Tuesday, July 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

യഹൂദര്‍ അങ്ങനെയാണ്, അവര്‍ തേടിയെത്തും, എവിടെയായാലും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 15, 2018, 02:53 pm IST
in Kerala

കൊച്ചി: യഹൂദരുടെ രാജ്യമായ സ്വതന്ത്ര ഇസ്രയേലിലേക്ക് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പോയത് ലോക വാര്‍ത്തയായിരുന്നു. ഒരു യഹൂദന്‍  ഇസ്രയേലില്‍നിന്ന് കേരളത്തിലെ ആലപ്പുഴ ജില്ലയിലെ ചേര്‍ത്തലയില്‍ കടക്കരപ്പള്ളിയിലെത്തി. അവിടെ യഹൂദരുടെ സ്മരണ ഉയര്‍ത്തുന്ന ചരിത്രമുണ്ടെന്നറിഞ്ഞ്. അതെ യഹൂദര്‍ അങ്ങനെയാണ്, അവര്‍ വേരുകള്‍ തേടി എവിടെയുമെത്തും. 

പ്രശസ്ത സാഹിത്യ-സിനിമാ പ്രവര്‍ത്തകനായിരുന്ന ചേലങ്ങാട് ഗോപാലകൃഷ്ണന്റെ മകന്‍ സാജു ചേലങ്ങാടിനെ കാണാനാണ് ഇസ്രയേലില്‍നിന്ന് സാസണ്‍ മീയര്‍ എത്തിയത്; ഭാര്യയോടൊപ്പം. അവര്‍ സാജു എഴുതിയ യഹൂദ വിശേഷം വായിച്ചറിഞ്ഞാണ് കാണാന്‍ വന്നത്. യഹൂദ ചരിത്രവും അവരുടെ പ്രചാരണ മാസികയായിരുന്ന പൂമാലയെയും പത്രാധിപര്‍ ഇ. ഏലിയാസിനേയും കുറിച്ച് സാജു എഴുതിയത് നന്നായി മലയാളവും വായിക്കാനറിയാവുന്ന ഇവര്‍ വായിച്ചു. മാതൃഭൂമിയുടെ കൊച്ചി നഗരം പേജിലായിരുന്നു കുറിപ്പ്. 

അവര്‍ കടക്കരപ്പള്ളിയില്‍ ചെന്നു. ലേഖനത്തില്‍ പരാമര്‍ശിക്കുന്ന സ്ഥലങ്ങള്‍ കണ്ടു. ഇനി വലിയൊരു സംഘവുമായി വരുമെന്നറിയിച്ച് പിരിഞ്ഞു.  ചിത്രങ്ങളും ദൃശ്യങ്ങളും പകര്‍ത്തിയാണ് മടങ്ങിയത്. ഇസ്രയേലില്‍ എയര്‍വിമാനകമ്പനിയില്‍ ജോലിക്കാരനാണ് സാസണ്‍ മീയര്‍. (ചിത്രം: സാസണ്‍ മീയറും ഭാര്യയും അന്ധകാരനഴിക്കടപ്പുറത്ത്)

സാജു ഫേസ് ബുക്കില്‍ ആ കൂടിക്കാഴ്ചയെക്കുറിച്ച് എഴുതുന്നു:

” ഇത് സാസണ്‍ മീയറും ഭാര്യയും. ഇസ്രയേലിലെ റമല്ലയിലാണ് താമസം.1960 കളുടെ ഒടുവില്‍ കൊച്ചിയില്‍ നിന്ന് ഇസ്രയേലിലേയ്‌ക്ക് കുടിയേറിയവരാണിവര്‍. ഇന്നും നന്നായി മലയാളം സംസാരിക്കുകയും എഴുതുകയും വായിക്കുകയും ചെയ്യുന്ന ഇവരെപ്പോലേ മലയാളത്തെയും മലയാളിത്തത്തേയും സ്‌നേഹിക്കുന്ന ഒട്ടേറെപ്പേര്‍ ഇസ്രയേലിലുണ്ട്. ദിവസവും മലയാളം ചാനലുകള്‍ ഡിഷ് ആന്റിനയിലൂടെകാണുന്ന ഇവര്‍ക്ക്‌സീരിയലുകളും മലയാള സിനിമകളും ഗൃഹാതുരത്വ സ്മരണകളാണ്. 

ഞാന്‍ മാതൃഭൂമി കൊച്ചി എഡിഷനിലെ നഗരം പേജില്‍ കൊച്ചിയിലെ യഹൂദ ചരിത്രവും അവരുടെ ജിഹ്വയായിരുന്ന ‘പൂമാല’ മാസികയേയും പത്രാധിപരായിരുന്ന ഇ. ഏലിയാസിനേയും കുറിച്ചെഴുതിയ ലേഖനം കണ്ട് എന്നെ അന്വേഷിച്ചെത്തിയതായിരുന്നു അദ്ദേഹത്തിന്റെ ബന്ധുകൂടിയായ ഇവര്‍. കേരളത്തിലെ യഹൂദ ചരിത്രം മാള, പറവൂര്‍, കൊച്ചി എന്നിവിടങ്ങളില്‍ മാത്രമല്ല ഒതുങ്ങുന്നത് ചേര്‍ത്തലയിലും ആ സ്മരണകള്‍ ഉറങ്ങുന്നുണ്ടെന്ന് ഞാന്‍ എഴുതിയിരുന്നു. അത് കാണാനാണ് മീയറും ഭാര്യയും എന്നെത്തേടിയെത്തിയത്. 

യഹൂദര്‍ തെളിച്ച് വെട്ടം വീഴ്‌ത്തിയ വെട്ടയ്‌ക്കല്‍ ഗ്രാമം മീയറും ഭാര്യയും കണ്ടപ്പോള്‍ അവര്‍ക്ക് എന്തെന്നില്ലാത്ത സന്തോഷവും ആശ്ചര്യവും. യഹൂദ പ്രമാണിമാരായിരുന്ന കോഡര്‍ കുടുംബം പണിതവെട്ടയ്‌ക്കലെ ബംഗ്ലാവും അതിലെ പ്രമാണിമാരുടെ ചിത്രങ്ങളും കണ്ട മീയര്‍ ദമ്പതിമാര്‍ക്ക് ഈ ചരിത്ര ഏട് മറവിലാണ്ടതില്‍ വല്ലാത്ത നിരാശ. ചിത്രങ്ങളിലൊരാളുടെ വേഷം ചൂണ്ടിക്കാട്ടി മീയര്‍ എന്നോട് പറഞ്ഞു ‘അത് ഞങ്ങളുടെ റാബിയുടെ വേഷമാ’. 

റാബി എന്നാല്‍ യഹൂദ പുരോഹിതന്‍. ഏതാണ്ട് രണ്ടര നൂറ്റാണ്ട് മുന്‍പ് നിര്‍മിച്ച ഘനമേറിയഭിത്തിയും ബലമേറിയ തേക്കിന്‍ മച്ചുമുള്ള ഈ ഇരുനില മാളിക പില്‍ക്കാലത്ത് സംസ്ഥാന സര്‍ക്കാരിന് കൈമാറി. ഇന്നവിടെ പട്ടണക്കാട് പി.എച്ച്. സെന്റര്‍ പ്രവര്‍ത്തിക്കുകയാണ്. നിരവധി യഹൂദ വിവാഹങ്ങള്‍ ഇവിടെ നടന്നിട്ടുണ്ട്. വിശുദ്ധ ഗ്രന്ഥമായതോറയിലെ ശ്ലോകങ്ങള്‍ ഇവിടെ ഉരുക്കഴിഞ്ഞിട്ടുണ്ട്. യഹൂദരുടെ ആഘോഷരാവുകള്‍ ഇവിടെ നിലാവും വിളക്കിന്റെ വെളിച്ചവുമായി അലിഞ്ഞ് ചേര്‍ന്ന് ആടിത്തീര്‍ന്നിട്ടുണ്ട്. എത്രയോ ഹീബ്രു പ്രാര്‍ത്ഥനകള്‍ ഇവിടെ ഉയര്‍ന്നിട്ടുണ്ട്. മുകളില്‍ നിന്നും തേക്കിന്‍ ചവിട്ടുപടികളിറങ്ങവേ മീയറുടെ ഭാര്യ ചില ഹീബ്രു ശ്ലോകങ്ങള്‍ ചൊല്ലുന്നതു കേട്ടു. പൂര്‍വ്വികരുടെ കാല്‍പ്പാടുകള്‍ ഏറെ ഏറ്റുവാങ്ങിയ മണ്ണിനോടു നന്ദി പറയുകയായിരുന്നോ അവര്‍? എനിക്കറിയില്ല. 

കോച്ചമാര്‍ എന്നായിരുന്നു യഹൂദരെ നാട്ടുകാര്‍ ബഹുമാനസൂചകമായി വിളിച്ചിരുന്നത്.കോച്ചമാരുടെ ബംഗ്ലാവിറങ്ങി ചുറ്റുമുള്ള പാടശേഖരങ്ങളിലൂടെ അന്ധകാരനഴി കടല്‍ത്തീരത്തേയ്‌ക്ക് പോകവേ ആ ദമ്പതികളുടെ മുഖത്ത് മൂകത വലകെട്ടി. കൊച്ചിയില്‍ നിന്ന് വഞ്ചികളില്‍ ഇവിടെ അധ്വാനത്തിനും ആഘോഷത്തിനുമായി വന്നിറങ്ങിയ മണ്‍മറഞ്ഞ സ്വന്തംപൂര്‍വ്വികര്‍ അവരുടെ മനസ്സിലൂടെ അപ്പോള്‍ കടന്നു പോകുകയായിരുന്നു. അന്ധകാരനഴി കടപ്പുറം കണ്ട ഉടനെ അവര്‍ക്ക് ചെറു നൊമ്പരമുണ്ടായ പോലെ തോന്നി. കാരണം ഈ കടപ്പുറത്തും ഒരു കാലത്ത് പതിഞ്ഞതാണല്ലോ യഹൂദ കാലടികള്‍. ഏതാനും നിമിഷങ്ങള്‍ക്കകം അവര്‍ വര്‍ത്തമാന നിമിഷത്തിലേക്ക് മടങ്ങിയെത്തി. പൂര്‍വ്വിക സ്മരണകളുറങ്ങുന്ന മണ്ണിലെത്താന്‍ കഴിഞ്ഞതിലെ സന്തോഷം മുഖത്ത് ചിരിയും ആഹ്ലാദവുമായി.”

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

വിഴിഞ്ഞം: ഉമ്മൻ ചാണ്ടിക്കരാർ പുതുക്കാൻ വി.ഡി. സതീശൻ അവസരം വിനിയോഗിക്കുമോ? സംസ്ഥാന താൽപര്യം സംരക്ഷിച്ചില്ലെങ്കിൽ… മുന്നറിയിപ്പു നൽകി ഷോൺ ജോർജ്ജ്

Kerala

കള്ളാടി നിർമാണ മേഖലയിലെ മണ്ണിടിച്ചിൽ; മരണസംഖ്യ അഞ്ചായി, നാളെ വയനാട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി

Kerala

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ 13 സിപിഎം പ്രവർത്തകർക്ക് ജാമ്യമില്ല; ദൃശ്യങ്ങൾ കോടതി നേരിട്ട് പരിശോധിച്ചു

New Release

വനം സംരക്ഷിക്കപ്പെടണം.,വന്യമൃഗങ്ങളും സംരഷിക്കപ്പെടണം എന്നാൽ അതിനും മുകളിൽജനങ്ങൾ സംരക്ഷിക്കപ്പെടണം.; ‘ലർക്ക്’ ട്രയിലർ പുറത്ത്

New Release

ഓട്ടംതുള്ളൽ ജൂലായ് ഇരുപത്തിനാലിന് റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു

പുതിയ വാര്‍ത്തകള്‍

കൈപ്പുഴക്കാറ്റില്‍ ആഘോഷമായി ചൂണ്ടയിടല്‍ മത്സരം; ഇവിടെ ചൂണ്ടയില്‍ കുരുങ്ങിയത് മീന്‍ മാത്രമല്ല, സമ്മാനങ്ങളും

വയനാട്, കോഴിക്കോട് ജില്ലകളിൽ റെഡ് അലർട്ട്; കാണാതായവരിൽ നിർമാണ മേൽനോട്ടം വഹിച്ചിരുന്ന ഉന്നത ഉദ്യോഗസ്ഥരും

കള്ളാടി തുരങ്കപാത നിർമാണ മേഖലയിലെ മണ്ണിടിച്ചിൽ; മൂന്ന് പേർക്ക് ദാരുണാന്ത്യം, ദുരന്തം മനുഷ്യനിർമിതമെന്ന് മന്ത്രി

ഇന്തോനേഷ്യയുടെ പരമോന്നത ബഹുമതിയായ ‘ബിന്റാങ് ആദിപൂർണ’ പ്രധാനമന്ത്രി മോദിക്ക് സമ്മാനിച്ചു ; രാഹുലിനും ഖ്വാജ അസിഫിനും ഇനി സമ്മർദ്ദമേറും

വയനാട് കനത്തമഴയിൽ മണ്ണിടിച്ചിൽ; വാഹനങ്ങളും ആളുകളും മണ്ണിനടിയിൽ കുടുങ്ങി, രക്ഷാപ്രവർത്തനം തുടങ്ങി

അമ്മ അഡ്ഹോക് കമ്മിറ്റി; ശ്വേതാമേനോൻ നൽകിയ കേസിൽ കക്ഷി ചേരാൻ അൻസിബ ഹസൻ, കോടതിയിൽ അപേക്ഷ നൽകി

ബംഗാളിൽ 24 ന് രാജ്യ സഭാ തെരഞ്ഞെടുപ്പ്; മൂന്നും ബിജെപി നേടും, പ്രതിപക്ഷം പച്ചതൊടില്ല

വൈക്കം മഹാദേവ ക്ഷേത്രത്തിലെ വഴിപാടുകളിലെ ക്രമക്കേട്; കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരാതിരിക്കാന്‍ ഉന്നതതല നീക്കം

ചാക്കോ വധക്കേസിൽ പുനരന്വേഷണം; സുകുമാരക്കുറുപ്പിനായി വീണ്ടും ക്രൈംബ്രാഞ്ച്, കേസ് ഫയലുകൾ പരിശോധിച്ച് ഉന്നത ഉദ്യോഗസ്ഥർ

മുഖം വെളുക്കാനുള്ള ക്രീമിൽ അതീവ അപകടകരമായ രീതിയിൽ മെർക്കുറി; 3 ബ്രാൻഡുകൾക്ക് വിലക്കേർപ്പെടുത്തി, നിരവധിപ്പേർക്ക് വൃക്കരോഗം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.