തൊടുപുഴ: മൂക്കില്‍ നിന്ന് എട്ട് സെന്റീമീറ്റര്‍ നീളമുള്ള കുളയട്ടയെ പുറത്തെടുത്തു. മുതലക്കോടത്തെ സ്വകാര്യ ആശുപത്രിയില്‍ നടത്തിയ ചികിത്സയിലൂടെയാണ് ഉടുമ്പന്നൂര്‍ പുളിയ്‌ക്കക്കണ്ടത്തില്‍ ജോസിന്റെ മൂക്കില്‍ നിന്ന് കുളയട്ടയെ കണ്ടെത്തുന്നത്.
രണ്ടാഴ്ചയിലധികമായി അസ്വസ്ഥകള്‍ അനുഭവപ്പെട്ടിരുന്നു. മൂക്കിലൂടെ രക്തം വരികയും തുമ്മലും തലവേദനയും അനുഭവപ്പെടുകയും ചെയ്തതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കുളയട്ടയുടെ സാന്നിധ്യം തിരിച്ചറിഞ്ഞത്.
ഇഎന്‍ടി സര്‍ജന്‍ ഡോ. പോള്‍ ആന്റണിയാണ് എന്‍ഡോസ്‌കോപിയിലൂടെ കുളയട്ടയെ പുറത്തെടുത്തത്. മലയിഞ്ചിയിലൂടെ ഒഴുകുന്ന കാട്ടരുവിയില്‍ നിന്ന് വെള്ളം കുടിച്ചപ്പോഴോ, മുഖം കഴുകിയപ്പോഴോ ആണ് കുളയട്ട ഇയാളുടെ മൂക്കില്‍ കയറിയത് എന്നാണ് കരുതുന്നത്.
















