Tuesday, July 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പിണറായിയുടെ ഔദാര്യം കോടിയേരിക്ക് തുണയാകും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 20, 2018, 02:45 am IST
in Kerala

ആലപ്പുഴ: കുടുംബം പാര്‍ട്ടിക്കും ഭരണത്തിനും വിനയായെങ്കിലും സിപിഎം സംസ്ഥാന സെക്രട്ടറിയായി കോടിയേരി ബാലകൃഷ്ണന്‍ പിണറായി വിജയന്റെ ഔദാര്യത്തില്‍ തുടരാന്‍ സാധ്യതയേറുന്നു. പകരം ഉയര്‍ത്തിക്കാട്ടിയിരുന്ന നേതാക്കളെല്ലാം വിവാദത്തില്‍പ്പെട്ടതോടെ പിണറായിയുടെ ഇപ്പോഴത്തെ വിശ്വസ്തന്‍ തൃശ്ശൂര്‍ സമ്മേളനത്തില്‍ കസേര നിലനിര്‍ത്തും. 

ജില്ലാ സമ്മേളനങ്ങളില്‍ ഒറ്റപ്പെട്ട വിമര്‍ശനങ്ങള്‍ ഉയര്‍ന്നെങ്കിലും പാര്‍ട്ടിഭരണത്തിനൊപ്പം പാര്‍ട്ടിയുടേയും കടിഞ്ഞാണ്‍ പിണറായി വിജയന്റെ കൈപ്പിടിയിലായിക്കഴിഞ്ഞു. പിണറായി തീരുമാനിക്കും പാര്‍ട്ടി നടപ്പാക്കും ഇതാണ് കഴിഞ്ഞ ആലപ്പുഴ സമ്മേളനം മുതലുള്ള കാഴ്ച. ‘എന്റെ പാര്‍ട്ടി ഫാസിസ്റ്റുകളായി മാറി’യെന്ന് നേരത്തെ വിലപിച്ച വി.എസ്. അച്യുതാനന്ദനും പിണറായിക്ക് മുന്നില്‍ അടിയറവ് പറഞ്ഞു കഴിഞ്ഞു. 

ചാവേറാകാനും ബലിയാടാകാനും ഇനി പാര്‍ട്ടിയില്‍ നേതാക്കളില്ല. ഒത്തു തീര്‍പ്പും, വീതം വയ്‌പ്പും മാത്രം. ആലപ്പുഴ സമ്മേളനത്തില്‍ തന്റെ മനഃസാക്ഷി സൂക്ഷിപ്പുകാരനായ ഇ.പി. ജയരാജനെ പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയാക്കാന്‍ പിണറായി താല്‍പ്പര്യപ്പെട്ടെങ്കിലും എല്ലാവര്‍ക്കും സ്വീകാര്യനെന്ന പരിവേഷം കോടിയേരിക്ക് തുണയാകുകയായിരുന്നു. ഇത്തവണ തൃശ്ശൂരിലെത്തുമ്പോള്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് പ്രതീക്ഷിച്ച സ്വാധീനം നേടാനായില്ല.

 മകനുമായി ബന്ധപ്പെട്ടുയര്‍ന്ന ആരോപണങ്ങള്‍ അദ്ദേഹത്തെ ക്ഷീണിപ്പിച്ചു. പരമാവധി ജില്ലാസമ്മേളനങ്ങളില്‍ പങ്കെടുത്താണ് പിണറായി തനിക്കെതിരെ ഉയരാവുന്ന ശബ്ദങ്ങളെ ഇല്ലായ്‌മ ചെയ്തത്. വയനാട്, മലപ്പുറം, കാസര്‍കോട് ജില്ലകളില്‍ മാത്രമാണ് പുതിയ സെക്രട്ടറിമാര്‍ വന്നത്. വയനാട് മത്സരം നടന്നതും ഔദ്യോഗിക പക്ഷത്തിന്റെ താല്‍പ്പര്യങ്ങള്‍ക്ക് അനുസരിച്ചായിരുന്നു.

പിബി അംഗം എം.എ. ബേബി, വി.എസ്. അച്യുതാനന്ദന്‍ എന്നിവര്‍ കേരളത്തിലെ പാര്‍ട്ടിയിലെങ്കിലും അപ്രസക്തരായി കഴിഞ്ഞു. കോടിയേരിക്ക് പകരം ഉയരാവുന്ന പേരായിരുന്നു ബേബിയുടേത്. ദല്‍ഹി കേന്ദ്രമാക്കിയുള്ള പിബി അംഗം എന്ന പട്ടം നല്‍കി ബേബിയെ മൂലയ്‌ക്കിരുത്തുന്നതില്‍ പിണറായി പക്ഷം വിജയിച്ചു. 

സാന്‍ഡിയാഗോ മാര്‍ട്ടിന്‍ വിവാദം, കുടുംബക്ഷേത്രത്തിന് തടി അനുവദിക്കാന്‍ കത്ത് നല്‍കിയത്, ബന്ധുനിയമനം തുടങ്ങി ഒട്ടേറെ വിവാദങ്ങളാണ് ഇ.പി. ജയരാജന് വിനയാകുന്നത്. കണ്ണൂരില്‍ പോലും അദ്ദേഹം പി. ജയരാജന്റെ നിഴലിലായിക്കഴിഞ്ഞു. കൊലപാതക രാഷ്‌ട്രീയവും വ്യക്തിപൂജയും പി. ജയരാജന് തിരിച്ചടിയാണ്, പാര്‍ട്ടി പ്രവര്‍ത്തകരിലെ സ്വാധീനം മാത്രം മതിയാകില്ല പാര്‍ട്ടിയെ നയിക്കാനെന്ന് നേതൃത്വത്തിന് അറിയാം. 

പി. ജയരാജന് പകരം ജില്ലാ സെക്രട്ടറിയാകുമെന്ന് നേരത്തെ വാര്‍ത്തകള്‍ പ്രചരിച്ച എം.വി. ജയരാജന് കണ്ണൂര്‍ ലോബിയുടെ പിന്തുണ പോലുമില്ല. സൗമ്യനും വിഭാഗീയതയ്‌ക്കതീതനും എന്ന് അണികള്‍ അംഗീകരിക്കുന്ന എം.വി. ഗോവിന്ദനാണ് കൂട്ടത്തില്‍ അല്‍പ്പമെങ്കിലും മുന്‍തൂക്കമുള്ളത്. സംസ്ഥാന സെക്രട്ടറി സ്ഥാനത്തിന് ഭൈമികാമുകന്മാര്‍ ഏറെയുണ്ടെങ്കിലും പിണറായി വിജയന് മുന്നില്‍ തലഉയര്‍ത്തി നിന്ന് സംസാരിക്കാന്‍ ഒരു നേതാവുമില്ല എന്നതാണ് അവസ്ഥ.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചാക്കോ വധക്കേസിൽ പുനരന്വേഷണം; സുകുമാരക്കുറുപ്പിനായി വീണ്ടും ക്രൈംബ്രാഞ്ച്, കേസ് ഫയലുകൾ പരിശോധിച്ച് ഉന്നത ഉദ്യോഗസ്ഥർ

India

മുഖം വെളുക്കാനുള്ള ക്രീമിൽ അതീവ അപകടകരമായ രീതിയിൽ മെർക്കുറി; 3 ബ്രാൻഡുകൾക്ക് വിലക്കേർപ്പെടുത്തി, നിരവധിപ്പേർക്ക് വൃക്കരോഗം

World

ഖാലിസ്ഥാനി അക്രമം ഒരു തരത്തിലും വെച്ചുപൊറുപ്പിക്കില്ല, അടിച്ചമർത്തും : മോദിയുടെ സന്ദർശനത്തിന് മുമ്പ് ന്യൂസിലൻഡ് പ്രധാനമന്ത്രിയുടെ മുന്നറിയിപ്പ്

Kerala

പാരിപ്പള്ളി മെഡിക്കല്‍ കോളേജിന്റെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകുന്നു; വിശദമായ റിപ്പോര്‍ട്ട് തേടി ആരോഗ്യമന്ത്രി

India

ഛത്തീസ്ഗഢ് വഖഫ് ബോർഡിന്റെ സുപ്രധാന തീരുമാനം: മിശ്ര വിവാഹങ്ങൾക്ക് ഇനി രേഖാമൂലമുള്ള അനുമതി വേണം, നിക്കാഹിന് മൗലാനമാരുടെ രജിസ്ട്രേഷനും നിർബന്ധമാക്കി

പുതിയ വാര്‍ത്തകള്‍

എറണാകുളം-അങ്കമാലി അതിരൂപതയിലെ കുർബാന തർക്കം: പ്രതിഷേധത്തിനിടെ മാർ ജോസഫ് പാംപ്ലാനിക്ക് മർദനമേറ്റു; വെളിപ്പെടുത്തൽ

കനത്തമഴ: മുംബൈ, നാസിക് കനത്ത ജാഗ്രതയിൽ; ഗതാഗതം തടസ്സപ്പെടുന്നു

കർണാടകയിലെ ക്രിസ്ത്യൻ പള്ളികളിൽ എസ്‌ഐആർ ഫോമുകൾ പൂരിപ്പിക്കൽ : കോൺഗ്രസിന്റെ മതവെറി രാഷ്‌ട്രീയത്തിനെതിരെ പോരിനുറച്ച് എൻഡിഎ നേതാക്കൾ

തലശ്ശേരി ഫസല്‍ വധക്കേസില്‍ കാണാതായ രക്തം പുരണ്ട തൂവാല കണ്ടെത്തി

മംഗളൂരു-ഗോവ വന്ദേഭാരത് എക്സ്പ്രസ് കോഴിക്കോട്ടേക്ക് നീട്ടാന്‍ സാധ്യത; റെയില്‍വേ മന്ത്രിക്ക് കത്ത് നല്‍കി കേന്ദ്ര മന്ത്രി സുരേഷ് ഗോപി

ഉസ്‌ബെക്കിസ്താനില്‍ മലയാളി മെഡിക്കല്‍ വിദ്യാർഥിനിയെ ലാപ്ടോപ്പ് കൊണ്ട് തലയ്‌ക്കടിച്ചു കൊലപ്പെടുത്തി: സഹപാഠി പിടിയിൽ

പുസ്തകങ്ങളിൽ തീവ്രവാദികളെ വീരന്മാരായി ചിത്രീകരിച്ച കേസ്: ജമ്മുവിലും നോയിഡയിലും റെയ്ഡ് നടത്തി , എഴുത്തുകാരുടെ ലക്ഷ്യം കശ്മീർ വിഘടനവാദം

സി ആർ 7 കിരീടമില്ലാതെ മടങ്ങുന്നു; പോർച്ചുഗലിനെ വീഴ്‌ത്തി സ്പെയിൻ ക്വാർട്ടറിൽ

കാബോ വെർഡെയിലെ ഇന്ത്യൻ അംബാസഡർ ഇനി കരുക്കൾ നീക്കാൻ എത്തുന്നത് കിം ജോങ് ഉന്നിന്റെ നാട്ടിൽ : സഞ്ജീവ് ജെയിനിന്റെ നയതന്ത്രം ഇനി ഉത്തര കൊറിയയിൽ

എന്തൊരു സ്പീഡ്…ഹൈഡ്രജൻ ട്രെയിൻ ഓടുന്നു, ജൂലൈ 17 മുതൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.