Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ചിട്ടകളെ ഉല്ലംഘിച്ച ആദ്യവസാനക്കാരൻ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 8, 2018, 02:45 am IST
in Vicharam

മാങ്കുളം വിഷ്ണുനമ്പൂതിരിക്കുശേഷം, വേഷത്തോടെ കുഴഞ്ഞുവീണുമരിക്കുന്ന ആദ്യവസാന കഥകളി നടന്‍ മടവൂര്‍ വാസുദേവന്‍ നായരാണ്. 88-ാം പിറന്നാളിന് കൊല്ലത്ത് രാമന്‍കുളങ്ങരയിലുള്ള വീട്ടില്‍ ആശാനെ കണ്ടപ്പോള്‍ നൂന്നു നിവര്‍ന്നിരുന്ന് (കഥകളിച്ചിട്ടയില്‍ത്തന്നെ) ഏറെനേരം സംസാരിച്ചു. കഥകളിപ്രേമം നിമിത്തം സ്വമേധയാ പഠിച്ചാണ് നടനായത്. പതിനഞ്ചുവയസ്സായപ്പോള്‍ ഉപരിപഠനത്തിന് ചെങ്ങന്നൂര്‍ രാമന്‍പിള്ളയാശാന്റെ വീട്ടില്‍ നടത്തിപ്പോന്ന കളരിയില്‍ ചേര്‍ന്നു. കൊല്ലത്ത് അഭ്യസിച്ചത് സ്ത്രീവേഷമായിരുന്നതിനാല്‍ ആദ്യകാലങ്ങളില്‍ സ്ത്രീവേഷംകെട്ടി കുടമാളൂര്‍ കരുണാകരന്‍നായര്‍ക്കൊപ്പം വേദിയില്‍ ഉഷ, ദമയന്തി, കേശിനി, ദേവയാനി, കാട്ടാളത്തി തുടങ്ങിയ സ്ത്രീവേഷങ്ങളില്‍ തന്റെ പ്രാഗത്ഭ്യം തെളിയിച്ചു. മുഖസൗഷ്ഠവവും താളസ്ഥിതിയും ലാസ്യത്തിന്റെ ചന്തവും അദ്ദേഹത്തെ നല്ലൊരു സ്ത്രീവേഷക്കാരനാക്കി.

പച്ച, കത്തി വേഷങ്ങളുടെ ചിട്ടയാണ് ചെങ്ങന്നൂരില്‍ അഭ്യസിച്ചത്. സ്ത്രീവേഷത്തില്‍നിന്ന് പച്ച-കത്തികളിലേക് മാറുന്നവര്‍ അരങ്ങത്ത് പൊതുവെ ഇല്ല എന്നുപറയാം. ലാസ്യം ഏറെനാള്‍ പ്രവര്‍ത്തിച്ചാല്‍ വീര-രൗദ്ര ഭാവങ്ങളിലേക്ക് കടക്കുക എന്നത് പ്രയാസമാണ്. കൂടിവന്നാല്‍ കരിവേഷവും കൃഷ്ണവേഷവും കെട്ടും. മടവൂര്‍ മാത്രമാണ് ഇതിനൊരു അപവാദം. ചെങ്ങന്നൂരിന്റെ ശിഷ്യത്വത്തിലും ഗുരുവിനൊപ്പമുള്ള വേഷം ആടുന്നതിലുംകൂടി യൗവനത്തില്‍ത്തന്നെ മടവൂരിന് പച്ച-കത്തി നായകവേഷങ്ങള്‍ കെട്ടാന്‍ സാധിച്ചു. മാത്രമല്ല കത്തിവേഷത്തില്‍ സവിശേഷമായ വൈഭവംകാട്ടുകയും ചെയ്തു. ചെങ്ങന്നൂരിന് മൂന്ന് ശിഷ്യന്മാരാണ്. മൂവരും ഇപ്പോള്‍ അരങ്ങൊഴിഞ്ഞു കഴിഞ്ഞു. ആശ്വസിക്കാനുള്ളത് മടവൂര്‍ തന്റെ കളരിയില്‍ അഭ്യാസം നല്‍കിയ ശിഷ്യന്മാരിലൂടെ ആ ചിട്ട നിലനില്‍ക്കുന്നു എന്നതാണ്. ഇതുപോലെ ശിഷ്യസമ്പത്തുള്ള മറ്റൊരാശാന്‍ (പച്ച-കത്തി വേഷങ്ങളില്‍) പള്ളിപ്പുറം ഗോപാലന്‍ നായര്‍ മാത്രമാണെന്നു പറയാം.

മനോധര്‍മം, മുഖവും കണ്ണും കേന്ദ്രമാക്കിയുള്ള രസാഭിനയം എന്നീ കാര്യങ്ങളിലാണ് ‘തെക്കന്‍ ചിട്ട’ യുടെ മികവ്. അതിന്റെ പ്രാരംഭകര്‍ തോട്ടം ശങ്കരന്‍ നമ്പൂതിരി, മാത്തൂര്‍ പണിക്കര്‍ എന്നിവരും, പ്രചാരകര്‍ വടക്കന്‍ ചിട്ട (കലാമണ്ഡലം)യോടൊപ്പം തെക്കന്‍ ചിട്ട സമ്മേളിച്ച കലാമണ്ഡലം കൃഷ്ണന്‍ നായരും മാങ്കുളം നമ്പൂതിരിയും ആയിരുന്നു. വാസുദേവന്‍ നായര്‍ ഇപ്പറഞ്ഞ രണ്ടു ഗുരുക്കന്മാര്‍ക്കൊപ്പം രംഗത്തുപ്രവര്‍ത്തിച്ചാണ് തന്റെ ചിട്ട ഉറപ്പിച്ചത്. രാവണവിജയം, ഉത്തരാസ്വയംവരം, ബാലി വിജയം, ദുര്യോധന വധം തുടങ്ങിയ കഥകളിലെ നായക വേഷമാണ് മടവൂര്‍ അടുത്തകാലംവരെ കെട്ടിപ്പോന്നത്. ‘ഏകലോചനം’, ‘കമലദളം’ തുടങ്ങിയ പ്രസിദ്ധപദങ്ങളുടെ അഭിനയത്തില്‍ അദ്ദേഹത്തോളം മികവുനേടിയവര്‍ ഇല്ല എന്നുപറയേണ്ടിവരുന്നു.

അഞ്ചല്‍ മഹാദേവ ക്ഷേത്രത്തില്‍ ശിവരാത്രി പ്രമാണിച്ചുള്ള ഉത്സവത്തില്‍ രാവണവിജയത്തിലെ ദൂതസന്ദേശ രംഗം (വൈശ്രവണന്റെ ദൂതന്‍ രാവണനെ ഉപദേശിക്കുന്നത്) ഏതാണ്ട് കഴിഞ്ഞപ്പോഴാണ് ക്രുദ്ധനായി മറുപടി പറയുന്ന രാവണന്‍ ചൊവ്വാഴ്ച രാത്രി കുഴഞ്ഞുവീണുപോയത്. ഇതുപോലെ തുള്ളിക്കൊണ്ടുനില്‍ക്കെ അടുത്തിടെ അരങ്ങില്‍ കുഴഞ്ഞുവീണു മരിച്ച വിശ്രുത ഓട്ടന്‍തുള്ളല്‍ കലാകാരനായിരുന്നു കലാമണ്ഡലം ഗീതാനന്ദന്‍. കഥകളിക്കാരുടെ വിശ്വാസമനുസരിച്ച് ഇങ്ങനെ വേഷത്തോടെ അരങ്ങില്‍ തന്നെ മരിക്കുക എന്നത് പുണ്യലബ്ധിയാണ്. അതും മഹാശിവരാത്രി നാള്‍കളില്‍.

 1929-ല്‍ മടവൂര്‍ കാരോട്ടുപുത്തന്‍വീട്ടില്‍ രാമക്കുറുപ്പിന്റെയും കല്യാണിയമ്മയുടെയും മകനായി ജനിച്ചു. മടവൂര്‍ പരമേശ്വരന്‍ പിള്ളയാണ് ആദ്യഗുരു. പത്തുകൊല്ലം കേരള കലാമണ്ഡലത്തില്‍ അധ്യാപകനായിരുന്നു. 1998-ല്‍ പത്മഭൂഷണ്‍ നല്‍കി രാഷ്‌ട്രം അദ്ദേഹത്തെ ആദരിച്ചു. കേന്ദ്ര സംഗീത നാടക അക്കാദമിയുടെ പുരസ്‌കാരം ലഭിച്ചു. സംസ്ഥാന കഥകളി അവാര്‍ഡും, കേന്ദ്ര ഫെലോഷിപ്പും ലഭിച്ചിട്ടുണ്ട്. സാവിത്രിയമ്മയാണ് ഭാര്യ. അവരും മകളായ ഗംഗാതമ്പിയും ഭരതനാട്യം, മോഹിനിയാട്ടം കലാകാരികളാണ്. മകള്‍ മദ്രാസില്‍ അടയാര്‍ കലാക്ഷേത്രം നടത്തിപ്പോരുന്നു.

തേപ്പിലും ചമയത്തിലും വലിയ ശ്രദ്ധയുണ്ടായിരുന്ന മടവൂര്‍ ഏറെനേരത്തെതന്നെ പ്രകടനവേദിയിലെ അണിയറയില്‍ എത്തും. കഴിഞ്ഞ അരനൂറ്റാണ്ടിലേറെയായി അദ്ദേഹത്തിന്റെ വേഷം കണ്ടുപോന്ന ആസ്വാദകന്‍ എന്ന നിലയില്‍ എന്തെങ്കിലും പൊരുത്തക്കേട് അദ്ദേഹത്തിന്റെ അഭിനയത്തില്‍ കാണാന്‍ കഴിഞ്ഞിട്ടില്ല. കഥാപാത്രസ്ഥായി നിലനിര്‍ത്തുന്നതില്‍ ഗുരുവായ ചെങ്ങന്നൂര്‍ രാമന്‍പിള്ളയാണ് മടവൂരിന്റെ മാതൃക. പലപ്പോഴും ആശാന്റെ പ്രതിരൂപമായിട്ടാണ് ശിഷ്യന് തോന്നുക. എന്നാല്‍ ആശാന് അവകാശപ്പെടാനില്ലാത്ത ഒരു ഗുണം ശിഷ്യന്‍ സ്വയം നേടി. മിനുക്കു വേഷങ്ങള്‍, കരിവേഷം എന്നീ സന്ദര്‍ഭങ്ങളില്‍ കുറിച്ചി കുഞ്ഞന്‍പണിക്കരോടൊപ്പം പ്രവര്‍ത്തിച്ചതിന്റെ സിദ്ധിയെന്നോണം അത്തരം വേഷങ്ങളിലും മടവൂര്‍ ശ്രദ്ധേയനായി. മാത്രമല്ല, അവസാനഘട്ടത്തിലും വേണ്ടിവന്നാല്‍ സ്ത്രീവേഷം കെട്ടാനും അദ്ദേഹം തയ്യാറായിരുന്നു. 

കുടമാളൂരിനു ശേഷമുള്ള പേരെടുത്ത സ്ത്രീവേഷക്കാരനായിരുന്നുവല്ലോ മടവൂര്‍ വാസുദേവന്‍നായര്‍. അനുഗൃഹീതനായ ആ നടന്റെ മാതൃക കഥകളിയരങ്ങിന് അദ്ദേഹത്തിന്റെ ശിഷ്യന്മാരിലൂടെ ലഭ്യമായിരിക്കുന്നുവെന്ന് ആശ്വസിച്ചുകൊണ്ട് ആ പുണ്യാത്മാവിന് ശിവസന്നിധിയിലുള്ള ജീവിതാന്ത്യം അപരിഹാര്യമായ ഈശ്വരനിയോഗമാണെന്ന് നമുക്ക് കരുതാം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ലക്ഷ്യം പാകിസ്ഥാൻ തന്നെ ; നാവികസേനയ്‌ക്കായി 8 പുതിയ യുദ്ധക്കപ്പലുകൾ വരുന്നു ; 40,000 കോടി ചിലവ്

News

ഡീൽ വിവാദം സിപിഎം കുഴിച്ച കുഴി; വീണുപോയത് കോൺഗ്രസ്സിന്റെ നേതാക്കൾ, സിപിഎമ്മിന് കണ്ണൂർ കീറാമുട്ടി

News

ഡോ.സന്ധ്യ ഷെണോയ്…സ്റ്റാന്‍ഫോര്‍ഡ് സര്‍വ്വകലാശാല പട്ടികയില്‍ മൂന്ന് വര്‍ഷം തുടര്‍ച്ചയായി ലോകത്തിലെ മികച്ച 2 ശതമാനം ശാസ്ത്രജ്ഞരില്‍ ഒരാള്‍

Kerala

കടകംപള്ളി സുരേന്ദ്രന് കുരുക്ക് മുറുകുന്നോ? ശബരിമല സ്വർണക്കൊള്ളയില്‍ കടകംപള്ളിയ്‌ക്കെതിരെ പോറ്റി നൽകിയ പരാതി പ്രത്യേക അന്വേഷണ സംഘത്തിന്

News

മുസ്ലിം ലീഗിന് എസ്ഡിപിഐ പിന്തുണ നൽകുമ്പോൾ ഉയരുന്ന ചോദ്യം ഇതാണ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പന്ത്രണ്ടര കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ : വിതരണം നടത്തിയിരുന്നത് സ്കൂൾ പരിസരത്ത്

ആർ‌ജി കാർ ബലാത്സംഗ ഇരയുടെ അമ്മയെ സ്ഥാനാർത്ഥിയാക്കി ബിജെപി : 19 പേരുടെ മൂന്നാം പട്ടിക പുറത്തിറക്കി

പ്രതിഭക്കെതിരെ സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയ എ ഇര്‍ഷാദിനെ മുസ്ലീം ലീഗ് സസ്പെന്‍ഡ് ചെയ്തു

അന്താരാഷ്‌ട്ര ആയുധ കള്ളക്കടത്ത് സംഘം പിടിയിൽ, : പാക്- നേപ്പാളി ബന്ധമുള്ള 10 പേർ അറസ്റ്റിൽ

പശ്ചിമേഷ്യൻ പ്രതിസന്ധി : പാകിസ്ഥാന്റെ മധ്യസ്ഥ പങ്കിനെ സംശയിച്ച് ഇസ്രായേൽ

‘ ആവശ്യത്തിന് ഊർജ സ്റ്റോക്ക് ലഭ്യമാണ്, കൂടുതൽ കപ്പലുകൾ ഉടൻ എത്തും’ : സർവകക്ഷി യോഗത്തിൽ സർക്കാർ

കൊടുങ്ങല്ലൂര്‍ ഭരണിച്ചടങ്ങുകള്‍ ക്യാമറയില്‍ പകര്‍ത്തുന്ന സ്പെയിന്‍ കാരി (ഇടത്ത്) താളം വന്യമായതോടെ അറിയാതെ അവര്‍ തുള്ളാന്‍ തുടങ്ങി (ഇടത്ത് നിന്നും രണ്ടാമത്തെയും മൂന്നാമത്തെയും ചിത്രങ്ങള്‍), സിനിമാതാരം വി.കെ. ശ്രീരാമന്‍ (വലത്ത്)

കൊടുങ്ങല്ലൂര്‍ ഭരണിയ്‌ക്കെത്തിയ സ്പെയിന്‍കാരി കോമരമായി തുള്ളി; പ്രചണ്ഡയായ ഭഗവതി ആ മെയ്യിലും മനസ്സിലും കയറി നൃത്തം ചെയ്തിരിക്കാമെന്ന് വി.കെ. ശ്രീരാമന്‍

ഹൈവേ നിര്‍മാണം അന്തിമഘട്ടത്തില്‍;നിതിന്‍ ഗഡ്കരിയുമായി കൂടിക്കാഴ്ച നടത്തി സി സദാനന്ദന്‍ മാസ്റ്റര്‍

നെഞ്ചുവേദനയെ തുടർന്ന് മുതിർന്ന കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു : ഒപ്പമുള്ളത് മകൾ പ്രിയങ്ക

ഇനി ഇന്ത്യയുടെ കണ്ണ് വെട്ടിക്കാനാകില്ല ; 600 കിലോമീറ്റർ അകലെ വച്ച് ആറാം തലമുറ യുദ്ധവിമാനങ്ങളെയും പ്രതിരോധിക്കും : റഡാറുകൾ സജ്ജമായി കഴിഞ്ഞു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.