റിയാദ്: ഇസ്ലാമിക രാജ്യത്ത് അറേബ്യന്‍ സംഗീതം മാറിനിന്നു. ജാസ് അരങ്ങുതകര്തു. ആസ്വദിക്കാന്‍ ആണുങ്ങള് മാത്രമല്ല, തലയില്‍ തട്ടമിട്ട സ്ത്രീകളും കൂടി. അവര്‍ ആഘോഷിച്ചു. പാട്ടിനൊപ്പം പാടി. ചിലര്‍ ഇരുന്നാടി, ചിലര്‍ ഹാളില്‍ ആള്‍ക്കൂട്ടത്തിനൊപ്പം ആടി. അവരില്‍ പലരും ചിത്രം പകര്‍ത്തി, വീഡിയോ എടുത്തു. കലാകാരന്മാര്ക്കൊപ്പം സെല്‍ഫിക്കും വഴങ്ങി. ഏറെ ഇസ്ലാം മതാധിഷ്ഠിതമായിരുന്ന ഗള്‍ഫ് രാജ്യങ്ങള്‍ അതിവേഗം മാറുകയാണ്.
ആദ്യമായാണ് സൗദി അറേബ്യയില്‍ ജാസ് ഫെസ്റ്റിവല്‍ നടത്തിയത്. അതും ഏറെ മതപരമായി കണക്കാക്കുന്ന വെള്ളിയാഴ്ചതന്നെ. അന്ധവിശ്വാസ ജടിലമെന്ന മോശം പ്രതിച്ഛായ മാറ്റാന്‍ ഭരണകൂടവും ശ്രമിക്കുന്നതിന്റെ ഭാഗമായാണ് മൂന്നു ദിവസത്തെ ഈ വമ്പന്‍ പരിപാടിക്ക് അനുമതി നല്‍കിയത്. അവസരം പരമാവധി വിനിയോഗിച്ച് ഹോട്ടല്‍ കലിഫോര്‍ണിയയിലേക്ക് എത്തിയവരില്‍ അധികവും ‘തട്ടത്തിന് മറയത്ത്’ ഒളിച്ചുകഴിഞ്ഞവരായിരുന്നു. ആഘോഷത്തിനനുസരിച്ച ആഡംബരപൂര്‍വമാണ് സ്ത്രീകളെത്തിയത് പര്ദ്ദയ്ക്കുള്ളില് പൊതിഞ്ഞായിരുന്നു പലരുമെങ്കിലും. അവരില്‍ പലരും പാട്ടിനൊത്ത് ചുവടുവെച്ചു. ആഹ്ലാദം അടക്കിവെക്കാതെ പ്രകടിപ്പിച്ചു.
പ്രാദേശികരും വിദേശീയരുമായ ബാന്‍ഡുകള്‍ സംഗീതമവതരിപ്പിച്ചു. റിയാദ്, ബെയ്റൂട്ട്, ന്യൂ ഓര്‍ലീന്‍സ് ബാന്‍ഡുകള്‍. ലബനന്റെ ചാഡി നാഷെഫ് ഈഗിള്‍സ് അവതരിപ്പിച്ചപ്പോള്‍ ആള്‍ക്കൂട്ടം അതിനൊപ്പം പാടി. ഇസ്ലാമിക രാജ്യത്തെ അസാധാരണ സംഭവം, അതും കഴിഞ്ഞവര്‍ഷവും മതവെറിയര്‍ അന്ത്യശാസനങ്ങളും ഭീഷണികളുമൊക്കെ മുഴക്കിയ ശേഷവും.
ഇസ്ലാമിക രാജ്യം ഏറെ മാറി. 35 വര്‍ഷത്തിനു ശേഷം സിനിമാ പ്രദര്‍ശന നിരോധനം നീക്കി. സ്ത്രീകള്‍ക്ക് വാഹനമോടിക്കാന്‍ അനുമതി നല്കി. എന്നാല്‍, പെണ്‍കുട്ടിയോടൊപ്പം നൃത്തം ചെയ്ത് ദൃശ്യം സോഷ്യല്‍ മീഡിയയില്‍ അതിപ്രാചരമായതോടെ അയാളെ അധികൃതര്‍ അറസ്റ്റ് ചെയ്തിരുന്നു.
വെള്ളിയാഴ്ചത്തെ സംഗീത പരിപാടിയില്‍ പര്‍ദ്ദയും അബായയും ഒഴുക്കന്‍ വസ്ത്രവും ധരിച്ച സ്ത്രീകള്‍ വരും വരായ്കകളെ തെല്ലും കൂസാതെ ആഘോഷിച്ചാനന്ദിച്ചു.
സംഗീതാഘോഷത്തില് കൂട്ടുകാര്‍ക്കൊപ്പം പങ്കെടുത്ത സലീം അഹമ്മദ് പറഞ്ഞു: ” ഇത് അടയാളമാണ്, ഭരണകൂടം ഇത്തരം ആഘോഷങ്ങളും പരിപാടികളും കൂടുതല്‍ ആഗ്രഹിക്കുന്നു. ഇനിയും അവസരങ്ങള്‍ ഉണ്ടാകും. നല്ല സൂചനയാണ്.”
















