Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

പെന്‍ഷന്‍കാര്‍ ജീവനൊടുക്കുമ്പോള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 9, 2018, 02:45 am IST
in Editorial

തൊഴിലാളിവര്‍ഗ്ഗത്തിനുവേണ്ടി നിലകൊള്ളുന്നുവെന്ന് നാഴികയ്‌ക്ക് നാല്‍പ്പത് വട്ടവും പറയുന്ന സിപിഎമ്മിന്റെ ഭരണത്തില്‍ പെന്‍ഷന്‍ പറ്റിയ തൊഴിലാളികള്‍ ആത്മഹത്യ ചെയ്യുന്നു. ഇന്നലെ രണ്ട് മുന്‍ കെഎസ്ആര്‍ടിസി ജീവനക്കാരാണ് ജീവിക്കാന്‍ വഴിയില്ലാത്തതിന്റെ പേരില്‍ ജീവനൊടുക്കിയത്. പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വരാന്‍ പറഞ്ഞ കാര്യങ്ങളില്‍ ഒന്ന് കെഎസ്ആര്‍ടിസി ആയിരുന്നു. നഷ്ടത്തിലായ കോര്‍പ്പറേഷനെ ലാഭത്തിലാക്കും. പെന്‍ഷന്‍ കുടിശ്ശിക കൊടുത്തുതീര്‍ക്കും എന്നൊക്കെയായിരുന്നു അവകാശ വാദം. വേഴാമ്പല്‍ ദാഹജലത്തിനായി കാക്കുമ്പോലെ ഇരുന്ന കെഎസ്ആര്‍ടിസി പെന്‍ഷന്‍കാര്‍ക്ക് ആശ്വാസം നല്‍കുന്ന പ്രഖ്യാപനങ്ങള്‍. പക്ഷേ ഇടതു സര്‍ക്കാര്‍ അധികാരത്തിലെത്തി രണ്ടുവര്‍ഷമായിട്ടും ഒന്നും നടന്നില്ല. 

പെന്‍ഷന്‍കാര്‍ വ്യത്യസ്ത രീതിയിലുള്ള സമരമുറകള്‍ നടത്തിയതുമാത്രം മിച്ചം. അവസാനം ബജറ്റില്‍ പെന്‍ഷന്‍ സംബന്ധിച്ച് എന്തെങ്കിലും നിര്‍ദ്ദേശമുണ്ടാകുമെന്ന് കരുതി. പെന്‍ഷന്‍ കുടിശ്ശിക സര്‍ക്കാര്‍ ഏറ്റെടുത്തേക്കുമെന്ന് പ്രതീക്ഷിച്ചു. ഒന്നും സംഭവിച്ചില്ല. പെന്‍ഷന്‍ പ്രശ്‌നത്തില്‍ നിന്ന് സര്‍ക്കാര്‍ തലയൂരുന്നതാണ് കണ്ടത്. പെന്‍ഷന്റെ ബാധ്യത സഹകരണ മേഖലയില്‍ വച്ചുകൊടുത്തു. അത് യാഥാര്‍ത്ഥ്യമാകണമെങ്കില്‍ തന്നെ കടമ്പകളേറെ. അവസാന പ്രതീക്ഷയും നഷ്ടപ്പെട്ടതോടെയാണ് ജീവനക്കാര്‍ ആത്മഹത്യയില്‍ അഭയം കണ്ടത്. ഇന്നലെ രണ്ടുപേര്‍കൂടി മരിച്ചതോടെ മുഖ്യമന്ത്രി അടിയന്തര യോഗം വിളിച്ചു. പെന്‍ഷന്‍കാരുടെ പ്രശ്‌നം ഇതുവരെ അറിയാത്തതുപോലെയാണ് ഈ നടപടി. 

സ്വാതന്ത്ര്യത്തിന് മുമ്പ് 1938 ല്‍ ശ്രീ ചിത്തിര തിരുനാള്‍ ഉദ്ഘാടനം ചെയ്ത തിരുവിതാംകൂര്‍ സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് ഡിപ്പാര്‍ട്ട്‌മെന്റാണ് 1965 ഏപ്രില്‍ ഒന്നിന് സ്വയംഭരണാധികാരമുള്ള ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷനായത്. 1970-വരെ ലാഭത്തില്‍ പ്രവര്‍ത്തിച്ചിരുന്ന സ്ഥാപനം പിന്നീട് നഷ്ടത്തിലായി. മറ്റ് സംസ്ഥാനങ്ങളിലെ പൊതുഗതാഗത മേഖലയും കേരളത്തിലെ സ്വകാര്യ ഗതാഗത മേഖലയും ലാഭത്തിന്റെ കണക്കുകള്‍ നിരത്തുമ്പോഴാണ് കെഎസ്ആര്‍ടിസിയുടെ നഷ്ടത്തിലേക്കുള്ള പോക്ക്. ഇതിനു പിന്നില്‍ ഭരിച്ചവരുടെ അഴിമതിയും കെടുകാര്യസ്ഥതയും ആയിരുന്നുവെന്നതിന് മറ്റ് തെളിവുകള്‍ ആവശ്യമില്ല. പ്രതിമാസം 130 കോടിയോളം രൂപ നഷ്ടം സഹിച്ചാണ് ഇപ്പോള്‍ സ്ഥാപനം ഓടുന്നത്. അതുകൊണ്ടുതന്നെ ഇതുവേണമോയെന്ന് ചിന്തിക്കുന്നവരുമുണ്ട്. 

പെന്‍ഷന്‍കാര്‍ക്ക് പെന്‍ഷന്‍ നല്‍കാതിരിക്കാന്‍ ചൂണ്ടിക്കാണിക്കുന്നതും ഈ നഷ്ടത്തിന്റെ കണക്കാണ്. ലാഭനഷ്ടക്കണക്കല്ല, കെഎസ്ആര്‍ടിസിയെ മുന്നോട്ടു നയിക്കേണ്ടത്. വൈദ്യുതി ബോര്‍ഡ്, ജല അതോറിറ്റി തുടങ്ങിയവപോലെ പൊതുജന സേവനത്തിനാണ് പ്രഥമ സ്ഥാനം നല്‍കേണ്ടത്. പൊതുധനം ചെലവഴിച്ച് നടത്തുന്ന പൊതുജനാരോഗ്യം, പൊതുഭരണ സംവിധാനം, പൊതുവിദ്യാഭ്യാസം എന്നിവപോലെ ജനങ്ങള്‍ക്ക് ലഭ്യമാകേണ്ട സേവനമാണ് പൊതു ഗതാഗതസൗകര്യവും. ഈ കാഴ്ചപ്പാടില്‍ അവശ്യം വേണ്ട മൂലധന നിക്ഷേപം സര്‍ക്കാര്‍ നടത്തുന്നില്ലെന്നതാണ് യാഥാര്‍ത്ഥ്യം. അരനൂറ്റാണ്ട് പിന്നിട്ട കോര്‍പ്പറേഷനിലെ സര്‍ക്കാര്‍ മൂലധനം 500 കോടിക്കടുത്ത് മാത്രമാണെന്ന് അറിയുമ്പോഴാണ് ചിത്രം വ്യക്തമാകുന്നത്. 

സ്ഥാപനത്തിന്റെ ചാലകശക്തി തൊഴില്‍ ശക്തിയാണ്. കെഎസ്ആര്‍ടിസിയില്‍ കഠിനാദ്ധ്വാനം ചെയ്ത തൊഴിലാളികള്‍ അവകാശ നിഷേധത്തിനും അവഗണനയ്‌ക്കും ഇരയാകുന്നു. അരലക്ഷത്തോളം വരുന്ന താല്‍ക്കാലിക ജീവനക്കാരുടെ ജീവിതാവസ്ഥ അതിദയനീയവും. ജോലി എപ്പോള്‍ പോകുമെന്ന ഭയം മാത്രമല്ല, ചെയ്ത ജോലിക്ക് പണം കിട്ടുമോയെന്ന സംശയവും ഇവരെ നയിക്കുന്നു. ആയുഷ്‌കാലം മുഴുവന്‍ കോര്‍പ്പറേഷനെ സേവിച്ചശേഷം പിരിഞ്ഞുപോയവര്‍ക്ക് പെന്‍ഷന്‍ നല്‍കുന്നതാണ് പ്രതിസന്ധിക്ക് കാരണമെന്ന വികാരം ജനിപ്പിക്കാന്‍ ബോധപൂര്‍വ്വം ശ്രമം നടക്കുന്നുണ്ട്. 

തൊഴിലാളി സ്‌നേഹം പുറത്തെങ്കിലും പറയുന്ന ഇടതു സര്‍ക്കാരിന് പാവപ്പെട്ട പെന്‍ഷന്‍കാരുടെ കാര്യത്തില്‍ ഒരു തീരുമാനമെടുക്കാന്‍ കഴിയില്ലെന്ന് കരുതാനാവില്ല. അതിനുള്ള കാഴ്ചപ്പാടും തീരുമാനം യാഥാര്‍ത്ഥ്യമാക്കാനുള്ള മാര്‍ഗ്ഗവുമാണ് ഉണ്ടാകേണ്ടത്. അത് സംസ്ഥാന സര്‍ക്കാരിനില്ല എന്നതാണ് ദുര്യോഗം. രാജ്യത്ത് നടക്കുന്ന ഒറ്റപ്പെട്ട കര്‍ഷക ആത്മഹത്യയുടെ പേരില്‍ കേന്ദ്രം ഭരിക്കുന്ന സര്‍ക്കാരിനെ ആക്ഷേപിക്കുന്ന കേരളത്തിലെ ഭരണകക്ഷി നേതാക്കള്‍ പെന്‍ഷന്‍കാരുടെ ആത്മഹത്യയെ എങ്ങനെ വിലയിരുത്തും എന്നറിയേണ്ടതുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ലക്ഷ്യം പാകിസ്ഥാൻ തന്നെ ; നാവികസേനയ്‌ക്കായി 8 പുതിയ യുദ്ധക്കപ്പലുകൾ വരുന്നു ; 40,000 കോടി ചിലവ്

News

ഡീൽ വിവാദം സിപിഎം കുഴിച്ച കുഴി; വീണുപോയത് കോൺഗ്രസ്സിന്റെ നേതാക്കൾ, സിപിഎമ്മിന് കണ്ണൂർ കീറാമുട്ടി

News

ഡോ.സന്ധ്യ ഷെണോയ്…സ്റ്റാന്‍ഫോര്‍ഡ് സര്‍വ്വകലാശാല പട്ടികയില്‍ മൂന്ന് വര്‍ഷം തുടര്‍ച്ചയായി ലോകത്തിലെ മികച്ച 2 ശതമാനം ശാസ്ത്രജ്ഞരില്‍ ഒരാള്‍

Kerala

കടകംപള്ളി സുരേന്ദ്രന് കുരുക്ക് മുറുകുന്നോ? ശബരിമല സ്വർണക്കൊള്ളയില്‍ കടകംപള്ളിയ്‌ക്കെതിരെ പോറ്റി നൽകിയ പരാതി പ്രത്യേക അന്വേഷണ സംഘത്തിന്

News

മുസ്ലിം ലീഗിന് എസ്ഡിപിഐ പിന്തുണ നൽകുമ്പോൾ ഉയരുന്ന ചോദ്യം ഇതാണ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പന്ത്രണ്ടര കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ : വിതരണം നടത്തിയിരുന്നത് സ്കൂൾ പരിസരത്ത്

ആർ‌ജി കാർ ബലാത്സംഗ ഇരയുടെ അമ്മയെ സ്ഥാനാർത്ഥിയാക്കി ബിജെപി : 19 പേരുടെ മൂന്നാം പട്ടിക പുറത്തിറക്കി

പ്രതിഭക്കെതിരെ സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയ എ ഇര്‍ഷാദിനെ മുസ്ലീം ലീഗ് സസ്പെന്‍ഡ് ചെയ്തു

അന്താരാഷ്‌ട്ര ആയുധ കള്ളക്കടത്ത് സംഘം പിടിയിൽ, : പാക്- നേപ്പാളി ബന്ധമുള്ള 10 പേർ അറസ്റ്റിൽ

പശ്ചിമേഷ്യൻ പ്രതിസന്ധി : പാകിസ്ഥാന്റെ മധ്യസ്ഥ പങ്കിനെ സംശയിച്ച് ഇസ്രായേൽ

‘ ആവശ്യത്തിന് ഊർജ സ്റ്റോക്ക് ലഭ്യമാണ്, കൂടുതൽ കപ്പലുകൾ ഉടൻ എത്തും’ : സർവകക്ഷി യോഗത്തിൽ സർക്കാർ

കൊടുങ്ങല്ലൂര്‍ ഭരണിച്ചടങ്ങുകള്‍ ക്യാമറയില്‍ പകര്‍ത്തുന്ന സ്പെയിന്‍ കാരി (ഇടത്ത്) താളം വന്യമായതോടെ അറിയാതെ അവര്‍ തുള്ളാന്‍ തുടങ്ങി (ഇടത്ത് നിന്നും രണ്ടാമത്തെയും മൂന്നാമത്തെയും ചിത്രങ്ങള്‍), സിനിമാതാരം വി.കെ. ശ്രീരാമന്‍ (വലത്ത്)

കൊടുങ്ങല്ലൂര്‍ ഭരണിയ്‌ക്കെത്തിയ സ്പെയിന്‍കാരി കോമരമായി തുള്ളി; പ്രചണ്ഡയായ ഭഗവതി ആ മെയ്യിലും മനസ്സിലും കയറി നൃത്തം ചെയ്തിരിക്കാമെന്ന് വി.കെ. ശ്രീരാമന്‍

ഹൈവേ നിര്‍മാണം അന്തിമഘട്ടത്തില്‍;നിതിന്‍ ഗഡ്കരിയുമായി കൂടിക്കാഴ്ച നടത്തി സി സദാനന്ദന്‍ മാസ്റ്റര്‍

നെഞ്ചുവേദനയെ തുടർന്ന് മുതിർന്ന കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു : ഒപ്പമുള്ളത് മകൾ പ്രിയങ്ക

ഇനി ഇന്ത്യയുടെ കണ്ണ് വെട്ടിക്കാനാകില്ല ; 600 കിലോമീറ്റർ അകലെ വച്ച് ആറാം തലമുറ യുദ്ധവിമാനങ്ങളെയും പ്രതിരോധിക്കും : റഡാറുകൾ സജ്ജമായി കഴിഞ്ഞു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.