മോസ്‌കോ: ഡാഗസ്റ്റന്‍ പ്രവിശ്യയി ക്രിസ്ത്യന്‍ പള്ളിയില്‍ ഐഎസ് ചാവേര്‍ നടത്തിയ ആക്രമണത്തില്‍ അഞ്ച് സ്ത്രീകള്‍ കൊല്ലപ്പെട്ടു. അഞ്ചുപേര്‍ക്ക് സാരമായി പരിക്കുണ്ട്. ഇവരില്‍ പോലീസ് ഉദ്യോഗസ്ഥനുമുണ്ട്.
ചാവര്‍ 22 വയസുകാരനാണ്. ഇയാള്‍ ഐഎസ് പ്രവര്‍ത്തകനാണെന്ന് തിരിച്ചറിഞ്ഞു. തോക്കും കത്തിയുമായിരുന്നു ഉപയോഗിച്ച ആയുധം. ഇയാളും കൊല്ലപ്പെട്ടു.
ആക്രമണത്തിന് ഉത്തരവാദിത്തം ഐഎസ് ഏറ്റെടുത്തു. പ്രസ്താവനയുമിറക്കി.
പള്ളിയില്‍ കുര്‍ബാനക്കു ശേഷം പിരിയുന്ന വേളയിലായിരുന്നു ആക്രമണം. അള്ളാഹു അക്ബര്‍ വിളിയോടെ ക്രിസ്ത്യന്‍ പള്ളിയിലേക്ക് ഓടിക്കയറി തുരുതുെര വെടിവെക്കുകയായിരുന്നു.
ചെചന്യ അതിര്‍ത്തിയിലുള്ള ഡാഗസ്റ്റന്‍ മേഖല ഏറെ ദരിദ്രമാണ്. ഇവിടെനിന്ന് ധാരാളം പേരെ ഐഎസ് സിറിയയിലേക്ക് കടത്തിയിട്ടുണ്ട്.
















