ആലപ്പുഴ: ജില്ലയില്‍ കഴിഞ്ഞ വര്‍ഷം രജിസ്റ്റര്‍ ചെയ്തത് 2,535 അബ്കാരി കേസുകളും 519 എന്‍ഡിപിഎസ് കേസുകളും.
565.5 ലിറ്റര്‍ സ്പിരിറ്റും, 788.25 ലിറ്റര്‍ ചാരായവും, 19,641 ലിറ്റര്‍ വാഷും, 2967.56 ലിറ്റര്‍ വിദേശമദ്യവും 43.81 കിഗ്രാം കഞ്ചാവും 140 ടാബ്‌ലറ്റുകളും 35238 കിലോഗ്രാം ഹാന്‍സ് പായ്‌ക്കറ്റ് 610.2 കിഗ്രാം പുകയില ഉല്‍പ്പന്നങ്ങളും പിടിച്ചെടുത്തു.
അബ്കാരി /എന്‍ഡിപിഎസ് കേസുകളില്‍ 179 വാഹനങ്ങളാണ് പിടിച്ചെടുത്തത്. 310 ലഹരി വിരുദ്ധ ബോധവത്കരണ ക്‌ളബുകളാണ് എക്‌സൈസിന്റെ ആഭിമുഖ്യത്തില്‍ ജില്ലയില്‍ പ്രവര്‍ത്തിക്കുന്നത്.
എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും വിമുക്തി കമ്മറ്റികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അനധിക്യത മദ്യത്തിനും മയക്കുമരുന്നിനുമെതിരെ 683 ജനകീയ കമ്മറ്റികള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനതലത്തില്‍ ചേര്‍ന്നു.
പൊതുജനങ്ങള്‍ക്ക് അനധിക്യത മദ്യത്തിനും മയക്കുമരുന്നിനുമെതിരെയുളള വിവരങ്ങള്‍ 155 358 എന്ന ടോള്‍ ഫ്രീ നമ്പരില്‍ വിളിച്ചു നല്‍കാം. 9447178056 എന്ന നമ്പരിലും 9496002864 എന്ന നമ്പരിലും 04772 252049, 04772251639 എന്ന നമ്പരുകളിലും നല്‍കാം.
















