Monday, July 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അഭയക്കേസില്‍ നിര്‍ണ്ണായക വിധി 26-ാംവര്‍ഷം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 8, 2018, 02:45 am IST
in Kerala

കോട്ടയം: അഭയ കേസില്‍ തിരുവനന്തപുരം സിബിഐ കോടതിയുടെ നിര്‍ണ്ണായക വിധി വന്നത് 26-ാം വര്‍ഷം. കോട്ടയത്തെ പയസ് ടെന്‍ത് കോണ്‍വെന്റിലെ കിണറ്റില്‍ സിസ്റ്റര്‍ അഭയയെ മരിച്ച നിലയില്‍ കണ്ടെത്തിയത് 1992 മാര്‍ച്ച് 27 നാണ്. സംഭവം നടന്ന് ഇരുപത്താറ് വര്‍ഷം തികയാന്‍ ഇനി 20 ദിവസം മാത്രം ബാക്കി. ലോക്കല്‍ പോലീസും ക്രൈംബ്രാഞ്ചും ആത്മഹത്യയെന്ന് എഴുതിത്തള്ളിയ അഭയയുടെ മരണത്തെ കൊലപാതകമാണെന്ന് കണ്ടെത്താന്‍ സഹായിച്ചത്  ജോമോന്‍ പുത്തന്‍പുരയ്‌ക്കല്‍ കണ്‍വീനറായ ആക്ഷന്‍ കൗണ്‍സിലിന്റെ പ്രവര്‍ത്തനമാണ്. 

സിബിഐയുടെ മൂന്നു സംഘങ്ങളാണ് കേസ് അന്വേഷിച്ചത്. 1993 മാര്‍ച്ച് 29 ന് ഡിവൈഎസ്പി വര്‍ഗീസ് പി. തോമസിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം കേസില്‍ പ്രഥമവിവര റിപ്പോര്‍ട്ട് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. അഭയയുടേത് കൊലപാതകമാണെന്ന് കണ്ടെത്തിയത് വര്‍ഗീസ് പി. തോമസാണ്. പക്ഷെ ഇതോടെ മുകളില്‍ നിന്ന് കടുത്ത സമ്മര്‍ദ്ദമായി. 1993 ഡിസംബര്‍ 30ന് വര്‍ഗീസ് പി. തോമസ് സിബിഐയില്‍ നിന്ന് രാജി വച്ചു. മേലുദ്യോഗസ്ഥനായ വി. ത്യാഗരാജനില്‍ നിന്നുള്ള സമ്മര്‍ദ്ദം സഹിക്കാനാവാതെയാണ് ഏഴു വര്‍ഷം കൂടി സര്‍വ്വീസുളള താന്‍ രാജി വയ്‌ക്കുന്നതെന്ന് അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

പിന്നീട്, 1999 ജൂലൈ 9നും 2005 ഓഗസ്റ്റ് 25നും സിബിഐ സമര്‍പ്പിച്ച റിപ്പോര്‍ട്ടുകള്‍ കോടതി സ്വീകരിച്ചില്ല. അഭയയുടെ മരണം കൊലപാതകമാണെന്നും എന്നാല്‍ പ്രതികളെ കണ്ടെത്താനാവില്ലെന്നുമായിരുന്നു സിബിഐയുടെ നിലപാട്. തെളിവുകള്‍ പൂര്‍ണ്ണമായി നശിപ്പിക്കപ്പെട്ടുവെന്നായിരുന്നു കണ്ടെത്തല്‍. അഭയയുടെ വസ്ത്രം നശിപ്പിക്കപ്പെട്ടു. കെമിക്കല്‍ പരിശോധനാ റിപ്പോര്‍ട്ടിലും കൃത്രിമം കണ്ടെത്തിയെന്ന് സിബിഐ വ്യക്തമാക്കി. ഈ സാഹചര്യത്തില്‍ അന്വേഷണം അവസാനിപ്പിക്കാന്‍ അനുവദിക്കണമെന്നായിരുന്നു സിബിഐയുടെ വാദം.

ഇതു നിരാകരിച്ച കോടതി അന്വേഷണം തുടരാന്‍ നിര്‍ദ്ദേശിച്ചു. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് 2008 നവംബര്‍ 19 ന് ഫാ. ജോസ് പൂതൃക്കയില്‍, ഫാ.തോമസ് കോട്ടൂര്‍, സിസ്റ്റര്‍ സെഫി എന്നിവരെ അറസ്റ്റ് ചെയ്തത്. ഇതിനിടെ ഇവരെ നാര്‍കോ അനാലിസിസ് ടെസ്റ്റിനും വിധേയരാക്കി. 2009 ജൂലൈ 17 നാണ് മൂന്നു പേരുടെയും പേരില്‍ കൊലപാതകത്തിനും തെളിവു നശിപ്പിക്കലിനും കുറ്റപത്രം സമര്‍പ്പിച്ചത്. മൂന്നു പേരെയും കാണരുതാത്ത സാഹചര്യത്തില്‍ അഭയ കണ്ടെന്നും തുടര്‍ന്ന് ഇവര്‍ കോടാലിക്കൈ കൊണ്ട് അടിച്ചു വീഴ്‌ത്തി കിണറ്റില്‍ തള്ളുകയായിരുന്നു എന്നായിരുന്നു സിബിഐയുടെ കണ്ടെത്തല്‍. തെളവുകള്‍ നശിപ്പിച്ചതിന് അന്ന് എസ്പിയായിരുന്ന കെ.ടി. മൈക്കിളിനെ പ്രതിയാക്കാന്‍ സിബിഐ കോടതി ആഴ്ചകള്‍ക്കു മുന്‍പ് ഉത്തരവിട്ടിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിന് ഓണസമ്മാനവുമായി കേന്ദ്രം;  ഇത്തവണ നൂറിലധികം പ്രത്യേക ട്രെയിനുകൾ, സമയക്രമം ഉടൻ ഇത്തവണ പുറത്തിറക്കും

Kerala

ചോദ്യപേപ്പറില്‍ ഉത്തരവും..! കേരള യൂണിവേഴ്സിറ്റി ബിഎസ്‌സി രണ്ടാം സെമസ്റ്റര്‍ ചോദ്യപേപ്പറില്‍ പിഴവ്

Kerala

സ്വര്‍ണവിലയില്‍ നേരിയ ഇടിവ്

World

‘മെലോണിക്ക് തന്നോട് അമിത താത്പര്യം, നിശ്ചിത അകലം പാലിക്കണം’; ട്രൂത്ത് സോഷ്യലിൽ ഫോട്ടോ പങ്കുവെച്ച് വീണ്ടും ട്രംപിന്റെ പരിഹാസം

Kerala

അമിതനിരക്ക് ഈടാക്കി തിരുവനന്തപുരം നഗരത്തില്‍ അനധികൃത വണ്ടിത്താവളങ്ങള്‍

പുതിയ വാര്‍ത്തകള്‍

ശ്രദ്ധിക്കണേ തടികേടാകും… അന്യസംസ്ഥാന ‘ബുള്ളറ്റ് മുട്ട’കള്‍ യഥേഷ്ടം, വില്പന തകൃതിയില്‍

അമേരിക്ക മാത്രമല്ല , ഇസ്രയേലിനെ ശക്തമായി പിന്തുണയ്‌ക്കുന്നവരിൽ ഇന്ത്യയുമുണ്ട് ; ഫേസ്ബുക്ക് പേജിൽ ലഭിക്കുന്ന പിന്തുണ അദ്ഭുതപ്പെടുത്തുന്നത് : നെതന്യാഹു

വാ​ഹ​നാ​പ​ക​ടം: കോ​ള​ജ് വി​ദ്യാ​ര്‍​ഥി​യു​ടെ ത​ല​യി​ലൂ​ടെ ലോ​റി ക​യ​റി​യി​റ​ങ്ങി; ദാ​രു​ണാ​ന്ത്യം

മദ്യലഹരിയിൽ ജീവനുള്ള രണ്ട് പാമ്പുകളെ തിന്നു ; എന്നിട്ടും 45 കാരന്റെ ശരീരത്തിൽ വിഷമില്ല , അത്ഭുതപ്പെട്ട് ഡോക്ടർമാർ

മലയാളത്തിന്റെ പതാക ലോക സിനിമയുടെ നെറുകയിൽ. റോട്ടൻ സൊസൈറ്റി അമേരിക്ക ബുക്ക് ഓഫ് റെക്കോഡ്‌സിൽ ഇടം നേടി. 19 ന് പ്രദർശനത്തിനെത്തുന്നു.

കെല്‍പ്പില്ലാതെ കെല്‍പാം; ശമ്പളം മുടങ്ങിയിട്ട് മാസങ്ങള്‍, ജീവനക്കാര്‍ പട്ടിണിയില്‍

ബ്ലോക്ക്ബസ്റ്റർ വിജയത്തിലേക്ക് വിഷ്ണു വിശാൽ – ഐശ്വര്യ ലക്ഷ്മി ചിത്രം ‘ഗാട്ട കുസ്തി 2

ശ്രീ ഗോകുലം മൂവീസ് – ഗോകുലം പ്രൊഡക്ഷൻസ്- ഡ്രീംസ് ഓഫ് അജയ് വാസുദേവ് ചിത്രം “അടിപടലം കളി അഭ്യാസം” പൂജ

പോര്‍ച്ചുഗല്‍-സ്‌പെയിന്‍ പോര്; റൊണാള്‍ഡോ-യമന്‍ പോരാട്ടം

യാങ്കിപ്പടയുടെ മടയില്‍ ഡെവിള്‍സ്!; അമേരിക്കയും ബെല്‍ജിയവും നേര്‍ക്കുനേര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.