Monday, July 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

എയര്‍ കേരളയ്‌ക്ക് വീണ്ടും ചിറക് മുളയ്‌ക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 3, 2018, 03:26 am IST
in Kerala

കൊച്ചി: പ്രവാസി മലയാളികളുടെ വിമാനയാത്ര എളുപ്പമാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവന്ന എയര്‍ കേരളയ്‌ക്ക് വീണ്ടും ചിറക് മുളയ്‌ക്കുന്നു. തടസ്സങ്ങള്‍ നീക്കി എയര്‍ കേരളയ്‌ക്ക് പറക്കാനുള്ള സഹായം നല്‍കാന്‍ തയ്യാറായി അബുദാബി ഏവിയേഷന്‍ (എഡിഎ) രംഗത്ത്. വ്യോമയാനരംഗത്തെ വിദഗ്ധരെയും, സര്‍വീസിനുള്ള വിമാനങ്ങള്‍ വാടകയ്‌ക്കക്കോ അല്ലാതെയോ നല്‍കാമെന്നാണ് വാഗ്ദാനം. സംസ്ഥാന സര്‍ക്കാറിന്റെയും എഡിഎയുടെയും സംയുക്ത സംരംഭമായി എയര്‍ കേരള പറന്നുയരാന്‍ ഇതോടെ സാധ്യത തെളിഞ്ഞു. പദ്ധതിയുടെ സാധ്യത പഠിക്കാനായി സംസ്ഥാനം, ചീഫ് സെക്രട്ടറി ചെയര്‍മാനായ ആറംഗ കമ്മിറ്റിയെ ചുമതലപ്പെടുത്തി. 

2006 ഫെബ്രുവരിയിലാണ് സംസ്ഥാനസര്‍ക്കാര്‍ എയര്‍ കേരളയ്‌ക്കായി നടപടിയാരംഭിച്ചത്. എന്നാല്‍, വ്യോമയാന നയം സര്‍ക്കാര്‍ നീക്കത്തിന് തിരിച്ചടിയായി. അന്താരാഷ്‌ട്ര സര്‍വീസുകള്‍ തുടങ്ങുന്നതിന് 20 വിമാനങ്ങള്‍ വേണമെന്നും ആഭ്യന്തര സര്‍വീസില്‍ അഞ്ചുവര്‍ഷത്തെ പ്രവൃത്തിപരിചയം വേണമെന്നുമുള്ള നിബന്ധന പാലിക്കാന്‍ സംസ്ഥാനത്തിന് കഴിഞ്ഞില്ല. എഡിഎയുടെ വരവോടെ ഈ പ്രശ്‌നങ്ങള്‍ തരണം ചെയ്യാമെന്ന പ്രതീക്ഷയിലാണ് സര്‍ക്കാര്‍. 

വിമാന സര്‍വീസ് തുടങ്ങുന്നതിനായി എയര്‍ കേരള ലിമിറ്റഡ് എന്ന കമ്പനിക്ക് സര്‍ക്കാര്‍ നേരത്തെ രൂപം നല്‍കിയിരുന്നു. പ്രവാസികളുടെ നിക്ഷേപം കൂടി സ്വീകരിച്ച് പദ്ധതി ആരംഭിക്കാനായിരുന്നു ലക്ഷ്യം. എന്നാല്‍, വ്യോമയാന നയവും പണമില്ലാത്തതുംമൂലം പദ്ധതി ഉപേക്ഷിച്ച മട്ടായിരുന്നു. ഇതിനിടെയാണ് പദ്ധതിക്ക് പുതുജീവനേകുന്ന നിര്‍ദ്ദേശങ്ങളുമായി എഡിഎ എത്തിയിട്ടുള്ളത്. സര്‍വീസിനുള്ള വിമാനവും സാങ്കേതിക സംവിധാനവും ഒരുക്കി നല്‍കുമ്പോള്‍ എഡിഎയ്‌ക്ക് സര്‍ക്കാര്‍ ഗ്രാന്റ്, മറ്റിളവുകള്‍ എന്നിവ ലഭ്യമാക്കുന്നതിനുള്ള സൗകര്യമൊരുക്കി നല്‍കണം. 

എയര്‍ കേരളയ്‌ക്ക് പുറമെ അന്താരാഷ്‌ട്ര ഏവിയേഷന്‍ അക്കാദമി, ഹെലികോപ്റ്റര്‍ എമര്‍ജന്‍സി മെഡിക്കല്‍ സര്‍വീസ്, എയര്‍ക്രാഫ്റ്റ് മെയിന്റനന്‍സ് എഞ്ചിനിയറിംഗ് ബെയ്‌സ്, കണ്ണൂര്‍ വിമാനത്താവളവുമായി തന്ത്രപരമായ സഹകരണം എന്നിവയും എഡിഎ മുന്നോട്ടുവെച്ചിട്ടുണ്ട്. ഇതേക്കുറിച്ചും കമ്മിറ്റി പഠനം നടത്തും. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആലപ്പുഴയില്‍ സ്‌കൂളിന്റെ മതില്‍ ഇടിഞ്ഞു വീണ് ദമ്പതികള്‍ക്ക് പരിക്കേറ്റു

India

ശ്രീരാമനെ പ്രാണനില്‍ പ്രതിഷ്ഠിച്ച ചമ്പത്ത് റായി നിഷ്കളങ്കതയുടെ നിറകുടം; ഭണ്ഡാരം എണ്ണാന്‍ വന്നവര്‍ അജണ്ടയോടെ എത്തി, വഞ്ചിച്ചു

Entertainment

സംഗീത് പ്രതാപ്-ഷറഫുദീൻ ചിത്രം “ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” മ്യൂസിക് അവകാശം സ്വന്തമാക്കി തിങ്ക് മ്യൂസിക്

Kerala

മലപ്പുറത്ത് വൈദ്യുതി പോസ്റ്റ് ഒടിഞ്ഞ് വീണ് ലൈന്‍മാന്‍ മരിച്ചു

Kerala

താര സംഘടന അമ്മ പിരിച്ചുവിടണമെന്ന് ജി സുധാകരന്‍ എം എല്‍ എ

പുതിയ വാര്‍ത്തകള്‍

ശമ്പള വര്‍ധന വാഗ്ദാനം നടപ്പാക്കിയില്ല:തൃശൂരില്‍ ജില്ലാതലത്തില്‍ 48 മണിക്കൂറിനകം ശക്തമായ സമരം നടത്താന്‍ നഴ്‌സുമാര്‍

പാകിസ്ഥാനിലിരുന്ന്‌ ആക്രമണത്തിന്റെ ഗൂഢാലോചന നടത്തി; പഹൽഗാം ഭീകരാക്രമണത്തില്‍ ഹാഫിസ് സയീദിനെ മുഖ്യസൂത്രധാരനാക്കി എൻഐഎ കുറ്റപത്രം

ഓണസമ്മാനമായി കേരളത്തിന് 100-ലധികം സ്പെഷ്യൽ ട്രെയിനുകൾ; കേന്ദ്ര സർക്കാരിന് നന്ദി: രാജീവ് ചന്ദ്രശേഖർ എംഎൽഎ

അന്ന് ആ കാറിൽ അപമാനിക്കപ്പെട്ടപ്പോൾ, അവൾ എത്രമാത്രം കരഞ്ഞു നിലവിളിച്ചിട്ടുണ്ടാകാം;അന്ന് തുടങ്ങിയതാണ് അമ്മയുടെ വീഴ്‌ച്ച;ഭാഗ്യലക്ഷ്മി

പിഎസ്സി പരീക്ഷാ ക്രമക്കേട്; പരീക്ഷാ കൺട്രോളറുടെ അന്വേഷണം മരവിപ്പിച്ചു, കേസ് വിജിലൻസ് എസ്പി അന്വേഷിക്കും

കേരളത്തിന് ഓണസമ്മാനവുമായി കേന്ദ്രം;  ഇത്തവണ നൂറിലധികം പ്രത്യേക ട്രെയിനുകൾ, സമയക്രമം ഉടൻ പുറത്തിറക്കും

ചോദ്യപേപ്പറില്‍ ഉത്തരവും..! കേരള യൂണിവേഴ്സിറ്റി ബിഎസ്‌സി രണ്ടാം സെമസ്റ്റര്‍ ചോദ്യപേപ്പറില്‍ പിഴവ്

സ്വര്‍ണവിലയില്‍ നേരിയ ഇടിവ്

‘മെലോണിക്ക് തന്നോട് അമിത താത്പര്യം, നിശ്ചിത അകലം പാലിക്കണം’; ട്രൂത്ത് സോഷ്യലിൽ ഫോട്ടോ പങ്കുവെച്ച് വീണ്ടും ട്രംപിന്റെ പരിഹാസം

അമിതനിരക്ക് ഈടാക്കി തിരുവനന്തപുരം നഗരത്തില്‍ അനധികൃത വണ്ടിത്താവളങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.