തലശ്ശേരി: കേരള ട്രഡീഷണല്‍ ഫെസ്റ്റിന്റെ ഭാഗമായി ദൈബിയിലെ അജമാനിലെ അജ്മന്‍ ഇന്ത്യന്‍ അസോസിയേഷന്‍ ഹാളില്‍വെച്ച് 22, 23 തിയ്യതികളില്‍ ശ്രീ മുത്തപ്പന്‍ തിരുവപ്പന മഹോത്സവം നടത്തും. 22ന് വൈകിട്ട് 6 മണിക്ക് കലശം വെക്കല്‍, 6.30ന് മലയിറക്കല്‍, 7 മണിക്ക് വെള്ളാട്ടം, 10 മണിക്ക് മുടിയഴിക്കല്‍, 11 മണിക്ക് കളികപ്പാട്ട് എന്നിവ നടക്കും. 23ന് പൂലര്‍ച്ചെ 2 മണിക്ക് കലശംവരവ്, 5 മണിക്ക് ഗണപതി ഹോമം, 6.30ന് തിരുവപ്പന പള്ളിവേട്ട എന്നിവയും വൈകുന്നേരം 7 മണിക്ക് മുടിയഴിക്കല്‍ എന്നിവയാണ് പ്രധാന ചടങ്ങുകള്‍. ഉത്സവത്തോടനുബന്ധിച്ച് കുട്ടികള്‍ക്കുള്ള ചോറൂണിനുള്ള അവസരവും ഉണ്ടായിരിക്കും.
















