പത്തനംതിട്ട: ഇരവിപേരൂരില്‍ പ്രത്യക്ഷ രക്ഷാ ദൈവസഭയുടെ ആസ്ഥാനത്തെ പടക്ക നിര്‍മാണശാലയ്‌ക്ക് തീപിടിച്ച് ഒരാള്‍ മരിച്ചു ഏഴ് പേര്‍ക്ക് പൊള്ളലേറ്റു. വഴിപാടിനായുള്ള പടക്കങ്ങള്‍ നിര്‍മിക്കുന്നതിനിടെ ഇന്ന് രാവിലെയോടെയാണ് തീപിടിത്തമുണ്ടായത്.
ഗുരുതര പൊള്ളലേറ്റ രണ്ടു സ്ത്രീകളെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവര്‍ക്ക് 70 ശതമാനം പൊള്ളലേറ്റതായി ഡോക്ടര്‍മാര്‍ അറിയിച്ചു. തിരുവല്ല പുഷ്പഗിരി മെഡിക്കല്‍ കോളജില്‍ വെച്ചാണ് ഒരാള്‍ മരിച്ചത്.
140മത് കുമാരഗുരു ജയന്തി ആഘോഷത്തിനായി ഒരുങ്ങുന്നതിനിടെയായിരുന്നു സംഭവം. ആഘോഷത്തിനുള്ള കതിനയും പടക്കങ്ങളും നിര്‍മിക്കുന്നതിനിടെയാണ് അപകടം. പി.ആര്‍.ഡി.എസ് ആസ്ഥാനത്തിന് പുറത്ത് സജ്ജീകരിച്ചിരുന്ന പടക്കശാലക്കാണ് തീപിടിച്ചത്.
















