Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

ബ്രാഹ്മണങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 5, 2018, 03:56 am IST
inSamskriti

സംഹിതകള്‍ക്കു ശേഷം ബ്രാഹ്മണങ്ങള്‍ രൂപം കൊണ്ടു. ഇവയ്‌ക്ക് സംഹിതകളില്‍ നിന്നും വ്യത്യസ്തമായ ഉള്ളടക്കമാണ്. ഗദ്യരൂപത്തിലുള്ള ഇവയില്‍ നിരവധി ചടങ്ങുകളുടെ പ്രാധാന്യത്തെക്കുറിച്ചു  ഒരു ധാരണയും ഇല്ലാത്തവര്‍ക്കു പരിചയപ്പെടുത്തുന്നു. അവ, മാക്‌ഡൊണലിന്റെ അഭിപ്രായത്തില്‍,  ബൗദ്ധികമായ എല്ലാ പ്രവര്‍ത്തനങ്ങളും യാഗമെന്ന ചടങ്ങിനെ കേന്ദ്രീകരിച്ചിരുന്ന ഒരു കാലഘട്ടത്തെ കുറിക്കുന്നു. യാഗത്തിന്റെ ഉത്ഭവം, പ്രസക്തി തുടങ്ങിയവയെക്കുറിച്ചുള്ള കല്പനകള്‍, ചടങ്ങുകളുടെ വിവരണം, അവയുടെ പ്രാധാന്യം എന്നിവ ഇവയില്‍ ചര്‍ച്ച ചെയ്യപ്പെടുന്നു.

സൈദ്ധാന്തികമായ വിശദീകരണങ്ങള്‍, വിഭ്രാമകങ്ങളായ പ്രതീക കല്‍പ്പനകള്‍, യാഗത്തിലെ ഒരോ ഘട്ടത്തെക്കുറിച്ചുമുള്ള ഭാവനാപൂര്‍ണ്ണങ്ങളായ വര്‍ണ്ണനകള്‍ എന്നിവ ഇവയില്‍ നിറഞ്ഞു നില്‍ക്കുന്നു. ഒരു പക്ഷേ, ആദ്യകാലമന്ത്രങ്ങള്‍ സൃഷ്ടിച്ച അവസരത്തില്‍ യാഗച്ചടങ്ങുകള്‍ ഇത്രയും വിപുലമോ, സങ്കീര്‍ണ്ണമോ ആയിരുന്നിരിക്കില്ല. മന്ത്രങ്ങളുടെ സംഘാതങ്ങള്‍ തലമുറകളിലുടെ കൈമാറി വന്നപ്പോള്‍ ക്രിയകളും കൂടുതല്‍ കൂടുതല്‍ സങ്കീര്‍ണ്ണങ്ങളായിത്തീര്‍ന്നിരിക്കാം. അപ്പോള്‍ വ്യത്യസ്ത ചടങ്ങുകള്‍ക്ക് വ്യത്യസ്ത പുരോഹിതവിഭാഗങ്ങളെ ചുമതലപ്പെടുത്തേണ്ടി വന്നിരിക്കാം.

അന്നത്തെ ചിന്താശീലരായ വ്യക്തികളുടെ പ്രധാന ചര്‍ച്ച  യാഗങ്ങളും അവയുടെ സങ്കീര്‍ണ്ണങ്ങളായ ചടങ്ങുകളും മാത്രമായ ആ കാലഘട്ടത്തിലാവണം വര്‍ണ്ണ വ്യവസ്ഥ രൂപം കൊണ്ടതെന്ന് ദാസ്ഗുപ്ത അനുമാനിക്കുന്നു. സ്വതന്ത്രമായ ചിന്തയുടെ സ്ഥാനത്ത് യാഗത്തെ ഏതെല്ലാം തരത്തില്‍ സമ്പുഷ്ടമാക്കാമെന്ന ചിന്ത നിറഞ്ഞു. തത്ഫലമായി, ഏറ്റവും വിഭ്രാമകവും പ്രതീകാത്മകത കൊണ്ടു സമൃദ്ധവുമായ, ലോകത്തു മറ്റൊരിടത്തും സമാനതകളില്ലാത്ത, ഒരു കര്‍മ്മപദ്ധതി ഉണ്ടാക്കപ്പെട്ടു. ഏതാണ്ട് 500 ബി. സി- യോടെ വൈദികസാഹിത്യത്തിലെ ബ്രാഹ്മണങ്ങളുടേതായ കാലഘട്ടം കഴിഞ്ഞു എന്നു പൊതുവെ കരുതിവരുന്നു.

ആരണ്യകങ്ങള്‍- ബ്രാഹ്മണങ്ങള്‍ക്കു ശേഷം ആരണ്യകങ്ങള്‍ എന്ന കൃതികളുണ്ടാക്കപ്പെട്ടു. ഇത് വൈദികസമൂഹത്തിലെ വൃദ്ധജനങ്ങള്‍ക്കായി സൃഷ്ടിക്കപ്പെട്ടതാകാമെന്നു ദാസ്ഗുപ്ത പറയുന്നു. സാമൂഹ്യജീവിതത്തില്‍ നിന്നും വിരമിച്ച് വനവാസം സ്വീകരിച്ച അവര്‍ക്ക് യാഗവുമായി ബന്ധപ്പെട്ട അതിസങ്കീര്‍ണ്ണങ്ങളായ അനുഷ്ഠാനങ്ങള്‍ ചെയ്യാനുള്ള ശേഷിക്കുറവ് കണക്കിലെടുത്താണത്രേ ഇവ നിര്‍മ്മിച്ചത്.

ഇവയില്‍ ചില പ്രതീകങ്ങളെ ധ്യാനിക്കാനുള്ള ക്രമങ്ങളെ വിശദമാക്കുന്നു. ഈ പദ്ധതിക്ക് വലിയ ഫലമുണ്ടെന്നും ചൂണ്ടിക്കാട്ടിയിരിക്കുന്നു. ഇവയ്‌ക്ക് ക്രമേണ യാഗത്തിനേക്കാള്‍ പ്രാധാന്യം കൈവന്നു. യാഗത്തിനു പകരം ഇവ മതിയാകും എന്ന നില വന്നു. ബൃഹദാരണ്യകത്തില്‍ നിന്നും ദാസ്ഗുപ്ത ഉദാഹരണം ചൂണ്ടിക്കാണിക്കുന്നു- അശ്വമേധയാഗം ചെയ്യുന്നതിനു പകരം ഉഷസ്സിനെ കുതിരയുടെ തലയായും സൂര്യനെ കണ്ണായും വായുവിനെ കുതിരയുടെ പ്രാണനായും മറ്റും കല്‍പ്പിക്കാന്‍ ഇതില്‍ ഉപദേശിക്കുന്നു. സങ്കീര്‍ണ്ണങ്ങളായ യാഗച്ചടങ്ങുകള്‍ നേരിട്ട് അനുഷ്ഠിക്കുന്നതിനു പകരം ആ സ്ഥാനത്ത് ധ്യാനം മതിയാകും എന്നത് ഒരു ശ്രദ്ധേയമായ മാറ്റമാണെന്നു ദാസ്ഗുപ്ത പറയുന്നു. വൈദിക കര്‍മ്മകാണ്ഡം ക്രമേണ ആത്മതത്വത്തിലൂന്നിയ ചിന്തകള്‍ക്കു വഴിമാറിക്കൊടുത്തു. ആത്മജ്ഞാനം ജീവിതത്തിന്റെ മുഖ്യലക്ഷ്യമായി മാറി. ആരണ്യക കാലഘട്ടം ദീര്‍ഘകാലം കര്‍മ്മജഡിലതയില്‍ കുടുങ്ങിക്കിടന്ന സ്വതന്ത്രചിന്തയുടെ മോചനകാലമാണെന്ന് ദാസ്ഗുപ്ത അഭിപ്രായപ്പെടുന്നു. അങ്ങനെ ആരണ്യകങ്ങള്‍ ഉപനിഷത്തുകള്‍ക്കു വഴി തുറന്നുകൊടുത്തു. അത് വേദങ്ങളിലെ തത്വചിന്തയുടെ ബീജങ്ങള്‍ക്കു നാമ്പെടുക്കാന്‍, തളിരിടാന്‍ വേണ്ട സാഹചര്യം ഒരുക്കി. അവയുടെ സംവികാസത്തിലൂടെ ഉപനിഷത്തുകള്‍ക്ക് ഹിന്ദുതത്വചിന്താലോകത്ത് പ്രമുഖസ്ഥാനം കൈവന്നു.

(തുടരും)

     വൈദികത്തിന്റെ വിവിധ വശങ്ങള്‍     

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

മുതിര്‍ന്ന സുപ്രീംകോടതി അഭിഭാഷകന്‍ ഹരീഷ് സാല്‍വെ (വലത്ത്)
India

സിജെപിയും പ്രതിപക്ഷവും സുപ്രീംകോടതിയെപ്പോലും തെരുവ് രാഷ്‌ട്രീയത്തിന്റെ ബന്ദികളാക്കുന്നു, ഇത് ജനാധിപത്യത്തിന് ഭീഷണിയെന്ന് ഹരീഷ് സാല്‍വെ

India

എസ് ഐ ആറിന് വേണ്ട ഫോം ആറില്‍ ഗ്യാനേഷ് കുമാര്‍ ഏകപക്ഷീയമായി മാറ്റം വരുത്തിയെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണം തള്ളി തെര. കമ്മീഷന്‍

Astrology

തൊട്ടതെല്ലാം പൊന്നാക്കുന്ന 7 നക്ഷത്രക്കാർ ; ഭർത്താവിന് ഭാഗ്യമായി മാറുന്നവർ

India

പൊലീസ് വാനി‍ന്റെ ജനല്‍ വഴി പുറത്തേക്ക് ചാടാൻ രാഹുലിന്റെ ശ്രമം ; അകത്തേക്ക് വലിച്ചിട്ട് പൊലീസ്

Kerala

അസംബന്ധമെന്ന് ഗോവിന്ദന്‍, മിണ്ടാതെ പിണറായി, പഠിക്കാനുണ്ടെന്ന് ശൈലജ, അങ്ങിനെ എല്ലാവരും കൈകഴുകി!

പുതിയ വാര്‍ത്തകള്‍

‘ മമ്മൂട്ടി സിനിമയിലെ സ്ത്രീകളുടെ സന്തോഷം ഭര്‍ത്താവിന്റെ കാല്‍ച്ചുവട്ടിലാണ് എന്നൊരു ഡയലോഗ് , പറയാന്‍ പറ്റില്ലെന്ന് ഞാൻ പറഞ്ഞു‘

വിദ്യാര്‍ത്ഥിനിയുടെ പിതാവിനെ ആക്രമിച്ചുവെന്ന കേസില്‍ സ്വതന്ത്ര ഭരദ്വാജിന് സ്ഥിരം ജാമ്യം

അടൂര്‍ പ്രകാശിനെ പിന്തുണച്ചതിന് പിന്നാലെ സൈബര്‍ ആക്രമണം: ജെബി മേത്തര്‍ പരാതി നല്‍കി

വിവാഹം കഴിക്കാമെന്ന തെറ്റായ വാഗ്ദാനം നല്‍കിയുള്ള ലൈംഗിക ബന്ധം ബലാല്‍സംഗമല്ലെങ്കിലും കുറ്റകരമെന്ന് ഹൈക്കോടതി

നേഹ ബോറ (ഇടത്ത്) രുചി തിവാരി (വലത്ത്)

ദല്‍ഹി പൊലീസ് മോശമായി സ്പര്‍ശിക്കുന്നുവെന്ന നേഹ ബോറയുടെ വാദം പച്ചക്കള്ളം; ഇടത് വിദ്യാര്‍ത്ഥികള്‍ തന്റെ വസ്ത്രംകീറുമ്പോള്‍ നേഹ കയ്യടിച്ചു:രുചി തിവാരി

ഹിന്ദി ‘ദൃശ്യം’ സ്ട്രീമിംഗ് : ഫ്രോഡ് വെബ്സൈറ്റുകളെ തടയാന്‍ നിര്‍ദേശിച്ച് ദല്‍ഹി ഹൈക്കോടതി

ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിനെ ഇനി സ്മൃതി മന്ദാന നയിക്കും

പബ്ലിക് സെക്യൂരിറ്റി ആക്ട് : ലക്ഷ്യം തീവ്രവാദം തടയലെന്ന് മഹാരാഷ്‌ട്ര സര്‍ക്കാര്‍, എതിര്‍ത്ത് കോണ്‍ഗ്രസും സിപിഐയും

സൂക്ഷ്മ ചെറുകിട ഇടത്തരം മേഖലയ്‌ക്ക് ഉത്തേജനം നല്‍കുന്ന, അടുത്ത തലമുറ ബിസിനസ് നേതാക്കളെ വാര്‍ത്തെടുക്കുന്ന സുപ്രധാന ചുവടുവയ്‌പ് :നരേന്ദ്ര മോദി

പ്രതിഷേധമെന്ന പേരിൽ ഷോ കാണിച്ചു ; എ എ റഹീമിനെയും, ജോൺ ബ്രിട്ടാസിനെയും കസ്റ്റഡിയിലെടുത്തു ; കേന്ദ്രസേന തല്ലിച്ചതച്ചെന്ന് റഹീം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.