Thursday, August 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

പിണറായിക്ക് തിരിച്ചറിവോ?

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 7, 2018, 06:10 am IST
inEditorial

മാര്‍ക്‌സിസ്റ്റുകള്‍ക്ക് തിരിച്ചറിവ് വരുമ്പോഴേക്കും കാലം കുറെ കഴിഞ്ഞിരിക്കുമെന്ന് പറയാറുണ്ട്. അപ്പോഴേക്കും ഒന്നുകില്‍ കാര്യം തീര്‍ന്നിരിക്കും, അല്ലെങ്കില്‍ നടപ്പാക്കാന്‍ പറ്റാതെ ആയിട്ടുണ്ടാവും. ഏതാണ്ട് ഇതേ പോലെയാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ കഴിഞ്ഞ ദിവസത്തെ പ്രതികരണം. നിയമസഭയില്‍ സംസാരിക്കുമ്പോഴാണ് അദ്ദേഹം സിപിഐ ഉള്‍പ്പെടെയുള്ള കക്ഷികളുടെ എവിടെയും കൊടികുത്തുന്ന പ്രാകൃത നിലപാടിനെ തള്ളിപ്പറഞ്ഞത്. ഒരളവുവരെ സ്വന്തംപാര്‍ട്ടിയുടെ സ്വഭാവത്തിനെതിരെയുള്ള പ്രതികരണവുമായി അത്. കേരളത്തിന്റെ സാമൂഹിക പശ്ചാത്തലത്തില്‍ ഏറെ പ്രസക്തമായ ഒരു കാര്യത്തിലേക്കാണ് മുഖ്യമന്ത്രി ശ്രദ്ധക്ഷണിച്ചിരിക്കുന്നത്.

ഗള്‍ഫില്‍ ചോരനീരാക്കി പ്രവര്‍ത്തിച്ചതിന്റെ സമ്പാദ്യവുമായി സ്വന്തം നാട്ടില്‍ ഇനിയുള്ള കാലം കഴിയാമെന്ന സുഗതന്‍ എന്ന പ്രവാസിയുടെ പ്രതീക്ഷയാണ് സിപിഐയും അവരുടെ യുവജനവിഭാഗവും തല്ലിക്കെടുത്തിയത്. വര്‍ക്ക് ഷോപ്പ് തുടങ്ങാനായി ഒരു സ്ഥലം പാട്ടത്തിനെടുത്ത സുഗതനെ നിരന്തരം സമ്മര്‍ദ്ദത്തിലാക്കി വന്‍ തുക വസൂലാക്കുകയായിരുന്നു കമ്യുണിസ്റ്റു പാര്‍ട്ടി. ഒടുവില്‍ നില്‍ക്കക്കള്ളിയില്ലാതായതോടെ അദ്ദേഹം സ്വന്തം വര്‍ക്ക്‌ഷോപ്പില്‍ തൂങ്ങിമരിച്ചു. ഇത് സമൂഹത്തില്‍ വന്‍ പ്രതിഷേധത്തിനിടയാക്കി. നിയമസഭയില്‍ പ്രസ്തുതവിഷയം ഉയര്‍ന്നുവന്നതിന്റെ പശ്ചാത്തലത്തില്‍ സംസാരിക്കുമ്പോഴാണ് മുഖ്യമന്ത്രി ഇത്തരം സംഭവഗതികള്‍ക്കെതിരെ തുറന്നടിച്ചത്. ഒരു പ്രവാസി ബസ് സര്‍വീസ് തുടങ്ങി കുത്തുപാളയെടുക്കുന്നത് ചിത്രീകരിച്ച ‘വരവേല്‍പ്പ്’ സിനിമ ഇത്തരുണത്തില്‍ ആരുടേയും ഓര്‍മയിലെത്തും.

വികസനം മുരടിപ്പിക്കുകയും അതുവഴി സമൂഹത്തെ അരാജകത്വത്തിലേക്ക് തള്ളിവിടുകയും ചെയ്യുന്ന രീതിയാണ് ഇരുകമ്യൂണിസ്റ്റുകള്‍ക്കുമുള്ളത്. ഒരുഭാഗത്ത് പിടിച്ചെടുക്കലെങ്കില്‍ മറുഭാഗത്ത് വെട്ടിനിരത്തല്‍ ആണെന്ന വ്യത്യാസമേയുള്ളൂ. കൈ നനയാതെ മീന്‍ പിടിക്കുന്ന സ്വഭാവത്തിലേക്ക് യുവസമൂഹത്തെ നയിക്കുകയും, അവരെ നിഷ്‌ക്രിയമാക്കുകയും ചെയ്യുകയെന്നതും അതിനൊപ്പമുണ്ട്. ഒടുവില്‍ അവരെ കുറ്റവാളി സംസ്‌കാരത്തില്‍ കൊണ്ടുചെന്നെത്തിക്കുന്നു. സംസ്ഥാനത്തിന്റെ വികസനം മുടക്കുന്നതില്‍ ഏത് കമ്യൂണിസറ്റ് പാര്‍ട്ടിയാണ് മുമ്പിലെന്ന കാര്യത്തിലേ തര്‍ക്കമുള്ളൂ. എവിടെയും പാര്‍ട്ടി കൊടികുത്തി പിടിച്ചെടുക്കുന്ന സ്ഥിതിവിശേഷം പാടില്ലെന്ന തിരിച്ചറിവില്‍ മുഖ്യമന്ത്രി എത്തിയിട്ടുണ്ടെങ്കില്‍ അത് സ്വാഗതാര്‍ഹമാണ്. പക്ഷേ, ഇതില്‍ ആത്മാര്‍ത്ഥതയുണ്ടോ എന്ന് സംശയിക്കാതെ വയ്യ. 

സിപിഐയുടെ നേതൃത്വത്തില്‍ നടന്ന സമരമായതിനാല്‍ നടപ്പു രാഷ്‌ട്രീയസാഹചര്യം മുതലെടുക്കാനല്ലേ ഇതെന്ന് സമൂഹം സംശയിച്ചാല്‍ തെറ്റുപറയാനാവില്ല. ‘കൊടിനാട്ടി പ്രശ്‌നങ്ങള്‍ ഉണ്ടാക്കാന്‍ അനുവദിക്കില്ല. നിയമം കൈയിലെടുക്കാന്‍ ആരെയും അനുവദിക്കില്ല’ എന്ന് മുഖ്യമന്ത്രി പറയുമ്പോള്‍ ഇതിനൊക്കെ ഇടയാക്കിയതിന്റെ കുറ്റബോധം അദ്ദേഹത്തെ വേട്ടയാടുന്നുണ്ടാവാം. സിപിഐ ആയാലും സിപിഎം ആയാലും മനുഷ്യര്‍ക്കുവേണ്ടിയാണ് പ്രവര്‍ത്തിക്കുന്നതെന്ന നിലപാടാണ് സ്വീകരിക്കേണ്ടത്. എന്തും തല്ലിത്തകര്‍ത്ത് വിജയം കൊയ്യുകയെന്ന പ്രാകൃത നിലപാടില്‍നിന്ന് എന്തും സ്വാംശീകരിച്ച് മുന്നോട്ട് പോവുകയെന്ന മാനുഷികനിലപാടിലേക്കാണ് ഉണര്‍ന്നെഴുനേല്‍ക്കേണ്ടത്. അങ്ങനെയൊരു വികാരം ഉണര്‍ത്താന്‍ മുഖ്യമന്ത്രിയുടെ നിയമസഭയിലെ പരാമര്‍ശം ഇടവരുത്തിയാല്‍ അത് വലിയൊരുനേട്ടമാണ്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

തന്ത്രപരമായ ലക്ഷ്യപ്രാപ്തിയും ഔദ്യോഗിക വിജയവും: സമ്പൂർണ്ണ രാശിഫലം (20 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

Editorial

എസ്എഫ്‌ഐയുടെ തുടരുന്ന കാട്ടാളത്തം

Kerala

കേരളം കുംഭമേളയെ സര്‍ക്കാര്‍ കൂടുതല്‍ ഗൗരവത്തോടെ കാണണം: മഹാമണ്ഡലേശ്വര്‍ ആനന്ദവനം ഭാരതി

ഉത്തരധ്രുവത്തിലെ 90 ഡിഗ്രി വടക്കന്‍ അക്ഷാംശത്തിലെത്തുന്ന ആദ്യ മലയാളിയെന്ന ചരിത്രനേട്ടം കൈവരിച്ച ഡോ. എസ്. ബിജോയ് നന്ദന്‍
Kerala

ഉത്തരധ്രുവത്തിലെ 90 ഡിഗ്രി വടക്കന്‍ അക്ഷാംശത്തില്‍ എത്തുന്ന ആദ്യ മലയാളിയെന്ന ചരിത്രനേട്ടം കുറിച്ച്‌ ഡോ. എസ്. ബിജോയ് നന്ദന്‍

Cricket

ഗ്രീന്‍ഫീല്‍ഡിന്റെ വര്‍ണക്കളം; കേരള ക്രിക്കറ്റ് ലീഗ് മൂന്നാം സീസണിന് ഇന്ന് ആവേശത്തുടക്കം, ആദ്യ മത്സരം ഉച്ചയ്‌ക്ക് 2.30 ന്

പുതിയ വാര്‍ത്തകള്‍

പാര്‍ലമെന്റ് ആക്രമിക്കാന്‍ ആഹ്വാനം; കോക്രോച്ച് സമരത്തില്‍ നക്സല്‍ ഭീകരന്‍ അരുണ്‍ ഭേല്‍ക്കെയും

ചാരിറ്റബിള്‍ ട്രസ്റ്റുകള്‍ വിദേശത്തേക്കു പണം കടത്തുന്നു; വന്‍ ശൃംഖലയെന്ന് ആദായ നികുതി വകുപ്പ്, പണമെത്തിയത് ചില പ്രത്യേക സ്ഥാപനങ്ങളിലേക്കു മാത്രം

അന്വേഷണം റിയാസിലേക്കോ?… റിയാസിനെയും സുഹൃത്തുക്കളെയും ചോദ്യം ചെയ്യാന്‍ വിളിപ്പിക്കും; സിപിഎം പ്രതിരോധത്തില്‍

മാസപ്പടിക്കേസ്: 20.5 കോടിയുടെ ഹവാല ഇടപാട് ഇ ഡി കണ്ടെത്തി; രേഖകള്‍ കണ്ടെത്തിയത് മുഹമ്മദ് റിയാസിന്റെ സുഹൃത്തുക്കളുടെ വീട്ടിലെ റെയ്ഡില്‍

ലോകകപ്പ് ഹോക്കി 2026: ആവേശപ്പോരാട്ടത്തില്‍ പാകിസ്ഥാനെ നിലംപരിശാക്കി ഭാരതം

ശ്രീലങ്കന്‍ പര്യടനം: ഭാരതത്തിന് 165 റണ്‍സ് വിജയം

മഹുവ മൊയ്ത്രയ്‌ക്ക് അറസ്റ്റ് വാറണ്ട്

പ്രജ്ഞാനന്ദ സിന്‍ക്വിഫീല്‍ഡ് ചെസ്സില്‍ ഒന്നാം സ്ഥാനത്തേക്കുയര്‍ന്നു, ഇനി ഒരു റൗണ്ട് ബാക്കി, മികച്ച പ്രകടനം കാരണം ഗ്രാന്‍റ് ചെസ് ടൂറില്‍ കളിക്കും

ഇന്ത്യയുടെ ഇലക്ട്രിക് കാറുകള്‍ യൂറോപ്പ് കീഴടക്കുന്നു

വീണ്ടും റഹ്മാനെ തോല്‍പിച്ച് അനിരുദ്ധിന്റെ അല ബൊലേലോ….ജയിലര്‍ 2 ലെ ഗാനവും ഹരം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.