Tuesday, July 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഉപരാഷ്‌ട്രപതി പറഞ്ഞു; കൊലക്കത്തി രാഷ്‌ട്രീയം വേണ്ട

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 18, 2018, 02:45 am IST
in Kerala

കോഴിക്കോട്: കേരളത്തിലെ കൊലപാതക രാഷ്‌ട്രീയം അവസാനിപ്പിക്കണമെന്നും അക്രമങ്ങളും വികസനവും ഒന്നിച്ചു പോകില്ലെന്നും ഉപരാഷ്‌ട്രപതി എം. വെങ്കയ്യ നായിഡു. അഡ്വ. പി.എസ്. ശ്രീധരന്‍പിള്ള അഭിഭാഷക വൃത്തിയുടെ   40 വര്‍ഷവും നൂറു പുസ്തകങ്ങളുടെ രചനയും പൂര്‍ത്തിയാക്കിയതിന് പൗരാവലി സംഘടിപ്പിച്ച സ്വീകരണ സമ്മേളനത്തില്‍ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. 

കൊലപാതകങ്ങളും സംഘര്‍ഷങ്ങളും വികസനം തടയും. രാഷ്‌ട്രീയ സംഘര്‍ഷങ്ങള്‍ സാമൂഹ്യ ഘടനയെ തകിടം മറിക്കും. അക്രമത്തിന്റെ ശക്തികളെ ഒറ്റപ്പെടുത്തി ജനാധിപത്യപ്രക്രിയയെ ശക്തിപ്പെടുത്തണം. രാഷ്‌ട്രീയ എതിരാളികള്‍  ശത്രുക്കളല്ല. പാര്‍ട്ടികള്‍ മത്സരിക്കുന്നതില്‍ തെറ്റില്ല. എന്നാല്‍ പരസ്പരം ബഹുമാനിക്കാന്‍ കഴിയണം. ആരൊക്കെയാണ് ശത്രുക്കളെന്ന് രാഷ്‌ട്രീയ രംഗത്ത് പ്രവര്‍ത്തിക്കുന്ന സമയത്ത് തന്നോട് ചോദിച്ചപ്പോള്‍ സോണിയാ ഗാന്ധി രാഷ്‌ട്രീയ എതിരാളിയും കമ്യൂണിസ്റ്റുകള്‍ ആശയപരമായ എതിരാളിയുമാണെന്നാണ് മറുപടി പറഞ്ഞത്. വ്യത്യസ്ത രാഷ്‌ട്രീയ പാര്‍ട്ടിനേതാക്കളുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ഈ പരിപാടി  മാതൃകയാണെന്നും ഉപരാഷ്‌ട്രപതി പറഞ്ഞു. 

 ഭാരതത്തില്‍ മതേതരത്വം സംരക്ഷിക്കപ്പെടുന്നത് രാഷ്‌ട്രീയ പാര്‍ട്ടികളുടെ കഴിവുകൊണ്ടല്ല. ഭാരതീയരുടെ രക്തത്തിലും ജനിതകത്തിലും മതേതരത്വ മനോഭാവം ഉള്ളതുകൊണ്ടാണ്. എല്ലാവര്‍ക്കും സുഖമുണ്ടാകട്ടെ എന്നതാണ് ഭാരതത്തിന്റെ പ്രാര്‍ത്ഥന. ലോകം ഒരു കുടുംബമാണെന്നാണ് സങ്കല്‍പ്പം. എല്ലാ മനുഷ്യരെയും, എല്ലാ ജീവജാലങ്ങളെയും തുല്യരായി കാണാന്‍ കഴിയണം. വേദകാലത്ത് ആരംഭിച്ച ഈ ദര്‍ശനത്തെ ഭാരതീയമെന്നോ ഹിന്ദുത്വമെന്നോ വിവരിക്കാം. വൈവിദ്ധ്യങ്ങളിലെ ഏകതയാണ് ഭാരതത്തിന്റെ സവിശേഷത. ഒരു രാഷ്‌ട്രം, ഒരു ജനത എന്ന സമീപനമാണ് ഉണ്ടായിരുന്നത്. മതവും ആചാരവും ആചാരരീതികളും വ്യത്യസ്തമാകാം. എന്നാല്‍ നാമെല്ലാം ഭാരതീയരാണെന്നതില്‍ അഭിമാനിക്കുന്നു.

എല്ലാ സദ്ചിന്തകളെയും ഭാരതം സ്വാഗതം ചെയ്യുന്നു. ഒരുമിച്ച് കര്‍മ്മം ചെയ്യാനുള്ള ആഹ്വാനമാണ് നമ്മുടെ ദര്‍ശനത്തിന്റെ അടിസ്ഥാനം. ഈ വീക്ഷണമാണ് സ്വാതന്ത്ര്യ സമരകാലത്ത് ഗാന്ധിജി കോളനിവാഴ്ചക്കെതിരായ അഹിംസാസമരമായി ആവിഷ്‌കരിച്ചത്. അടിയന്തരാവസ്ഥയുടെ ഇരുണ്ട നാളുകള്‍ ഒഴിച്ച് ജനാധിപത്യ വ്യവസ്ഥയെ നിലനിര്‍ത്താന്‍ നമുക്ക് കഴിഞ്ഞു. ഏഴു വര്‍ഷങ്ങള്‍ക്കുള്ളില്‍ ലോകത്തെ മൂന്നാമത്തെ സാമ്പത്തിക ശക്തിയായി ഭാരതം മാറും. ഒന്നാം ശക്തിയാക്കി മാറ്റാന്‍ കഴിയണം-അദ്ദേഹം പറഞ്ഞു.

സ്വാഗതസംഘം ചെയര്‍മാന്‍ എം.കെ. രാഘവന്‍ എംപി അദ്ധ്യക്ഷനായി. സി.കെ. മേനോന്‍, എം.പി. അഹമ്മദ്, യു. ഗോപാല്‍ മല്ലര്‍ എന്നിവര്‍ ഉപരാഷ്‌ട്രപതിയെ പൊന്നാട അണിയിച്ചു. മന്ത്രി കെ.ടി. ജലീല്‍, ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍, സുപ്രീംകോടതി റിട്ട. ജസ്റ്റിസ് സിറിയക് ജോസഫ്,  എന്‍.കെ. അബ്ദുറഹിമാന്‍, കമാല്‍ വരദൂര്‍ എന്നിവര്‍ പ്രസംഗിച്ചു. ഫ്രാന്‍സിസ് കോടങ്കണ്ടത്ത് വരച്ച കോഴിക്കോടിന്റെ ആകാശ കാഴ്ച എം.കെ. രാഘവന്‍ ഉപരാഷ്‌ട്രപതിക്ക് ഉപഹാരമായി നല്‍കി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കള്ളാടി തുരങ്കപാത നിർമാണ മേഖലയിലെ മണ്ണിടിച്ചിൽ; മൂന്ന് പേർക്ക് ദാരുണാന്ത്യം, ദുരന്തം മനുഷ്യനിർമിതമെന്ന് മന്ത്രി

World

ഇന്തോനേഷ്യയുടെ പരമോന്നത ബഹുമതിയായ ‘ബിന്റാങ് ആദിപൂർണ’ പ്രധാനമന്ത്രി മോദിക്ക് സമ്മാനിച്ചു ; രാഹുലിനും ഖ്വാജ അസിഫിനും ഇനി സമ്മർദ്ദമേറും

Kerala

വയനാട് കനത്തമഴയിൽ മണ്ണിടിച്ചിൽ; വാഹനങ്ങളും ആളുകളും മണ്ണിനടിയിൽ കുടുങ്ങി, രക്ഷാപ്രവർത്തനം തുടങ്ങി

Kerala

അമ്മ അഡ്ഹോക് കമ്മിറ്റി; ശ്വേതാമേനോൻ നൽകിയ കേസിൽ കക്ഷി ചേരാൻ അൻസിബ ഹസൻ, കോടതിയിൽ അപേക്ഷ നൽകി

News

ബംഗാളിൽ 24 ന് രാജ്യ സഭാ തെരഞ്ഞെടുപ്പ്; മൂന്നും ബിജെപി നേടും, പ്രതിപക്ഷം പച്ചതൊടില്ല

പുതിയ വാര്‍ത്തകള്‍

വൈക്കം മഹാദേവ ക്ഷേത്രത്തിലെ വഴിപാടുകളിലെ ക്രമക്കേട്; കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരാതിരിക്കാന്‍ ഉന്നതതല നീക്കം

ചാക്കോ വധക്കേസിൽ പുനരന്വേഷണം; സുകുമാരക്കുറുപ്പിനായി വീണ്ടും ക്രൈംബ്രാഞ്ച്, കേസ് ഫയലുകൾ പരിശോധിച്ച് ഉന്നത ഉദ്യോഗസ്ഥർ

മുഖം വെളുക്കാനുള്ള ക്രീമിൽ അതീവ അപകടകരമായ രീതിയിൽ മെർക്കുറി; 3 ബ്രാൻഡുകൾക്ക് വിലക്കേർപ്പെടുത്തി, നിരവധിപ്പേർക്ക് വൃക്കരോഗം

ഖാലിസ്ഥാനി അക്രമം ഒരു തരത്തിലും വെച്ചുപൊറുപ്പിക്കില്ല, അടിച്ചമർത്തും : മോദിയുടെ സന്ദർശനത്തിന് മുമ്പ് ന്യൂസിലൻഡ് പ്രധാനമന്ത്രിയുടെ മുന്നറിയിപ്പ്

പാരിപ്പള്ളി മെഡിക്കല്‍ കോളേജിന്റെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകുന്നു; വിശദമായ റിപ്പോര്‍ട്ട് തേടി ആരോഗ്യമന്ത്രി

ഛത്തീസ്ഗഢ് വഖഫ് ബോർഡിന്റെ സുപ്രധാന തീരുമാനം: മിശ്ര വിവാഹങ്ങൾക്ക് ഇനി രേഖാമൂലമുള്ള അനുമതി വേണം, നിക്കാഹിന് മൗലാനമാരുടെ രജിസ്ട്രേഷനും നിർബന്ധമാക്കി

എറണാകുളം-അങ്കമാലി അതിരൂപതയിലെ കുർബാന തർക്കം: പ്രതിഷേധത്തിനിടെ മാർ ജോസഫ് പാംപ്ലാനിക്ക് മർദനമേറ്റു; വെളിപ്പെടുത്തൽ

കനത്തമഴ: മുംബൈ, നാസിക് കനത്ത ജാഗ്രതയിൽ; ഗതാഗതം തടസ്സപ്പെടുന്നു

കർണാടകയിലെ ക്രിസ്ത്യൻ പള്ളികളിൽ എസ്‌ഐആർ ഫോമുകൾ പൂരിപ്പിക്കൽ : കോൺഗ്രസിന്റെ മതവെറി രാഷ്‌ട്രീയത്തിനെതിരെ പോരിനുറച്ച് എൻഡിഎ നേതാക്കൾ

തലശ്ശേരി ഫസല്‍ വധക്കേസില്‍ കാണാതായ രക്തം പുരണ്ട തൂവാല കണ്ടെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.