Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ബി.പി സമം പി.ബി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 9, 2018, 02:40 am IST
in Vicharam

തോക്കിന്‍ കുഴല്‍ വിപ്ലവം, ജനകീയ ജനാധിപത്യ വിപ്ലവം, ദേശീയ ജനാധിപത്യ വിപ്ലവം, ബാലറ്റ് വിപ്ലവം, വാട്ടര്‍ തീം പാര്‍ക്ക് വിപ്ലവം….. ഇത്യാദി ബനാന റിപ്പബ്ലിക് വിപ്ലവങ്ങളൊന്നും ഇമ്മാതിരി നാട്ടില്‍ നടപ്പില്ല എന്ന് ബോദ്ധ്യപ്പെട്ടപ്പോള്‍ വിപ്ലവകക്ഷി കോണ്‍ഗ്രസ്സ് സംബന്ധ വിപ്ലവത്തെപ്പറ്റി അഗാധമായും അപരിമേയമായും വിചിന്തിച്ചു.

കക്ഷിക്കുള്ളിലെ സിദ്ധാന്തകുക്ഷികള്‍ രണ്ടു തരക്കാരാണ്; തരാതരക്കാരാണ്. വിശിഷ്ട സിദ്ധികളുള്ള പ്രകാശിതനും അപ്രകാശിതനുമാണ് വിരുദ്ധ ചേരികളെ നയിക്കുന്നത്. പ്രസ്ഥാനത്തിലെ ചേരിചേരാ നയക്കാരെ ആദ്യം ചേരിനിവാസികളെന്നും പിന്നീട് രക്തസാക്ഷികളെന്നും പ്രകീര്‍ത്തനം ചെയ്‌കയാണ് പുരോഗമന കാവ്യനീതി. ‘വെട്ടിനിരത്തല്‍’ എന്നാകുന്നു ദാര്‍ശനിക ഉന്മൂലനത്തിനുള്ള ചുവപ്പന്‍ വിശേഷണം.

ആരെയോ ഭയക്കുന്നതുമൂലം ബി.പി. വര്‍ദ്ധിച്ചുകൊണ്ടേയിരിക്കുന്ന നേതൃനിരയ്‌ക്ക് മൊത്തത്തില്‍ പി.ബി. എന്നാകുന്നു ദുഷ്‌പ്പേര്. മൂലപ്പൊരുള്‍ വിളംബരപ്പെടാത്തവിധം ദ്വന്ദ്വാക്ഷരങ്ങളെ ക്രമവിരുദ്ധമാക്കിയാണ് വിപ്ലവ ഏര്‍പ്പാട്. ബി.പി. സമം പി.ബി. എന്നാണ് യഥാര്‍ത്ഥ സൂത്രസംജ്ഞ. രുധിര പ്രതീകങ്ങള്‍ കൂലംകഷമായി നിരീക്ഷിക്കുന്നവര്‍ക്ക് നിരൂപിക്കാവുന്ന അപഗ്രഥനാത്മകമായ ആവിഷ്‌കരണമാണ് സംഗതി.

പ്രസ്ഥാനത്തിന്റെ ആപാദചൂഡം കേന്ദ്രീകൃത ജനാധിപത്യമാകയാല്‍ കീഴ്ഘടകകങ്ങളെ, ച്ചാല്‍ സ്റ്റാലിനിസ്റ്റ്കച്ചേരിയിലെ ഘടങ്ങളെ, മേലാളനേതൃത്വം ബോള്‍ഷെവിക് ശൈലിയില്‍ കണ്ണുരുട്ടി തീട്ടൂരങ്ങള്‍ അംഗീകരിപ്പിക്കുകയും അനുസരിപ്പിക്കുകയുമാണ് പതിവ്. ഈ പ്രക്രിയയ്‌ക്കാണ് ഉള്‍പ്പാര്‍ട്ടി ജനാധിപത്യമെന്ന് ശാസ്ത്രീയ സോഷ്യലിസത്തില്‍  നിര്‍വ്വചിച്ചിട്ടുള്ളത്. ഇതിനിടയില്‍ ശാസ്ത്രവിമര്‍ശനം, സ്വയവിമണ്ഡനം, ശത്രുസംഹാരവിചിന്തനം, കൂടോത്രം തുടങ്ങിയ പ്രതിക്രിയകള്‍ വൈരുദ്ധ്യാത്മക ഭൗതികരൂപത്തില്‍ അരങ്ങേറും.

പ്രസ്ഥാന ആസ്ഥാനത്ത് ഉത്തുംഗ സമിതിയില്‍ വച്ചാണ് അസ്ഥാനത്തുള്ള മുഖ്യസംവാദങ്ങളൊക്കെയും നടക്കുന്നത്. സംബന്ധ സംബന്ധിയായ യോഗത്തെ, ഓരോ യോഗങ്ങള് എന്ന് ആത്മഗതം ചെയ്ത്, ആദ്യം അഭിസംബോധന ചെയ്തത് കോംറെയ്ഡ് അപ്രകാശിതനാണ്:

”കോണ്‍ഗ്രസുമായി പരസ്യമായ സംബന്ധമില്ലെങ്കില്‍ നാം ‘കമ്മി ഊണിസ്റ്റുക’ളാകേണ്ടി വരും. ച്ചാല്‍ കക്ഷീടെ കുക്ഷിക്കാര്യം കഷ്ടാവും; ഊക്കര്‍ ഊന്നുക ഊണിലാണല്ലൊ.” 

പ്രഘോഷകന്‍ പ്രകാശിതന്‍ പ്രതികരിച്ചു :  

”കോണ്‍ഗ്രസ്സുമായി രഹസ്യ നേരമ്പോക്ക് മതി; ഗോപ്യബാന്ധവം ! ദേശീയ ബൂര്‍ഷ്വാസി എന്നു വിളിച്ചുപോയില്ലേ? ഒളിസേവയാകുമ്പൊ സുകൃതക്ഷയം സമ്മതിദായകര്‍ ശ്രദ്ധിക്കില്ല. അഥവാ നീചര്‍ക്ക് നിഗൂഢസംയോഗം ബോദ്ധ്യപ്പെട്ടാല്‍ തന്നെ ഒരു സംയോജക സൈദ്ധാന്തികം അപ്പോള്‍ സംയുക്തമായി പൂശാം. യുപിഎ എന്ന സാധനം പു.ക.സ. മാതിരിയുള്ള ഒന്നാണെന്ന് നാം ബ്രാഞ്ച് കമ്മിറ്റികളെ വരെ ഭൂതകാലത്ത് ധരിപ്പിച്ചില്ലേ?”

ജന്മനാല്‍ ചട്ടമ്പികളും കര്‍മ്മണാല്‍ ചണ്ടികളുമായവരുടെ ചാര്‍ച്ചക്കാരന്‍ കരാട്ടക്കാരനോട് ചോദിച്ചു :

”എന്നാല്‍ ഒളിഞ്ഞും തെളിഞ്ഞുമുള്ള ബന്ധമായാലോ? സമ്മിശ്ര സംബന്ധം !”

”വിരുദ്ധവാദങ്ങളെ സമന്വയിപ്പിച്ചുള്ള നിലപാട്; നിലയില്ലാത്തതിന്റെ പെടാപ്പാട്?”

ഒടുക്കത്തെ ദേശത്തിന്റെ ഒത്താശക്കാരന്‍ ഓരിയിട്ടു.

ഒരുവേള അപ്രകാശിതന്‍ ആക്രോശിച്ചു :

”അതെയതേ!”

”നടപ്പില്ല. നിര്‍ബ്ബന്ധാച്ചാ അസംബന്ധം കേരളാ കോണ്‍ഗ്രസുമായി പോരേ? ഇരുവരും ബ്രാക്കറ്റില്‍ ‘എം’ ഉള്ളവരല്ല്യോ !”

പ്രകാശകന്‍ പ്രകമ്പിതനായി.

ആ(മാ)ശയപരമായ സംഘട്ടനത്തിനൊടുവില്‍, സമാധാനപരമായ സഹവര്‍ത്തിത്വം എന്ന അതിജീവനത്തിനായി പ്രകാശിതനും അപ്രകാശിതനും പ്രവര്‍ത്തകരോട് ചോദിച്ചു :

”നേതൃത്വ പ്രതിസന്ധി അറിഞ്ഞില്ലേ?”

”ഉവ്വ്; വ്യക്തിപരമോ യുക്തിപരമോ പ്രതി(കളുടെ)സന്ധി !” 

പ്രവര്‍ത്തകര്‍ ആരാഞ്ഞു.

ദ്വന്ദികള്‍ പറഞ്ഞു :

”സൗന്ദര്യാത്മകം എന്നു വിശേഷിപ്പിക്കുന്നതാണ് ഉചിതം !”

ചുവപ്പന്‍ വൃത്താന്ത മെസ്മരിസത്തില്‍ നിന്ന് പരിവര്‍ത്തനപ്പെട്ടുവരുന്ന പ്രവൃത്തിക്കാര്‍ ‘ലാല്‍സലാം’ പറഞ്ഞില്ല.

ദ്വന്ദ്വഭാവഭേദര്‍ തുടര്‍ന്നു :

”കോണ്‍ഗ്രസ്സുമായി രഹസ്യമായിട്ടുവേണോ പരസ്യമായിട്ടുവേണോ എന്നതാകുന്നു താത്ത്വിക തര്‍ക്കം.”

”എത്ര അപ്രസക്തമായ പ്രതിസന്ധി!”

പ്രവര്‍ത്തകര്‍ പ്രതിവചിച്ചു.

അല്‍പജ്ഞാനികളായ അനുചരര്‍ തങ്ങളേക്കാള്‍ ചതുരരായ സൈദ്ധാന്തികര്‍ ചമയുകയാണോ എന്ന് നേതാക്കള്‍ മുഖാമുഖം നോക്കി. എയര്‍ക്കണ്ടീഷന്‍ ഗറില്ലകള്‍ റിവിഷനിസ്റ്റുകളോട് ചൊടിച്ചു :

”മനസ്സിലായില്ല സഖാക്കളേ!”

ചോപ്പ്ചരിത്രത്തിന് ച്യുതിയായി ചൂഷിതവര്‍ഗ്ഗക്കാര്‍ ചടേന്ന് ചുമ്മാ ചിരിച്ചു :

”പ്രസ്ഥാനംതന്നെ മറ്റൊരു കോണ്‍ഗ്രസ്സ് പാര്‍ട്ടിയായ സ്ഥിതിക്ക് ഇനിയെന്തിനാണ് ഇമ്മാതിരി 

തര്‍ക്കങ്ങള്‍ !?”

പാര്‍ട്ടീ കോണ്‍ഗ്രസ്സിനെ, യുട്ടോപ്പിയന്‍ വര്‍ഗ്ഗസമരത്തിലെ ചാവേറുകള്‍ കോണ്‍ഗ്രസ്സ് പാര്‍ട്ടിയായി തെറ്റിദ്ധരിച്ചതാകാം എന്ന് അപ്പോള്‍ പ്രകാശിതനും അപ്രകാശിതനും സ്വയം സമാധാനിച്ചു.

(”പി.ബി.യില്‍ പൊടിപൊടിച്ചതല്ലേ മഹത്തായ ‘ക്ലാസ്സ്‌വാര്‍’ ” എന്ന് ഒരു റെഡ് വൊളന്റിയര്‍ അപരനോട് ചോദിച്ചത്രെ.

സ്റ്റഡിക്ലാസ്സുകളില്‍ മികച്ച റാങ്ക് കരസ്ഥമാക്കിയ വകയില്‍ അപരന്‍ പറഞ്ഞു : ”വിഷമിക്കാനൊന്നുമില്ല, നടന്നത് മഹത്തായ ‘ക്ലാസ്സ്‌വാര്‍” മാത്രമാണ് സഖാവേ!”) 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ലക്ഷ്യം പാകിസ്ഥാൻ തന്നെ ; നാവികസേനയ്‌ക്കായി 8 പുതിയ യുദ്ധക്കപ്പലുകൾ വരുന്നു ; 40,000 കോടി ചിലവ്

Kerala

ഡീൽ വിവാദം സിപിഎം കുഴിച്ച കുഴി; വീണുപോയത് കോൺഗ്രസ്സിന്റെ നേതാക്കൾ, സിപിഎമ്മിന് കണ്ണൂർ കീറാമുട്ടി

News

ഡോ.സന്ധ്യ ഷെണോയ്…സ്റ്റാന്‍ഫോര്‍ഡ് സര്‍വ്വകലാശാല പട്ടികയില്‍ മൂന്ന് വര്‍ഷം തുടര്‍ച്ചയായി ലോകത്തിലെ മികച്ച 2 ശതമാനം ശാസ്ത്രജ്ഞരില്‍ ഒരാള്‍

Kerala

കടകംപള്ളി സുരേന്ദ്രന് കുരുക്ക് മുറുകുന്നോ? ശബരിമല സ്വർണക്കൊള്ളയില്‍ കടകംപള്ളിയ്‌ക്കെതിരെ പോറ്റി നൽകിയ പരാതി പ്രത്യേക അന്വേഷണ സംഘത്തിന്

Kerala

മുസ്ലിം ലീഗിന് എസ്ഡിപിഐ പിന്തുണ നൽകുമ്പോൾ ഉയരുന്ന ചോദ്യം ഇതാണ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പന്ത്രണ്ടര കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ : വിതരണം നടത്തിയിരുന്നത് സ്കൂൾ പരിസരത്ത്

ആർ‌ജി കാർ ബലാത്സംഗ ഇരയുടെ അമ്മയെ സ്ഥാനാർത്ഥിയാക്കി ബിജെപി : 19 പേരുടെ മൂന്നാം പട്ടിക പുറത്തിറക്കി

പ്രതിഭക്കെതിരെ സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയ എ ഇര്‍ഷാദിനെ മുസ്ലീം ലീഗ് സസ്പെന്‍ഡ് ചെയ്തു

അന്താരാഷ്‌ട്ര ആയുധ കള്ളക്കടത്ത് സംഘം പിടിയിൽ, : പാക്- നേപ്പാളി ബന്ധമുള്ള 10 പേർ അറസ്റ്റിൽ

പശ്ചിമേഷ്യൻ പ്രതിസന്ധി : പാകിസ്ഥാന്റെ മധ്യസ്ഥ പങ്കിനെ സംശയിച്ച് ഇസ്രായേൽ

‘ ആവശ്യത്തിന് ഊർജ സ്റ്റോക്ക് ലഭ്യമാണ്, കൂടുതൽ കപ്പലുകൾ ഉടൻ എത്തും’ : സർവകക്ഷി യോഗത്തിൽ സർക്കാർ

കൊടുങ്ങല്ലൂര്‍ ഭരണിച്ചടങ്ങുകള്‍ ക്യാമറയില്‍ പകര്‍ത്തുന്ന സ്പെയിന്‍ കാരി (ഇടത്ത്) താളം വന്യമായതോടെ അറിയാതെ അവര്‍ തുള്ളാന്‍ തുടങ്ങി (ഇടത്ത് നിന്നും രണ്ടാമത്തെയും മൂന്നാമത്തെയും ചിത്രങ്ങള്‍), സിനിമാതാരം വി.കെ. ശ്രീരാമന്‍ (വലത്ത്)

കൊടുങ്ങല്ലൂര്‍ ഭരണിയ്‌ക്കെത്തിയ സ്പെയിന്‍കാരി കോമരമായി തുള്ളി; പ്രചണ്ഡയായ ഭഗവതി ആ മെയ്യിലും മനസ്സിലും കയറി നൃത്തം ചെയ്തിരിക്കാമെന്ന് വി.കെ. ശ്രീരാമന്‍

ഹൈവേ നിര്‍മാണം അന്തിമഘട്ടത്തില്‍;നിതിന്‍ ഗഡ്കരിയുമായി കൂടിക്കാഴ്ച നടത്തി സി സദാനന്ദന്‍ മാസ്റ്റര്‍

നെഞ്ചുവേദനയെ തുടർന്ന് മുതിർന്ന കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു : ഒപ്പമുള്ളത് മകൾ പ്രിയങ്ക

ഇനി ഇന്ത്യയുടെ കണ്ണ് വെട്ടിക്കാനാകില്ല ; 600 കിലോമീറ്റർ അകലെ വച്ച് ആറാം തലമുറ യുദ്ധവിമാനങ്ങളെയും പ്രതിരോധിക്കും : റഡാറുകൾ സജ്ജമായി കഴിഞ്ഞു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.