ന്യൂദല്‍ഹി: അദാനി ഗ്രൂപ്പിന്റെ ഓഹരികള്‍ മൂക്കു കുത്തി വീണു, മൊത്തം നഷ്ടം 9000 കോടി രൂപ. കാരണം ലളിതം ബിജെപി നേതാവ് ഡോ. സുബ്രഹ്മണ്യന്‍ സ്വാമിയുടെ ട്വീറ്റ്. ഓഹരിവിലയില്‍ എട്ടും ശതമാനം ഇടവാണ് ഉണ്ടായത്.
വായ്‌പ്പയെടുത്ത് അടയ്‌ക്കാതെ മുങ്ങുന്ന വമ്പനാണ് അദാനിയെന്ന ഡോ.സ്വാമിയുടെ ട്വീറ്റാണ് ഗൗതം അദാനിക്ക് വിനയായത്. അദാനിയെക്കൊണ്ട് കണക്കു പറയിക്കേണ്ട സമയമായി, ഒരു പൊതുതാല്പ്പര്യ ഹര്‍ജി അനിവാര്യമാണ്. ആരും അയാളെ ചോദ്യം ചെയ്യാനില്ല. താന്‍ സര്‍ക്കാരിന്റെ അടുത്തയാളാണെന്നാണ് അദാനി സ്വയം പ്രചരിപ്പിക്കുന്നത്. സ്വാമി ട്വീറ്റ് ചെയ്തു.
ലോകമെമ്പാടും അടിസ്ഥാന സൗകര്യ വികസനം ചുരുങ്ങിയ ചെലവില്‍ ചുരുങ്ങിയ സമയത്ത്,നടത്തിക്കൊടുക്കുന്ന സ്ഥാപനമാണ് തങ്ങളുേടതെന്നാണ് അദാനി ഗ്രൂപ്പ് ഇതിനോട് പ്രതികരിച്ചത്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് വലിയ മൂലധനം വേണം. അതിന് കടമെടുക്കാതെ നിവൃത്തിയില്ല. ഞങ്ങളുടെ റേറ്റിങ്ങ് വിലയിരുത്തി അനവധി സ്ഥാപനങ്ങളാണ് വായ്‌പ്പ നല്‍കുന്നത്. അവ ര്‍ ചൂണ്ടിക്കാട്ടുന്നു.
















