമായ ആവശ്യമാണ് ഉന്നയിച്ചത്. 2013ല്‍ ലോകസഭ പാസാക്കിയ ഭൂമി ഏറ്റെടുക്കല്‍ നിയമത്തിനു വിധേയമായി നടപടികള്‍ സ്വീകരിക്കാന്‍ എന്താണ് തടസ്സം? ജനങ്ങള്‍ക്കുവേണ്ടി ജനപ്രതിനിധികള്‍ നിര്‍മിച്ച നിയമം അവര്‍ക്കുതകേണ്ടേ? പഴയ ദേശീയപാതാ നിയമത്തിന്റെ അടിസ്ഥാനത്തിലെ ഭൂമി ഏറ്റെടുക്കല്‍ വിജ്ഞാപനം ജനവഞ്ചനയാണ്. അത് ബി ഒ ടി മുതലാളിമാരെ തടിപ്പിക്കാന്‍ ഉദ്ദേശിച്ചുള്ളതാണ്. ദേശീയ പാതയ്‌ക്കിരുപുറവും ഈ പെരും വഞ്ചനയ്‌ക്കിരയായ ജനങ്ങള്‍ ജനവിരുദ്ധ വികസനത്തിനെതിരെ സമര രംഗത്താണ്. ഇരകളില്ലാത്ത വികസനം സാധ്യമാണെന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ പുതു മുതലാളിത്ത താല്‍പ്പര്യങ്ങള്‍ക്കപ്പുറം കണ്ണെത്താത്ത ഭരണകൂടങ്ങള്‍ക്ക് ജനങ്ങള്‍ ഒരു പ്രശ്‌നമേയല്ല.

 ഈ സമരത്തിന്റെ ഒരു മുഖമാണ് കീഴാറ്റൂര്‍. അവിടെ നല്ല നെല്‍വയലുകള്‍ നികത്തിയുള്ള വികസനമാണ് സര്‍ക്കാര്‍ ലക്ഷ്യം. നെല്‍വയലുകള്‍/നീര്‍ത്തടങ്ങള്‍ സംരക്ഷിക്കാന്‍ നിയമമുണ്ടാക്കിയവര്‍ നഗ്‌നമായ നിയമ ലംഘനം നടത്തുന്നു. നിയമ ലംഘനവും നീതി നിഷേധവും മറയ്‌ക്കാന്‍ പുതിയ ഓര്‍ഡിനന്‍സുകള്‍ മതിയെന്നു ധരിയ്‌ക്കുന്നു. മാത്രമല്ല പ്രദേശത്തെ ഭൂരിപക്ഷം കര്‍ഷകരും സമ്മതിച്ചാല്‍ നെല്‍വയലുകള്‍ നികത്താമെന്ന തെറ്റായ സന്ദേശം നല്‍കുന്നു. എം.എസ്. സ്വാമിനാഥന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടു നടപ്പാക്കാന്‍ രാജ്യത്താകെ സമരം ചെയ്യുന്നവര്‍ ഇവിടെ സ്വാമിനാഥനെ പിടിച്ചുകെട്ടി കോര്‍പ്പറേറ്റു രാജാക്കന്മാര്‍ക്കു മുന്നില്‍ ഹാജരാക്കുന്നു. ഒറ്റുകാരുടെ റോളിലാണ് ജനാധിപത്യ സര്‍ക്കാറും അതിന്റെ രാഷ്‌ട്രീയ ക്വട്ടേഷന്‍ സംഘങ്ങളും.

 ദേശീയപാതയ്‌ക്ക് ഭൂമിയേറ്റെടുക്കല്‍ വികസന ആവശ്യകതയെ മറികടന്ന് മറ്റു താല്‍പ്പര്യങ്ങളിലേയ്‌ക്കു കടന്നിരിക്കുന്നു. പാതവികസനം ഗതാഗത നയത്തെയാണ് ആശ്രയിക്കേണ്ടത്? എന്താണ് നമ്മുടെ ഗതാഗത നയം? വാഹന വ്യവസായം ആവശ്യപ്പെടുന്ന സകല സൗകര്യങ്ങളും ഒരുക്കിക്കൊടുക്കലോ? അങ്ങനെ തോന്നും പാതവികസന നയം കാണുമ്പോള്‍. ഫീസിബിലിറ്റി പഠനങ്ങളെല്ലാം അപ്രായോഗികമെന്നു വിധിച്ചിട്ടും അതുതന്നെ നടപ്പാക്കാനാണ് ഉത്സാഹം. അതു ജനങ്ങള്‍ക്കും പ്രകൃതിക്കും വരുത്തുന്ന ക്ഷതങ്ങള്‍ ആരു നോക്കുന്നു ആദ്യം സംസ്ഥാനത്തിനു യോജിച്ച ഗതാഗത നയം അംഗീകരിക്കണം. അനുഗുണ സാധ്യതകള്‍ -ജല റയില്‍ ഗതാഗതങ്ങള്‍ ഉള്‍പ്പെടെ – വിശകലനം ചെയ്തു തീരുമാനിക്കണം. അല്ലെങ്കില്‍ നാം ഏച്ചുകൂട്ടലുകളും വെട്ടിയൊട്ടിക്കലുകളുമായി നമ്മുടെ പുരോഗതിയെ നിര്‍ണയിച്ചുകൊണ്ടിരിക്കും.

 കീഴാറ്റൂര്‍, നെല്‍വയലുകളുടെ നിലവിളിയാണ്. അതിനുമേല്‍ തീ വിതച്ച് അക്രമിസംഘങ്ങള്‍ യുദ്ധം കുറിച്ചിരിക്കുന്നു. അതിനാല്‍ ഒരു പിന്‍യാത്ര സാധ്യമല്ല. ഇനിയും പാതയുടെ നീളത്തില്‍ പടരുന്ന സമരങ്ങള്‍ക്കൊപ്പം വയലുകളിലെ കടന്നുകയറ്റങ്ങള്‍ക്കെതിരായ പ്രക്ഷോഭവും പടരും. ജനവിരുദ്ധവും പ്രകൃതിവിരുദ്ധവുമായ അതിക്രമങ്ങളെ നേരിടുന്ന മുന്നേറ്റങ്ങളെ ഒന്നിപ്പിക്കുന്ന സമരോര്‍ജ്ജമുണ്ട് കീഴാറ്റൂരിലെ ചെറുത്തുനില്‍പ്പിന്. അത് കക്ഷി രാഷ്‌ട്രീയത്തിന്റെ അനുകൂലവും പ്രതികൂലവുമായ വാഗ്വാദങ്ങളില്‍ മുക്കിക്കളയാമെന്ന് ആരും മോഹിക്കരുത്.”

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

എന്തൊരു വിചിത്രമായ ആചാരം….മൂന്നാം ഭാര്യയെ വിവാഹം കഴിക്കുന്നത് ആഘോഷമാക്കി അമിര്‍ഖാന്‍, ഒന്നും രണ്ടും ഭാര്യമാരെയും കുട്ടികളെയും വരുത്തി

Health

മൂത്രത്തില്‍ പത കാണുന്നുണ്ടോ? ഇത് കിഡ് നി രോഗത്തിന്റെ ലക്ഷ്ണമാണോ?

India

30 ദിവസം ജയിലില്‍ കഴിഞ്ഞാല്‍ ആ മന്ത്രിയെ പുറത്താക്കുമെന്ന ബില്‍ പാസാക്കാന്‍ ബിജെപിയെ അനുവദിക്കില്ലെന്ന് രാഹുല്‍ ഗാന്ധി

India

ഭീകരന്‍ സൈനികനായി മാറി, അവസാനം ഇന്ത്യയ്‌ക്കായി വീരമൃത്യു , ഇതാണ് ലാന്‍സ് നായിക് നാസിര്‍ അഹമ്മദ് വാനി

Kerala

ശ്വേതാമേനോനെതിരെ ജിഹാദി, അദാനി, സംഘപരിവാര്‍ ആരോപണങ്ങള്‍ ചാര്‍ത്തിയ മാലാ പാര്‍വ്വതിയുടെ ഇടത് രാഷ്‌ട്രീയപാശ്ചത്തലം ചര്‍ച്ചയാകുന്നു

പുതിയ വാര്‍ത്തകള്‍

രാജ്യത്ത് ആദ്യമായി വഖഫ് ബോർഡിൽ ഹിന്ദുക്കളെ നിയമിച്ച് മധ്യപ്രദേശ് ; മനോജ് മൽപാനിയും , അനിമേഷ് ഭാർഗവയും വഖഫ് ബോർഡിൽ

മഞ്ചേരിയില്‍ കാല്‍വെട്ട് ഭീഷണി, കോഴിക്കോട് പരിപാടി നടത്താമെന്നേറ്റ് നൂര്‍ അബ്ദുള്‍ പിന്‍മാറി, ആരിഫ് ഹുസൈന്റെ കോയ കോളിങിനെതിരെ ജിഹാദികള്‍

മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട ശേഷം തന്‍റെ രാഷ്ട്രീയ ഗുരുവായിരുന്ന അന്തരിച്ച കോണ്‍ഗ്രസ് നേതാവ് ജി. കാര്‍ത്തികേയന്‍റെ ഭാര്യ സുരേഖയ്ക്ക് മുന്നില്‍ കണ്ണീര്‍ പൊഴിയ്ക്കുന്ന വി.ഡി. സതീശന്‍ (ഇടത്ത്)

സതീശന്‍ തന്റെ ഗുരു ജി. കാര്‍ത്തികേയന്റെ ഭാര്യ സുരേഖയ്‌ക്ക് മുന്നില്‍ നടത്തിയത് കള്ളക്കണ്ണീരോ? എങ്കില്‍ എന്തുകൊണ്ട് മരുമകള്‍ ദിവ്യ എസ് അയ്യരെ മാറ്റി?

മതത്തെ അടിസ്ഥാനമാക്കിയുള്ള സാമ്പത്തിക സഹായങ്ങൾ ഇനിയില്ല ; മൂന്ന് വിവാഹം കഴിച്ചവർക്കും, കുട്ടികൾക്ക് വാക്സിനേഷൻ നൽകാത്തവർക്കും ആനുകൂല്യങ്ങളില്ല

രാമക്ഷേത്ര സംഭാവന തട്ടിപ്പിൽ എസ് പിയ്‌ക്ക് പങ്ക് ?  ടിനു യാദവ് അഖിലേഷുമായി സംസാരിച്ചത് 900 തവണ : മോഷണം പുറത്ത വന്ന ദിവസവും വിളിച്ചത് അഖിലേഷിനെ

പി‌ഒ‌കെയിൽ സംഘർഷം രൂക്ഷം : പ്രതിഷേധക്കാർക്ക് നേരെ പാക് റേഞ്ചേഴ്‌സ് വെടിയുതിർത്തു , ഒരാൾ മരിച്ചു, നിരവധി പേർക്ക് പരിക്ക്

ടിവികെ മന്ത്രി മകള്‍ക്ക് മയക്കമരുന്ന് നല്‍കിയോ? മന്ത്രി ശരതിനെ മാറ്റാന്‍ മുഖ്യമന്ത്രി വിജയിന് മേല്‍ സമ്മര്‍ദ്ദം ചെലുത്തി ഡിഎംകെ

പ്രാണപ്രതിഷ്ഠ ബഹിഷ്ക്കരിച്ചവർ ഇന്ന് രാമന് വേണ്ടി കരയുന്നു ; ബാബറി മസ്ജിദ് ഉയരണമെന്ന് വാദിച്ച നെഹ്രുവിന്റെ പിന്മുറക്കാർ ഇന്ന് ‘ തികഞ്ഞ രാമഭക്തർ ‘

പാകിസ്ഥാനിൽ 72 പേരുടെ മരണത്തിന് ഉത്തരവാദി 11 വയസ്സുള്ള ആൺകുട്ടി : ഞെട്ടിക്കുന്ന സംഭവത്തിൽ വൻ ട്വിസ്റ്റ് ; കേസ് കോടതിയിൽ പരിഗണിക്കും

തീവ്രവാദത്തെ നെഞ്ചിലേറ്റിയ പാകിസ്ഥാൻ ഒരിക്കലും നേരെയാകില്ല , ഇപ്പോൾ കൂട്ടുപിടിച്ചത് ഐസിസിനെ : ലക്ഷ്യം ഇന്ത്യയും അഫ്ഗാനിസ്ഥാനുമെന്ന് റിപ്പോർട്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.