പള്ളുരുത്തി: കുമ്പളങ്ങിയില്‍ കൃഷിഭൂമി നികത്തി റോഡ് നിര്മ്മിക്കുവെന്ന് പരാതി. എസ്എന്‍ഡിപി റോഡിനു പടിഞ്ഞാറു വശം സ്വകാര്യ വ്യക്തിയുടെ നേതൃത്വത്തിലാണ് ക്യഷി ഭൂമിയുടെ മദ്ധ്യത്തിലൂടെ വഴിയൊരുക്കുന്നത്.
വയല്‍ നികത്തല്‍ ആരംഭിച്ചപ്പോള്‍ തന്നെ പ്രദേശ വാസികള്‍ പഞ്ചായത്തില്‍ പരാതി നല്‍കിയിരുന്നു. വില്ലേജ് ഓഫീസ് അധികൃതര്‍ പ്രവര്‍ത്തനം നിര്‍ത്തി വെക്കാന്‍ നിര്‍ദ്ദേശം നല്കി. എന്നാല്‍ വീണ്ടും നികത്തല്‍ തുടരുകയാണ്. നിലവില്‍ വീട്ടിലേക്ക് പോകുവാന്‍ വഴി ഉണ്ടായിട്ടും കൃഷി ഭൂമിയിലൂടെ വഴി നിര്‍മ്മിക്കുന്നത് തടയണമെന്ന് നാട്ടുകാര്‍ പറയുന്നു. നടപടി എടുക്കാത്ത വില്ലേജ് ഉദ്യോഗസ്ഥര്‍ക്കെതിരെയും ആക്ഷേപം ശക്തമാണ്. കയ്യേറ്റങ്ങള്‍ക്ക് ഉദ്യോഗസ്ഥര്‍ ഒത്താശ ചെയ്ത് നല്കുകയാണെങ്കില് പ്രക്ഷോഭം സംഘടിപ്പിക്കാനുള്ള നീക്കത്തിലാണ് നാട്ടുകാര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: