തിരുവനന്തപുരം: സംസ്ഥാനത്ത് പുതുതായി സ്വയംഭരണ കോളേജുകള്‍ അനുവദിക്കില്ലെന്ന് മന്ത്രി സി. രവീന്ദ്രനാഥ് നിയമസഭയെ അറിയിച്ചു. സ്വയംഭരണ കോളേജുകള്‍ സംബന്ധിച്ച് യുജിസി നിബന്ധന സര്‍ക്കാര്‍ പരിശോധിക്കും. ഒന്നാംഘട്ടത്തില്‍ 12 കോളേജുകള്‍ക്കും രണ്ടാംഘട്ടമായി ഏഴ് കോളേജുകള്‍ക്കും സ്വയംഭരണാവകാശം നല്‍കിയിട്ടുണ്ട്. ഇവയുടെ പ്രവര്‍ത്തനം സംബന്ധിച്ച് വിശദമായ പഠനം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഉന്നത വിദ്യാഭ്യാസ കൗണ്‍സിലിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
കേന്ദ്ര സര്‍ക്കാരിന്റെ പുതിയമാനദണ്ഡ മനുസരിച്ച് കഴിഞ്ഞ ഫെബ്രുവരി 12ലെ യുജിസി നിബന്ധന പ്രകാരം സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ സ്വയംഭരണ കോളേജുകള്‍ തുടങ്ങാന്‍ അനുമതി നല്‍കുന്നുണ്ട്. ഇതിന് പുറമെ കേന്ദ്ര സര്‍ക്കാര്‍ ഇക്കാര്യം ഗസറ്റ് വിജ്ഞാപം ചെയ്യുകയും ചെയ്തിട്ടുണ്ട്. സര്‍വകലാശാലകളുടെ പരീക്ഷകളടക്കം മുന്‍കൂട്ടി പുനക്രമീകരിക്കുന്ന നടപടി നടന്നുവരികയാണ്.
വര്‍ഗീയ ചിന്തകള്‍ വളര്‍ത്തുന്ന വിദ്യാഭ്യാസം കേരളത്തിലെ ഒരു സ്‌കൂളിലും അനുവദിക്കില്ലെന്നും മന്ത്രി പറഞ്ഞു. സ്വയം ഭരണ കോളേജുകള്‍ക്കെതിരെ തെറ്റിദ്ധാരണാപരമായ പ്രചരണം നടക്കുന്നുണ്ടോയെന്ന് പരിശോധിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
















