ചെങ്ങന്നൂര്‍: ചെങ്ങന്നൂരില്‍ പോസ്റ്റോഫീസ് പാസ്പോര്‍ട്ട് സേവാകേന്ദ്രം പ്രവര്‍ത്തനമാരംഭിച്ചു. രാജ്യസഭ ഉപാദ്ധ്യക്ഷന്‍ പ്രൊഫ. പി.ജെ. കുര്യന് ഉദ്ഘാടനം നിര്‍വ്വഹിച്ചു.
കൊടിക്കുന്നില്‍ സുരേഷ് എംപി ചടങ്ങില്‍ അദ്ധ്യക്ഷനായിരുന്നു. സുരേഷ് ഗോപി എം.പി, ചീഫ് പോസ്റ്റ്മാസ്റ്റര്‍ ജനറല്‍ ശാരദാസമ്പത്ത്, റീജണല്‍ പാസ്പോര്‍ട്ട് ഓഫീസര്‍ പ്രശാന്ത് ചന്ദ്രന്, നഗരസഭ ചെയര്മാന് ജോണ്‍ മുളങ്കാട്ടില്‍, ബിജെപി ജില്ലാ പ്രസിഡന്റ് കെ. സോമന്, ജില്ലാ ജനറല്‍ സെക്രട്ടറി എം.വി. ഗോപകുമാര്‍, ട്രഷറര്‍ കെ.ജി. കര്‍ത്ത, നിയോജകമണ്ഡലം പ്രസിഡന്റ് സജു ഇടക്കല്ലില്‍, മുന്‍ എംഎല്‍എമാരായ പി.സി വിഷ്ണുനാഥ്, ശോഭനാ ജോര്‍ജ്ജ്, കൗണ്‍സില്‍മാരായ ശ്രീദേവി ബാലകൃഷ്ണന്, സുധാമണി, പി.കെ.അനില്‍കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ആറ് ജില്ലയും ലക്ഷദ്വീപും കൊച്ചി റീജണല്‍ പാസ്പോര്‍ട്ട് ഓഫീസിന്റെ കീഴില്‍ വരുന്ന ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട് എന്നീ ജില്ലകളിലേയും താമസക്കാര്‍ക്ക് സേവനം ഉപയോഗപ്പെടുത്താം.
















