തിരുവനന്തപുരം: ഷുഹൈബ് വധം സിബിഐ അന്വേഷിക്കണമെന്ന് മാതാപിതാക്കള്‍ ആവശ്യപ്പെട്ടു. ഷുഹൈബിന്റെ മാതാപിതാക്കളുടെ നിവേദനം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്ക് കൈമാറി. സിപിഎമ്മിന്റെ ഉന്നത തലങ്ങളില്‍ നടന്ന വന്‍ ഗൂഡാലോചനയുടെ ഫലമാണ് ഈ കൊലപാതകമെന്ന് അവര്‍ കത്തില്‍ ചൂണ്ടിക്കാണിക്കുന്നു.
മാതാപിതാക്കളുടെ നിവേദനം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്ക് കൈമാറി. സിപിഎമ്മിന്റെ ഉന്നത തലങ്ങളില്‍ നടന്ന വന്‍ ഗൂഡാലോചനയുടെ ഫലമാണ് ഈ കൊലപാതകമെന്ന് അവര്‍ കത്തില്‍ ചൂണ്ടിക്കാണിക്കുന്നു.
ഷുഹൈബിനോട് സിപിഎമ്മിനുള്ള രാഷ്‌ട്രീയ വിരോധവും തീരാത്ത കുടിപ്പകയും, അസഹിഷ്ണതയുമാണ് കൊലപാതകത്തിന് കാരണമെന്ന് തങ്ങള്‍ വിശ്വസിക്കുന്നതായി അവര്‍ കത്തില്‍ പറയുന്നു. കൊലപാതകം കഴിഞ്ഞ് പത്ത് ദിവസം പിന്നിട്ടിട്ടും കേസന്വേഷണം ഇഴഞ്ഞ് നീങ്ങുന്നത് സിപിഎമ്മിന്റെ ഇടപെടല്‍ കാരണമാണ്. കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങളോ വാഹനങ്ങളോ കണ്ടെത്തുന്നതിനോ മുഴുവന്‍ പ്രതികളെ തിരിച്ചറിയുന്നതിനോ അറസ്റ്റ് ചെയ്യുന്നതിനോ പൊലീസിന് കഴിഞ്ഞിട്ടില്ലെന്നും ഷുഹൈബിന്റെ മാതാപിതാക്കള്‍ കത്തില്‍ ചൂണ്ടിക്കാട്ടുന്നു.
















