ചാലക്കുടി: അങ്കമാലി മൂക്കന്നൂരില്‍ ഒരു കുടുംബത്തിലെ മൂന്നു പേരെ കൊലപ്പെടുത്തി ആത്മഹത്യക്ക് ശ്രമിച്ച ബാബുവിനെ കൊരട്ടി ചിറങ്ങരയിലെത്തിച്ച് തെളിവെടുത്തു.
കൊലപാതകത്തിനു ശേഷം ഇവിടത്തെ ക്ഷേത്രക്കുളത്തിലേക്ക് സ്‌കൂട്ടര്‍ ചാടിച്ച് ആത്മഹത്യ ചെയ്യാനുള്ള ശ്രമത്തിനിടെയാണ് ഇയാള്‍ പിടിയിലായത്.
ഇന്നലെ ഉച്ചയ്‌ക്ക് രണ്ടു മണിയോടെയാണ് ബാബുവിനെ ഇവിടെ എത്തിച്ചത്. അഗ്നിശമന സേനയിലെ മുങ്ങല്‍വിദഗ്ധരുടെ സഹായത്തോടെ കുളത്തില്‍ തെരച്ചില്‍ നടത്തി സ്‌കൂട്ടറും കൊലയ്‌ക്ക് ഉപയോഗിച്ച വെട്ടുകത്തിയും കണ്ടെടുത്തു. സഹോദരങ്ങളുമായി കാലങ്ങളായുള്ള സ്വത്ത് തര്‍ക്കമാണ് കൊലപാതകത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു.
















