അഗര്‍ത്തല: ത്രിപുരയില്‍ ഒറ്റ സീറ്റിന്റെ ലീഡ് നേടി ഭരണകക്ഷിയായ സിപിഎം ബിജെപിയോട് ജനവിധിയില്‍ മേല്‍ക്കൈ നേടി. എന്നാല്‍ ജനവികാരത്തില്‍ വിജയിച്ചത് ബിജെപി. കഴിഞ്ഞ തവണ ഒരു ശതമാനം വോട്ടും പൂജ്യം സീറ്റും നേടിയ ബിജെപി ഈ തെരഞ്ഞെടുപ്പില്‍ 41 ശതമാനം വോട്ടാണ് നേടിയത്. ഒന്നില്‍നിന്ന് 41 ലേക്കുള്ള കുതിപ്പ് ബിജെപിയുടെ വിജയമായി.
അതേസമയം തെരഞ്ഞെടുപ്പില്‍ കൃത്രിമം നടന്നുവെന്ന ആരോപണവുമായി സിപിഎം നാണക്കേട് മറയ്‌ക്കാന്‍ വാദം തുടങ്ങി. ബൂത്തുപിടിച്ചും കള്ളവോട്ടുചെയ്തുമാണ് ബിജെപി ത്രിപുരയില്‍ ബിജെപി ജയിച്ചതെന്ന് സിപിഎം ആരോപണം ഉയര്‍ത്തി.
ത്രിപുര ആദ്യ തെരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ സിപിഎം നേതാക്കളായ സീതാറാം യെച്ചൂരി, പ്രകാശ് കാരാട്ട്, ബൃന്ദാ കാരാട്ട് തുടങ്ങിയവര്‍ പങ്കെടുത്ത താല്‍ക്കാലിക പോളിറ്റ് ബ്യൂറോ നടക്കുകയായിരുന്നു. പോസ്റ്റല്‍ വോട്ട് എണ്ണിത്തുടങ്ങി ഫലം വന്നപ്പോള്‍ത്തന്നെ പിബി പിരിഞ്ഞ് നേതാക്കള്‍ പാര്‍ട്ടി ഓഫീസ് വിട്ടു. പാര്‍ട്ടി ജനറല്‍ സെക്രട്ടറി യെച്ചൂരി എകെജി ഭവനില്‍ത്തന്നെ തങ്ങി.
















