Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

ഗൃഹസ്ഥാശ്രമം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 4, 2018, 02:12 am IST
inSamskriti

മക്കളേ,

കുടുംബജീവിതത്തില്‍ ബന്ധങ്ങള്‍ക്കും സൗഹൃദങ്ങള്‍ക്കും വളരെ പ്രാധാന്യമുണ്ട്. അതിനാല്‍ ആദ്ധ്യാത്മിക പുരോഗതിക്ക് കുടുംബജീവിതം തടസ്സമായിത്തീരുമോ എന്നു പല ഗൃഹസ്ഥമക്കളും ഭയക്കാറുണ്ട്. എന്നാല്‍ കുടുംബജീവിതം നയിച്ചുകൊണ്ടുതന്നെ ആദ്ധ്യാത്മിക മാര്‍ഗ്ഗത്തില്‍ മുന്നേറാനും ഈശ്വരസാക്ഷാത്ക്കാരം നേടാനും തീര്‍ച്ചയായും സാധിക്കും. വീട്ടിലിരുന്നുകൊണ്ടുതന്നെ എത്രയോ മഹാത്മാക്കള്‍ മുക്തി പ്രാപിച്ചിട്ടുണ്ട്. എന്നാല്‍ ഒന്നുണ്ട്, ഈശ്വരങ്കല്‍ സമര്‍പ്പണം ഉണ്ടായിരിക്കണം. തന്റെ ചുമതലകള്‍ ഈശ്വരന്‍ തന്നെ ഏല്പിച്ച ഉത്തരവാദിത്തങ്ങളാണെന്നു കാണണം. ‘എന്റേതായി ഈ ലോകത്തിലൊന്നുമില്ല. എല്ലാം ഈശ്വരന്റേതു മാത്രമാണ്’, എന്നായിരിക്കണം ഒരു യഥാര്‍ത്ഥ ഗൃഹസ്ഥന്റെ മനോഭാവം. അങ്ങനെയായാല്‍ നാം ചെയ്യുന്ന ഓരോ കര്‍മ്മവും ഈശ്വരപൂജയായി മാറും. അവ നമ്മെ ഈശ്വരനോട് അടുപ്പിക്കുകയും ചെയ്യും. 

പണ്ട് ഗുരുക്കന്മാര്‍ അധികവും ഗൃഹസ്ഥാശ്രമികളായിരുന്നു. കുടുംബജീവിതം നയിക്കുന്നവര്‍ക്കും ഈശ്വരസാക്ഷാത്കാരം നേടാന്‍ കഴിയുമെന്ന് അതു തെളിയിക്കുന്നു. കുടുംബത്തില്‍ കഴിയുമ്പോഴും ഈശ്വരസാക്ഷാത്കാരമായിരുന്നു അവരുടെ ജീവിതലക്ഷ്യം. അവര്‍ ധീരന്മാരും ത്യാഗികളുമായിരുന്നു. എന്നാല്‍ ഇന്നു ഗൃഹസ്ഥര്‍ ജീവിതലക്ഷ്യം മറന്ന്, എന്റെ ഭാര്യ, എന്റെ കുട്ടികള്‍ എന്ന ചിന്തയില്‍ മാത്രം കഴിയുകയാണ്.  ഇന്നു ഗൃഹസ്ഥരേയുള്ളു, ഗൃഹസ്ഥാശ്രമികളില്ല എന്ന നിലയിലായിരിക്കുന്നു. 

ഇതു പറയുമ്പോള്‍ ഒരു കഥ ഓര്‍ക്കുകയാണ്. ഒരു കാട്ടില്‍ സിംഹത്തിന്റെ കല്യാണം നടക്കുകയാണ്. കുറേ സിംഹങ്ങള്‍ ഒത്തുകൂടിയിട്ടുണ്ട്. ഒരു കൂട്ടര്‍ പാട്ടുപാടുന്നു, വേറൊരു കൂട്ടര്‍ ഊത്ത് ഊതുന്നു, കുറെപ്പേര്‍ നൃത്തം ചെയ്യുന്നു. അവരുടെ കൂട്ടത്തില്‍ ഒരു എലിയും നൃത്തംചെയ്യുന്നതു കണ്ട് ഒരു സിംഹം ചോദിച്ചു, ”നീ എലിയല്ലേ. നീയെന്തിനിവിടെവന്നു നൃത്തം ചെയ്യുന്നു?” എലിപറഞ്ഞു, ”എന്റെ അനിയന്റെ കല്യാണമാണിന്നിവിടെ നടക്കുന്നത്. അതുകൊണ്ടാണു ഞാന്‍ നൃത്തം ചെയ്യുന്നത്.” ”ഏയ്! ഞങ്ങള്‍ സിംഹങ്ങളാണ്. നീ എലിയും. പിന്നെങ്ങനെ ഈ സിംഹം നിന്റെ അനിയനാകും?” ”അതോ, പണ്ട് ഞാനും അവനെപ്പോലെ സിംഹമായിരുന്നു.  കല്യാണം കഴിച്ചശേഷമാണ് ഇങ്ങനെയായത്,” നമ്മള്‍ ഇതുപോലെയാകരുത്.  കല്യാണം കഴിച്ച് കുറെ സന്താനങ്ങളെ സൃഷ്ടിച്ചു. അതുകൊണ്ടുമാത്രം അവര്‍ക്കോ നമുക്കോ ശാന്തി ലഭിക്കുമോ? ഞാനെന്നും എന്റേതെന്നുമുള്ള  മമതാബന്ധങ്ങളില്‍ കുടുങ്ങി ഈശ്വരസാക്ഷാത്കാരമെന്ന ലക്ഷ്യം മറന്നാല്‍ നമുക്കും കഥയിലെ സിംഹത്തിന്റെ ഗതിയാകും. ധീരതയോടെ ഈശ്വരസാക്ഷാത്കാരം എന്ന ലക്ഷ്യം മുന്‍നിര്‍ത്തി നമ്മള്‍ ജീവിക്കണം.

   ഗൃഹസ്ഥാശ്രമികള്‍ കൂടുതല്‍ തപസ്സുചെയ്യണമെന്ന് അമ്മ പറയുന്നില്ല. എന്നാല്‍ ഈശ്വരനാമം ജപിച്ചുകൊണ്ട് കര്‍മ്മങ്ങള്‍ ചെയ്യാന്‍ ശ്രമിക്കണം. ജപിക്കുവാന്‍ ശുദ്ധാശുദ്ധിയൊന്നും നോക്കണമെന്നില്ല. ഭഗവാന്‍ എല്ലായിടവും ഉണ്ട്, എല്ലായ്‌പ്പോഴും നമ്മുടെ ഹൃദയത്തിലുണ്ട്. എന്നാല്‍ അജ്ഞാനം കാരണം നമുക്ക് അവിടുത്തെ അറിയാന്‍ കഴിയുന്നില്ല എന്നുമാത്രം. സാധനകൊണ്ടും സമര്‍പ്പണം കൊണ്ടും അജ്ഞാനത്തെ നീക്കണം. രാവിലെ കുളികഴിഞ്ഞ് അല്‍പസമയം ജപിക്കണം, ധ്യാനിക്കണം. അതുപോലെ രാത്രി ഉറങ്ങുന്നതിനു മുന്‍പും കുറച്ചു സമയം ധ്യാനജപാദികള്‍ ചെയ്യണം. സുഖം വരുമ്പോള്‍ ഈശ്വരനെ മറക്കുകയും ദുഃഖം വരുമ്പോള്‍ മാത്രം അവിടുത്തെ ഓര്‍ക്കുകയും ചെയ്യുന്നത് ഭക്തിയല്ല. ഏതും അവിടുത്തെ പ്രസാദമായി സ്വീകരിക്കുന്ന ഭാവം വളര്‍ത്തണം.

കുളത്തിലെ വെള്ളം നദിയോടു ചേര്‍ന്നാല്‍ അതു ശുദ്ധമാകും. മറിച്ച് അത് ഓടയോടുചേര്‍ന്നാല്‍ അത് ഒന്നുകൂടി ചീത്തയാകും. ഞാനെന്നും എന്റേതെന്നുമുള്ള സ്വാര്‍ത്ഥചിന്തയാണ് ഓട, ഈശ്വരനാണ് നദി. ഈശ്വരനെ ആശ്രയിച്ചാല്‍ നമുക്ക് ശാന്തിയും ആനന്ദവും ലഭിക്കുന്നു. 

വെള്ളത്തില്‍ കുളിക്കാനിറങ്ങുന്നതു കുളിച്ചു കരയ്‌ക്കുകയറാന്‍ വേണ്ടിയാണ്, വെള്ളത്തില്‍ത്തന്നെ കിടക്കാനല്ല. അതുപോലെ ഗൃഹസ്ഥാശ്രമജീവിതത്തില്‍ പ്രവേശിക്കുന്നത് ഈശ്വരനിലേക്കെത്തുവാനുള്ള തടസ്സങ്ങളെ നീക്കംചെയ്യുവാനാണ്.  ‘എന്റെ’ എന്ന ഭാവമാണു ബന്ധനത്തിനു കാരണം. അതു വിടാനുള്ള അവസരമായിവേണം ഗൃഹസ്ഥാശ്രമത്തെ കാണുവാന്‍. എന്റെ ഭാര്യ, എന്റെക ുട്ടി, എന്റെ അച്ഛന്‍, എന്റെ അമ്മ എന്നൊക്കെ നമ്മള്‍ ചിന്തിക്കുന്നു. വാസ്തവത്തില്‍ ഇവരൊക്കെ എന്റേതാണോ? എന്റെതാണെങ്കില്‍ അവരെപ്പോഴും എന്റെകൂടെ ഉണ്ടാകേണ്ടെ? അവരുടേതാണു ഞാന്‍ എങ്കില്‍ അവരോടൊപ്പം ഞാനെന്നും ഉണ്ടാകേണ്ടെ? ഈ തിരിച്ചറിവോടെ ജീവിതം നയിക്കുമ്പോള്‍ മാത്രമേ അതു ഗൃഹസ്ഥാശ്രമമാകുന്നുള്ളു, അവനവന്റെയുള്ളില്‍ ആദ്ധ്യാത്മികത ഉണര്‍ത്തിക്കൊണ്ടുവരാന്‍ കഴിയൂ. ഇതിനര്‍ത്ഥം കുടുംബപരമായ ഉത്തരവാദിത്തങ്ങളില്‍ നിന്നും പിന്‍തിരിയണമെന്നല്ല. ചെയ്യേണ്ട കര്‍മ്മങ്ങള്‍ നമ്മുടെ കടമയെന്നുകണ്ടു സന്തോഷത്തോടെ നിര്‍വ്വഹിക്കുമ്പോഴും അവയില്‍ മനസ്സ് ബന്ധിക്കാതിരിക്കണം. ഈശ്വരന്‍ മാത്രമാണ് എന്റെ യഥാര്‍ത്ഥ ബന്ധു എന്നബോധം വേണം. ബന്ധങ്ങളും  ഭൗതിക വസ്തുക്കളും എത്രയായാലും നമുക്ക് ദുഃഖം മാത്രമേ നല്‍കുകയുള്ളു.

ലോകത്തില്‍ നാനാ കര്‍മ്മങ്ങള്‍ ചെയ്തു ജീവിക്കുമ്പോഴും അതൊന്നും നിത്യമല്ലെന്നറിഞ്ഞ് ആത്മലോകത്തിലേക്കു പറന്നുയരാന്‍ ജാഗ്രതയോടെ കഴിയണം. അങ്ങനെയാകുമ്പോള്‍ ഒന്നിനും നമ്മെ ബന്ധിക്കുവാനോ ദുഃഖിപ്പിക്കുവാനോ കഴിയില്ല. അപ്പോഴാണ് ഗൃഹം ഗൃഹസ്ഥാശ്രമമാകുന്നത്. 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

മുതിര്‍ന്ന സുപ്രീംകോടതി അഭിഭാഷകന്‍ ഹരീഷ് സാല്‍വെ (വലത്ത്)
India

സിജെപിയും പ്രതിപക്ഷവും സുപ്രീംകോടതിയെപ്പോലും തെരുവ് രാഷ്‌ട്രീയത്തിന്റെ ബന്ദികളാക്കുന്നു, ഇത് ജനാധിപത്യത്തിന് ഭീഷണിയെന്ന് ഹരീഷ് സാല്‍വെ

India

എസ് ഐ ആറിന് വേണ്ട ഫോം ആറില്‍ ഗ്യാനേഷ് കുമാര്‍ ഏകപക്ഷീയമായി മാറ്റം വരുത്തിയെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണം തള്ളി തെര. കമ്മീഷന്‍

Astrology

തൊട്ടതെല്ലാം പൊന്നാക്കുന്ന 7 നക്ഷത്രക്കാർ ; ഭർത്താവിന് ഭാഗ്യമായി മാറുന്നവർ

India

പൊലീസ് വാനി‍ന്റെ ജനല്‍ വഴി പുറത്തേക്ക് ചാടാൻ രാഹുലിന്റെ ശ്രമം ; അകത്തേക്ക് വലിച്ചിട്ട് പൊലീസ്

Kerala

അസംബന്ധമെന്ന് ഗോവിന്ദന്‍, മിണ്ടാതെ പിണറായി, പഠിക്കാനുണ്ടെന്ന് ശൈലജ, അങ്ങിനെ എല്ലാവരും കൈകഴുകി!

പുതിയ വാര്‍ത്തകള്‍

‘ മമ്മൂട്ടി സിനിമയിലെ സ്ത്രീകളുടെ സന്തോഷം ഭര്‍ത്താവിന്റെ കാല്‍ച്ചുവട്ടിലാണ് എന്നൊരു ഡയലോഗ് , പറയാന്‍ പറ്റില്ലെന്ന് ഞാൻ പറഞ്ഞു‘

വിദ്യാര്‍ത്ഥിനിയുടെ പിതാവിനെ ആക്രമിച്ചുവെന്ന കേസില്‍ സ്വതന്ത്ര ഭരദ്വാജിന് സ്ഥിരം ജാമ്യം

അടൂര്‍ പ്രകാശിനെ പിന്തുണച്ചതിന് പിന്നാലെ സൈബര്‍ ആക്രമണം: ജെബി മേത്തര്‍ പരാതി നല്‍കി

വിവാഹം കഴിക്കാമെന്ന തെറ്റായ വാഗ്ദാനം നല്‍കിയുള്ള ലൈംഗിക ബന്ധം ബലാല്‍സംഗമല്ലെങ്കിലും കുറ്റകരമെന്ന് ഹൈക്കോടതി

നേഹ ബോറ (ഇടത്ത്) രുചി തിവാരി (വലത്ത്)

ദല്‍ഹി പൊലീസ് മോശമായി സ്പര്‍ശിക്കുന്നുവെന്ന നേഹ ബോറയുടെ വാദം പച്ചക്കള്ളം; ഇടത് വിദ്യാര്‍ത്ഥികള്‍ തന്റെ വസ്ത്രംകീറുമ്പോള്‍ നേഹ കയ്യടിച്ചു:രുചി തിവാരി

ഹിന്ദി ‘ദൃശ്യം’ സ്ട്രീമിംഗ് : ഫ്രോഡ് വെബ്സൈറ്റുകളെ തടയാന്‍ നിര്‍ദേശിച്ച് ദല്‍ഹി ഹൈക്കോടതി

ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിനെ ഇനി സ്മൃതി മന്ദാന നയിക്കും

പബ്ലിക് സെക്യൂരിറ്റി ആക്ട് : ലക്ഷ്യം തീവ്രവാദം തടയലെന്ന് മഹാരാഷ്‌ട്ര സര്‍ക്കാര്‍, എതിര്‍ത്ത് കോണ്‍ഗ്രസും സിപിഐയും

സൂക്ഷ്മ ചെറുകിട ഇടത്തരം മേഖലയ്‌ക്ക് ഉത്തേജനം നല്‍കുന്ന, അടുത്ത തലമുറ ബിസിനസ് നേതാക്കളെ വാര്‍ത്തെടുക്കുന്ന സുപ്രധാന ചുവടുവയ്‌പ് :നരേന്ദ്ര മോദി

പ്രതിഷേധമെന്ന പേരിൽ ഷോ കാണിച്ചു ; എ എ റഹീമിനെയും, ജോൺ ബ്രിട്ടാസിനെയും കസ്റ്റഡിയിലെടുത്തു ; കേന്ദ്രസേന തല്ലിച്ചതച്ചെന്ന് റഹീം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.