Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

ലങ്കേഷ് വധം: അന്വേഷണ സംഘത്തിനു മേല്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ സമ്മര്‍ദ്ദം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 2, 2018, 09:53 am IST
inWorld

ബെംഗളൂരു: നിയമസഭാ തെരഞ്ഞെടുപ്പ് രാഷ്‌ട്രീയം സക്രിയമായതോടെ പത്രപ്രവര്‍ത്തക ഗൗരി ലങ്കേഷ് വധം രാഷ്‌ട്രീയ വിഷയമാക്കാന്‍ കര്‍ണ്ണാടത്തിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍. കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിനു മേല്‍ കടുത്ത സമ്മര്‍ദ്ദമാണ് സിദ്ധരാമയ്യാ സര്‍ക്കാര്‍ ചെലുത്തുന്നത്. 

പ്രത്യേക അന്വേഷണ സംഘം (എസ്എടി) ‘പ്രതിയെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്ന്’ കോണ്‍ഗ്രസ് നേതാക്കള്‍ കഴിഞ്ഞ ദിവസം പ്രചരിപ്പിച്ചതിനു പിന്നാലെ, വെടിയുണ്ടയുമായി അറസ്റ്റിലായ യുവാവിനെ കേസില്‍ പ്രതിയാക്കാന്‍ എസ്എടി തീരുമാനിച്ചുവെന്ന വാര്‍ത്തയും പരന്നു. ചില മാദ്ധ്യങ്ങളില്‍ മാത്രം വന്ന വാര്‍ത്തയ്‌ക്കു പിന്നിലും കോണ്‍ഗ്രസ്-സര്‍ക്കാര്‍ കൈകളുണ്ടെന്നാണ് സൂചനകള്‍.

കഴിഞ്ഞ ദിവസം, ഫെബ്രുവരി 18ന്, ദക്ഷിണ കര്‍ണ്ണാടകയില്‍നിന്ന് 37 വയസുള്ള കെ.ടി. നവീന്‍ കുമാര്‍ എന്ന യുവാവിനെ ബെംഗളൂരു പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ബസ് സ്റ്റാന്‍ഡില്‍ വെടിയുണ്ടകളുമായി യാത്ര ചെയ്യുമ്പോഴായിരുന്നു അറസ്റ്റ്. ക്രൈം ബ്രാഞ്ചിന്റെ സൂചന പ്രകാരമായിരുന്നു അറസ്റ്റ്. ഇയാളെ ചോദ്യം ചെയ്തപ്പോള്‍ ഇയാള്‍ക്ക് ഗൗരി ലങ്കേഷ് വധത്തില്‍ പങ്കുണ്ടെന്ന് സംശയിക്കുന്നതായി കണ്ടെത്തിയിരുന്നു. 

ഇയാള്‍ക്ക്‌ സനാതന്‍ സംസ്ഥ, ഹിന്ദു യുവസേന, ഹിന്ദു ജനജാഗൃതി സമിതി തുടങ്ങിയ ചില സംഘടനകളുമായി ബന്ധമുണ്ടെന്നും പോലീസ് സംശയിക്കുന്നു. ഇതെത്തുടര്‍ന്ന് ഗൗരി ലങ്കേഷ് വധക്കേസ് അന്വേഷിക്കുന്ന എസ്എടി, നവീനിനെ കൂടുതല്‍ ചോദ്യം ചെയ്യാന്‍ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെടുമെന്നാണ് വാര്‍ത്ത. 

2017 സെപ്തംബര്‍ അഞ്ചിന് സ്വന്തം വീട്ടില്‍ ഗൗരി ലങ്കേഷ് വെടിയേറ്റു മരിച്ച കേസ് അന്വേഷണം ആറുമാസമായിട്ടും എങ്ങും എത്തിയിട്ടില്ല. കര്‍ണ്ണാടകത്തില്‍ തെരഞ്ഞെടുപ്പ് വരികയാണ്. ഹിന്ദു സംഘടനകള്‍ക്കെതിരേയും ബിജെപിയ്‌ക്കെതിരേയും വന്‍ പ്രചാരണം നടത്തിയതാണ് ലങ്കേഷ് വധത്തിന്റെ പേരില്‍. ഇനിയും സംസ്ഥാന അന്വേഷണം എങ്ങുമെത്താത്തത് കോണ്‍ഗ്രസ് സര്‍ക്കാരിന്റെ പിടിപ്പുകേടായി വ്യാഖ്യാനിക്കപ്പെടുന്നുണ്ട്. 

തെരഞ്ഞെടുപ്പിനു മുമ്പുള്ള രാഷ്‌ട്രീയ പ്രചാരണ പരിപാടികളില്‍ ബിജെപി വലിയ മുന്നേറ്റം നടത്തിക്കഴിഞ്ഞു. കര്‍ണ്ണാടക സര്‍ക്കാരിനെതിരേ വന്‍ ജനമുന്നേറ്റത്തിനുള്ള തയ്യാറെടുപ്പ് ശക്തമായി. ഈ സാഹചര്യത്തില്‍ ഗൗരി ലങ്കേഷ് വധത്തില്‍ അറസ്റ്റ് നടത്തി, പ്രതിക്ക് സംഘപരിവാര്‍-ബിജെപി ബന്ധം സ്ഥാപിക്കാനാണ് കോണ്‍ഗ്രസ് സര്‍ക്കാരിന്റെയും പാര്‍ട്ടിയുടെയും പദ്ധതി. പോലീസിന് ഇതു സംബന്ധിച്ച് കടുത്ത സമ്മര്‍ദ്ദമുണ്ട്. വെടിയുണ്ടയുമായി പിടിയിലായ നവീന്‍ കുമാറിന് സംഘപരിവാര്‍ സംഘടനകളുമായി ബന്ധമൊന്നുമില്ല. സനാതന്‍ സംസ്ഥ, ഹിന്ദു യുവസേന തുടങ്ങി നവീനിന് ബന്ധം ആരോപിക്കുന്ന സംഘടനകള്‍ സംഘപരിവാറില്‍ പെട്ടതുമല്ല. എന്നാല്‍, ഹിന്ദു സംഘടനാ ബന്ധം വഴി ബിജെപി വിരുദ്ധ പ്രചാരണം നടത്തി രാഷ്‌ട്രീയം കളിക്കാനുള്ള ശ്രമമാണ് കോണ്‍ഗ്രസ് നടത്തുന്നത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബംഗാളി ബീഡിയില്‍ നടന്‍ സിദ്ദിഖിന്റെ ചിത്രം

Entertainment

മാംഗോ ഫോണ്‍ ലോഞ്ചില്‍ അഗസ്റ്റിന്‍ സഹോദരന്മാര്‍ക്കൊപ്പം രഞ്ജിനി ഹരിദാസ്, വീഡിയോ കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയ

Kerala

ആയിരം പള്ളികളുടെ ഖാളി സംഗീതം ആസ്വദിക്കുന്നു , കഷ്ടം : യൂത്ത് ലീഗ് വേദിയിൽ പാട്ടിന് താളം പിടിച്ച സാദിഖ് അലി തങ്ങൾക്കെതിരെ ജിഹാദികൾ

Cricket

കാര്യവട്ടം ഏകദിനത്തില്‍ ഇന്ത്യയ്‌ക്ക് തകര്‍പ്പന്‍ ജയം, കോഹ്ലിക്കും ഗില്ലിനും സെഞ്ച്വറി

World

ഹമാസ് കമാൻഡർ മുഹമ്മദ് ഗാബെനെ വധിച്ചതായി ഇസ്രായേൽ സൈന്യം : കൊലപ്പെടുത്തിയത് ഇസ്രായേലി ബന്ദികളുടെ മേൽനോട്ടം വഹിച്ച കൊടും ഭീകരനെ

പുതിയ വാര്‍ത്തകള്‍

ഫ്‌ളക്‌സ് വിഷയത്തില്‍ നാണംകെട്ട് പാലാ നഗരസഭാ വൈസ് ചെയര്‍മാന്‍, ‘അഭിവാദ്യങ്ങള്‍’ ഒന്നൊഴിയാതെ നീക്കി

‘എന്റെ മകൾ’ എന്ന് തിരുത്തി ‘ഞങ്ങളുടെ മകള്‍ എന്ന് കുഞ്ഞാറ്റയെ വിളിച്ച് മനോജ് കെ ജയന്‍; ഒഴിവാക്കാനാകാത്ത സാന്നിധ്യമായി ഉര്‍വ്വശി

വയോധികയുടെ ശരീരത്തില്‍ മകളും ചെറുമകളും ചൂട് വെള്ളം ഒഴിച്ചു; കാരണം സ്വത്ത് തര്‍ക്കം, പൊലീസ് കേസെടുത്തു

വാഹനാപകടങ്ങള്‍ക്കിടയാക്കുന്നതില്‍ ഭാര്യമാര്‍ക്ക് വലിയ പങ്കെന്ന് പഠനം, എങ്ങിനെയെന്നല്ലേ?

ഗ്യാനേഷ് കുമാറിന്റെ രാജി CJP നിരന്തരം ആവശ്യപ്പെടുന്നത് ഉചിതമല്ല, നിരന്തരം രാജി ആവശ്യപ്പെടുന്നത് നല്ല രീതിയില്ല: കേന്ദ്രമന്ത്രി രാംദാസ് അതാവലെ

സംസാരിക്കാൻ സാധിക്കാതെ വിനോദ് കാംബ്ലി , വൃദ്ധ സദനത്തിൽനിന്നുള്ള ദൃശ്യങ്ങള്‍ പുറത്ത്

ഒപ്പം താമസിച്ച യുവതിയെ തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച ആണ്‍സുഹൃത്ത് പിടിയില്‍

മയക്കുമരുന്ന് കടത്താൻ ശ്രമിച്ച കേസ്, മലയാളി യുവാവിന്റെ വധശിക്ഷ സൗദി അറേബ്യയിൽ നടപ്പാക്കി

സമയപരിധി നീട്ടുമെന്നുകരുതി കാത്തിരിക്കരുത്, ഇനിയും റേഷന്‍ വാങ്ങാത്തവരുടെ കാര്‍ഡുകള്‍ മരവിപ്പിക്കും

ക്‌ഷേത്രദര്‍ശനം കഴിഞ്ഞു മടങ്ങുകയായിരുന്ന സ്‌കൂട്ടര്‍ യാത്രിക ബസ് കയറി മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.