വേനല്‍ക്കാലത്ത് മുന്തിരി തൈകള്‍ നട്ടുവളര്‍ത്തി മുറ്റത്തോ വീടിന്റെ ടെറസിലോ തയ്യാറാക്കിയ പന്തലില്‍ ശക്തമായ ചൂടിനെ വളരെ വേഗം പ്രതിരോധിക്കാന്‍ സാധിക്കും, ഒപ്പം വിഷമില്ലാത്ത മുന്തിരി വിളവെടുക്കാനും സാധിക്കും. മുന്തിരിച്ചെടികള്‍ക്ക് കൃത്യമായ പരിചരണം നല്കിയാല് ഏത് കാലാവസ്ഥയിലും വളര്‍ത്താന്‍ സാധിക്കും.
കേരളത്തില്‍ തോട്ടമടിസ്ഥാനത്തില്‍ പാലക്കാട് മുതലമടയില്‍ മാത്രമായി ഒതുങ്ങിക്കിടന്നിരുന്ന മുന്തിരിക്കൃഷി ഇന്ന് ഹിമാചല്‍പ്രദേശ്, ഉത്തര്‍പ്രദേശ്, ഹരിയാന, രാജസ്ഥാന്, മഹാരാഷ്ട്ര, കര്‍ണാടക, പഞ്ചാബ്, ആന്ധ്ര, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളില്‍ വ്യാപകമായി ചെയ്യുന്നുണ്ട്. വീട്ടുമുറ്റത്ത് കൃഷിചെയ്യാന്‍ അനുയോജ്യമായത് ‘ബെംഗളൂര് പര്‍പ്പിള്‍’ എന്ന സാധാരണ വിപണിയില്‍ കാണുന്ന ഇനമാണ്. തമിഴ്നാട്ടില്‍ ഇത് ചാണദ്രാക്ഷയെന്നും അറിയപ്പെടുന്നു. ഇടത്തരം കുലകള്‍, നീലിമ കലര്‍ന്ന കറുപ്പുനിറം, ഉരുണ്ട വിത്തും കട്ടിയുള്ള തൊലിയും മാംസളമായ ഉള്ള് ഒന്നിച്ച് പാകമാകുന്ന സ്വഭാവം, ഇതൊക്കെയുണ്ടെങ്കിലും മറ്റിനങ്ങളെക്കാള്‍ മധുരം അല്‍പ്പം പിറകോട്ടാണ്. പഴത്തിനും ജ്യൂസിനും ഉപയോഗിക്കാം. മിതമായ ചൂടും തണപ്പും അനുഭവപ്പെടുന്ന നമ്മുടെ കാലാവസ്ഥയ്ക്ക് അനുയോജ്യമാണ്.
നടീല്‍ രീതി
മുന്തിരി നടുന്നതിന് പ്രത്യേക സമയം നിശ്ചയിച്ചിട്ടില്ലാത്തതിനാല്‍ എപ്പോള്‍ വേണമെങ്കിലും നടാവുന്നതാണ്. നല്ല സൂര്യപ്രകാശം ലഭിക്കുന്ന പ്രദേശം തെരഞ്ഞെടുക്കണമെന്ന് മാത്രം. മണ്ണ് ഏതുമായിക്കൊള്ളട്ടെ രണ്ടരയടി ചതുരുത്തിലും ആഴത്തിലും കുഴിയെടുക്കുക. അതില്‍ രണ്ടുഭാഗം മണലും ഒരുഭാഗം ഉണങ്ങിയ ചാണകപ്പൊടിയോ കമ്പോസ്റ്റോ മണ്ണിരവളമോ നിറച്ച് 100 ഗ്രാം കുമ്മായവും ചേര്‍ത്ത് അഞ്ച് ദിവസം വെള്ളമൊഴിച്ച് മണ്ണ് കുതിര്‍ക്കണം. ഇതില്‍ വിശ്വസ്തമായ നഴ്സറികളില്‍ നിന്നും വാങ്ങുന്ന കരുത്തുറ്റ ഒരടി പൊക്കമുള്ള ഒരു പൊടിപ്പ് മാത്രം നിലനിര്‍ത്തി വേരുകള്‍ക്ക് ക്ഷതമേല്‍ക്കാതെ കുഴിയുടെ മധ്യഭാഗത്ത് നട്ടതിനു ശേഷം താങ്ങുകമ്പ് നാട്ടണം.
മിതമായ രീതിയില്‍ ചെടി നനയ്ക്കുകയും വേണം. ടെറസിലാണ് പന്തലൊരുക്കുന്നതെങ്കില്‍ ടെറസില്‍ നിന്ന് ആറടി ഉയരം വരെ വള്ളിവളര്ത്തിക്കൊണ്ടുവരണം. മുറ്റത്താണെങ്കില്‍ ബലമുള്ള തൂണുകള്‍ നാട്ടി പന്തലാക്കി പന്തലില്‍ വള്ളിതൊടുമ്പോള്‍ തലപ്പ് നുള്ളിവിടുക. ഇങ്ങനെ നുള്ളി വിടുന്ന തലപ്പുകള്‍ കൂടുതല്‍ വള്ളികളായി പന്തലിലേക്ക് കയറും. പരിചരണത്തിനും കായ് പറിക്കുന്നതിനും വേണ്ടിയാണ് പന്തല്‍ ആറടി ഉയരത്തില്‍ ക്രമീകരിക്കുന്നത്.
തീറ്റവിളകള്‍ കൃഷി ചെയ്യാം
കുറഞ്ഞുവരുന്ന കൃഷിസ്ഥലവും കാലിത്തീറ്റയുടെ വര്‍ധിച്ചുവരുന്ന വിലയുമാണു കേരളം ക്ഷീരമേഖലയില്‍ നേരിടുന്ന പ്രധാന പ്രശ്നം. ഈ സാഹചര്യത്തില്‍ ചെലവു കുറഞ്ഞ കാലിത്തീറ്റയുടെ ലഭ്യത ഉറപ്പു വരുത്തുന്നതിനായി ഫോഡര്‍ അഥവാ തീറ്റവിളകള്‍ കൃഷി ചെയ്യാം.
സങ്കര നേപ്പിയര്‍
കേരളത്തിന്റെ കാലാവസ്ഥയ്ക്ക് ഏറ്റവും അനുയോജ്യമായ തീറ്റപ്പുല്ലിനമാണു സങ്കര നേപ്പിയര്‍. കരപ്രദേശങ്ങളിലും വീട്ടുവളപ്പിലെ പുരയിടങ്ങളിലും കൃഷിചെയ്യാന്‍ യോജിച്ച തീറ്റപ്പുല്ലാണിവ. ധാരാളം ചിനപ്പുകളും ഇലകളും ഉണ്ടാകുകയും പെട്ടെന്നു വളരുകയും ചെയ്യുന്നു. ഉറപ്പുള്ള മണ്ണിലും സമൃദ്ധമായി വളരുന്നയിനമാണിത്. ഭാഗികമായെങ്കിലും സൂര്യപ്രകാശം ലഭിക്കുന്നതും വെള്ളം കെട്ടി നില്ക്കാത്തതുമായ സ്ഥലമാണു കൃഷിചെയ്യാന്‍ അനുയോജ്യം.
സുഗുണ
കേരള കാര്‍ഷിക സര്‍വകലാശാലയില്‍ പ്രവര്‍ത്തിച്ചുവരുന്ന അഖിലേന്ത്യ തീറ്റപ്പുല്‍ ഗവേഷണ പദ്ധതിയില്‍ നിന്നും പുറത്തിറക്കിയ അത്യുല്പാദന ശേഷിയുള്ള സങ്കര നേപ്പിയര്‍ ഇനമാണ് സുഗുണ. ഹെക്ടറൊന്നിന് 283 ടണ്ണോളം വിളവ് ലഭിക്കും. കാര്യമായ രോഗങ്ങളോ കീടങ്ങളോ ഇതിനെ ബാധിക്കുന്നില്ല. നാല്പതിലധികം ചിനപ്പുകളുണ്ടാകുന്നു. നടീല്‍വസ്തു വെള്ളായണി കാര്‍ഷിക കോളജില്‍ ലഭ്യമാണ്.
കൃഷിരീതി
കാലവര്‍ഷാരംഭത്തില്‍ കൃഷി ആരംഭിക്കാന്‍ അനുയോജ്യമാണ്. ചിനപ്പുകളോ തണ്ടോ നടാന്‍ ഉപയോഗിക്കാം. മുട്ടുള്ള കഷണങ്ങള്‍ മുറിച്ചെടുത്ത് ഒരു മുട്ട് മണ്ണിനടിയിലാക്കി നടുക. തുറസായ സ്ഥലങ്ങളില്‍ 60 സെ.മീ. അകലത്തില്‍ തണ്ടുകള്‍ നടുക. ഇടവിളയായി കൃഷി ചെയ്യുമ്പോള്‍ മറ്റു വിളകളുടെ സ്ഥലപരിധി കണക്കിലെടുത്ത് അകലം ക്രമീകരിക്കാവുന്നതാണ്. അടിവളമായി ഹെക്ടറൊന്നിന് 25 ടണ്‍ ചാണകം, 50 കിലോഗ്രാം വീതം ഫോസ്ഫറസ്, പൊട്ടാഷ് എന്നിവ മണ്ണില്‍ ചേര്‍ക്കണം. 200 കി.ഗ്രാം നൈട്രജന്‍ രണ്ടുമൂന്നു തവണയായി മണ്ണില്‍ ചേര്‍ത്ത് ഇളക്കണം. ഹെക്ടറൊന്നിന് ഒരു വര്‍ഷം 200 250 പച്ചപ്പുല്ല് ലഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: